Tuesday, October 25, 2011

മാധവേട്ടന്റെ വിഭ്രാന്തികള്‍

ഉറക്കമുണര്‍ന്ന മാധവേട്ടന്‍ ഒരു നിമിഷം മച്ചിലേയ്ക്ക് നോക്കിക്കിടന്നു.തലയ്ക്കാകെയൊരു പെരുപ്പനുഭവപ്പെടുന്നു.പൊട്ടിപ്പൊളിയുന്നതുപോലെ.കട്ടിലില്‍ കൈകുത്തി എഴുന്നേറ്റിരുന്ന മാധവേട്ടന്‍ അഴിഞ്ഞുകിടന്നിരുന്ന ലുങ്കി എടുത്തുടുത്തപ്പോള്‍ പെട്ടന്നൊന്നു ഞെട്ടി.ഈ ലുങ്കി എങ്ങിനെയാണഴിഞ്ഞുപോയത്.സാധാരണഗതിയില്‍ താന്‍ ലുങ്കിയുടുത്തുകിടന്നാല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അരയില്‍ തന്നെ കാണേണ്ടതാണു.ഹൊ ഇന്നലെ ശരിക്കും കുടിച്ചിരിക്കുന്നു.കമലയുണ്ടായിരുന്നെങ്കില്‍ താനിത്രയ്ക്ക് കുടിയ്ക്കുമായിരുന്നില്ല.മേശപ്പുറത്തിരുന്ന സിഗററ്റ് പായ്ക്കറ്റില്‍ നിന്നും ഒരെണ്ണമെടുത്ത് കൊളുത്തിക്കൊണ്ട് അയാള്‍ മെല്ലെയെഴുന്നേറ്റ് ജനലിനരുകിലേയ്ക്ക് ചെന്നു.ശരീരമാകെ ഒരു വേ്യും കഴപ്പും പോലെ.പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്.കമലയില്ലാത്തതുമൂലം പതിവുള്ള ചായയും കിട്ടിയിട്ടില്ല.രാവിലത്തെ ചായ കുടിക്കാതെ ഒരു കാര്യവും ശരിയാവില്ല.സിഗററ്റ് വേഗം വലിച്ചുതീര്‍ത്ത് കുറ്റി ജനലിലൂടെ പുറത്തേയ്ക്കെറിഞ്ഞിട്ട് മാധവേട്ടന്‍ ഒരു ചായയുണ്ടാക്കാനായി അടുക്കളയിലേയ്ക്കു നടന്നു.

രാവിലെ തന്നെ അടുപ്പില്‍ നിന്നും പുകയുയരുന്നത് കണ്ട മാധവേട്ടന്‍ ഒന്നന്ധാളിച്ചു.ചുറ്റും കണ്ണോടിച്ച അയാള്‍ വീണ്ടും ഞെട്ടി.വിശ്വാസം വരാത്തതുപോലെ കണ്ണുതിരുമ്മി ഒരിക്കല്‍ക്കൂടി നോക്കി. ചിരിച്ചുകൊണ്ട് തന്റെ നേരെ ചായക്കപ്പു നീട്ടുന്ന മരുമകളെ അയാള്‍ അത്ഭുതത്തോടെ നോക്കി.ഈശ്വരാ ലോകാവസാനമെങ്ങാനും സംഭവിക്കുവാന്‍ പോവുകയാണോ.ഇന്നേവരെ തന്റെ മരുമകള്‍ പത്തുമണിയ്ക്ക് മുന്നേ ഉറക്കമുണരുന്നത് തന്നെ കണ്ടിട്ടില്ല.അടുക്കള എന്നൊരു ഭാഗം ആ വീട്ടിലുണ്ടെന്ന്‍ തന്നെ അവളറിഞ്ഞിട്ടില്ല.താനും കമലയും എന്നിട്ടും അവളോട് യാതൊരിഷ്ടക്കേടും കാട്ടിയിട്ടില്ല.പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന വല്യ കുടുംബത്തിലെ പെണ്ണല്ലേ.ജോലിയൊന്നും ചെയ്ത് ഒരു ശീലവും കാണത്തില്ലെന്ന്‍ കമല തന്നെയാണു പറഞ്ഞത്.കഴിഞ്ഞയാഴ്ച മകന്‍ പോകുന്നതിനു മുമ്പും പറഞ്ഞതും അതു തന്നെ.സുമിത്രയ്ക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കിക്കൊള്ളണമെന്ന്‍.ഇവിടെ എന്തു ബുദ്ധിമുട്ട് വരാനാണ്.

"എങ്ങിനെയുണ്ട് ഞാനിട്ട ചായ.കൊള്ളാമോ." കപ്പിലെ ചായ കുടിച്ചുകൊണ്ട് മരുമകള്‍ ചോദിച്ചപ്പോളാണ് മാധവേട്ടന്‍ ചിന്തകളില്‍ നിന്നുമുണര്‍ത്തിയത്.കാല്‍ക്കാശിനു കൊള്ളത്തില്ലെന്നാണു നാവിന്‍ തുമ്പില്‍ വന്നതെങ്കിലും അത് പുറത്തുകാട്ടാതെ നന്നായെന്ന അര്‍ഥത്തില്‍ അയാളൊന്നു തലയാട്ടിയിട്ട് ചിന്താഭാരത്തോടെ പൂമുഖത്തേയ്ക്ക് പോയി.മുറ്റത്ത്കിടന്ന പത്രമെടുത്തുകൊണ്ട് കസേരയിലിരുന്ന മാധവേട്ടന്‍ അതിലെ വാര്‍ത്തകളിലേയ്ക്ക് ഊളിയിട്ടു.

"ഇന്ന്‍ നമുക്കൊന്ന്‍ പുറത്തുപോയാലോ.ഒരു സിനിമയൊക്കെക്കണ്ട് പുറത്തുനിന്നും ആഹാരം കഴിക്കാം"

മാധവേട്ടന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്തി തന്റെ അടുത്ത് വന്നു നില്‍ക്കുന്ന മരുമകളെ നോക്കി.എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ വീണ്ടും പത്രവായന തുടര്‍ന്നു.

അരണ്ട വെളിച്ചത്തില്‍ സ്ക്രീനില്‍ നിറയുന്ന താരങ്ങളേയും നോക്കിയിരിക്കുമ്പോള്‍ മാധവേട്ടന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.കമലയുമായി ഒരു പ്രാവശ്യം മാത്രമാണ് താനൊരു സിനിമയ്ക്ക് പോയിട്ടുള്ളത്.അവള്‍ക്കിഷ്ടമില്ലാതിരുന്നത്കൊണ്ടാണ് പിന്നീട് പോകാതിരുന്നത്.അതിനുശേഷം താനൊറ്റയ്ക്ക് മൂന്നോനാലോ സിനിമകള്‍ മാത്രമാണു കണ്ടിട്ടുള്ളത്.ഇപ്പോള്‍തന്നെ ശ്രീജയുടെ പ്രസവം നോക്കാനായി കമല പോയില്ലായിരുന്നുവെങ്കില്‍ താനിവിടെയിരിക്കുമായിരുന്നോ.ഒന്നു രണ്ട് പെഗ്ഗും വിട്ട് സിഗററ്റുകളും പുകച്ച് പൂമുഖത്തിരിക്കേണ്ട താനിപ്പോള്‍ ഏസിയുടെ കുളിരില്‍ ഇംഗ്ലീഷ് സിനിമയും കണ്ട്...ച്ഛേ..വേണ്ടായിരുന്നു. ഒരു സിഗററ്റ് വലിയ്ക്കണമെന്ന്‍ മാധവേട്ടനു തോന്നിയെങ്കിലും അയാള്‍ അതടക്കി സ്ക്രീനിലേയ്ക്ക് ശ്രദ്ധിക്കുവാന്‍ ശ്രമിച്ചു.തന്റെ തോളിലേയ്ക്ക് ചാഞ്ഞിരുന്ന്‍ സിനിമ കാണുന്ന സുമിത്രയെ അയാളൊന്ന്‍ പാളി നോക്കി.സിനിമയില്‍ മാത്രമാണവളുടെ ശ്രദ്ധ.ഇടയ്ക്ക് സ്ക്രീനില്‍ തെളിഞ്ഞ ചില രംഗങ്ങള്‍ മാധവേട്ടനെ അസ്വസ്ഥനാക്കി.എങ്ങിനെയെങ്കിലും പുറത്തിറങ്ങിയാള്‍ മതിയെന്നായിയയാള്‍ക്ക്.

വീട്ടിലെത്തിയയുടനേ മാധവേട്ടന്‍ ഷര്‍ട്ടൂരി അയയിലിട്ടിട്ട് അലമാരയില്‍ നിന്നും മദ്യകുപ്പിയെടുത്ത് ഒരു ലാര്‍ജ്ജൊഴിച്ച് ഒറ്റവലിയ്ക്കതകത്താക്കി.ചിറി തുടച്ചുകൊണ്ടയാള്‍ മേശവലിപ്പില്‍ നിന്നും ഒരു സിഗററ്റെടുത്ത് കൊളുത്തിയിട്ട് വീണ്ടുമൊരിക്കല്ക്കൂടി ഗ്ലാസ്സ് നിറച്ചു.‍ കമലയിനി എന്നാണു വരിക..കട്ടിലില്‍ മലര്‍ന്നുകിടക്കുമ്പോള്‍ മാധവേട്ടന്റെ മനസ്സില്‍ എന്തെല്ലാമോ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു.കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ മുറിയില്‍ കടന്നതായി മാധവേട്ടനു തോന്നി.ചാടിയെഴുന്നേറ്റ് ലൈറ്റിടാനാഞ്ഞ അയാളെ രണ്ടു കരങ്ങള്‍ ആ ശ്രമത്തില്‍ നിന്നും തടഞ്ഞു.മുറിയിലാകെ പെര്‍ഫ്യൂമിന്റെ മാസ്മരഗന്ധം നിറയുന്നു.ശരീരം തളരുന്നത് പോലെ തോന്നിയ മാധവേട്ടന്‍ നിശ്ചലം കിടന്നു.അയാളുടെ രോമാവൃതമായ മാറിലൂടെ തണുപ്പുള്ളൊരു കൈ ഇഴഞ്ഞു നടന്നു.വിവേകം വികാരത്തിനു കീഴടങ്ങുകയാണോ...

തന്നെ പിണയുന്ന കൈകളെ തട്ടിമാറ്റിയിട്ട് മാധവേട്ടന്‍ എഴുന്നേറ്റിരുന്നു.

"എന്താ ഒരു വല്ലായ്മ..ഇന്നലെ ഇങ്ങിനെയൊന്നുമല്ലായിരുന്നല്ലോ"

കാതില്‍ വീണ ആ വാക്കുകള്‍ മാധവേട്ടന്റെ സമനില തെറ്റിച്ചു.തന്റെ കഴുത്തില്‍ കൈകള്‍ ചുറ്റി ചേര്‍ന്നിരിക്കുന്ന സുമിത്രയെ അയാള്‍ തള്ളിനീക്കി.അപ്പോള്‍ ഇന്നലെ രാത്രി...ദൈവമേ..താനാരോടൊക്കെയാണു തെറ്റു ചെയ്തത്.കമലയുടേയും മകന്റേയും മുഖങ്ങള്‍ അയാളുടെ മനസ്സില്‍ മാറിമാറി വന്നുകൊണ്ടിരുന്നു.

"ബന്ധങ്ങളൊന്നും നോക്കണ്ട.ജീവിതം ആസ്വദിക്കാനുള്ളതാണ്.മറ്റൊന്നും ഇപ്പോളാലോചിക്കേണ്ട.ഞാന്‍ മരപ്പാവയൊന്നുമല്ലല്ലോ.എന്റെ ആവശ്യങ്ങളറിയാന്‍ ശ്രമിക്കാത്ത ഭര്‍ത്താവ് കാശുണ്ടാക്കുവാനായി പുറം നാട്ടില്‍ പോയിക്കിടക്കുന്നു.കാശുമാത്രമാണോ ജീവിതം.നഷ്ടപ്പെടുത്തിക്കളയുന്നത് ജീവിതത്തില്‍ പിന്നെ തിരിച്ചുകിട്ടുമോ.അല്ലെങ്കില്‍ തന്നെ എല്ലാസമയത്തും ഇതേപോലുള്ള അവസരങ്ങളുമുണ്ടാകുമോ"

മാധവേട്ടന്റെ മുഖം കൈകളില്‍ കോരിയെടുത്തിട്ടവള്‍ അയാളുടെ നെറ്റിയില്‍ അമര്‍ത്തിയൊരുമ്മ വച്ചു.തന്റെ ശരീരം തളരുന്നത് പോലെ മാധവേട്ടനു തോന്നി.ശരീരത്തിലമരുന്ന മാര്‍ദ്ധവത്തെ അയാള്‍ കൈകൊണ്ട് ചേര്‍ത്തുപിടിച്ചു.അന്തരീക്ഷത്തിലാകെ ചൂടുപിടിച്ചത് പോലെ...പുറത്ത് മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു.

പെട്ടന്നെഴുന്നേറ്റ മാധവേട്ടന്‍ കൈയ്യെത്തിച്ചു ലൈറ്റിട്ടു.കട്ടിലില്‍ കിടക്കുന്ന സുമിത്രയെ അയാളൊന്നു പാളി നോക്കി.ഈ രൂപം കണ്ടാല്‍ ആരാണു പാപം ചെയ്തുപോകാത്തത്.സിഗററ്റ് പുകച്ചുകൊണ്ട് നാലഞ്ച് ചുവട് നടന്ന മാധവേട്ടന്‍ ഒരു പെഗ്ഗ് കൂടിയൊഴിച്ചു കഴിച്ചു.പെട്ടന്ന്‍ തന്റെ ശരീരത്തിനൊരു തളര്‍ച്ചയനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നി.തല കറങ്ങുന്നത് പോലെ.വയറില്‍ നിന്നും എന്തോ ഒന്നു കുതിച്ചുകയറിവരുന്നതുപോലെ. നെഞ്ചില്‍ കൈവച്ചുകൊണ്ടയാള്‍ വല്ലത്ത ഒച്ചയില്‍ ശര്‍ദ്ധിച്ചു.തറയിലേയ്ക്ക് വീണ ശര്‍ദ്ധിലിനൊപ്പം ചോരയുടെ കട്ടകള്‍ കണ്ട മാധവേട്ടന്‍ അറിയാതെയൊന്നു നിലവിളിച്ചു.പാപത്തിന്റെ ശമ്പളമെന്നോണം വീണ്ടും കുടുകുടാ ചോരക്കട്ടകള്‍ അയാള്‍ ശര്‍ദ്ധിച്ചുകൊണ്ടിരുന്നു.നിലവിളിയോടെ തറയിലേയ്ക്ക് മറിഞ്ഞുവീഴുമ്പോള്‍ അയാളുടെ മുന്നില്‍ കമലയും പിന്നെ മകനും നിര്‍വ്വികാരതയോടെ നോക്കി നില്‍പ്പുണ്ടായിരുന്നു...

"അച്ഛാ..അച്ഛാ..എന്താ പറ്റിയത്.എന്തിനാ നിലവിളിച്ചത്.."

അര്‍ദ്ധബോധാവസ്ഥയില്‍ മെല്ലെ കണ്ണുകള്‍ തുറന്ന മാധവേട്ടന്‍ കണ്ടത് പരിഭ്രമിച്ചുനില്‍ക്കുന്ന സുമിത്രയെയാണ്.തന്റെ വായില്‍ പറ്റിയിരിക്കുന്ന ശര്‍ദ്ധിലും ചോരയും കൈകൊണ്ട് തുടച്ചിട്ടയാള്‍ സ്വന്തം കയ്യിലേയ്ക്ക് നോക്കി. അതിലൊന്നുമുണ്ടായിരുന്നില്ല.അയാള്‍ അവിശ്വസനീയതയോടെ തറയിലേയ്ക്ക് പകച്ചു നോക്കി.ഒന്നും തന്നെ കാണാനില്ല.ശര്‍ദ്ധിലോ ചോരയോ ഒന്നും..അപ്പോള്‍ താന്‍ ശര്‍ദ്ധിച്ചതോ.പകപ്പോടെ അയാള്‍ മരുമകളെ നോക്കി.അവളുടെ മുഖത്താകെ സംഭ്രമമായിരുന്നു.

"അച്ഛന്റെ നിലവിളികേട്ടാ ഞാന്‍ ഓടി വന്നത്.എന്താ സ്വപ്നം വല്ലതും കണ്ടോ. നേരം പുലരാറാകുന്നതേയുള്ളൂ.ചായ വേണോ..ഞാനിട്ടുതരാം"

മരുമകളുടെ നേരെ നോക്കാതെ അയാള്‍ എഴുന്നേറ്റ് ബാത് റൂമിനുള്ളിലേയ്ക്ക് കയറി.പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തോ നീറുന്നുണ്ടായിരുന്നു...

നേരം പുലര്‍ന്നതും അയാള്‍ ഒരു കാറു വിളിച്ചുകൊണ്ട് വന്ന്‍ മരുമകളെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ട് മകളുടെ വീട്ടിലേയ്ക്ക് തിരിച്ചു....


ശ്രീക്കുട്ടന്‍

21 comments:

 1. എന്തു പുണ്ണാക്കാണീയെഴുതിവച്ചിരിക്കുന്നതെന്ന്‍ എനിക്ക് തന്നെയറിയാമ്മേല..ആരെങ്കിലും വായിച്ച് എന്തേലും മനസ്സിലാവുകയാണെങ്കില്‍ എനിക്കും കൂടിയൊന്നു വിശദമാക്കിത്താ...

  ReplyDelete
 2. ഒരു ഹലാക്കിലെ സ്വപ്നം തന്നെ കൂറേ... കഥയുടെ ശുഭ പര്യവസാനം നന്നായി...

  ReplyDelete
 3. ആദ്യം ഞാനും ഞെട്ടിപ്പോയി ശ്രീകുട്ടന്‍ ഇതെന്താ എഴുതിയിരിക്കുന്നതെന്ന് .....അവസാനം വായിച്ചപ്പോള്‍ സമാധാനം ആയി ഇത് തന്നെ അമ്പട പുളൂസ് ഇപ്പൊ മനസ്സിലായോ .......

  ReplyDelete
 4. ഇങ്ങടെ പ്രൊഫേലീന്ന് ഒരു ഭാഗം കോപ്പി ചെയ്ത് പേസ്റ്റുന്നു.

  “കലികാലം എന്നല്ലാതെ എന്തു പറയാന്‍..!!“

  ആശംസകളോടെ..പുലരി

  ReplyDelete
 5. എന്നാലും... എന്റെ ശ്രീക്കുട്ടാ.........
  വല്ലാത്തൊരു സ്വപ്നം തന്നെ.....

  ReplyDelete
 6. ഒരു സ്വപ്നം ,മനസ്സിലാക്കാതിരിക്കാന്‍ പറ്റാത്ത ഒന്നും ഈ കഥയില്‍ ഇല്ലല്ലോ ശ്രീക്കുട്ടാ ..

  ReplyDelete
 7. സ്വപ്നമായത് നന്നായി......ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റില്ലാലോ...ഇങ്ങനത്തെ സ്വപ്നം ഒക്കെ കണ്ടു കളഞ്ഞാലോ...:)

  ReplyDelete
 8. ഇത് ഒരു ഒന്നൊന്നര സ്വപ്നം ആയിപ്പോയി ... ആശംസകള്‍

  ReplyDelete
 9. ഹാ..ഹാ..മാധവേട്ടന്റെ വിഭ്രാന്തികള്‍ വായിച്ച് വട്ടായ എല്ലാപേര്‍ക്കും നന്ദി.നിങ്ങള്‍ക്ക് സഹനവും ധൈര്യവുമുണ്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഈ കഥ പരിചയപ്പെടുത്തുക.മാധവേട്ടനങ്ങിനെയെങ്കിലും ഒരാശ്വാസം കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെന്നേ....

  ReplyDelete
 10. അല്ലെങ്കിലും വെള്ളടിച്ച്ചാല്‍ മാധവേട്ടന്‍ ഇങ്ങനെയാ. കോപ്പന്‍ .. തല തിരിഞ്ഞേ കിടക്കൂ.. അപ്പൊ പിന്നെ കാണുന്ന സ്വപ്നവും തല തിരിഞ്ഞത് തന്നെ അകൊലോ..ശേഷം സ്ക്രീനില്‍ എന്നതില്ലാതെ നല്ല രീത്യില്‍ അവസാനിപ്പിച്ചു..

  ReplyDelete
 11. ഈ മാധവേട്ടന്റെ ഒരു കാര്യം...
  ഒടുക്കത്തെ സ്വപ്നം തന്നെ.

  ReplyDelete
 12. ഒടുക്കത്തെ സ്വപ്നം !!....

  സര്‍വത്ര സ്വപ്നം...

  സുഹൃത്തിന് എല്ലാ നന്മകളും...

  ReplyDelete
 13. എന്തായാലും ഈ സ്വപ്നം കുറച്ചു കടുപ്പമായിപ്പോയി.
  കഥ ഇങ്ങനെ അവസാനിപ്പിച്ചത് ഇഷ്ടപ്പെട്ടു

  ReplyDelete
 14. അല്ല, ശ്രീക്കുട്ടേട്ടന്റെ ട്രെയ്ഡ് മാർക്കാണോ സ്വപ്നങ്ങൾ. എന്തായാലും ഈ സ്വപ്നം കുറച്ചു കടുപ്പമായിപ്പോയി.
  കഥ ഇങ്ങനെ അപകടമൊന്നുമില്ലാതെ അവസാനിപ്പിച്ചത് ഇഷ്ടപ്പെട്ടു.

  ReplyDelete
 15. അല്ല, ശ്രീക്കുട്ടേട്ടന്റെ ട്രെയ്ഡ് മാർക്കാണോ സ്വപ്നങ്ങൾ. എന്തായാലും ഈ സ്വപ്നം കുറച്ചു കടുപ്പമായിപ്പോയി.
  കഥ ഇങ്ങനെ അപകടമൊന്നുമില്ലാതെ അവസാനിപ്പിച്ചത് ഇഷ്ടപ്പെട്ടു.

  ReplyDelete
 16. അപ്പോള്‍ മാധവേട്ടന്‍ ആള് ശരിയല്ലെന്ന് ചുരുക്കം. വിഭ്രാന്തികള്‍ നന്നായി. :-)

  ReplyDelete
 17. അമ്പട പുള്സൂ ന്റെ അര്‍ഥം ഇപ്പളല്ലേ മനസ്സിലായത്‌...

  ReplyDelete
 18. കമന്റ്: " ഛെ,അശ്ലീലം, വളരേ വളരേ മോശമായിപ്പോയി (സദാചാരവാദി)
  ഇ-മെയില്‍: തുടക്കം നന്നായി, പക്ഷേ ക്ലൈമാക്സ് കളഞ്ഞു കുളിച്ചു (മലയാളി)
  ആത്മഗതം: ദൈവമേ, ഒരു സ്വപ്നമെങ്കിലും കാണിച്ചു താ.. (പച്ച മനുഷ്യന്‍)

  ReplyDelete