"മക്കളേ എന്തേലും തരണേ.വല്ലോം കഴിച്ചിട്ട് രണ്ടു ദെവസായി"
റോഡരികിലെ കലുങ്കില്‍ കൊച്ചുവര്‍ത്തമാനവും പറഞ്ഞ് രസിച്ചിരുന്ന ചെറുപ്പക്കാര്‍ ആ ശബ്ദം കേട്ട് തല തിരിച്ചു നോക്കി.തങ്ങളുടെ മുഖത്തേയ്ക്കു പ്രതീക്ഷാനിര്‍ഭരമായ നോട്ടവും പായിച്ചുകൊണ്ട് കൈനീട്ടി നില്‍ക്കുന്ന കീറിപ്പറിഞ്ഞുമുഷിഞ്ഞു നാറിയ ഒരു കുപ്പായം ധരിച്ച ആ വൃദ്ധനെ അവര്‍ അവജ്ഞയോടെ നോക്കി.തോളിലെ മാറാപ്പില്‍ തെരുപ്പിടിച്ചുകൊണ്ട് യാചനാഭാവത്തില്‍ നില്‍ക്കുന്ന ആ കിഴവനെ ഒന്നു കളിയാക്കിവിടാന്‍ തന്നെ അവര്‍ തീരുമാനിച്ചല്ലേലും സമയം പോക്കിനൊരു വഴിയില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നവര്‍.
"എന്താ അപ്പൂപ്പാ സഞ്ചീല്.വല്ല കഞ്ചാവോ മറ്റോ ആണോ"
"നല്ലോരു ക്രിസ്തുമസ്സായിട്ട് രാത്രീലത്തെ പാര്‍ട്ടിയ്ക്കു സാധനം വാങ്ങാന്‍ കാശില്ലാതെ വെഷമിക്കുമ്പഴാണ് കെളവന്റെ ഒരു തെണ്ടല്.പോ നാശം പിടിയ്ക്കാന്‍"
"ഇങ്ങനെ തെണ്ടിനടക്കാതെ വല്ല ജോലിയ്ക്കും പൊക്കൂടേ ഇതിനൊക്കെ.അതെങ്ങനെ പകലുവന്നു സ്ഥലമൊക്കെ കണ്ടുവച്ചാലല്ലേ രാത്രി വന്നു മോട്ടിയ്ക്കാനൊക്കൂ.ആരേലും കാണുമ്പോള്‍ വയ്യാത്തപോലൊരു അഭിനയവും.കള്ളക്കൂട്ടങ്ങള്‍"
ചെറുപ്പക്കാര്‍ അയാള്‍ക്കു ചുറ്റും കൂടിനിന്നുകൊണ്ട് ആര്‍ത്തുവിളിച്ചു.വൃദ്ധന്‍ ദയനീയമായി എല്ലാപേരെയും പകച്ചുനോക്കി.കൂട്ടത്തിലൊരുവന്‍ അയാളെ ചെറുതായി ഒന്നു തള്ളിനീക്കി.വേച്ചുവീഴാന്‍ പോയ വൃദ്ധന്‍ തൊട്ടടുത്തുണ്ടായിരുന്ന പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ മുറുക്കെപിടിച്ചു.ഒരു നിമിഷം നിന്നശേഷം മെല്ലെ അയാള്‍ മുന്നോട്ടു നടന്നു.നിറഞ്ഞൊഴുകിയ മിഴികള്‍ മുഷിഞ്ഞകുപ്പായക്കയ്യാല്‍ തുടച്ചുകൊണ്ട് വേച്ചു വേച്ചയാള്‍ നടന്നു.പുറകിലപ്പോഴും ചെറുപ്പക്കാരുടെ പരിഹാസശബ്ദങ്ങള്‍ ഉയര്‍ന്നുമുഴങ്ങുന്നുണ്ടായിരുന്നു.
ശ്രീക്കുട്ടന്‍
ശ്രീകുട്ടാ ....... പഴുത്തില വീഴുമ്പോള്‍ പച്ചില കൈകൊട്ടി ചിരിക്കും ......
ReplyDeleteകഥ വലിയ ഹിറ്റ് കഥയൊന്നുമല്ല കൊള്ളം എന്നുമാത്രം
എന്തോ ഒരു പൂര്‍ണത വരാത്ത പോലെ തോന്നുന്നു ശ്രീകുട്ടാ...
ഉദ: അയാളെ പരിഹസിക്കുന്നത് പിന്നിട് അബദ്ധമായെന്നു ആ ചെറുപ്പക്കാര്‍ക്ക് തോന്നുന്നതുപോലൊ എന്തെങ്കിലും ക്ലൈമാക്സില്‍ കൊണ്ടു വന്നിരുന്നു എങ്കില്‍ കഥക്ക് ഒരു ത്രില്ല് കിട്ടില്ലെ.. ( എന്‍റെ ഒരു അഭിപ്രായം മാത്രമാണു ട്ടോ )
ശ്രീക്കുട്ടേട്ടാ, പെട്ടന്ന് അവസാനിപ്പിച്ചല്ലോ? തിരക്കിട്ട് എഴുതിയതാണോ? ശീർഷകം കഥയ്ക്ക് യോജിക്കുന്നതായി തോന്നിയില്ല. പിന്നെയ് ആ വഴിവന്നതിനു വളരെ നന്ദി. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ. ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
ReplyDeletevalare nannayittundu... hridayam niranja puthuvalsara aashamsakal...
ReplyDeletehiii...
ReplyDeletehappy new year ...!!
കഥ പൂര്‍ണം അല്ലാത്ത പോലെ ഒരു തോന്നല്‍.എന്തൊകെ ആയാലും കൊള്ളാം.ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteThis is my blog. Click here.
ReplyDelete6 เรื่องจริงที่น่าแปลกใจเกี่ยวกับการเดิมพันคาสิโน"