എന്തൊരു തിരക്കാണു. വൃത്തികെട്ട ഒരു മണവും സിഗററ്റിന്റേയും ബീഡിയുടേയും പുകയും കലപില ബഹളങ്ങളും. ച്ഛേ...മനുഷ്യര്‍ ഇത്രമാത്രം കുടിക്കാറുണ്ടോ. എന്തായാലും വന്നു. ഇനി ഇതിലേയ്ക്കൂളിയിടുക തന്നെ. ഒരൊഴിഞ്ഞ കോണിലായി അയാള്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയിട്ട്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. പരിചയക്കാരാരെങ്കിലുമുണ്ടോ. പരിചയമുള്ള മുഖങ്ങളൊന്നുമയാള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒറ്റയ്ക്കിരുന്നു കഴിക്കുന്നതാണു നല്ലത്. ഇഷ്ടാനുസരണം കുടിക്കാമല്ലോ. തൊട്ടടുത്ത ടേബിളില്‍ സോഡയും വെള്ളവും ഒക്കെ കൊണ്ടുവച്ച തൊപ്പിക്കാരന്‍ ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.
"എന്താ വേണ്ടത് സാര്‍"
വിനയന്വിതനെപ്പോലെ ബെയറര്‍ അയാളുടെ മുന്നില്‍ നിന്നു.
"ഏറ്റവും നല്ല രീതിയില്‍ തലയില്‍ പിടിക്കുന്ന ഒരു കുപ്പി മദ്യം വേണം. പിന്നെ ബാക്കി അതിന്റെ കൂടെ വേണ്ടതെന്തായാലും"
മേശമേള്‍ കൈകൊണ്ട് ഒന്നു താളമിട്ട് അയാള്‍ ഓര്‍ഡര്‍ നല്‍കി.ഒരുനിമിഷം അയാളെത്തന്നെ തറച്ചുനോക്കി നിന്ന ബെയറര്‍ പിന്നെ തിരിഞ്ഞു കൌണ്ടറിനുനേരെ നടന്നു.
ബെയറര്‍ കൊണ്ടുവച്ച മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി. എന്തോ ഒരു പേര്. അല്ലേലും പേരിലെന്തിരിക്കുന്നു. നല്ല തലക്കുപിടിക്കുന്ന സാധനമായിരിക്കണം അത്ര തന്നെ.
"ഇതു മുഴുവനുമടിച്ചാല്‍ ഞാന്‍ ബോധം കെടുമോ"
ബെയററോയി അയാള്‍ ചോദിച്ചു.
"എനിക്കറിയില്ല സാറേ".
ഒരു ചെറിയ ചിരിയോടെ ബെയറര്‍ അയാളെ നോക്കി പറഞ്ഞു.
"പക്ഷേ എനിക്കറിയാം ഞാന്‍ ഒറപ്പായിട്ടും ബോധം കെടുമെന്നു. നീ എനിക്കൊരു ഉപകാരം ചെയ്യണം. അഥവാ ഞാനിവിടെ വീണുപോയാല്‍ നീ എങ്ങിനെയെങ്കിലും എന്നെ എന്റെ വീട്ടിലെത്തിക്കണം. അതിനായിതാ ഇതു കയ്യില്‍ വച്ചോ"
ഒരഞ്ഞൂറുരൂപാ നോട്ടെടുത്ത് അയാള്‍ ബെയറര്‍ക്കു നീട്ടി.
"സാര്‍ എനിക്കിവിടുന്ന്‍ വരാനൊന്നും പറ്റില്ല. സാറിന് ആവശ്യത്തിനു കുടിച്ചാപ്പോരെ. ബാക്കിയൊണ്ടെങ്കി വീട്ടിക്കൊണ്ട് പോകാമല്ലോ".
"എന്റെ ആവശ്യം അതു നിനക്കറിയില്ല. ഞാനിന്നു കുടിയ്ക്കും മതിവരെകുടിയ്ക്കും. ഇന്ന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണു. അതുകൊണ്ട് തന്നെ ലിമിറ്റ് വയ്ക്കാനൊന്നും പറ്റില്ല. നീ ഒരു കാര്യം ചെയ്യ് ഞാന്‍ ഓവറായിപ്പോയാല്‍ എന്നെ ഒരു വണ്ടിവിളിച്ചു കേറ്റി വിട്ടുതന്നാല്‍ മതി. അതു പറ്റുമോ"
"അത്..അത് പിന്നെ..ശരി സാര്‍ അങ്ങിനെ ചെയ്യാം".
നാലുപാടുമൊന്ന്‍ നോക്കിയിട്ട് നീട്ടിപ്പിടിച്ചിരുന്ന ആ നോട്ട് മേടിച്ചു പോക്കറ്റില്‍ താഴ്ത്തിക്കൊണ്ട് ബെയറര്‍ പറഞ്ഞു.
"നീ ആളു മിടുക്കനാണ്. അതൊക്കെ പോട്ടെ ആദ്യമായി കുടിക്കുന്ന ഒരാള്‍ ഇത്ര ഒഴിച്ചാല്‍ മതിയോ"
ഒരു ഗ്ലാസ്സില്‍ മുക്കാല്‍ഭാഗത്തോളം മദ്യമൊഴിച്ചശേഷം അയാളതുയര്‍ത്തി ബെയററോടു ചോദിച്ചു.
"അയ്യോ സാറാദ്യമായി കഴിക്കുവാണോ. ഇത്രയും ഒഴിക്കരുതു. ഇങ്ങനെയൊഴിച്ചുകുടിച്ചാ കരളും കൂമ്പുമൊക്കെ കത്തിദ്രവിച്ച് പെട്ടന്നുതന്നെ പോകേണ്ടിവരും".
"പോട്ടെടോ പോട്ട്. ആര്‍ക്കുവേണം. എന്നെ ആര്‍ക്കും വേണ്ട. നിനക്കുകൂടി ഒന്നൊഴിക്കട്ടെ. എനിക്കൊരു കമ്പനിയാവുമല്ലോ".
ഒരു ഗ്ലാസ്സെടുത്തുകൊണ്ടയാള്‍ ബെയററോടു ചോദിച്ചു.
"വേണ്ട സാര്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്നും വാങ്ങിക്കഴിക്കാന്‍ പാടില്ലെന്നാ. കഴിച്ചെന്നെങ്ങാനുമറിഞ്ഞാല്‍ എന്റെ ജോലി തെറിക്കും. വീടു പട്ടിണിയായിപ്പോവും സാറേ. മറ്റൊന്നും വിചാരിക്കരുതു".
"ശരി വേണ്ടെങ്കി വേണ്ട. ഇതും ഞാന്‍ തന്നെ കുടിക്കാം"
ആദ്യമൊഴിച്ചുവച്ച മദ്യമെടുത്ത് അയാള്‍ ഒറ്റവലിക്കകത്താക്കി. ആ മുഖം ചുളിയുന്നതും കണ്ണുകളടയുന്നതും ബെയറര്‍ കാണുന്നുണ്ടായിരുന്നു.
"ഹൊ എന്റച്ഛനെ ഞാന്‍ സമ്മതിച്ചുകൊടുത്തിരിക്കുന്നു. എത്രയേറെ കഷ്ടപ്പെട്ടാണ് ഈ സാധനം കുടിച്ചിരുന്നതെന്നു എനിക്കിപ്പോ മനസ്സിലായി".
ഗ്ലാസ്സ് മേശപ്പുറത്തുവച്ചിട്ട് ചിറി തുടച്ചുകൊണ്ടയാള്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.
"സാറേ ഇനിയെന്തെങ്കിലും വേണമെങ്കി വിളിച്ചാ മതി. ഞാന്‍ പോകുന്നു".
"ശരി ഞാന്‍ വിളിക്കാം. എനിക്ക് എന്തെങ്കിലുമൊക്കെ വേണ്ടിവരും"
സിഗററ്റ് പുകവളയങ്ങളുടെ ഭംഗിയാസ്വദിച്ചയാള്‍ പുറകിലേയ്ക്ക് ചാഞ്ഞിരുന്നു.
മദ്യം നല്‍കുന്ന ലഹരി ഒരു വല്ലാത്ത അനുഭൂതിതന്നെ. ശരീരത്തിന്റെ ഭാരം കുറഞ്ഞ് അന്തരീക്ഷത്തില്‍ ഒഴുകി നടക്കുവാന്‍ തോന്നിപ്പിക്കുന്നുവോ. തലയ്ക്കുള്ളില്‍ ഒരു തരിപ്പ് പോലെ തോന്നുന്നുണ്ട്. വീണ്ടുമൊരു ഗ്ലാസ് നിറച്ചയാല്‍ മുന്നില്‍ വച്ചു. ട്രേയിലെന്തോ സാധനവുമായി വന്ന ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.
"എന്തെങ്കിലും വേണമോ സാര്‍""
"ഹാ നീയെവിടെ പോകുന്നു. ഞാനെന്തിനാ ഇന്നാദ്യമായിട്ട് കുടിച്ചതെന്നു നിനക്കറിയണ്ടേ. ഞാനതു പറയാം".
"വേണ്ട സാറേ. എനിക്കൊരുപാടു പണിയൊണ്ട്. പിന്നീടൊരിക്കള്‍ കേള്‍ക്കാം"
"പോരാ നീ അറിയണം ഇന്നു തന്നെയറിയണം ഞാന്‍ പറയാം"
പോകാന്‍ തുടങ്ങിയ ബെയററെ തടഞ്ഞിട്ട് രണ്ടാമത്തെ ഗ്ലാസും കാലിയാക്കി അയാള്‍ കയ്യിലിരുന്ന സിഗററ്റ് ആഞ്ഞൊന്നു വലിച്ചു.
"നിനക്കറിയുമോ. ഇന്നലെ വരെ എനിക്കെല്ലാരുമുണ്ടായിരുന്നു. പക്ഷേ ഇന്നോ. ആരുമില്ല. അതെ ഇന്നു ഞാന്‍ ഒറ്റയ്ക്കാണു. യാതൊരു വിധ കെട്ടുപാടുകളുമില്ല. അല്ല ഒരു കണക്കിനതാണു നല്ലത്".
വീണ്ടുമൊഴിച്ചുവച്ച ഗ്ലാസ്സയാള് ചുണ്ടോടു ചേര്‍ത്തു.
"ഹൊ ഇതൊരു തലവേദനയായല്ലോ".
പിറുപിറുത്തുകൊണ്ട് ബെയറര്‍ തലചൊറിഞ്ഞു നിന്നു.
"എന്റെ ഭാര്യ അവളെനിക്കെല്ലാമായിരുന്നു. അവളെ സങ്കടപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അവള്‍ക്കുവേണ്ടി അമ്മയെപ്പോലും ഞാന്‍ വെറുപ്പിച്ചു. അവര്‍ പിണങ്ങി പെങ്ങളുടെ വീട്ടിപ്പോയപ്പോള്‍ എനിക്കു വേണമെങ്കില്‍ തടയാമായിരുന്നു. പക്ഷേ ഞാനതു ചെയ്തില്ല. അവള്‍ക്കു വേണ്ടി എന്റമ്മയെ ഞാന്‍ ഇറക്കിവിട്ടു എന്നു പറയുന്നതായിരിക്കും ശരി. അത്രക്കു ഞാനവളെ സ്നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നു. എന്നിട്ടോ. ഹ..ഹാ..ഹ "
ഒരു വിഡ്ഡിയെപ്പോലെ ഉച്ചത്തില്‍ ചിരിക്കുന്ന അയാളെ ബെയറര്‍ മിഴിച്ചുനോക്കി.
പാതിയോളം തീര്‍ന്ന കുപ്പി ഉയര്‍ത്തിനോക്കിയിട്ടയാള്‍ ഒരിക്കള്‍ കൂടി ഗ്ലാസ്സ് നിറച്ചു.
ഒന്നും മനസ്സിലാവാതെ മിഴിച്ചുനില്‍ക്കുന്ന ബെയററോടായയാള്‍ തുടര്‍ന്നു.
"ഈ ലോകത്ത് ഒരിക്കലും വിശ്വസിക്കാനാവാത്തത് ആരെയാണെന്നു നിനക്കറിയാമോ. പക്ഷേ എനിക്കറിയാം. ഞാനതറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു എന്നു മാത്രം. അപ്പോള്‍ പിന്നെയെന്തുചെയ്യും. നീ പറ. നിനക്കൊരു ഭാര്യയുണ്ടോ. ഉണ്ടെങ്കില്‍ അവളെ സ്നേഹിക്കരുത്. നമ്മുടെ കണ്ണില്‍ നോക്കിയിരുന്നുകൊണ്ട് ഇരുട്ടിന്റെ പുകമറ സൃഷ്ടിക്കാനവര്‍ക്കു കഴിയും. വിഡ്ഡികളായ നമ്മള്‍. ഹ ഹ ഹ്ഹ എന്തറിയുന്നു. "
"എന്റെ പൊന്നു സാറെ എനിക്കവിടെ ഒരുപാട് പണിയൊണ്ട്. സാര്‍ വീട്ടിപ്പോവാന്‍ നോക്ക്"
അയാളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുവാന്നെന്നപോലെ ബെയറര്‍ മുമ്പോട്ടു നടന്നു.
"നീ ഇതുകൂടി മാത്രം കേട്ടിട്ടു പൊയ്ക്കോ".
അവന്റെ കയ്യില്‍പിടിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.
"ഒരാളെ കൊല്ലാനുള്ള എളുപ്പവഴിയെന്താണ്. തൂക്കിക്കൊല്ലുന്നതാണോ വെഷം കൊടുത്തുകൊല്ലുന്നതാണോ അതോ കഴുത്തു ഞെരിച്ചുകൊല്ലുന്നതാണോ. എനിക്കിന്നൊരാളെ കൊല്ലാനാ".
ബെയറര്‍ അയാളെ തെല്ലു ഭയപ്പാടോടുകൂടി നോക്കി.
"തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവര്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഞാന്‍ തെറ്റു ചെയ്തു. ഇന്നു തന്നെ ശിക്ഷ നടപ്പാക്കണം"
പിറുപിറുത്ത് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് കാലിയാക്കി അയാളെഴുന്നേറ്റു. കുറച്ചുകാശെടുത്ത് മേശപ്പുറത്തിട്ടിട്ട് ബാക്കിയുണ്ടായിരുന്ന മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ആടിയാടി പുറത്തേയ്ക്കു നടന്നു. പോകുന്ന പോക്കില്‍ അടുത്തുണ്ടായിരുന്ന മേശമേല്‍ തട്ടി മറിഞ്ഞ് രണ്ടുമൂന്നു ഗ്ലാസ്സുകള്‍ നിലത്തുവീണു തകര്‍ന്നു.
രണ്ട് മൂന്ന്‍ ദിവസം കഴിഞ്ഞൊരു വൈകുന്നേരം ബാറിലെ തിരക്കൊന്നു ശമിച്ചപ്പോള്‍ പഴയ അന്തിപ്പത്രമെടുത്ത് മറിച്ചുനോക്കിക്കൊണ്ടിരുന്ന ബെയറര്‍ ആ ഫോട്ടോയും വാര്‍ത്തയും കണ്ടു ഒന്നു ഞെട്ടി. അതിപ്രകാരമായിരുന്നു.
നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ വ്യവസായിയായിരുന്ന സുജനപാലന്‍ (44 വയസ്സ്) ഇന്നലെ സ്വവസതിയില്‍ മരണമടഞ്ഞനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പോലീസിന്റെ അനുമാനം. ശക്തിയേറിയ വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചിരുന്നതായും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നതായും പോലീസ് പറഞ്ഞു. മുറിയില്‍ തന്നെ തൂങ്ങിമരിക്കുവാനായി ഒരു ശ്രമം നടത്തിയതായും അതു ഫലിക്കാതെ വന്നപ്പോഴായിരിക്കാം വിഷം കഴിച്ചതെന്നുമാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതെന്ന്‍ അന്യോഷണോദ്യോസ്ഥര്‍ വിശദീകരിച്ചു. ക്ലബ്ബില്‍ പോയിരുന്ന ഭാര്യ മടങ്ങിവന്നപ്പോഴാണു സംഭവം കണ്ടതു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വളരെമുമ്പു തന്നെ മരണം സംഭവിച്ചിരുന്നു.
പിന്നേയും കുറേയേറേയുണ്ടായിരുന്നു വാര്‍ത്ത. അതു മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ ബെയറര്‍ ആകെ അസ്വസ്ഥനെന്നോണം പേപ്പര്‍ തിരികെ അതിരുന്ന സ്ഥലത്തുവച്ചു. തന്നെ കൈകാട്ടി വിളിച്ച കസ്റ്റമറുടെ അടുത്തേയ്ക്കു അയാള്‍ ധൃതിയില്‍ നടന്നു. അയാളിരിന്നിരുന്ന ആ മേശയുടെ അടുത്ത് നിന്ന്‍ ഓര്‍ഡറെടുക്കുമ്പോള്‍ ഒഴിഞ്ഞകോണിലെ കസേരയിലിരുന്നു തന്നോട് ആരൊ വര്‍ത്തമാനം പറയുന്നതായി അവനനുഭവപ്പെടുന്നുണ്ടായിരുന്നു.
ശ്രീക്കുട്ടന്‍
Saturday, September 15, 2012
Thursday, September 6, 2012
എന്റെ കൈ..എന്റെ വേദന..എന്റെ പണം..
ഞാന്‍ മുന്നേ പറഞ്ഞിരുന്നില്ലായിരുന്നോ എന്റെ കയ്യുടെ വേദനയുടെ കാര്യം. അതിന്റെ ഒരു മനോഹരവിവരണമാണ് ഞാന്‍ നിങ്ങള്‍ക്കായി പ്രസന്റ് ചെയ്യുന്നത്. ഇതിലിപ്പം എന്താ ഇത്ര ബല്യ കാര്യമെന്ന്‍ ചിലരെങ്കിലും സംശയിച്ചേക്കാം. സംഗതി ഒരു ഹൊറര്‍ കഥപോലെ ഭീകരമാണ്. വഴിയേ അതു മനസ്സിലാവും. മൊത്തം വായിച്ചു തീര്‍ന്നിട്ട് ഭഗ്നാശന്മാരായിരിക്കാതെ എന്നെ ഒന്നാശസിപ്പിക്കുകയെങ്കിലും ചെയ്യണം കഠിനഹൃദയരേ,
ഒരു മൂന്നുനാലു മാസം മുന്നേയാണു ഞാന്‍ ആ നഗ്നസത്യം മനസ്സിലാക്കിയത്. വലതുകയ്യില്‍ ഒരു ചെറിയ കൊളുത്തിപ്പിടി ഉണ്ടോ. ആദ്യമൊന്നും മൈന്‍ഡ് ചെയ്തില്ല. ഓരോ ദിവസം കഴിയുന്തോറും സംഗതി വെടക്കായിത്തൊടങ്ങിയതോടെ ഡീപ് ഹീറ്റ് മൂവ് തുടങ്ങിയ വേദനസംഹാരികള്‍ പ്രയോഗിക്കുവാന്‍ ആരംഭിച്ചു. അതെല്ലാം നാണിച്ചുപോയതുതന്നെ മിച്ചം.
"കമ്പ്യൂട്ടറിമ്മേ കളി ഇച്ചിരിക്കൂടിയാക്കിക്കോടാ കൈ വേദന അപ്പം പറപറക്കും"
പരിഹാസച്ചിരിയോടെ പറഞ്ഞ സഹമുറിയന് ഒരു രൂക്ഷനോട്ടം നല്‍കിയിട്ട് ഞാന്‍ വീണ്ടും സ്റ്റാറ്റസ്സുകള്‍ ടൈപ്പാനും കമന്റുകള്‍ ചെയ്യാനും നടന്നു. എന്തു പറയാനാ. ഓരോ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വരുന്നതല്ലാതെ ഒരു കുറവുമില്ല.സഹികെട്ട് ആദ്യം ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയി. ഒരു അറബിസ്ത്രീയായിരുന്നു ഡോക്ടര്‍. അവരോട് എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ എന്റെ പ്രശ്നമവതരിപ്പിച്ചു. ഇപ്പം ശര്യാക്കിത്തരാമെന്ന ഭാവത്തില്‍ അവര്‍ എന്തെല്ലാമോ കുറിച്ചുതന്നു. മസില്‍ പെയിനാണു പേടി വേണ്ട കുട്ട്യേ എന്ന പറച്ചിലോടെ. ഭക്ത്യാദരപൂര്‍വ്വം ഫാര്‍മസിസ്റ്റ് തന്ന ഗുളികകളും ഒരു വലിയ ബാമും മേടിച്ച് അദ്ദ്യേം പറഞ്ഞ നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ച് ഞാന്‍ ആ ഐറ്റംസെല്ലാം കൃത്യമായി സാപ്പിടുകയും ബാം കയ്യില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്തു. എന്തെങ്കിലും ഉപയോഗമുണ്ടായോ..ശിവ..ശിവ....
രണ്ടുദിവസം കഴിഞ്ഞ് ആ ബാം എന്റെയൊരു സുഹൃത്ത് കാണുകയും അളിയാ നീയീ വാതത്തിനുള്ള മരുന്നെന്നാത്തിനാടാ ഇടുന്നതെന്ന്‍ ചോദിക്കുകയും ചെയ്തപ്പോള്‍ എന്റെ മനസ്സിലെന്തായിരുന്നു. കര്‍ത്താവീശോമിശിഹായേ. 33.50 ദിര്‍ഹംസ് കൊടുത്ത് മേടിച്ച സാധനം വാതത്തിനൊള്ളതാത്രേ. ആ കവറേലെഴുതിയിരിക്കുന്ന മണികിണിയൊക്കെ നന്നായൊന്നു വായിച്ചുനോക്കിയപ്പോള്‍ എനിക്കെന്നെത്തന്നെയൊന്നു തല്ലാന്‍ തോന്നി. കണ്ട്രി ഫെല്ലോ...
രാവിലെ ഓഫീസില്‍ വന്നിട്ട് പണിയാരംഭിച്ചപ്പോള്‍ ഒരു രക്ഷയുമില്ല. കൈ കുത്തിപ്പൊളിക്കുന്ന വേദന്‍. അസഹ്യമായതോടെ ബോസിന്റെ പെര്‍മിഷന്‍ മേടിച്ച് ഞാന്‍ ഇവിടത്തെ ഒരു വല്യ ഹോസ്പിറ്റലില്‍ പോയി. എമര്‍ജെന്‍സി വിഭാഗത്തില്‍ കാണിച്ചു. കൈ വേദന കാരണം രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലാന്നേ. ഭഗവാനേ എന്തൊരു പരീക്ഷണം. അവിടേം ഡാക്കിട്ടര്‍ അറബി തന്നെ. ഞാന്‍ വീണ്ടും ഒന്നേന്ന്‍ എന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. കൈ ഒന്നു പിടിച്ചു നോക്കിയിട്ട് എല്ലാം ശരിയാക്കിത്തരാമെന്ന ഭാവത്തില്‍ ഒരു തടിമാടന്‍ പേപ്പറില്‍ എന്തെല്ലാമോ എഴുതിയെന്റെ കയ്യില്‍ തന്നിട്ട് മരുന്നു വയ്ക്കുന്ന സ്ഥലത്തേയ്ക്ക് ചെല്ലാന്‍ മൊഴിഞ്ഞു. ഞാനാ പേപ്പര്‍ ഒന്നു വായിക്കാന്‍ ശ്രമിച്ചുനോക്കി. ദൈവം തമ്പുരാന്‍ പോലും സുല്ലിട്ടുപോകുംെന്തു പുണ്ണാക്കിനാണീ ഡോക്ടര്‍മാര്‍ ആദിവാസിഭാഷയിലെഴുതുന്നതെന്ന്‍ പണ്ടുമുതലേ എന്റെയുള്ളില്‍ കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സംശയമാണു. ഇവമ്മാരൊന്നും വൃത്തിയായി എഴുതാന്‍ കൂടി പഠിച്ചിട്ടില്ലേ. എന്തായാലും എഴുതിയിരിക്കുന്നത് ഇങ്ക്രീസ്സാണ്. എ എന്ന അക്ഷരം ഞാന്‍ അല്‍പ്പം വ്യക്തതയോടെ കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.
മെയില്‍ നഴ്സ് എന്റെ കയ്യില്‍ നിന്നും പേപ്പര്‍ വാങ്ങിനോക്കി. ഇടത്തോട്ടും വലത്തോട്ടും തലയൊന്നു വെട്ടിച്ചുനോക്കി. ആശാനെന്തു പിടികിട്ടിയോ ആവോ. ഒരു ചെക്കനാണു. എന്നെപ്പിടിച്ച് ടേബ്ബിളിലിരുത്തി മടിയിലായി ഒരു വലിയ പ്ലാസ്റ്റിക് പേപ്പര്‍ വിരിച്ചു. വീണ്ടും ആ പേപ്പര്‍ എടുത്ത് ചാഞ്ഞും ചരിഞ്ഞും നോക്കുന്നു. ഈ സമയം ഒരു പ്രായമുള്ള മെയില്‍ നഴ്സ് അവിടേയ്ക്ക് വന്നു. എന്തൊക്കെയോ പിറുപിറുക്കലുകള്‍ക്ക് ശേഷം എന്റടുത്തേയ്ക്ക് വന്ന്‍ വലതുകൈ ഉയര്‍ത്തിപ്പിടിക്കുവാന്‍ പറഞ്ഞിട്ട്‍ കൊറേയേറെ പഞ്ഞിയും മറ്റുമൊക്കെയെടുത്ത് ചുറ്റിവരിയാന്‍ തുടങ്ങി. കഥയറിയാതെ കണ്ണുമിഴിച്ചിരുന്ന എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് വലതുകൈ പത്തുമിനിട്ടിനുള്ളില്‍ നല്ല കലക്കനായി പ്ലാസ്റ്ററിട്ടുതന്നു. ഭംഗിക്കായി ഒരു ഐറ്റം കൂടിതന്നു. കഴുത്തില്‍ കൂടി കൈ കെട്ടിത്തൂക്കിയിടുവാന്‍. അതിന്റെ പേരെന്തു പുണ്ണാക്കാണോയെന്തോ. പത്തുദിവസം ഇട്ടേക്കണമത്രേ. ഫാര്‍മസിയില്‍ നിന്നും ബാക്കി മരുന്നുകൂടി മേടിച്ചിട്ട് ബില്ല്‍ കൊടുക്കാനായി നോക്കിയപ്പോള്‍ കണ്ണിന് ഓപ്പറേഷന്‍ ഉടന്‍ തന്നെ വേണ്ടിവരുമെന്നെനിക്ക് മനസ്സിലായി.
നല്ല തടിവടിയായി ഓഫീസില്‍ വന്നിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയവന്‍ നാലുമണിക്കൂര്‍ കഴിഞ്ഞ് അവശരൂപത്തില്‍ കൈ മുഴുവന്‍ പ്ലാസ്റ്ററൊക്കെയിട്ടുവന്നത് കണ്ട് എന്റെ സഹപ്രവര്‍ത്തകര്‍ ഞെട്ടി. വിശദീകരിച്ചുവിശദീകരിച്ചു എന്റെ ഊപ്പാടെളകി എന്നു പറഞ്ഞാല്‍ മതിയല്ലോ. പുറത്തെവിടെയോ പഞ്ചാരയടിച്ചു നിന്ന സേഫ്റ്റിമാനേജര്‍ എന്നെക്കണ്ടതും ഒരു നിമിഷം വായും പൊളിച്ചുനിന്നിട്ട് എന്നെ മീറ്റിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ച് ക്വസ്റ്റ്യന്‍ ചെയ്തു. അങ്ങേരേം പണ്ടാരമടക്കി വൈകിട്ട് വരെ എങ്ങിനെയെങ്കിലും ഇരുന്നശേഷം വീട്ടിലേയ്ക്ക്. റൂമിലുള്ളവരേയും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കുവാന്‍ പെടാപാടുപെട്ടു. ഇതിനിടയ്ക്ക് കഷ്ടപ്പെട്ട് ഇടതുകൈകൊണ്ട് എന്റെ അസുഖവൃത്താന്തം ഫേസ്ബുക്ക് മാലോകരെയറിയിക്കാനും ഞാന്‍ മറന്നില്ല എന്നുകൂടി ഈ അവസരത്തില്‍ ഞാനോര്‍മ്മിക്കുകയാണ്..
കുട്ടിക്കാലത്ത് ഇടതു കൈ മൂന്നുവട്ടം ഒടിഞ്ഞുപ്ലാസ്റ്റര്‍ തൂക്കിയിട്ടുനടന്നതിനുശേഷം വീണ്ടുമൊരു പ്ലാസ്റ്റര്‍ പരീക്ഷണമാണു. കുളിക്കുമ്പോഴും മറ്റുമൊക്കെ കൈ നനയാതെ നോക്കുന്നത്ര ബുദ്ധിമുട്ട് മറ്റൊന്നില്ല. കടിച്ചുപിടിച്ചു രണ്ടു ദിവസം നടന്നു. ഒരു രക്ഷയുമില്ല. മൂന്നാം ദിനം രാവിലെ ഉറക്കമെഴുന്നേറ്റുള്ള ആദ്യ പണി പ്ലാസ്റ്റര്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. ആ കുന്ത്രാണ്ടമിളക്കിക്കളഞ്ഞപ്പോള്‍ എന്തൊരാസ്വാസം. ഒരു ദിവസം അങ്ങിനെ നടന്നു. പിന്നെ ബര്‍ദുബൈയിലുള്ള ഒരു പ്രമുഖഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്റെ അപ്പോയിന്റ്മെന്റ് നേടി അദ്ദ്യേത്തെ സന്ധിച്ചു. രെജിസ്ട്രേഷന്‍ ചടങ്ങൊക്കെ ഭംഗിയാക്കിയിട്ട് മുറിയിലേയ്ക്ക് കയറിയ എന്നെ ചിരിയോടുകൂടി സ്വീകരിച്ചിരുത്തി. മലയാളി ഡോക്ടര്‍ ആണു. എന്റെ പ്രശ്നങ്ങള്‍ ഒക്കെ വിവരിച്ചപ്പോള്‍ അത് എന്തുകൊണ്ടായിരിക്കാമെന്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. എന്തെല്ലാമോ വച്ച് കൈപ്പത്തിയും മറ്റുമൊക്കെ പരിശോദിച്ച് ഒരു കൊട്ടുവടിപോലുള്ള സാധനം കൊണ്ട് ഒന്നുരണ്ട് തട്ടും മുട്ടുമൊക്കെ തന്നു.
"ഞരമ്പില്‍ ചെറിയ നീര്‍ക്കെട്ടുണ്ടാവുകയും അത് അല്‍പ്പം വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് കൈ വേദനയുണ്ടായത്. ഈ മരുന്നൊക്കെ കൃത്യമായി കഴിക്കുക. എല്ലാം ഭേദമാവും. എന്തായാലും ഒരാഴ്ചകഴിഞ്ഞെന്നെ വന്നൊന്നുകാണണം"
സ്നേഹത്തോടെ ഡോക്ടര്‍ പറഞ്ഞതുകേട്ട് ഞാന്‍ തലകുലുക്കി സമ്മതിക്കുകയും അസുഖം എത്രയും പെട്ടന്ന്‍ ഭേദമാകുമല്ലോ എന്നാശ്വസിച്ച് റിസപ്ഷനിലേക്ക് ചെന്ന്‍ അവിടിരുന്ന ചെല്ലക്കിളി പറഞ്ഞ കാശ് അടച്ചശേഷം പിന്നെ ഫാര്‍മസിയിലേക്ക് ചെന്ന്‍ ഗുളികകളൊക്കെ മേടിച്ചു. നാലിനം ഉരുപ്പടികള്‍. ഒപ്പം ഒരു കുറിപ്പടിയും. കഴിക്കേണ്ടവിധം ഒക്കെ ചോദിച്ചറിഞ്ഞ് അതിന്റേയും വെലകൊടുത്ത് റൂമിലേയ്ക്ക് മടങ്ങി. കിറുകൃത്യമായി ആ ഗുളികകള്‍ ഒക്കെ ഒരാഴ്ച ഞാന്‍ വിഴുങ്ങി..
വേദന്‍ കുറഞ്ഞോ. നഹീ നഹീ. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ ഡോക്ടറെ കാണാനായി വീണ്ടും പോയി. വേദന കുറവില്ലെന്ന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കുറച്ചു ഗുളികകള്‍ കൂടി എഴുതി. സംഗതി പഴയ ഐറ്റം തന്നെ.
പേടിക്കാനൊന്നുമില്ല ഇതുകൂടികഴിക്കുമ്പോള്‍ എല്ലാം ശരിയാകും എന്നുപറഞ്ഞതുകേട്ട് ഞാന്‍ വീണ്ടും പഴയ അതേ പരിപാടികള്‍ ആവര്‍ത്തിച്ചു.
വേദന കുറഞ്ഞോ..ഇനിയുമെന്നോട് ആരെങ്കിലും ആ ചോദ്യം ചോദിച്ചാല്‍ സത്യമായും ഞാന്‍ അവനെ തെറിയില്‍ കുളിപ്പിക്കും.
കമ്പൂട്ടറിന്റെ മുന്നിലിരുന്ന്‍ കൈകുടയുന്ന എന്നെക്കണ്ട് എന്റെ മുന്നിലിരിക്കുന്ന ശ്രീലങ്കന്‍ ബൂട്ടി ഭേദമായില്ലേ എന്നെന്നോടു ചോദിച്ചു.
എവിടേ ഭേദമാകന്‍ കൊച്ചേ...ദുഃഖസാന്ദ്രമായ മുഖത്തോടെ നോം പറഞ്ഞു
നീ നിന്റെയാ ടാബ്ലറ്റ്സ് ഒക്കെ ഒന്നുകാട്ടിയേ.
വീണ്ടും അവളുടെ കിളിമൊഴി. എന്റെ ബാഗിലിരുന്ന ഗുളികകളെല്ലാം ഞാനവള്‍ക്കെടുത്തു കാട്ടിക്കൊടുത്തു. ഒന്നൊന്നായി അവള്‍ അതെടുത്ത് പരിശോദിച്ചിട്ട് കമ്പൂട്ടറില്‍ അതിന്റെ പേര് സെര്‍ച്ച് ചെയ്ത് തകര്‍ത്തു പരിശോധിക്കാന്‍ ആരംഭിച്ചു. ഇതിനെക്കുറിച്ചൊക്കെ കുറച്ച് അറ്റവും മൂലയും അറിയാവുന്നവളാണെന്ന്‍ തോന്നുന്നു. ഞാനിട്ട മമ്മൂട്ടിയെക്കുറിച്ചുള്ള സ്റ്റാറ്റസ്സില്‍ ആരെങ്കിലും കമന്റിടുന്നുവോ ലൈക്കടിക്കുന്നുവോ എന്ന്‍ നോക്കി കണ്ണുമിഴിച്ചുകൊണ്ടിരുന്ന എന്നോടായവള്‍ താഴെപ്പറയുന്നപ്രകാരം പറഞ്ഞു.
ഇതില്‍ ഒരു ഗുളിക ശ്വാസകോശ ഇന്‍ഫെക്ഷനു നല്‍കുന്നതാണു. ഒരെണ്ണം അള്‍സറിന്‍ ഉള്ളതും മൂന്നാമതായുള്ള ടാബ്ലറ്റ് നിനക്കുള്ള അസുഖത്തിനുള്ളതു തന്നെ. നാലാമതായുള്ളതും മൂന്നാമതുള്ളതും സെയിം സാധനം. രണ്ടു കമ്പനിയുടേതാണെന്നേയുള്ളൂ..
കുരങ്ങന്‍ ഇഞ്ചികടിച്ചാല്‍ എങ്ങിനിരിക്കും. അതായിരുന്നു അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലുണ്ടായ ഭാവം. അവളു പറഞ്ഞതു ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്റെ സകല കണ്ട്രോളും പോയീന്നുപറഞ്ഞാല്‍ മതീല്ലോ. മനുഷ്യന്‍ കള്ളുകുടിയമ്മാരായി മാറുന്നതില്‍ ഒരു തെറ്റുമില്ലെന്നു എനിക്ക് ബോധ്യമാകുന്നു. എന്റെ നെപ്പോളിയന്‍ ദൈവങ്ങളേ എന്നെ നീ കാത്തോളണേ..എന്റെ കയ്യും....
പ്ലാസ്റ്ററിട്ട കയ്യുടെ ഒരു മനോഹരചിത്രം ഇടണമെന്നാഗ്രഹമുണ്ടാര്‍ന്നു. പക്ഷേ...നിങ്ങള്‍ ക്ഷമിക്കുക...എന്റെ ഒരു ചങ്ങാതിച്ചിയുടെ അഭിപ്രായം ശിരസ്സാവഹിച്ച് ചെറുനാരങ്ങാ ചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് ആ വെള്ളത്തില്‍ കയ്യും മുക്കിയിരിക്കാന്‍ പോകുവാണു..ശിവനേ..കാത്തോളണേ...
ഹതഭാഗ്യനായ

Subscribe to:
Posts (Atom)