Thursday, April 22, 2010

ഒരു സിനിമാ ദുരനുഭവം

ഒരു സിനിമ കണ്ടിട്ട് അതിനെ കീറിമിറിച്ചു പോസ്റ്റുമോര്‍ട്ടം നടത്തി പണ്ടവും കൊടലും വേര്‍തിരിക്കുവാനുള്ള കഴിവെനിക്കില്ല. എന്നാലും ഇതിനെ കുറിച്ചു പറയാതിരിക്കാനാവില്ല. കുറച്ചുദിവസമായി ഒരു മലയാളസിനിമ കണ്ടിട്ട്. ജോലിയൊക്കെ കഴിഞ്ഞ് റൂമിലെത്തി വല്ലതും വച്ചുണ്ടാക്കി കഴിച്ചു കിടന്നുറങ്ങാന്‍ തന്നെ സമയം ശരിക്കു കിട്ടുന്നില്ല. അതിനിടയ്ക്കു സിനിമ കൂടി കാണുന്നതെവിടെ. എന്നിരുന്നാലും ഇന്നലെ രാത്രി എന്റെ സഹമുറിയന്‍ ഒന്നു രണ്ടു സീ ഡികള്‍ കൊണ്ടു വന്നപ്പോള്‍ ഒരെണ്ണം കണ്ടുകളയാമെന്നു കരുതി. അക്ഷരാര്‍ത്ഥത്തില്‍ ആ സിനിമ കണ്ട് ഉറക്കം പൂര്‍ണ്ണമായും നഷ്ടമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.സത്യത്തില്‍ എന്തിനുവേണ്ടിയാണു ഇതേപോലുള്ള ചലച്ചിത്രകാവ്യങ്ങള്‍ പടച്ചുവിടുന്നതെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വന്തം മക്കളും ഭാര്യയും അനുഭവിക്കേണ്ട പണം ഇതേപോലെ ഒരു വയറിളക്കത്തിനായി ചെലവഴിച്ച നിര്‍മ്മാതാവെന്ന ആ പുങ്കനെ ഒന്നു കണ്ടെങ്കില്‍ കാലുതൊട്ടൊന്നു നമസ്ക്കരിക്കാമായിരുന്നു. ഏതു സിനിമയായാലും മുഴുവനും സഹിച്ചിരുന്നു കാണുന്ന എന്റെ സുഹൃത്തുപോലും തെറിവിളിച്ചുകൊണ്ട് പകുതിക്കു വച്ചു നിര്‍ത്തിയ ആ മഹാസംഭവത്തിന്റെ പേരാണു "സീതാകല്യാണം".ഇതു തിയേറ്ററില്‍ റിലീസുചെയ്തോ എന്നറിയില്ല. ഈ സിനിമയുടെ സംവിധായകനേയും നിര്‍മ്മാതാവിനേയും കസേരയില്‍ കെട്ടിയിട്ട് ഒരു നൂറു പ്രാവശ്യം ഇതു കാണിപ്പിക്കണം. ജീവിതത്തിലൊരിക്കലും പിന്നെ ഇതേ പോലുള്ള തെമ്മാടിത്തരം കാണിക്കില്ലവര്‍. നമുക്കാരോടെങ്കിലും കൊടിയ ശത്രുതയുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം അവരെ കാണിക്കാം. പിന്നെ അവര്‍ നമ്മുടെ വഴിയെക്കൂടിപ്പോലും നടക്കില്ല. നൂറു ശതമാനം ഗാരണ്ടി.

മലയാളസിനിമ തകരുന്നു. കാണുവാന്‍ പ്രേക്ഷകരെത്തുന്നില്ലത്രെ. ഇത്രയും നേരമായിട്ടും എനിക്ക് ഇതു കുറച്ചു കണ്ടതിലുള്ള ദേക്ഷ്യമടക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടാണു. എന്നോടു ക്ഷമിക്കണം

4 comments:

  1. ഫികാരബരിതനാകാതിരിക്കൂ ശ്രീക്കുട്ടാ... ഏതോ ഒരു വൻ ദുരന്തം ഇതുവഴി മാറിക്കിട്ടിയിട്ടുണ്ടാകും! ഏതായാലും ഈ അറിയിപ്പിന് നന്ദി! 500 ഡോളർ കടം വാങിയ ഒരു സുഹൃത്ത് ഒന്നര കൊല്ലമായി ഇതുവരെ തിരികെ തന്നിട്ടില്ല! ഈ സീഡി വാൺഗി ഇന്ന് തന്നെ അവന് കൊടുക്കണം. നന്ദി.

    ReplyDelete
  2. അതും ഒരു കലാ സൃഷ്ട്ടിയല്ലേ കുട്ടാ ക്ഷമിച്ചുകളയു നിന്റെ മുന്നറിയിപ്പ് ആര്‍ക്കെങ്കിലും ഗുണം ചെയ്യട്ടെ

    ReplyDelete
  3. Ha haa...I haven't seen this movie yet and i am lucky!


    Cheers,
    Deepu

    ReplyDelete