Tuesday, July 12, 2011

വാര്‍ത്തയല്ലാത്ത വാര്‍ത്ത

താഴെ വീണുകിടക്കുന്ന കരിയിലയിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ പ്രജിതയുടെ മുഖത്തൊരു പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു.അവള്‍ മെല്ലെ തലതിരിച്ച് പ്രണവിനെ നോക്കി.അവളെത്തന്നെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുകയാണവന്‍.ചെറിയൊരു പുഞ്ചിരി അവന്റെ ചുണ്ടിലുണ്ടെങ്കിലും ഉള്ളില്‍ എന്തോ പരിഭ്രമമുള്ളതുപോലെ.അവന്റെ അച്ഛന്റെ കൂട്ടുകാരോ അവന്റെ ബന്ധുക്കളോ ആരെങ്കിലും കണ്ടേയ്ക്കുമോയെന്ന പേടിയായിരിക്കും ചിലപ്പോള്‍.അവള്‍ മെല്ലെ അവന്റടുത്തേയ്ക്ക് നീങ്ങിയിരുന്നു.

"എന്താ പ്രണവ്.ഒന്നും മിണ്ടാതെയിരിക്കുന്നത്.നമ്മളിതിനാണോ ക്ലാസ്സും കളഞ്ഞ് ഇവിടെ വന്നത്"

"അതല്ല ആരെങ്കിലും കണ്ടാല്‍.."

"ഹൊ ഈ ചെക്കന്റെയൊരു കാര്യം.പേടിത്തൊണ്ടന്‍" ചിരിച്ചുകൊണ്ടവള്‍ അവന്റെ വലതുത്തലത്തില്‍ തന്റെ കൈവച്ചമര്‍ത്തി.അവളുടെ കണ്ണുകളിലേയ്ക്കു നോക്കിയ അവന്‍ അവിടെയൊരു സുനാമി തന്നെ കണ്ടു.

.............................................................................

"ഞാനല്‍പ്പം തിരക്കിലാണു പ്രജിതാ.ഞാന്‍ പിന്നെ വിളിക്കാം.പിന്നെ ഇന്നലെ ചോദിച്ച കാശ് തരാന്‍ പറ്റുമെന്ന്‍ തോന്നുന്നില്ല.അച്ഛന്‍ ഈ മാസം ഒരു ചില്ലിക്കാശ്പോലും തരത്തില്ലെന്നാ പറഞ്ഞിരിക്കുന്നത്.എന്താ ചെയ്യുക..എന്നോട് പിണങ്ങരുത് കേട്ടോ.അപ്പോള്‍ ശരി പിന്നെക്കാണാം"....


ഫോണ്‍ താഴെവച്ച് പ്രജിത അല്‍പ്പനേരം നിന്നു.പിന്നെ അവളെന്തോ തീരുമാനിച്ച മട്ടില്‍ മുറിയിലേയ്ക്കു കയറി..

പിറ്റേന്നത്തെ പത്രത്തിലെ ഫ്രണ്ട് പേജില്‍ ഇപ്രകാരമൊരു വാര്‍ത്തയുണ്ടായിരുന്നു...

കൊല്ലം: യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച അയല്‍വാസിയായ ബിരുദവിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍ സര്‍വ്വീസിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനാണ് പ്രതി. യുവാവ് വിവാഹവാഗ്ദാനം നല്‍കി തന്നെ ദുരുപയോഗം ചെയ്യുകയും പിന്നെ വഞ്ചിക്കുകയുമായിരുന്നുവെന്ന്‍ ബോധ്യമായ യുവതി പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു.പരാതിയെതുടര്‍ന്ന്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാല്‍ ദുര്‍ന്നടപ്പുകാരിയായിരുന്ന യുവതി തന്റെ മകനെ വശീകരിച്ചെടുക്കുകയും അവനില്‍ നിന്നും പണം തട്ടുകയും പിന്നീടത് കിട്ടാതായപ്പോള്‍ കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നുവെന്ന്‍ യുവാവിന്റെ അച്ഛനും മറ്റു ബന്ധുക്കളും ആരോപിച്ചു.

ഈ കഥ തുടര്‍ന്നുകൊണ്ടേയിരിക്കും........

ശ്രീക്കുട്ടന്‍

10 comments:

  1. കഥ തുടര്‍ന്ന് കൊണ്ടേയിരിക്കും. സത്യവും അസത്യവും കലര്‍ന്ന കളിയാട്ടങ്ങളിലൂടെ.. പക്ഷെ കഥാ പാത്രങ്ങള്‍ ആര് അവിടെയാണ് പ്രശ്നം. നമ്മളില്‍ പെട്ടവര്‍ .. നമുക്ക് വേണ്ടപ്പെട്ടവര്‍ . ആരുമല്ലെങ്കിലും നമ്മുടെ നാം അടങ്ങുന്ന സമൂഹത്തില്‍ പെട്ടവര്‍.. ശ്രീകുട്ട നന്നായിരിക്കുന്നു..

    ReplyDelete
  2. ഇത് കലക്കി കേട്ടോ......

    ReplyDelete
  3. ഇതുപോലുള്ള കഥകള്‍ തുടരുന്നു പറഞ്ഞതത്രയും സത്യം പക്ഷേ ഇതിലെ മിഥ്യ കല്‍

    ReplyDelete
  4. വായിച്ചഭിപ്രായമറിയിച്ച എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി

    ReplyDelete
  5. നല്ല എഴുത്ത്/..
    കഥ തുടര്‍ന്ന് കൊണ്ടേയിരിക്കും.
    ശരിയാണ്..

    ReplyDelete
  6. കൊള്ളാം ..ആത്മകഥ അല്ലല്ലോ ശ്രീക്കുട്ടാ ..?

    ReplyDelete
  7. Thanks, I'm sure readers will find it helpful and [url=http://wilsont3ch.com]Free vector [/url]is also worth visiting if you're looking for free vector graphics.

    ReplyDelete
  8. ഉം. തുടര്ന്നുകൊണ്ടേയിരിക്കൂ.
    കണ്ണൂരാനിവിടെ വന്നുകൊണ്ടേയിരിക്കാം..!
    ഹമ്പട കൌസൂ!

    ReplyDelete