Saturday, October 8, 2011

പത്രത്താളുകളിലൂടെ...

1. വാളകം സംഭവം-കാര്‍ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം..

ഭാഗ്യം അക്രമിയെകണ്ടെത്താനായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി....

2. കുടുംബശ്രീ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം - കൌണ്‍സിലര്‍മാര്‍ തമ്മില്‍തല്ലി...

സാരിയായിരുന്നതിനാല്‍ മുണ്ടു പറിച്ചെടുക്കുവാന്‍ പറ്റിയില്ല.അടുത്ത അടിയില്‍ പരിഹരിക്കും...

3. അഭിനവ ഗാന്ധിയെന്നറിയപ്പെടാന്‍ എനിക്കാഗ്രഹമില്ല-അണ്ണാ ഹസാരേ..

പല വേദികളിലും ഇതു പറഞ്ഞു പറഞ്ഞു ആള്‍ക്കാര്‍ക്കൊക്കെ സംശയം തുടങ്ങി.

4. പെണ്ണുപിടുത്തക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം.അവരുടെ സ്ഥാനം ജയിലിലായിരിക്കണം.

കേരളത്തിലെ എല്ലാ ജയിലുകളിലും അഡീഷണല്‍ ബ്ലോക്കുടനുണ്ടാക്കണം..

5. പ്രധാന കേന്ദ്രങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് ഇല്ല....

അപ്പോള്‍ ഇലക്ട്രിസിറ്റി ആപ്പീസില്‍ കറണ്ടുണ്ടാകുമെന്ന്‍ ചുരുക്കം...

6. പനിയുടെ മരുന്നു പലനിറത്തിലായതിനാല്‍ ഡോക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലെന്നു വാര്‍ത്ത

പനിയും പലതരത്തിലല്ലേ..തക്കാളി,എലി,ഡെങ്കി,തവള.....

7. സംസ്ഥാനത്തെ സ്കൂല്‍ വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു.

അടുത്ത ദുരന്തമുണ്ടാക്കാന്‍ പര്യാപ്തമായ വാഹനം കണ്ടെത്തി അവാര്‍ഡ് നല്‍കാനായിരിക്കും..

8. മോഹന്‍ ലാല്‍ ഖേദപ്രകടനം നടത്തിയാല്‍ കേസ് പിന്‍ വലിക്കാമെന്ന്‍ അഴീക്കോട് മാഷ്

എന്തെല്ലാം കാണുകയും കേള്‍ക്കുകയും വേണമെന്റെ ദൈവങ്ങളേ...


ഒടുവിലായി ഈ ചിത്രം കൂടി ചേര്‍ക്കട്ടേ..


വര്‍ഷങ്ങളായി നാം തിരഞ്ഞെടുത്ത് ജയിപ്പിച്ചുവിടുന്ന ജനപ്രതിനിധികള്‍ എന്നവകാശപ്പെടുന്ന ഒരാളെങ്കിലും-അതേത് പാര്‍ട്ടിക്കാരനുമാകട്ടെ- കാണുന്നുണ്ടോ ഒരു തുള്ളി കുടിവെള്ളത്തിനായുള്ള അസഹ്യമായ കാത്തിരിപ്പ്.അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇളിച്ചുചിരിച്ചുകയ്യും കൂട്ടിത്തൊഴുതു വാഗ്ദാനപ്പെരുമഴയുമായി വരുന്നവമ്മാരെ വീണ്ടും ജയിപ്പിച്ചുവിടുമ്പോഴും ഇതേപോലുള്ള പാവം വൃദ്ധമാര്‍ ഇക്കുറിയെങ്കിലും എല്ലാം ശരിയാവുമെന്ന്‍ വൃഥാ പ്രതീക്ഷിക്കുന്നു...
(ചിത്രം കേരളകൌമുദി പത്രത്തില്‍ നിന്നും)

ശ്രീക്കുട്ടന്‍

7 comments:

  1. നന്നായിട്ടുണ്ട്.... :)

    ReplyDelete
  2. പത്ര വാര്‍ത്തകളിലൂടെയുള്ള സഞ്ചാര വേഗതയില്‍ നാമറിയാതെ എങ്കിലും ഒന്ന് കാര്‍ക്കിച്ചു തുപ്പിയേക്കാം.. ഈ ജീര്‍ണ്ണതയിലെ മടുപ്പ് അങ്ങനെയെങ്കിലും കുടഞ്ഞെറിയാന്.പക്ഷെ, അതുമരുതെന്നു മേലാവീന്നു തിട്ടൂരമുണ്ട് പോല്‍...!!

    പിന്നെ, ചിത്രത്തില്‍ കാണുന്നതില്‍ എന്തത്ഭുതം..?
    ഇന്ത്യയിലോരിടത്തു കല്യാണം ഉറപ്പിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കല്പിച്ച യോഗ്യത അവര്‍ക്ക് വെള്ളം ശേഖരിക്കാനും അത് കലമാക്കി ഭക്ഷണം പാകം ചെയ്യാനുമുള്ള ആരോഗ്യമുണ്ടോ എന്ന അടിസ്ഥാനത്തിലാണ്. കാരണം, മൂന്നു കുന്നുകള്‍ കയറിയിറങ്ങിയാലേ അവര്‍ക്കൊരു ശുദ്ധ ജലം ലഭിക്കുന്ന കിണറിനു അടുത്തെത്താന്‍ സാധിക്കുകയോള്ളൂ പോലും..! അതിലും വലിയൊരു തമാശ, ഏതൊക്കെയോ വികസന പ്രവര്‍ത്തങ്ങളുടെ പേരില്‍ കുടിയിറക്കപ്പെട്ട പാവം ആദിവാസി സമൂഹങ്ങള്‍ ആയിരുന്നു അവര്‍. അതില്‍, ഒരു വലിയ കുടിവെള്ള പദ്ധതിയും പെടുമത്രേ...!!!
    മേരാ ഭാരത്‌ മഹാന്‍.!

    ReplyDelete
  3. പത്ര വാര്‍ത്തകളും താങ്കളുടെ ആത്മഗതങ്ങളും കൊള്ളാം.

    ReplyDelete
  4. മറുമൊഴികൾ രസ്സായി...

    ReplyDelete
  5. ഇഷ്ടപ്പെട്ടു....

    ReplyDelete
  6. പ്രതികരണങ്ങള്‍ വളരെ നന്നായിരിക്കുന്നു ശ്രീകുട്ടാ..

    ReplyDelete
  7. വാര്‍ത്തകള്‍ വില്‍ക്കാന്‍ പഠിക്കണം, കാരണം അതൊരു വ്യവസായം ആണ്. ലാഭമാണ് അവിടെ മുഖ്യം, അപ്പൊ വായിക്കപെടും എന്നുള്ള വാര്‍ത്തകളെ ഉണ്ടാവൂ

    ReplyDelete