പലയിടത്തായി ചിതറിപ്പോയവ ഒരുമിച്ചൊരിടത്താക്കാനുള്ള ഒരു ശ്രമം മാത്രം. ഒന്നുമെന്റേതല്ല. പലയിടത്തുനിന്നുമായ് ശേഖരിച്ചിട്ടുള്ളതും കേട്ടറിവുകളുടേയും വായിച്ചറിവിന്റേയും മറ്റും അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു ശ്രമം മാത്രം. വിട്ടുപോയിട്ടുള്ളവ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ ചേര്‍ത്തു സഹായിക്കുക. ഈ കുറിപ്പിന്റെ ആദ്യഭാഗം താഴെയുള്ള ലിങ്കില്‍ നോക്കിയാല്‍ നോക്കിക്കാണാവുന്നതാണ്.
ചെറിയ ചില അറിവുകള്‍ - ഭാഗം 1
അഷ്ടദിക്പാലര്‍
1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍
ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് അഗ്നിയും യമന്‍ തെക്കും തെക്കുപടിഞ്ഞാറു നിര്യതിയും വരുണന്‍ പടിഞ്ഞാറും വായു വടക്കുപടിഞ്ഞാറും കുബേരന്‍ വടക്കും ശിവന്‍ വടക്കുകിഴക്കുഭാഗവും കാത്തുസൂക്ഷിക്കുന്നു.
അഷ്ട ദിഗ്ഗജങ്ങള്‍
1. ഐരാവതം
2. പണ്ടരീകാന്‍
3. വാമനന്‍
4. കുമുദന്‍
5. അഞ്ചനന്‍
6. പുഷ്പദന്‍
7. സാര്‍വ ഭൌമന്‍
8. സുപ്രതീകന്‍
അഷ്ടദിക്കുകളിലായ് നിലയുറപ്പിച്ചിരിക്കുന്ന ഗജശ്രേഷ്ടന്മാരാണ് അഷ്ട ദിഗ്ഗജങ്ങള്‍.
അഷ്ടവൈദ്യമ്മാര്‍
1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചിരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
എട്ടുവീട്ടില്‍ പിള്ളമാര്‍
1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള
തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു
വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍
1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍
വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം.
നവരത്നങ്ങള്‍
1. വജ്രം
2. മരതകം
3. പുഷ്യരാഗം
4. വൈഡൂര്യം
5. ഇന്ദ്രനീലം
6. ഗോമേദകം
7. പവിഴം
8. മുത്ത്
9. മാണിക്യം
ജ്യോതിഷപ്രകാരമുള്ള നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നവരത്നങ്ങള്‍. വജ്രം ശുക്രനേയും മരതകം ബുധനേയും പുഷ്യരാഗം വ്യാഴത്തേയും വൈഡൂര്യം കേതുവിനേയും ഇന്ദ്രനീലം ശനിയേയും ഗോമേദകം രാഹുവിനേയും പവിഴം ചൊവ്വയേയും മുത്ത് ചന്ദ്രനേയും മാണിക്യം സൂര്യനേയും പ്രതിനിദാനം ചെയ്യുന്നു.
നവഗ്രഹങ്ങള്‍ - ജ്യോതിഷ പ്രകാരം
1. സൂര്യന്‍
2. ചന്ദ്രന്‍
3. ചൊവ്വ
4. ബുധന്‍
5. വ്യാഴം
6. ശുക്രന്‍
7. ശനി
8. രാഹു
9. കേതു
നവരസങ്ങള്‍
1. ശൃംഗാരം
2. കരുണം
3. വീരം
4. രൌദ്രം
5. ഹാസ്യം
6. ഭയാനകം
7. ബീഭത്സം
8. അത്ഭുതം
9. ശാന്തം
രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. ശോകമാണ് കരുണത്തിന്റെ സ്ഥായിഭാവം.ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്.മറ്റുള്ളവർ ചെയ്യുന്ന ദ്രോഹപ്രവര്‍ത്തികള്‍ക്ക് പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാണ് രൌദ്രം. ഹാസ്യത്തിന്റെ ഭാവം ചിരിയാണ്.വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ചിരിക്ക് കാരണം. ഭയമെന്ന ഭാവത്തിന്റെ ആത്മാവാണ് ഭയാനകം. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളുടേയും വാര്‍ത്തകളുടേയും ഭാവമാണ് അത്ഭുതം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം.
അര്‍ജ്ജുനന്റെ 10 പേരുകള്‍
1. അര്‍ജ്ജുനന്‍
2. ഫള്‍ഗുണന്‍
3. പാര്‍ത്ഥന്‍
4. വിജയന്‍
5. കിരീടി
6. ശ്വേതവാഹനന്‍
7. ധനഞ്ജയന്‍
8. ബീഭത്സു
9. സവ്യസാചി
10.ജിഷ്ണു
"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും,
വിശ്രുതമായപേർ പിന്നെ കിരീടിയും
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും
ഭീതീഹരം സവ്യസാചി വിഭത്സുവും
പത്തുനാമങ്ങളും നിത്യം ജപിക്കലോ
നിത്യഭയങ്ങളകന്നുപോം നിശ്ചയം"
അര്‍ജ്ജുനന് ഈ പത്തുപേരുകള്‍ കിട്ടാന്‍ കാരണം.
വെളുപ്പുനിറമുള്ളവനായതുകൊണ്ട് അര്‍ജ്ജുനന്‍ എന്നും ഫാള്‍ഗുണമാസത്തില്‍ ജനിച്ചതുകൊണ്ട് ഫള്‍ഗുണന്‍ എന്നും പൃഥയുടെ പുത്രന്‍ (കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്) ആയതുകൊണ്ട് പാര്‍ത്ഥന്‍ എന്നും ആയോധനവിദ്യകളില്‍ എല്ലാം ജയിച്ചതുകൊണ്ട് വിജയനെന്നും ഇന്ദ്രന്‍ ദേവസിംഹാസനത്തില്‍ ഇരുത്തി തന്റെ കിരീടമണിയിച്ചതുകൊണ്ട് കിരീടിയെന്നും വെളുത്ത നിറമുള്ള കുതിര വാഹനമാക്കിയതുകൊണ്ട് ശ്വേതവാഹനന്‍ എന്നും രാജസൂയയാഗത്തില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തിയതുകൊണ്ട് ധനഞ്ജയന്‍ എന്നും ശത്രുക്കള്‍ എപ്പോഴും ഭയപ്പാടോടുകൂടി നോക്കിക്കാണുന്നവനായതുകൊണ്ട് ബീഭത്സു എന്നും ഇരുകയ്യിലും വില്ലേന്തി ഇരട്ട ലക്ഷ്യങ്ങളിലേക്ക് ഒരേസമയം അമ്പെയ്യുന്നവനായതുകൊണ്ട് സവ്യസാചി എന്നും വിഷ്ണുവിനു(കൃഷ്ണന്‍) പ്രീയങ്കരനായതുകൊണ്ട് ജിഷ്ണു എന്നും അറിയപ്പെടുന്നു.
ദശാവതാരങ്ങള്‍
1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി
ഹിന്ദു പുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളാണു ദശാവതാരങ്ങള്‍ എന്നറിയപ്പെടുന്നത്. ബലരാമനെ ഒഴിവാക്കി ബുദ്ധനെ ഉള്‍പ്പെടുത്തിയും ദശാവതാരസങ്കല്‍പ്പമുണ്ട്. എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. കൃതയുഗം(സത്യയുഗം),ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങിനെയാണു നാലു യുഗങ്ങള്‍. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. അവതാരങ്ങളില്‍ കല്‍ക്കി അവതാരം ഇതേവരെ ഉണ്ടായിട്ടില്ല.കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും എന്നാണ് സങ്കല്‍പ്പം.
പത്ത് മുഖ്യ ഉപനിഷത്തുക്കള്‍
1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡൂക്യോപനിഷദ്
7. തൈത്തിരീയോപനിഷദ്
8. ഐതരേയോപനിഷത്ത്
9. ചാന്ദോഗ്യോപനിഷദ്
10.ബൃഹദാരണ്യകോപനിഷത്ത്
ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനമുള്ള വേദാന്തം എന്ന അര്‍ത്ഥഗുണമുള്‍ക്കൊള്ളുന്നതാണിവ. ഉപനിഷത്തുക്കള്‍ 108 എണ്ണമാണുള്ളത്. എന്നാല്‍ അവയില്‍ ഏറ്റവും മുഖ്യമായിട്ടുള്ളത് പത്ത് ഉപനിഷത്തുക്കളാണ്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ് അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുകളില്‍ പലതും ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നത്. ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ് എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്.
പറയിപെറ്റ പന്തിരുകുലം
1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് വിധിവശാല്‍ പറയ സമുദായത്തിൽപ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. ജനിച്ച സമയത്തുതന്നെ കുഞ്ഞിനു വായുണ്ടോ എന്ന്‍ വരരുചി പത്നിയോട് തിരക്കുകയും കുട്ടിക്ക് വായുണ്ടെന്ന്‍ അവര്‍ മറുപടി പറയുമ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചേക്കൂ എന്നും വാ കീറിയ ദൈവം ഇരയും നല്‍കും എന്ന്‍ വരരുചി പറയുകയും ചെയ്യുമായിരുന്നു. അപ്രകാരം പലയിടങ്ങളിലായുപേക്ഷിക്കപ്പെട്ട് പന്ത്രണ്ട് കുട്ടികളെ സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന പുസ്തകത്തില്‍ ഇവരെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്.
പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഒരു ശ്ലോകം.
"മേളത്തോളഗ്നിഹോത്രീ രാജകനുളിയനൂർ
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും
നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര -
ങ്കത്തെഴും പാണനാരും
നേരേ നാരായണ ഭ്രാന്തനുമുടനകവൂർ-
ചാത്തനും പാകനാരും"
ഈരേഴു പതിനാലു ലോകങ്ങള്‍
1. സത്യലോകം
2. ജനക് ലോകം
3. തപോലോകം
4. മഹാര്‍ലോകം
5. സ്വര്‍ഗ്ഗലോകം
6. ഭുവര്‍ലോകം
7. ഭൂലോകം
8. അതലലോകം
9. വിതലലോകം
10.സുതലലോകം
11.തലാതലലോകം
12.മഹാതലലോകം
13.രസാതലലോകം
14.പാതാളലോകം
സമസ്ത ചരാചരങ്ങളുടെയും നിവാസസ്ഥലമാണ് ലോകം അഥവാ പ്രപഞ്ചം. അതലം, വിതലം, നിതലം, സുതലം, തലാതലം, മഹാതലം, രസാതലം എന്നിങ്ങനെ കീഴ്ലോകങ്ങള്‍ ഏഴെണ്ണവും ഭുലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നീ ഏഴു മേല്‍ലോകങ്ങളും ആണുള്ളത്. ഇവ ചതുര്‍ദ്ദശലോകങ്ങള്‍ അഥവാ ഈരേഴു പതിനാല് ലോകങ്ങള്‍ എന്നറിയപ്പെടുന്നു.
പതിനെട്ടു പുരാണങ്ങള്‍
1. ബ്രഹ്മപുരാണം
2. വിഷ്ണുപുരാണം
3. ശിവപുരാണം
4. ഭാഗവതപുരാണം
5. പദ്മപുരാണം
6. നാരദപുരാണം
7. മാർക്കണ്ഡേയപുരാണം
8. ഭവിഷ്യപുരാണം
9. ലിംഗപുരാണം
10.വരാഹപുരാണം
11.ബ്രഹ്മവൈവർത്തപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.മത്സ്യപുരാണം
15.കൂർമ്മപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.അഗ്നിപുരാണം
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകളാണു കൂടുതലായും പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങളും പുരാണങ്ങളിലുണ്ട്. വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.

(തുടരും...)
ശ്രീക്കുട്ടന്‍
"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും ......... " - കുട്ടിക്കാലത്ത് പേടി തോന്നാതിരിക്കാൻ ഇത് ചൊല്ലുമായിരുന്നു
ReplyDeleteഭാരതീയ സംസ്കാരത്തിന്റെ അടിവേരുകൾ ചികയുന്ന ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും ....
സമുദ്രം പോലെ അപാരം!
ReplyDeleteപലതും പുതിയ അറിവുകളാണ്. ഉപകാരപ്രദം..
ReplyDeleteപലതും അറിയാത്തവ - ചിലവ കേട്ട് മറന്നവ.. നല്ലോരുദ്യമം ശ്രീക്കുട്ടന്‍ ചേട്ടാ. നന്ദി :)
ReplyDeleteഅറിയത്തതായിരുന്നു പലതും.
ReplyDeleteനന്നായി ശ്രീ ഈ പ്രയത്നം.
പലതും പുത്തനറിവുകളാണ്...പരിചയപ്പെടുത്തലിന് നന്ദി...
ReplyDeleteഇത്തരം നല്ലൊരു പരിചയപ്പെടുത്തല്‍ അഭിനന്ദനീയമാണ്.
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു.
വിജ്ജ്ഞാനപ്രദം...!
ReplyDelete