Tuesday, October 8, 2013

കൊടിയ പാപി

വീഴാതിരിക്കാനായി ഹര്‍ഷന്‍ മണ്‍ഭിത്തിയില്‍ തന്റെ ശരീരം താങ്ങി നിര്‍ത്തിയിട്ട് അഴിഞ്ഞുതുടങ്ങിയ ലുങ്കി ഉടുക്കുവാന്‍ ശ്രമിച്ചു. പലപ്രാവശ്യവും അതിനായി ശ്രമിച്ചു പരാജയപ്പെട്ട അവന്‍ ലുങ്കി തന്റെ കൈകൊണ്ട് വാരിപ്പിടിച്ചുകൊണ്ട് ആടിയാടി ഇടവഴിയിലൂടെ നടന്നു വീട്ടിന്റെ മുറ്റത്തേയ്ക്ക് കയറി. ഒരുപ്രാവശ്യം വീഴുവാനായി മുന്നോട്ടാഞ്ഞ അവന്‍ ശ്രമപ്പെട്ട് മുറ്റത്ത് നിന്ന നെല്ലിമരത്തില്‍ പിടിച്ചപ്പോള്‍ ലുങ്കി പൂര്‍ണ്ണമായും അഴിഞ്ഞു തറയില്‍ വീണു. കുറച്ചേറെനേരത്തെ ശ്രമഫലമായി ആ ലുങ്കിതപ്പിയെടുത്തു വീണ്ടും അരയില്‍ ചുറ്റിക്കൊണ്ടവന്‍ ഇറയത്തേയ്ക്കു കയറി. കത്തിയെരിയുന്ന ഉച്ചവെയിലും സിരകളെ ആവാഹിച്ചിരിക്കുന്ന ലഹരിയും ഒക്കെക്കൂടിയായപ്പോള്‍ പരിസരബോധം നഷ്ടപ്പെട്ടതുപോലെ അവന്‍ കണ്ണുകള്‍ മിഴിച്ച് എല്ലായിടവും ഒന്നു സൂക്ഷിച്ചുനോക്കി. കാഴ്ചകള്‍ കൃത്യമായി തെളിയുന്നില്ല. പുറത്തെങ്ങും ആരെയും കാണാഞ്ഞപ്പോള്‍ അവനു ചെറിയ സന്തോഷം തോന്നി. നാശം പിടിച്ച തള്ളയുടെ ചീത്തവിളി കേള്‍ക്കണ്ടല്ലോ. കാഴ്ചകള്‍ ആകെ മങ്ങിപ്പോകുന്നതുപോലെ. ബദ്ധപ്പെട്ട് കണ്‍പോളകള്‍ തുറന്നുപിടിച്ചവന്‍ വേച്ചു വേച്ച് തന്റെ മുറിയിലേയ്ക്കു കയറി. വിയര്‍ത്തു നാറിയ ഷര്‍ട്ടൂരി അയയില്‍ എറിഞ്ഞിട്ട് കട്ടിലിലേയ്ക്ക് മറിയാന്‍ ആഞ്ഞ അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. നേരെനില്‍ക്കാത്ത ശരീരത്തിന്റെ ഭാരം കട്ടിളപ്പടിയില്‍ ചാരിക്കൊണ്ടവന്‍ ഒരിക്കല്‍ക്കൂടി തന്റെ കട്ടിലിലേയ്ക്ക് തുറിച്ചു നോക്കി.

മന‍സ്സിലും ശരീരത്തിലും എല്ലാം ലഹരി നുരഞ്ഞൊഴുകിക്കൊണ്ടിരുന്ന ഹര്‍ഷന് ആ കാഴ്ച വിശ്വസിക്കാനായില്ല. തന്റെ കിടക്കയില്‍ ആരോ കിടക്കുന്നുണ്ട്. ഒരു സ്ത്രീയാണതെന്ന്‍ മനസ്സിലാകുന്നുണ്ട്. ഒരു വശം ചരിഞ്ഞ് തല തലയിണയിലേക്ക് പൂഴ്ത്തിയുറങ്ങുന്നവളുടുത്തിരുന്ന വസ്ത്രം സ്ഥാനം മാറിയതുമൂലം കാലുകളുടെ പകുതിയോളം പുറമേ കാണാമായിരുന്നു. ആ വെളുത്തുകൊഴുത്ത കാലുകളിലേയ്ക്കവന്‍ ആര്‍ത്തിയോടെ നോക്കി. ശരീരത്തില്‍ മറ്റൊരു ലഹരികൂടി വ്യാപിക്കുന്നതായനുഭവപ്പെട്ട അവന്‍ നിയന്ത്രണം നഷ്ടപ്പെട്ട മനസ്സിനെ കയറൂരിവിട്ടുകൊണ്ട് പുറത്തേയ്ക്കൊക്കെയൊന്നു ദൃഷ്ടി പായിച്ചു. ശേഷം ‍ ഉമിനീരിറക്കിക്കൊണ്ട് ആ രൂപത്തെ ഒന്നുകൂടി നോക്കി. തലയിണയില്‍ പൂഴ്ത്തിയിരിക്കുന്ന മുഖത്തിന്റെ ബാക്കി മറഞ്ഞുകിടക്കുന്ന ദാവണി അവനു മാറ്റുവാന്‍ തോന്നിയില്ല. നിയത്രണം നഷ്ടപ്പെട്ട ചിന്തകള്‍ക്കും ബോധത്തിനും ആ രൂപത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നുമില്ല. അല്ലെങ്കിലും അവന്റെ കണ്ണുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലല്ലോ. പക്ഷേ അവന്റെ ശരീരത്തിനു ആ രൂപം എളുപ്പം മനസ്സിലായി. ശ്വസോച്ഛാസം ചെയ്യുന്നതിനനുസരിച്ച് ഉയര്‍ന്നുതാഴുന്ന മാറിടത്തിന്റെ ചലനം അവനെ ഭ്രാന്തു പിടിപ്പിച്ചു. മനസ്സും ശരീരവും എല്ലാം വിഭ്രാന്തിക്കടിമപ്പെട്ട അവന്‍ ആ രൂപത്തിനു മീതേ തന്റെ ശരീരമമര്‍ത്തി. പിടഞ്ഞെഴുന്നേറ്റ് തന്നോട് എതിരിടാനൊരുങ്ങുന്ന കൈകളെ അവന്‍ തന്റെ ബലിഷ്ടമായ കൈകളാലമര്‍‍ത്തിപ്പിടിച്ചുകൊണ്ട് ദാവണിയാല്‍ മൂടിയ അവളുടെ മുഖത്തിനുനേരെ തെന്റെ മുഖം പൂഴ്ത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പുകളെല്ലാം തണുക്കുന്നതും രണ്ടുജോഡി കൈകള് തന്നെ വലയം ചെയ്യുന്നതും അവന്‍ അവ്യക്താമയൊരാനന്ദാനുഭൂതിയില്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി അറിഞ്ഞ ഒരു അനുഭവത്തിന്റെ തീഷ്ണതയില്‍ മറ്റെല്ലാം മറന്നവന്‍ ആടിത്തിമര്‍ത്തു.

"എഴുന്നേറ്റുകുളിയ്ക്കെടാ നാറീ. കണ്ട കള്ളും ചാരായോം മോന്തീട്ടു വന്നു കെടന്നൊറങ്ങണ്. വീട്ടെച്ചെലവിനു വല്ലോം തരണോന്നൊണ്ടാന്ന്‍ നോക്ക്യേ. കുടിച്ചു മുണ്ടും കോണാനുമില്ലാതെ കെടന്നൊറങ്ങാന്‍ തക്ക പ്രായം തന്നെ. അതെങ്ങനെ ആ തന്തേടയല്ലേ മോന്‍.എങ്ങിനെ നന്നാവാനാ"‍

തള്ളയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ചീത്ത വിളികളും കേട്ടാണ് ഹര്‍ഷന്‍ കണ്ണു തുറന്നത്. ആ കിടപ്പില്‍ തന്നെ കുറച്ചുനേരം കൂടി അവന്‍ കിടന്നു. സമയം സന്ധ്യകഴിഞ്ഞിരിക്കണം. അഴിഞ്ഞുപോയ കൈലി ശരീരത്തില്‍ മൂടിയിട്ടിരിക്കുകയാണ്. തള്ളയുടെ വേലയായിരിക്കും. കട്ടിലില്‍ നിന്നും മെല്ലെയെഴുന്നേറ്റ അവന്‍ കൈലിയെടുത്ത് അരയില്‍ ചുറ്റിയിട്ട് തലയിണയെടുത്ത് ചുമരില്‍ ചാരിവച്ച് അതിലേക്ക് ശരീരം ചേര്‍ത്തു. മേശപ്പുറത്ത് നിന്നും ഒരു ബീഡിയെടുത്ത് ജന്നലിലിരുന്ന തീപ്പെട്ടിയുരച്ചത് തീപ്പറ്റിച്ചു. തലയ്ക്ക് അതിഭയങ്കരഭാരം പോലെ. തലയുയര്‍ത്താനാകുന്നില്ല. പുകയൂതിപ്പറത്തിക്കൊണ്ടിരിക്കവേ പെട്ടന്നവന്റെയള്ളില്‍ ഉച്ചക്ക് സംഭവിച്ച കാര്യങ്ങള്‍ ചെറുതായി തെളിഞ്ഞുവന്നു. സംഭവിച്ചതെന്താണെന്ന് വ്യക്തമായോര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ അവന്റെ ഉള്ളം കുഴങ്ങി. ആരായിരുന്നുവത്? കട്ടിലില്‍ നിന്നെഴുന്നേറ്റ അവന്‍ നെറ്റിയില്‍ ശക്തിയായി അമര്‍ത്തിപ്പിടിച്ചു. തലയാകെ പൊട്ടിപ്പിളരുന്നതുപോലെ. ഒന്നു കുളിച്ചാല്‍ ശരിയാവുമെന്ന്‍ ചിന്തിച്ച ഹര്‍ഷന്‍ തോര്‍ത്തുമെടുത്തു കിണറ്റിന്‍ കരയിലേയ്ക്കു നടന്നു. തലവഴി തണുത്ത വെള്ളം പലവട്ടം കോരിയൊഴിക്കുമ്പോഴും പകലത്തെ കാര്യമോര്‍ത്ത് അവന്റെ ഉള്ളം ചൂടുപിടിച്ചുകൊണ്ടിരുന്നു. ഒരു സ്വപ്നം പോലെ അവനെല്ലാം തോന്നി. ഈ നശിച്ച കള്ളുകുടിമൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇനിമുതല്‍ ഇതിനൊരു നിയന്ത്രണം വരുത്തിയേ മതിയാവൂ. തല തുവര്‍ത്തി വന്ന അവന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന്‍ ചീര്‍പ്പെടുത്ത് തലകോതി.

"ഡാ നിനക്ക് കട്ടന്‍ ചായവേണോ?"

അടുക്കളവാതിലില്‍ നിന്നും തല പുറത്തേയ്ക്കിട്ടുകൊണ്ട് വിജയ ഹര്‍ഷനോട് വിളിച്ചു ചോദിച്ചു.

"വേണ്ട ചേച്ചീ" 

കണ്ണാടിയില്‍ നിന്നും മുഖം മാറ്റാതെ ഹര്‍ഷന്‍ മറുപടി പറഞ്ഞു.

"ഹൊ..കട്ടന്‍ ചായ കുടിക്കണ പൊന്നുമോന്‍. ഇച്ചിരി ചാരായം ഒണ്ടെങ്കില്‍ ഒഴിച്ചുകൊടടി. അവനതല്ലേ കുടിക്കൂ"

അവജ്ഞയോടെ പറയുന്ന അമ്മയെ ഒന്നു തറപ്പിച്ചുനോക്കിയിട്ട് അവന്‍ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.

"കഴ്വേറീടമോന്‍ വീണ്ടും പോണ്. സമയം സന്ധ്യ കഴിഞ്ഞു. പകലു മോന്തിയതു പോരായിരിക്കും. കുടിച്ചു കുന്തം മറിഞ്ഞിങ്ങു വന്നേക്ക് നീ. നെനക്കു ഞാന്‍ ചോറു കൊഴച്ചു വച്ചേക്കാം. നീയൊന്നും ഒരു കാലത്തും കൊണം പിടിയ്ക്കുകേലടാ"


തന്റെ പുറകില്‍ കേള്‍ക്കുന്ന ശാപവചനങ്ങള്‍ ശ്രദ്ധിക്കാതെ അവന്‍ കവലയിലേയ്ക്കു നടന്നു.

ആ നടത്തത്തിനിടയിലും അവനെ ചൂഴ്ന്നു നിന്നത് പകല്‍ നടന്ന കാര്യങ്ങളായിരുന്നു. അമ്മയോ വല്യേച്ചിയോ ഒന്നുമറിയാതിരുന്നതെത്ര നന്നായി. ആരായിരിക്കുമവള്‍? സുമതിവല്യമ്മേടെ മോളായിരിക്കുമോ?. അവളല്ലേലും ഇടയ്ക്ക് ചെല കണ്ണും കലാശവുമൊക്കെ കാട്ടാറുണ്ട്. എന്നാലും പകല്‍ അവളെന്തിനായിരിക്കും തന്റെ മുറിയില്‍ വന്നുകിടന്നിട്ടുണ്ടാവുക?. ഇനി നാണിചേച്ചിയായിരിക്കുമോ?. അവര്‍ ഇടക്ക് വീട്ടില്‍ വരാറുണ്ടെങ്കിലും തന്റെ മുറിയില്‍ കയറി കട്ടിലില്‍ കിടന്നുറങ്ങുമോ?. ആലോചിച്ചു ഭ്രാന്തെടുത്ത അവന്‍ മെല്ലെ കുട്ടപ്പന്റെ ഷാപ്പിലേയ്ക്കു നടന്നു. ഒരു കുപ്പി നാടനടിച്ചിട്ടും അവന്റെ വെപ്രാളമവസാനിച്ചില്ല. കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി കായല്‍ക്കരയിലേയ്ക്കു നടന്നു കുറേയേറെസമയം അവിടെ ആകാശവും നോക്കിക്കിടന്ന അവന്‍ പാതിരാവാവാറായപ്പോഴാണ് വീട്ടിലേയ്ക്കു തിരിച്ചു നടന്നത്. ഇരുള്‍മൂടിക്കിടക്കുന്ന വീട്ടില്‍ അവന്‍ തീക്കൊള്ളിയുരച്ചുകൊണ്ട് കയറി. ഭാഗ്യം തള്ളയും ചേച്ചിയുമൊക്കെ നല്ല ഉറക്കമാണ്. ഒച്ചയുണ്ടാക്കാതെ തന്റെ മുറിയിലേയ്ക്കു കയറിയ അവന്‍ ഷര്‍ട്ടൂരി അയയിലിട്ടിട്ട് കതക് ചാരിയശേഷം ഇരുട്ടില്‍ മെല്ലെ കട്ടിലില്‍ ശരീരം ചായ്ച്ചു.മാ കിടപ്പില്‍ കുറേയേറേ നേരം അവന്‍ കിടന്നു. കണ്ണുമടച്ച് ഉറങ്ങാനുള്ള ശ്രമം പലവട്ടം നടത്തിയെങ്കിലും എന്തോ ഒന്നവന്റെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ഉറക്കത്തിന്റെ കരങ്ങള്‍ ഏതോ ഒരു സമയത്തവനെ അനുഗ്രഹിച്ചപ്പോള്‍ അവന്‍ പെട്ടന്നൊന്നു ഞെട്ടി. തന്റെ ശരീരത്തില്‍ ഒരു കൈ ഇഴയുന്നുവോ. ശബ്ദം പുറത്തുവരാനാവാത്തവിധം അവന്‍ പരിഭ്രമിച്ചുപോയിരുന്നു. ആ കൈകള്‍ അവന്റെ മാറിലാകെ പരതിനടക്കുകയും അവന്റെ മുഖത്ത് തടവുകയും ചെയ്തുകൊണ്ടിരുന്നു. ശരീരമാകെ തളരുന്നതുപോലെ തോന്നിയ ഹര്‍ഷന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്റെ മുഖത്തിനടുത്ത് ചൂടു നിശ്വാസം പതിയ്ക്കുന്നതറിഞ്ഞ അവനു ശ്വാസം മുട്ടുന്നതു പോലെ തോന്നി.

"ഉച്ചയ്ക്കത്തെ ആ ആവേശമൊക്കെ ഇപ്പോളെവിടെപ്പോയി"

തന്റെ ചെവിക്കരുകില്‍ പതിച്ച ആ ശബ്ദം ഒരു ഗുഹാമുഖത്ത് നിന്നും വരുന്നപോലെ അവനു തോന്നി.

ആ ശബ്ദം .....ചിരപരിചിതമായ..ആ ശബ്ദം..!!

ഒരു ഞെട്ടലോടെ അവന്‍ ആ കൈകള്‍ തട്ടിമാറ്റിയിട്ട് തീപ്പെട്ടിക്കോലുരച്ചു. ഒരു നിമിഷം മുറിയില്‍ പരന്ന ആ ചെറുപ്രകാശത്തില്‍ തന്റെ കട്ടിലില്‍ തന്റെയടുത്ത് കിടക്കുന്ന അളിനെക്കണ്ടവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. മദ്യത്തിന്റെ സകല ലഹരികളും ഒരു നിമിഷം കൊണ്ടാവിയായിപ്പോയതുപോലെ. ലഹരി വഴിയുന്ന മിഴികളുമായി തന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് കട്ടിലില്‍ മലര്‍ന്നുകിടക്കുന്ന രൂപത്തെ അവിശ്വസനീയതയോടെ ഒരു നിമിഷം നോക്കിയിരുന്നിട്ട് ഒരലര്‍ച്ചയോടെയവന്‍ തന്റെ മുഖവും പൊത്തിക്കൊണ്ട് മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയോടി. പിറ്റേന്ന് കായലരുകത്തുള്ള ചീലാന്തി മരത്തിന്റെ ഒരു ശാഖയില്‍ തൂങ്ങിയാടിക്കൊണ്ടിരുന്ന തണുത്തുതുടങ്ങിയ ആ ശരീരത്തിന്റെ മുഖത്ത് താനൊരു കൊടിയ പാപിയാണെന്നെഴുതിവച്ചിരുന്നു.

ശ്രീക്കുട്ടന്‍

14 comments:

 1. ഈശ്വരാ.......,എല്ലാം പറയാതിരുന്നതു നന്നായി. വളരെ നന്നായി.

  ReplyDelete
 2. ഒട്ടും അത്ഭുതമില്ലാ... ഇതിനപ്പുറവും നടക്കും...

  ReplyDelete
 3. നടക്കുമായിരിയ്ക്കും അല്ലേ?

  ReplyDelete
 4. മദ്യ ലഹരിയില്‍ ആയാലും സംഭവിക്കുമോ..? അങ്ങിനെ നടക്കാതെ ഇരിക്കട്ടെ.

  ReplyDelete
 5. കൂപ്പു കുത്തുന്ന ധാര്മ്മികതയുടെ ദുഷിച്ച മുഖം.. :(
  എഴുത്തിന് ആശംസകൾ..

  ReplyDelete
 6. ഓരോ വരികളും ഞെട്ടിപ്പിക്കുന്ന തരത്തിൽ എഴുതി.
  ഇത് കഥയിൽ മാത്രം ഒതുങ്ങട്ടെ.

  ReplyDelete
 7. സുന്ദരമായ എഴുത്ത്. ആശംസകള്

  ReplyDelete
 8. ബോധം നശിച്ചിട്ടും ധാര്‍മികത മനസ്സിന്നു മായാത്ത ഈ കുടിയന്‍ മറ്റുള്ളവര്‍ക്ക് ഒരു പാഠമല്ലെ.......??????

  ReplyDelete
 9. പറയാതെ പറഞ്ഞ കഥയ്ക്ക്‌ ഒരുപാട് അഭിനന്ദനങ്ങള്‍

  ReplyDelete
 10. പലയിടത്തും നടന്നിട്ടുള്ള കാര്യങ്ങൾ തന്നെ ...!

  ReplyDelete
 11. കഥയിലൂടെ ഒരു 'കടുംകൈ' പ്രയോഗം തന്നെ നടത്തി ല്ലേ.. ഇതൊരു കഥയായി തന്നെ ഇവിടെ കിടന്നോട്ടെ !!

  ആശംസകള്‍ @@@@

  ReplyDelete