Sunday, June 20, 2010

പീഡനം

ഗ്യാസ്സ് ഓണ്‍ ചെയ്തു പാല്‍ തിളപ്പിക്കാനായി വച്ചശേഷം വാഷ്ബേസിനുചുറ്റും കിടക്കുന്ന എച്ചില്‍പാത്രങ്ങള്‍ നോക്കി ഒന്നു നെടുവീര്‍പ്പിട്ടിട്ട് രഘു അതൊന്നൊന്നായി കഴുകി വയ്ക്കുവാനാരംഭിച്ചു.തലേരാത്രി ആഹാരം കഴിച്ചശേഷം കൂട്ടിയിട്ടിരിക്കുന്നതാണ്.ഈ രീതിയില്‍ പോയാല്‍ ശരിയാവില്ല.അല്ലെങ്കില്‍ തന്നെ ആരോടു പറയാന്‍.രാവിലെ തന്നെ എഴുന്നേറ്റതാണു.ഹാളില്‍ നിന്നും ടെലിവിഷന്റെ ശബ്ദം മുഴങ്ങുന്നുണ്ട്.ഇത്ര രാവിലെ എന്തു വാഴയ്ക്ക കാണുവാണു.ഈ പാത്രങ്ങള്‍ കഴുകിവയ്ക്കുവാനെങ്കിലും ഒന്നു സഹായിച്ചുകൂടെ.എവിടെ.രാവിലെ ഒമ്പതുമണിവരെ പോത്തുകണക്ക് കിടന്നുറങ്ങും.എഴുന്നേറ്റുടനെ ടി.വി ഓണ്‍ ചെയ്യും.ഇതിനും മാത്രം എന്തു പുണ്ണാക്കാണതില്‍ കാട്ടുന്നത്.
ഒരു ദിവസം താനതു തല്ലിപ്പൊളിയ്ക്കും.ദേക്ഷ്യത്തോടെ മനസ്സിലോര്‍ത്തുകൊണ്ട് രഘു കയ്യിലിരുന്ന ഗ്ലാസ് വാഷ്ബേസിനിലേയ്ക്കിട്ടു.

"എന്താ ഒരൊച്ച കേട്ടത്.വല്ലതും തട്ടിപ്പൊട്ടിച്ചോ". ഹാളില്‍ നിന്നുമാണ്.

"ഹേയ് ഒന്നുമില്ല ഗ്ലാസ് ഒന്നു വീണതാ".ഉറക്കെവിളിച്ചുപറഞ്ഞിട്ട് രഘു തന്റെ ജോലി തുടര്‍ന്നു.

"ചായ ആയില്ലേ ഇതേവരെ"

'എനിയ്ക്കു രണ്ടു കയ്യേയുള്ളു'. മനസ്സില്‍ പിറുപിറുത്തുകൊണ്ട് തിളച്ചുതുടങ്ങിയ പാല്‍ വാങ്ങിവച്ചിട്ട് രഘു ചായ റെഡിയാക്കാന്‍ തുടങ്ങി.കഴുകിവച്ച ഒരു ഗ്ലാസ്സെടുത്ത് നന്നായി തുടച്ചിട്ട് അതില്‍ ഒരു ഗ്ലാസ്സ് ചായ പകര്‍ന്ന്‍ രഘു ഹാളിലേയ്ക്കു ചെന്നു.

ടീപ്പോയ്ക്കുമുകളില്‍ കാലും കയറ്റിവച്ചിരുന്ന്‍ ടി.വി കാണുന്ന തന്റെ ശ്രീമതിയെ കൊല്ലുവാനെന്നവണ്ണം ഒന്നു നോക്കിയശേഷം രഘു ഒന്നു മുരടനക്കി.

"രേണൂ ചായ".

"അവിടെ വച്ചേക്കൂ".രഘുവിനെ നോക്കാതെ ടീ വിയില്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് രേണുക പറഞ്ഞു.

തലകുനിച്ച് രഘു അടുക്കളയിലേയ്ക്കു മടങ്ങുമ്പോല്‍ സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹികവും മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് വാചാലയാകുന്ന സാമൂഹ്യപ്രവര്‍ത്തകയുടെ വാക്കുകള്‍ ശ്രദ്ധിച്ച് വൈകുന്നേരം ക്ലബ്ബില്‍ നടത്താന്‍ പോകുന്ന സ്ത്രീ അടിമയല്ല എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താന്‍ നടത്താന്‍ പോകുന്ന പ്രസംഗത്തിനായിട്ട് ചില വാചകങ്ങള്‍ കടംകൊള്ളുകയായിരുന്നു മിസ്സിസ്സ് രഘു സോറി രേണുകാ പിള്ളൈ.


ശ്രീക്കുട്ടന്‍

9 comments:

  1. ശ്രീക്കുട്ട . പിന്നേം ഗോളടിച്ചല്ലോ.
    കാലിക പ്രസക്തമായ ഒരു വിഷയം. നര്‍മത്തിലൂടെ സുന്ദരയ്മായി പറഞ്ഞു. അഭിനന്ദനങ്ങള്‍. ഇനിയും തുടരുക.

    ReplyDelete
  2. evidem rakshayilla... kalikaalam thanne elladathum.

    ReplyDelete
  3. @ സുല്‍ഫിക്കാ,
    നമുക്കിതൊക്കെ ഇങ്ങിനെയല്ലെ പറയാന്‍ പറ്റൂ.ഒന്നു ദേക്ഷ്യപ്പെട്ടാലോ കൈ ഒന്നു പൊക്കിയാലോ പിന്നെ പീഡനം കേസ് വനിതാകമ്മീഷന്‍ ചെരവ ഒലക്ക എന്തിനാ ആവശ്യമില്ലാത്തതിനൊക്കെ പോണെ.

    @ ജിഷാദ്,
    രക്ഷയില്ലെന്ന്‍ ഒറക്കെ വിളിച്ചു പറയണ്ടാട്ടോ.തടി കേടാവും.

    വായിച്ചതിനും അഭിപ്രായത്തിനും രണ്ടുപേര്ക്കും ശുക്രിയാ....

    ReplyDelete
  4. കലികാലം അല്ലതെന്തു പറയാനാ അല്ലെ...

    രഘുനു നട്ടെല്ലില്ലാഞ്ഞിട്ടല്ലെ...

    ReplyDelete
  5. ജിത്തൂ,

    അങ്ങിനെ പറയരുതു.നിരാലംബനും നിരായുധനുമായ ഒരു പാവം ഭര്‍ത്താവിന്റെ അവസ്ഥ നമ്മള്‍ മനസ്സിലാക്കണം.

    ReplyDelete
  6. ഫെമിനിസ്റ്റുകൾക്കിട്ടു തട്ടിയതാ ഇല്ലേ? എന്നാലും അതിശയോക്തി ഇത്തിരി കടത്തി. വസ്തുനിഷ്ഠത കഥയിലുമാവാം.
    കഥ പറയാനുള്ള മിടുക്കുണ്ട് കേട്ടോ.

    ReplyDelete
  7. കഥ വളരെ നന്നായി.

    ReplyDelete
  8. കൊച്ചുബാവയുടെ ‘ അടുക്കള ‘ എന്ന കഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കണം

    ReplyDelete
  9. "അവിടെ വച്ചേക്കൂ".. ഭാര്യയായാല്‍ ദങ്ങനെ ബേണം മാഷെ!

    ReplyDelete