വീഴാതിരിക്കാനായി ഹര്‍ഷന്‍ മതിലില്‍ തന്റെ ശരീരം താങ്ങി നിര്‍ത്തിയിട്ട് അഴിഞ്ഞുതുടങ്ങിയ ലുങ്കി ഉടുക്കുവാന്‍ ശ്രമിച്ചു.പലപ്രാവശ്യവും അതിനായി ശ്രമിച്ചു പരാജയപ്പെട്ട അവന്‍ ലുങ്കി തന്റെ കൈകൊണ്ട് വാരിപ്പിടിച്ചുകൊണ്ട് ആടിയാടി തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തേയ്ക്കു കയറി.ഒരുപ്രാവശ്യം വീഴുവാനായി മുന്നോട്ടാഞ്ഞ അവന്‍ ശ്രമപ്പെട്ട് മുറ്റത്ത് നിന്ന നെല്ലിമരത്തില്‍ പിടിച്ചപ്പോള്‍ ലുങ്കി പൂര്‍ണ്ണമായും അഴിഞ്ഞു തറയില്‍ വീണു.അല്‍പ്പനേരത്തെ ശ്രമഫലമായി ഹര്‍ഷന്‍ ആ ലുങ്കിതപ്പിയെടുത്തു വീണ്ടും അരയില്‍ ചുറ്റിക്കൊണ്ട് ഇറയത്തേയ്ക്കു കയറി.അവിടെയെങ്ങും ആരെയും കാണാഞ്ഞപ്പോള്‍ അവനു ചെറിയ സന്തോഷം തോന്നി.വേച്ചു വേച്ച് തന്റെ മുറിയിലേയ്ക്കു നടന്ന അവന്‍ വാതിലിനടുത്തെത്തിയതും ഒരു നിമിഷം തറച്ചു നിന്നു പോയി.നേരെനില്‍ക്കാത്ത ശരീരത്തിന്റെ ഭാരം കട്ടിളപ്പടിയില്‍ ചാരിക്കൊണ്ടവന്‍ ഒരിക്കല്‍ക്കൂടി അകത്തേയ്ക്കു തുറിച്ചു നോക്കി.മനസ്സിലും ശരീരത്തിലും എല്ലാം ലഹരി നുരഞ്ഞൊഴുകിക്കൊണ്ടിരുന്ന ഹര്‍ഷന് ആ കാഴ്ച വിശ്വസിക്കാനായില്ല.ആ വെളുത്തുകൊഴുത്ത കാലുകളിലേയ്ക്കവന്‍ ആര്‍ത്തിയോടെ നോക്കി.ഒരു വശം ചരിഞ്ഞ് ഒരു വല്ലാത്ത പോസില്‍ കിടന്നുറങ്ങുന്ന രൂപം അവന്റെ മനസ്സിന്റെ സകല കടിഞ്ഞാണുകളും പൊട്ടിക്കുവാന്‍ പര്യാപ്തമായിരുന്നു.
വേച്ചുവേച്ച് അകത്തേയ്ക്കു കയറിയ അവന്‍ ഉമിനീരിറക്കിക്കൊണ്ട് ആ രൂപത്തെ ഒന്നുകൂടി നോക്കി.മുഖം മറഞ്ഞുകിടക്കുന്ന ദാവണി അവനു മാറ്റുവാന്‍ തോന്നിയില്ല.നേരെ തുറക്കാനാവാത്ത മിഴികള്‍ക്ക് ആ രൂപത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല.അല്ലെങ്കിലും കണ്ണുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ അവന്റെ ശരീരത്തിനു ആ രൂപം എളുപ്പം മനസ്സിലായി.ആരായാലെന്താ.ശ്വസോച്ഛാസം ചെയ്യുന്നതിനനുസരിച്ച് ഉയര്‍ന്നുതാഴുന്ന മാറിടത്തിന്റെ ചലനം അവനെ ഭ്രാന്തു പിടിപ്പിച്ചു.മനസ്സും ശരീരവും എല്ലാം വിഭ്രാന്തിക്കടിമപ്പെട്ട അവന്‍ ആ രൂപത്തിനു മീതേ തന്റെ ശരീരമമര്‍ത്തി.പിടഞ്ഞെഴുന്നേറ്റ് തന്നോട് എതിരിടാനൊരുങ്ങുന്ന കൈകളെ അവന്‍ തന്റെ ബലിഷ്ടമായ കൈകളാലമര്‍ത്തിപ്പിടിച്ചുകൊണ്ട് ദാവണിയാല്‍ മൂടിയ അവളുടെ മുഖത്തിനുനേരെ തെന്റെ മുഖം പൂഴ്ത്തി.നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പുകളെല്ലാം തണുക്കുന്നതും രണ്ടുജോഡി കൈകള് തന്നെ വലയം ചെയ്യുന്നതും അവന്‍ അവ്യക്താമയൊരാനന്ദാനുഭൂതിയില്‍ അറിയുന്നുണ്ടായിരുന്നു.ജീവിതത്തിലാദ്യമായി അറിഞ്ഞ ഒരു അനുഭവത്തിന്റെ തീഷ്ണതയില്‍ മറ്റെല്ലാം മറന്നവന്‍ ആടിത്തിമര്‍ത്തു.
"എഴുന്നേറ്റുകുളിയ്ക്കെടാ നാറീ.കണ്ട കള്ളും ചാരായോം മോന്തീട്ടു വന്നു കെടന്നൊറങ്ങുന്ന്. വീട്ടെച്ചെലവിനു വല്ലോം തരണോന്നൊണ്ടാ.കുടിച്ചു മുണ്ടും കോണാനുമില്ലാതെ കെടന്നൊറങ്ങാന്‍ തക്ക പ്രായോമൊണ്ട്. അതെങ്ങനെ ആ തന്തേടല്ലേ മോന്‍"
തള്ളയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ചീത്ത വിളികളും കേട്ട് ഹരഷന്‍ കണ്ണു തുറന്നു നോക്കി.സമയമെത്രയായിക്കാണും.എന്തായാലും സന്ധ്യകഴിഞ്ഞിരിക്കണം.പെട്ടന്നാണവന്‍ പകല്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചത്.സംഭവിച്ചതെന്താണെന്ന് വ്യക്തമായോര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ അവന്റെ ഉള്ളം കുഴങ്ങി.അഴിഞ്ഞുകിടന്ന കൈലിയെടുത്തവന്‍ ഉടുത്തുകൊണ്ട് മെല്ലെയെഴുന്നേറ്റു.കാലുകള്‍ നിലത്തുറക്കുന്നില്ല.തലയാകെ പൊട്ടിപ്പിളരുന്നതുപോലെ.ഒന്നു കുളിക്കുവാനായി അവന്‍ തോര്‍ത്തുമെടുത്തു കിണറ്റിന്‍ കരയിലേയ്ക്കു നടന്നു.തലവഴി തണുത്ത വെള്ളം കോരിയൊഴിക്കുമ്പോഴും പകലത്തെ കാര്യമോര്‍ത്ത് അവന്റെ ഉള്ളം ചൂടുപിടിച്ചുകൊണ്ടിരുന്നു.ഒരു സ്വപ്നം പോലെ അവനെല്ലാം തോന്നി.ഈ നശിച്ച കള്ളുകുടിമൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്.ഇനിമുതല്‍ ഇതിനൊരു നിയന്ത്രണം വരുത്തിയേ മതിയാവൂ.തല തുവര്‍ത്തി വന്ന അവന്‍ അമ്മയ്യുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.
"കഴ്വേറീടമോന്‍ വീണ്ടും പോണ്.കുടിച്ചു കുന്തം മറിഞ്ഞിങ്ങു വന്നേക്ക്.നെനക്കു ഞാന്‍ ചോറു കൊഴച്ചു വച്ചേക്കാം. നീയൊന്നും ഒരു കാലത്തും കൊണം പിടിയ്ക്കുകേലടാ"
തന്റെ പുറകില്‍ കേള്‍ക്കുന്ന ശാപവചനങ്ങള്‍ ശ്രദ്ധിക്കാതെ അവന്‍ കവലയിലേയ്ക്കു നടന്നു.
ആ നടത്തത്തിനിടയിലും അവനെ ചൂഴ്ന്നു നിന്നത് പകല്‍ നടന്ന കാര്യങ്ങളായിരുന്നു.അമ്മയോ വല്യേച്ചിയോ ഒന്നുമറിയാതിരുന്നതെത്ര നന്നായി.ആരായിരിക്കുമവള്‍.സുമതിവല്യമ്മേടെ മോളായിരിക്കുമോ.അവളെന്തിനായിരിക്കും തന്റെ മുറിയില്‍.ആലോചിച്ചു ഭ്രാന്തെടുത്ത അവന്‍ മെല്ലെ കുട്ടപ്പന്റെ ഷാപ്പിലേയ്ക്കു നടന്നു.ഒരു രണ്ടുഗ്ലാസ്സ് നാടനടിച്ചിട്ടും അവന്റെ വെപ്രാളമവസാനിച്ചില്ല.കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി കായല്‍ക്കരയിലേയ്ക്കു നടന്നു.കുറേയേറെസമയം അവിടെ ആകാശവും നോക്കിക്കിടന്ന അവന്‍ പാതിരാതെഇയാവാറായി എന്നറിഞ്ഞ് വീട്ടിലേയ്ക്കു നടന്നു.ഇരുള്‍മൂടിക്കിടക്കുന്ന വീട്ടില്‍ അവന്‍ തീക്കൊള്ളിയുറച്ചുകൊണ്ട് കയറി.ഒച്ചയുണ്ടാക്കാതെ തന്റെ മുറിയിലേയ്ക്കു കയറി ഷര്‍ട്ടൂരി അയയിലിട്ടിട്ട് ഇരുട്ടില്‍ മെല്ലെ തന്റെ കട്ടിലില്‍ ശരീരം ചായ്ച്ചു.കണ്ണുമടച്ച് ഉറങ്ങാനുള്ള ശ്രമം തുടങ്ങിയ അവന്‍ പെട്ടന്നൊന്നു ഞെട്ടി.തന്റെ ശരീരത്തില്‍ ഒരു കൈ ഇഴയുന്നുവോ.ശബ്ദം പുറത്തുവരാനാവാത്തവിധം അവന്‍ പരിഭ്രമിച്ചുപോയിരുന്നു.ആ കൈകള്‍ അവന്റെ മാറിലാകെ പരതിനടക്കുകയും അവന്റെ മുഖത്ത് തടവുകയും ചെയ്തുകൊണ്ടിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയ ഹര്‍ഷന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.തന്റെ മുഖത്തിനടുത്ത് ചൂടു നിശ്വാസം പതിയ്ക്കുന്നതറിഞ്ഞ അവനു ശ്വാസം മുട്ടുന്നതു പോലെ തോന്നി.
"ഉച്ചയ്ക്കത്തെ ആ ആവേശമൊക്കെ ഇപ്പോളെവിടെപ്പോയി"
തന്റെ ചെവിക്കരുകില്‍ പതിച്ച ആ ശബ്ദം ഒരു ഗുഹാമുഖത്ത് നിന്നും വരുന്നപോലെ അവനു തോന്നി.
ആ ശബ്ദം .....ചിരപരിചിതമായ..ആ ശബ്ദം
ഒരു ഞെട്ടലോടെ അവന്‍ ആ കൈകള്‍ തട്ടിമാറ്റിയിട്ട് തീപ്പെട്ടിക്കോലുരച്ചു.ഒരു നിമിഷം മുറിയില്‍ പരന്ന ആ ചെറുപ്രകാശത്തില്‍ തന്റെ കട്ടിലില്‍ കിടക്കുന്ന അളിനെക്കണ്ടവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി.ഒരലര്‍ച്ചയോടെയവന്‍ തന്റെ മുഖവും പൊത്തിക്കൊണ്ട് മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയോടി.പിറ്റേന്ന് കായലരുകത്തുള്ള ചീലാന്തി മരത്തിന്റെ ഒരു ശാഖയില്‍ ആടിക്കൊണ്ടിരുന്ന തണുത്തുതുടങ്ങിയ ആ ശരീരത്തിന്റെ മുഖത്ത് താനൊരു കൊടിയ പാപിയാണെന്നെഴുതിവച്ചിരുന്നുവോ.....
ശ്രീക്കുട്ടന്‍
എഴുത്ത് നന്നായി, വിഷയം പഴയതാണെങ്കിലും.
ReplyDeleteനന്നായി പറഞ്ഞു. അവസാനം വായനക്കാരന് ഒരു സംശയം ബാക്കി നിന്നോട്ടെ എന്ന് കരുതി തന്നെയാണോ ഇങ്ങനെ നിര്‍ത്തിയത്?
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteഹോ... എന്നാലും ശ്രീക്കുട്ടാ കഥ എഴുതുമ്പോള്‍ താങ്കളുടെ മനസ്സില്‍ ഒരു കഥാപാത്രം ഉണ്ടാവുമല്ലോ ..അതാരായിരുന്നു എന്നതിനു എന്തെങ്കിലും ഒരു സൂചന തന്നുകൂടെ ...
ReplyDeleteകഥ നന്നായിരിക്കുന്നു...
അവസാന ഭാഗം അതാരെന്നു പറയാതെ അവസാനിപ്പിച്ചതുകൊണ്ടാവാം ... കഥയില്‍ ഒരു വിത്യസ്ഥത അനുഭവപ്പെട്ടു...
ആരെ എന്ത് എന്നുള്ളത് എന്തിനാണ് ഒഴിച്ചു നിര്‍ത്തിയത്? അതുകൊണ്ട് കഥയുടെ കഥ മനസ്സിലാകാതെ വരുന്നുണ്ട്. മദ്യം ഇല്ലെങ്കിലും ചിലയിടങ്ങളില്‍ അമ്മയെയും സഹോദരിയും തിരിച്ചറിയാത്ത കാമാസക്തി കടന്നുകയരാരുണ്ട് എന്നത് ഇപ്പോഴത്തെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന സംഭവങ്ങളാണ്.
ReplyDeletevalare nannayittundu..... aashamsakal....
ReplyDeleteനന്നായി മാഷേ
ReplyDeleteനന്നായിട്ടുണ്ട് ശ്രീയേട്ടാ.
ReplyDeleteമനപ്പൂര്‍വം ഇട്ടതാണോ ഒരു abrupt ഏന്‍ഡ്?
നന്നായി വിവരിച്ചിരിക്കുന്നു... എന്റെ അഭിനന്ദനങള്‍...
ReplyDelete