" അല്ല. ഇതാര് അപ്പുവേട്ടനോ.. കണ്ടിട്ട് കുറച്ചു നാളായല്ലോ.കുടിക്കാന്‍ ചായയെടുക്കട്ടെ."
'വേണ്ട പ്രഭാകരാ,ഇപ്പോള്‍ കുടിച്ചതേയുള്ളു.നീയെന്താ ഈ ഫോട്ടൊയും തൂക്കിപ്പിടിച്ച്..
'ചുളുവിലക്കു കിട്ടിയപ്പോള്‍ മേടിച്ചതാ ചേട്ടാ.നമ്മുടെ ഉമ്മറത്ത് തൂക്കാമെന്നു കരുതി..മോനേ ഉണ്ണീ..നീ അപ്പുറത്ത് വാസുമാമന്റെ വീട്ടില്‍ പോയി ചുറ്റിക ഒന്നു മേടിച്ചുകൊണ്ടു വന്നേ..
പിന്നെ പറ അപ്പുവേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..'
ഓ..എന്തു വിശേഷങ്ങള്‍. ഇങ്ങനെയങ്ങട്ട് പോകുന്നു.അല്ല ഉണ്ണിയെന്താ കൈയ്യും വീശി വരുന്നത് ചുറ്റിക കിട്ടിയില്ലേ..'
'അച്ഛാ ഇവിടെ ചുറ്റികയില്ലെന്നു വാസുമാമന്‍ പറഞ്ഞു.വേണമെങ്കില്‍ കാശുകൊടുത്തുമേടിക്കുവാന്‍ പറഞ്ഞു..'
'കണ്ടോ അപ്പുവേട്ടാ ഇതാണാള്‍ക്കാര്. അവിടെ ചുറ്റികയുണ്ട്.എനിക്കതറിയാം.അതൊന്നു തന്നെന്ന്‍ വച്ചെന്താ.തേഞ്ഞുപോകുന്നതൊന്നുമല്ലല്ലൊ.മനുഷ്യന്‍ ഇത്രക്കു കൊതിയനാവാമോ..'
'പോട്ടെ പ്രഭാകരാ.ആള്‍ക്കാര് പലതരത്തിലല്ലേ.നീ വല്ല കല്ലോ മറ്റോ വച്ച് ആണി തറയ്ക്കാന്‍ നോക്ക്..'
'മോനേ ഉണ്ണിയേ...നീ അകത്തുവച്ചിരിക്കുന്ന നമ്മുടെ ചുറ്റിക എടുത്തുകൊണ്ട് വന്നേ. അച്ഛനീ ആണി ഒന്നടിയ്ക്കട്ടെ............
ഹ ഹ...ആണി കടം വാങ്ങിയതാണോ?
ReplyDeleteഇതാണാളെങ്കില്‍ ആ ഫോട്ടോയും അടിച്ചുമാറ്റിയതായിരിക്കും
ReplyDeleteബെസ്റ്റ് കണ്ണാ ബെസ്റ്റ്…….
ReplyDeleteആദ്യം ഒരു കണ്‍ഫ്യൂഷന്‍ തോന്നി. പക്ഷേ പിന്നെ ശരിയായി.
(സ്വന്തം വീടിലെ കാര്യം വല്ലതും ആണോ? എന്തായാലും സംഗതി ജോര്‍.)