Tuesday, November 22, 2011

ഭാര്യയ്ക്കൊരു കത്ത്

എന്റെ പ്രീയപ്പെട്ടവള്‍ക്ക്, നിനക്കു സുഖമാണെന്നു വിശ്വസിക്കുന്നു.ആഹാരമെല്ലാം നന്നായി കഴിക്കുന്നുണ്ടല്ലോ അല്ലേ..അല്ല അതിനു കൊറവൊന്നും വരുത്തത്തില്ലാന്നു എനിക്ക് നന്നായറിയാം..

ഐഡിയാ സ്റ്റാര്‍ സിംഗര്‍ കണ്ട് ഇപ്പൊഴും എസ്.എം.എസ്സ് അയക്കുന്നുണ്ടാവും എന്നു വിശ്വസിക്കുന്നു.അതിനു ഒരു മുടക്കവും വരുത്തരുത്.അഥവാ മൊബൈലില്‍ ബാലന്‍സ് തികയാതെ വന്നാല്‍ പതിവുപോലെ അപ്പച്ചിയുടെ കയ്യില്‍ നിന്നോ മറ്റോ കാശ മേടിച്ച് അഡ്ജസ്റ്റ് ചെയ്യുക.ശമ്പളം കിട്ടിയാലുടന്‍ ഞാന്‍ അയച്ചുതരാം..പന്നെ ആരും ഔട്ട് ആകാതിരിക്കാനായി അമ്പലത്തിലും മറ്റും വലിയ നേര്‍ച്ചകളൊന്നും നേര്‍ന്നേക്കരുത്.എനിക്കു പണ്ടത്തെപോലെ ഉരുളാനും കാവടിയെടുക്കാനും പട്ടിണി കിടക്കാനുമൊന്നും വയ്യ പൊന്നേ.ഒന്നാമത് അടുത്തമാസം ലീവ് ആവുകയാ..ആകെയുള്ളത് മുപ്പതുദെവസം മാത്രമാണു.

പിന്നെ സീരിയലുകള്‍ എല്ലാം തന്നെ വിടാതെ കാണുന്നുണ്ടെന്നു വിശ്വസിക്കുന്നു.നീ അതൊന്നും‍‍ കണ്ട് കരഞ്ഞ് തളരരുത് ട്ടോ.നീ സങ്കടപ്പെടുന്നത് എനിക്കു സഹിക്കാന്‍ പറ്റില്ല.അതോണ്ടാ.

മാനസപുത്രിയും പാരിജാതവും ഏതുവരെയായി.സോഫി പ്രസവിച്ചോ.രണ്ടുമൂന്നുകൊല്ലമായല്ലോ ഗര്‍ഭിണിയായിട്ട്.അതുകൊണ്ട് ചോദിച്ചതാ.പിന്നെ ദേവീമാഹാത്മ്യവും,അല്‍ഫോണ്‍സാമ്മയും കാണാന്‍ മറക്കരുത്.അല്ല നീ മറക്കില്ല എന്നെനിക്കറിയാം.അയ്യപ്പന്‍ പുലിപ്പാലു കറന്നെടുത്തുകൊണ്ട് വന്നുകാണുമെന്നു കരുതുന്നു.ഇല്ലെങ്കില്‍ പേടിക്കേണ്ട അടുത്ത സീസണില്‍ എന്തായാലും കൊണ്ടുവന്നിരിക്കും. പിന്നെ ഇതിനെടെക്ക് എപ്പോഴെങ്കിലും സമയം കിട്ടുമെങ്കില്‍ അല്‍പ്പം പുസ്തകം വായിക്കണം.ബി.എ അവസാനവര്‍ഷമല്ലെ.പരീക്ഷ എഴുതേണ്ടേ.അല്ല എഴുതിയില്ലെങ്കിലും കുഴപ്പമില്ല.എന്തിനാ പേപ്പര്‍ നോക്കുന്ന സാറമ്മാരെകൊണ്ട് ചിരിപ്പിക്കുന്നത്.എനിക്കിപ്പോഴും അത്ഭുതമാണ്.നീ 10 ജയിച്ചോ. പിന്നെ ഏതുവഴിക്കു ഡിഗ്രിക്കു......പോട്ടെ.എനിക്കു നീ കത്തയക്കുമോ.എനിക്കു മിസ്സ്കാള്‍ അടിക്കാന്‍ മറക്കരുതു കേട്ടോ.പിന്നെ ഞാന്‍ ഇത്ര ദൂരെയായതുകൊണ്ടും നിനക്ക് എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല എന്നതുകൊണ്ടും ധൈര്യത്തോടുകൂടി താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതുന്നു.

1. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് എന്റെ ഫോട്ടോയില്‍ ഒരുമ്മയെങ്കിലും വയ്ക്കണം.അതെനിക്കിവിടെ കിട്ടിക്കൊള്ളും.

2. മറക്കാതെ എന്നും എനിക്കു രാവിലെ 6 മണിയ്ക്കും രാത്രി 9 മണിയ്ക്കും മിസ്സ്കാളടിക്കണം.

3. രണ്ടു ദിവസത്തിലൊരിക്കലെങ്കിലും മെസ്സേജയക്കണം.

4. രാത്രികിടക്കുമ്പോള്‍ എന്നെ മാത്രമേ ഓര്‍ക്കാവു.

5. സ്വപ്നം കാണുന്നത് എന്നെ മാത്രമായിരിക്കണം.

6. ആഴ്ചയിലൊരിക്കലെങ്കിലും എന്നെ വിളിക്കണം.ഇല്ലെങ്കില്‍ ഞാന്‍ വിളിക്കാം.

7. എന്റെ കണ്ട്രോളു പോകുന്നവിധത്തില്‍ സംസാരിക്കരുത്.

8. എന്നെ വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ ഒന്നും വിളിച്ചറിയിക്കരുത്.

9. എനിക്കു നല്ല കറികളും ചോറും വച്ചു തരണം. ഞാനിതേവരെ വലുതായൊന്നും പഠിച്ചില്ല.

10. പിന്നെ അവസാനമായി പണ്ടത്തെപ്പോലെ എന്നെ ഒന്നും ചെയ്യില്ലെന്നു(അടി, പിച്ച്, മാന്ത്,നുള്ളല്‍,തെറിവിളി)എനിക്കുറപ്പ് തരണം. ഇതൊന്നും നീ അനുസരിക്കില്ലെങ്കില്‍ ഞാന്‍ ദുബായില്‍ നിന്നും നാട്ടിലേക്കു വരില്ല. വല്ല തമിഴ്നാട്ടിലും പോയി ചുമടെടുത്തു ജീവിക്കും.ആഹാ കളി എന്നോടോ...

സ്നേഹപൂര്‍വ്വംനിന്റെ വിനീതവിധേയനായ..........
ഹസ്..

23 comments:

 1. ഹ..ഹ.. ഇത് “യതാര്‍ത്ഥ്യം” തന്നെ എഴുതിയതാണോ....

  ReplyDelete
 2. ഇത് പഴയ കത്തല്ലേ ? ഇപ്പോളത്തെ ഒന്ന് കൂടി പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരുന്നു....(വ്യത്യാസം അറിയാം....:)
  പാവം...കത്ത് മുഴുവന്‍ ഇങ്ങിനെ പരസ്യപ്പെടുത്തിയത്തിനു നെക്സ്റ്റ് reaction എന്താവും?

  ReplyDelete
 3. കത്ത് പുളൂസ് ടി വി ക്ക് മുന്പില്‍ ചടഞ്ഞിരിക്കുന്ന ഹൌസ് വൈ ഫിനുള്ള കൊട്ട് കൊള്ളാം

  ReplyDelete
 4. കണ്ണീര്‍ സീരിയല്‍ കണ്ട് കരഞ്ഞ് നിന്റെ ഗ്ലാമര്‍ കുറയ്ക്കരുത്.

  വാര്‍ത്തയുടെ സമയത്ത് അച്ഛനും അമ്മയ്ക്കും കഞ്ഞിയോ വെള്ളമോ എന്തെങ്കിലും കൊടുക്കണം.

  ഇതുംകൂടെ അങ്ങ് കൂട്ടിയേക്ക്... :)

  ReplyDelete
 5. അമ്പട തന്റെ പുലൂസ്...ഇത് ഒറിജിനല്‍ ആയി അയച്ചു കൊടുക്കൂ...എന്തേ

  ReplyDelete
 6. ഈ കത്ത് ഭാര്യക്കൊഴിച്ചു ആരെ വേണമെങ്കിലും കാണിച്ചോ?

  ReplyDelete
 7. ഇതിന്‍റെ മറുപടി ഓര്‍ത്തിട്ട് ചിരി അടക്കാന്‍ പറ്റണില്ലാ ...... :)

  ReplyDelete
 8. ഈ കത്ത് ഒരു കുത്തയല്ലൊ തലക്കിട്ട്

  ReplyDelete
 9. ഇതും പുളു അല്ലല്ലോ അല്ലെ ?നന്നായി ,കേട്ടോ

  ReplyDelete
 10. മാഷേ..ഇത് കത്ത് അല്ലല്ലോ... കുത്ത് അല്ലെ... മറുപടി ഓര്‍ത്തു ചിരി വരുന്നു..

  ഒന്ന് പോസ്റ്റ്‌ ചെയ്തു നോക്ക്‌.. എന്നാല്‍ മറുപടി മാഷിനു ഇവിടെ അടുത്ത പോസ്റ്റ്‌ ആക്കാം..

  ReplyDelete
 11. ചുരുക്കത്തില്‍ ഇത് ശ്രീകുട്ടന്‍ തന്നെ പണ്ട് എഴുതിയതാണോ ? ഭാര്യ ശ്രീകുട്ടന്റെ പോസ്റ്റുകള്‍ വായിക്കാറുണ്ടോ ...? എങ്കില്‍ അടുത്ത പോസ്റ്റ്‌ മറുപടി കത്ത് അടുത്ത ആഴ്ച വായിക്കാം .... ആശംസകള്‍

  ReplyDelete
 12. "സോഫി പ്രസവിച്ചോ.രണ്ടുമൂന്നുകൊല്ലമായല്ലോ ഗര്‍ഭിണിയായിട്ട്.അതുകൊണ്ട് ചോദിച്ചതാ."


  കൊള്ളാം ശരിക്കു ചിരിപ്പിച്ചു

  ReplyDelete
 13. ഹഹ. ഈ പുളൂസ് ഗൊള്ളാം

  ReplyDelete
 14. അവളെ അത്രയ്ക്ക് ഭയമാനല്ലേ..പാവം...!!!

  ReplyDelete
 15. ഇതാണോ ? പുതിയ ദുബായ് കത്ത് ..ഇഷ്ട്ടായി ട്ടോ ?

  ReplyDelete
 16. കത്തു വായിച്ച എല്ലാവര്‍ക്കും നന്ദി.മറുപടി അയക്കാന്‍ താമസിച്ചതില്‍ തെറ്റിദ്ധരിക്കരുത്..സമാധാനപരമായ കുടുംബജീവിതത്തിന് ചില വിട്ടുവീഴ്ചകള്‍ വളരെ നല്ലതാണെന്ന്‍ എനിക്ക് ഇപ്പോള്‍ മനസ്സിലായി...എല്ലാപേര്‍ക്കും നന്ദി...

  ReplyDelete
 17. nalla rasam!!welcome to my blog
  nilaambari.blogspot.com
  if u like it plz follow and support me!

  ReplyDelete
 18. ഇതിന്റെ മറുപടി കത്ത് എന്റെ ബ്ലോഗില്‍ ഉടന്‍ റിലീസ് ആകുന്നതാണ്..!

  ReplyDelete
 19. അപ്പോള്‍ ഇങ്ങനാണ് ശ്രീക്കുട്ടന്‍ നാട്ടിലേയ്ക്ക് ലെറ്റര്‍ അയക്കുന്നത്. അല്ലേ? കൊച്ചു ഗള്ളന്‍!! ;-)

  ReplyDelete
 20. ഒരു തെറ്റുണ്ട്.. സോഫിയല്ല ഗര്‍ഭിണി ആയി ഇരുന്നത്.. പാരിജാതത്തിലെ അരുണയാണ് ... ഇതൊക്കെ ഇരുന്നു കണ്ടിട്ട് എഴുതി കൂടെ ;-)

  ReplyDelete
 21. ഇതിന്റെ മറുപടി വന്നോ ശ്രീക്കുട്ടാ?

  ReplyDelete