Monday, February 7, 2011

ആദരാഞ്ജലികള്‍

ഒരുപാടുപേര്‍ രോഷവും അമര്‍ഷവുമെല്ലാം പ്രകടിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും അനുശോചനങ്ങളറിയിക്കുകയും ഹര്‍ത്താലാചരിക്കുകയുമൊക്കെ ചെയ്തു കഴിഞ്ഞിരിക്കുന്നു.മൃഗ തുല്യമായ ഒരുവനാല്‍ അതിക്രൂരമായപമാനിയ്ക്കപ്പെടുകയും ഒടുവില്‍ മരണ്ത്തിനു കീഴടങ്ങേണ്ടിവരുകയും ചെയ്ത പ്രീയ സോദരീ..നിന്റെ പേരുച്ചരിയ്ക്കുവാന്‍ പോലും അര്‍ഹതയില്ലാത്ത,തലയുയര്‍ത്തിനില്‍ക്കുവാന്‍ ഒട്ടും തന്നെ യോഗ്യതയില്ലാത്ത ആണ്‍ വര്‍ഗ്ഗത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഞാനും മാപ്പു ചോദിക്കുന്നു.നീ ജീവനും മാനവും രക്ഷിയ്ക്കുവാനായി ഉറക്കെ നിലവിളിച്ചപ്പോള്‍ അത് കേട്ടിട്ടും കേട്ട ഭാവം നടിയ്ക്കാതിരുന്ന ഞാനുല്‍പ്പെടുന്ന നപുംസകങ്ങളായ സഹോദരമ്മാരെ നീ ശപിയ്ക്കരുതേ.നമ്മുടെ നേര്‍ക്കുവരുമ്പോള്‍ മാത്രം പ്രതികരിയ്ക്കുകയും മറ്റൊരാള്‍ക്കു സംഭവിയ്ക്കുമ്പോള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുകയും ചെയ്യുന്നത് നമ്മുടെ രക്തത്തിലലിഞ്ഞുചേര്‍ന്നുപോയതാണു.നീയൊരിയ്ക്കലും കരുതണ്ട നിന്നെ കാശാപ്പുചെയ്ത ആ ജന്തുവിനു എന്തെങ്കിലും ശിക്ഷ കിട്ടുമെന്നു.ഇവിടത്തെ നിയമം അതിനുള്ള നട്ടെല്ല് കാട്ടാറില്ല.അങ്ങെനെയുണ്ടായിരുന്നുവെങ്കില്‍ ഇതേപോലുള്ള ആയിരക്കണക്കിനു ഗോവിന്ദച്ചാമിമാര്‍ നൂറുകണക്കിനു കേസുകളില്‍ പ്രതികളാണെന്നു വന്നിട്ടും മിടുക്കമ്മാരായി തുറിച്ച കണ്ണുകളുമായി കയ്യും വീശി നടക്കില്ലല്ലോ.ഒടുവില്‍ നല്ല കാശുകൊടുത്ത് ഏതെങ്കിലും മിടുക്കമ്മാരായ വക്കീലിന്റെ സഹായത്താല്‍ പുല്ലുപോലെ ഗോവിന്ദചാമിമാര്‍ പുറത്തുവന്നു നടുനിവര്‍ത്തിട്ട് അടുത്ത ഇരയെ തേടിപോകും. കുറച്ചുദിവസത്തെ ചര്‍ച്ചകളിലും മറ്റും നിറഞ്ഞു നിന്നശേഷം ഞങ്ങളതെല്ലാം മറക്കും സോദരീ.അപ്പോഴേയ്ക്കും പുതിയ പുതിയ ഇരകള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടാവും.വീണ്ടും കണ്ണുനീരുകള്‍...നിലവിളികള്‍....ചര്‍ച്ചകള്‍..അനുശോചനങ്ങള്‍..എല്ലാം മുറയ്ക്കു നടക്കും....നീ രോഷം കൊണ്ടിട്ടു കാര്യമില്ല.ഇതേപോലെ ഒരു നാട്ടില്‍ ജനിച്ചുപോയ ഗതികേടോര്‍ത്ത് നിന്റെ ആത്മാവ് പരലോകത്തിരുന്നു കാറിത്തുപ്പുന്നത് മുഖത്ത് പതിയ്ക്കാതിരിക്കുവാനായി ഞാന്‍ എന്റെ തല കുനിയ്ക്കുന്നു.

പ്രീയ സോദരീ യോഗ്യതയില്ലെങ്കില്‍ പോലും ഞാന്‍ നിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു...

ശ്രീക്കുട്ടന്‍

5 comments:

  1. ആണെന്ന എനിക്കിന്ന് ലജ്ജിക്കാം.
    സോദരിമാരുടെ മുന്നില്‍ മരണം വരെ തല കുമ്പിട്ട് നടക്കാം

    ReplyDelete
  2. ആര്‍ക്കും ആരെയും രക്ഷിക്കാന്‍ ആകാത്ത, മനസ്സില്ലാത്ത ഒരു കാലം.
    http://firefly-talks.blogspot.com/2011/02/blog-post.html 
    സ്ത്രീകള്‍ ചെറുത്തു നില്‍ക്കാന്‍ പഠിക്കട്ടെ.

    ReplyDelete
  3. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. സൗമ്യയുടെ കൊലപാതകത്തെ കുറിച്ച്

    ReplyDelete
  4. ആദരാഞ്ജലികള്‍ .. അല്ലാതെന്ത്? എന്തേ വീണ്ടും വീണ്ടും ഇങ്ങനെ...?

    ReplyDelete
  5. ആദരാഞ്ജലികള്‍ .

    ReplyDelete