Sunday, July 4, 2010

"ഭ്രാന്തമ്മാരുടെ സ്വന്തം നാട്"

അധ്യാപകന്റെ കൈ വെട്ടിമാറ്റി.......................

അത്യന്തം ഞെട്ടലോടെയാണ് ഈ വാര്‍ത്ത വായിച്ചത്.തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസ്സര്‍ ടി.ജെ.ജോസഫിനെ ഇന്നു രാവിലെയാണ് ചില തന്തയ്ക്കു പിറക്കാത്ത തെമ്മാടികള്‍ അതിധാരുണമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വലതുകൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തത്.പ്രവാചകനെ അധിക്ഷേപിക്കുന്ന തര്‍ത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ അന്യോഷണം നേരിടുന്ന ഈ അധ്യാപകനു മുന്‍പും വധഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.ഇനി അതു പറഞ്ഞിട്ടെന്തു ഫലം.ഈ സംഭവത്തിന്റെ പിന്നാമ്പുറത്ത് ആരു തന്നെയായിരുന്നാലും അവരെ തിരഞ്ഞുപിടിച്ച് കടുത്ത ശിക്ഷ നല്‍കുക തന്നെ വേണം. ഇതിന്റെ പേരില്‍ ഇനി ഒരു വിളവെടുപ്പിനായി തയ്യാറെടുക്കുന്ന സാമൂഹ്യദ്രോഹികളെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം.ഓരൊരുത്തരും അവരവരുടേതായ രീതിയില്‍ ശിക്ഷ നടപ്പാക്കാന്‍ തുടങ്ങിയാല്‍ ഇവിടെ കൊട്ടിഘോഷിയ്ക്കുന്ന ഒരു നിയമസംവിധാനവും കോടതിയും പോലീസുമെല്ലാമെന്തിനാണ്. സത്യത്തില്‍ ഈ പോക്കെങ്ങോട്ടേയ്ക്കാണ്. ശാന്തമായി കഴിയുന്ന ഒരു ജനവിഭാഗത്തില്‍ തന്തയില്ലായ്മയുടെ താലിബാനിസം കൊണ്ടുവരാനുള്ള നീക്കം എന്തു വിലകൊടുത്തും അടിച്ചമര്‍ത്തേണ്ടതാണു.വോട്ടും പ്രീണനവും മാത്രമല്ല ജന നന്മയ്ക്കായിക്കൂടി എന്തെങ്കിലും ചെയ്യണമെന്ന്‍ അല്‍പ്പമെങ്കിലും ആഗ്രഹിക്കുന്ന ഓരോ രാഷ്ട്രീയക്കാരനും കൊടിയുടെ നിറം മറന്ന്‍ ഇതുപോലുള്ള തന്തയില്ലായ്മകള്‍ ഇനിയുമാവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടിയെങ്കിലും മുന്നോട്ടുവരണമെന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.ഇല്ലെങ്കില്‍ പണ്ട് വിവേകാനന്ദന്‍ നമ്മുടെ നാടിനെ ഭ്രാന്താലയമെന്നു വിളിച്ചത് അന്വര്‍ത്ഥമാകും.പാവം ഇന്നാണു ജീവിച്ചിരുന്നെങ്കില്‍ കേരളത്തെ വിശേഷിപ്പിക്കുന്നതിനായി പറ്റിയൊരു പേരിനുവേണ്ടി ഡിക്ഷ്ണറികള്‍ നോക്കി മടുത്തേനെ.....


ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പേടികൂടാതെ കഴിയണമെന്നാഗ്രഹിക്കുന്ന ഒരു പാവത്തിന്റെ ശക്തമായ പ്രതിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

ശ്രീക്കുട്ടന്‍

10 comments:

 1. തെറ്റ് ചെയ്തവരെ ശിക്ഷിക്കാന്‍ ഇവിടെ സംവിധാനമുണ്ട്...പിന്നെ ഇത് ചെയ്ത ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം..പോലിസ് ആളെ പിടിക്കുന്നത് വരെ നാം മുന്‍ വിധിയോടെ സ്വീകരണ മുറിയിലിരുന്നു കുറ്റവാളിയെ പ്രവചിക്കാനും..ശിക്ഷ വിധിക്കാനും നടക്കേണ്ട അല്ലെ?

  ReplyDelete
 2. ശ്രീയോട് അങ്ങേയറ്റം യോജിക്കുന്നു...
  ഇങ്ങനെ അരാജകവാദികള്‍ നിയമം കയ്യില്‍ എടുക്കാന്‍ തുടങ്ങിയാല്‍ ഈ നാടിന്‍റെ ഗതി എന്താകും...?

  ReplyDelete
 3. ഇത് ശരിക്കും നിയമവ്യവസ്ഥിതികളെ പോലും വെല്ലുവിളിച്ചുകൊണ്ടുള്ള കാടത്ത്വമാണ്.

  ReplyDelete
 4. അങ്ങേയറ്റം പ്രതിഷേധാർഹം തന്നെ..

  ReplyDelete
 5. പ്രതിഷേധത്തില്‍ പങ്കു ചേരുന്നു, മാഷേ

  ReplyDelete
 6. അക്രമണം വലിയ തെറ്റ്.. തീര്‍ച്ച

  ReplyDelete
 7. ഒരു മനുഷ്യന് ചേരാത്ത പ്രവര്‍ത്തി..

  ReplyDelete
 8. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

  മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

  ReplyDelete
 9. പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു

  ReplyDelete