Monday, February 20, 2012

പത്രവാര്‍ത്തകളിലൂടെ

ഇന്നത്തെ ചില പത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകള്‍...


1.അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറുകിലോ സ്വര്‍ണ്ണവും ഒരു കോടിയിലേറെ രൂപയും തൃശ്ശൂരില്‍ പിടികൂടിയതായി വാര്‍ത്ത...

ഈ കാലമ്മാര്‍ക്ക് അതീന്ന്‍ കൊറച്ച് കാശും സ്വര്‍ണ്ണോ എനിക്ക് തന്നേച്ച് പിടികൊടുത്താപ്പോരായിരുന്നോ...

2.അവളുടെ രാവുകളുടെ പുതിയ വെര്‍ഷനില്‍ അഭിനയിക്കുവാന്‍ "രാജി"യെ കിട്ടാനില്ലന്ന്‍ ശ്രീമാന്‍ ഐ വി ശശിയുടെ പരാതി

ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നല്‍കി നോക്ക്..എന്തേലും വഴി തുറന്നുകിട്ടും...

3.കോണ്‍ഗ്രസ്സുകാര്‍ മുഴുവന്‍ വോട്ട് ചെയ്താല്‍ പിറവത്ത് ജയിക്കും - പി സി ജോര്‍ജ്ജ്

ആരെ ജയിപ്പിക്കുമെന്നത് "അടഞ്ഞ അധ്യായ"മായിരിക്കും..ഹ..ഹ..

4.മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും -പ്രഖ്യാപനം അടുത്ത ബഡ്ജറ്റില്‍...

ബിവറെജസ് ഷോറൂമുകളെ തീര്‍ഥാടനകേന്ദ്രങ്ങളാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്..

5.ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ ദൈവങ്ങളാണുള്ളതെന്ന്‍ നേതാവ്

അതേയതേ ഇടക്ക് ചില പരിപാടികളില്‍ കിരീടവും വാളുമൊക്കെ ധരിച്ചുനില്‍ക്കുന്ന ആള്‍ദൈവങ്ങള്‍ സജീവമാണ്..

6.പൂജപ്പുര ജയിലില്‍ നിന്നും 3 തടവുകാര്‍ ജയില്‍ ചാടി.ഒരുത്തന്റെ കാലൊടിഞ്ഞു പിടിയിലായി.

ജയിലുചാടുന്നവരെക്കൂടി പറയിപ്പിക്കാനായി..മോശം മോശം..

7.പണത്തിനുവേണ്ടിയല്ല മറിച്ച് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് താനഭിനയിക്കുന്നതെന്ന്‍ രേവതി.

ഇനിമുതല്‍ എല്ലാ സിനിമകളിലും അഭിനയിക്കുന്നത് ഫ്രീയായിട്ടായിരിക്കുമോ...

8. ഹൈക്കോടതി ബഞ്ച്- സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു.എം സമ്പത്ത് എം.പി

ഹ..ഹ..നാടന്‍ കളികള്‍ സര്‍ക്കാരുകള്‍ പരിപോഷിപ്പിക്കുന്നില്ലാന്ന്‍ ഇനിയാരും പരാതി പറയില്ലല്ലോ...കള്ളനും പോലീസും കൂടി കളിക്കാന്‍ പറയാം..

9. സച്ചിനു സെഞ്ചുറി നഷ്ടമായി - 3 റണ്‍സെടുത്ത് സച്ചിന്‍ ഔട്ടാവുകയായിരുന്നു.

രാജ്യത്തെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം വൈകും...

10. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് കുപ്പിവെള്ളക്കമ്പനി സ്ഥാപിക്കുന്നു..

പാവം ദൈവങ്ങള്‍ക്ക് അല്‍പ്പം വെള്ളമെങ്കിലും കൊടുത്താ മതിയായിരുന്നു.

11. മതമേധാവികള്‍ ഭരണത്തില്‍ "നഗ്നമായി" ഇടപെടുന്നു

തുണിയുടുക്കാത്ത എല്ലാവരേയും അടിയന്തിരമായി തുണിയുടുപ്പിക്കുക.അല്ലെങ്കില്‍ ജയിലിലടച്ചാലും മതി...

12. പൊട്ടിച്ചിരിപ്പിക്കാനായി 24 മുതല്‍ ഐഡിയല്‍ കപ്പില്‍ എത്തുന്നു...

രണ്ടുദിവസത്തിനുള്ളില്‍ പൊട്ടിക്കരച്ചിലുയരും (നിര്‍മ്മാതാവിന്റെ)

13. തനിയ്ക്ക് ഓസ്‌കര്‍ ലഭിച്ചേക്കുമെന്ന പേടിമൂലമാണ് ഡാം 999 സിനിമയില്‍ നിന്ന് വിലക്കിയതെന്ന് നടന്‍ തിലകന്‍.

ഒരു ഓസ്ക്കാര്‍ അവാര്‍ഡ് നശിപ്പിച്ച അമ്മ ഭാരവാഹികള്‍ മാപ്പു പറയണം..

ശ്രീക്കുട്ടന്‍

7 comments:

  1. നന്നായിട്ടുണ്ട് .... :)

    ReplyDelete
  2. പത്ര വാർത്തകളും പ്രസക്തമാണ്. അടിക്കുറുപ്പുകളും പ്രസക്തമാണ്. :)

    ReplyDelete
  3. പത്രപാരായണം കൊണ്ട് നമുക്കുള്ള ഒരേഒരു ഗുണമാണ് ഇപ്പോൾ കുട്ടേട്ടൻ കാണിച്ചത്. കാരണം ഈ വക വാർത്തകൾ വായിച്ച് മനസ്സ് മുരടിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. അവർ ആർക്കെന്ത് സംഭവിച്ചാലും കാശ് കിട്ട്യാ മതീ ന്ന് വച്ചാ ഈവക വാർത്തകളൊക്കെ എഴുതുന്നത്. പക്ഷെ നമ്മൾ വായിക്കുന്നത് 'വല്ല്യേ' ലോകവിവരങ്ങൾ കിട്ടാനും. ഒതുങ്ങിക്കൂടി ജീവിക്കാൻ പാടാണല്ലോ. അതിനായുള്ള വഴികൾ ഞാൻ പറയാം, അതിനു മുൻപ് ആശംസകൾ.


    ഞാൻ കുട്ടേട്ടൻ എഴുതിയ വാർത്തകളെ കുറിച്ച് മാത്രമല്ല പറയുന്നത്, മൊത്തം അതിലെ ഉള്ളടക്കത്തേ കുറിച്ചാണ്.

    മന:സമാധാനത്തോടെയും സന്തോഷത്തോടെയും വീട്ടുകാരോടൊന്നിച്ച് ആനന്ദിച്ച് ജീവിക്കാനുള്ള വഴികൾ, ഞാൻ കണ്ട് പിടിച്ചവ പറയാം.

    1.വീട്ടിൽ പത്രം വരുത്താതിരിക്കുക.
    2.വരുത്തുന്നുണ്ടെങ്കിൽ വായിക്കാതിരിക്കുക.
    3.വായിക്കുന്നുണ്ടെങ്കിൽ, മനസ്സിന് വേദനയുണ്ടാക്കുന്ന വാർത്തകൾ മനപൂർവം കണ്ടില്ലെന്ന് നടിക്കുക.
    4.എന്നിട്ടും അത്തരം വാർത്തകൾ കണ്ണിലുടക്കിയാൽ, വായിച്ച് മിണ്ടാതിരിക്കുക.
    5.അതിന് കഴിയുന്നില്ലെങ്കിൽ,ഒരു മുറിയിൽ കയറി കതകടച്ച് ഉറക്കെ പ്രതിഷേധ സ്വരം പുറപ്പെടുവിക്കുക.
    6.അങ്ങനെ പ്രതിഷേധിക്കുമ്പോൾ ആരും കേൾക്കുന്നില്ല എന്നുറപ്പ് വരുത്തുക.

    ആരെങ്കിലും കേട്ടുകഴിഞ്ഞാൽ, എന്റെ പൊന്നു സുഹൃത്തുക്കളേ നിങ്ങളുടെ മന:സമാധാനം നഷ്ടപ്പെട്ടു എന്ന കാര്യം ഉറപ്പായി.

    ReplyDelete
  4. അടിക്കുറിപ്പുകളൊക്കെ ചിരിക്ക് വക നൽകി.

    ReplyDelete