കണ്ണാടിയില്‍ നോക്കി മുഖം മിനുക്കിക്കൊണ്ട് നിന്ന കഥാനായകന്‍ ശരിക്കുമൊന്ന്‍ ഞെട്ടി.വലതുവശത്തെ ചെവിയുടെ മുകളിലായി തലമുടിയില്‍ ഒരു വെള്ള വര..ഭഗവാനേ..നരച്ചോ അതിനിടയ്ക്ക്..വയസ്സാണെങ്കില്‍ ആകെ ഇരുപത്തൊമ്പതാകുന്നതേയുള്ളൂ..കല്യാണം പോലും കഴിച്ചിട്ടില്ല.അതിനുമുമ്പേ വയസ്സനാവുകയെന്നു വച്ചാല്‍..
തന്റെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ശ്രദ്ധയുണ്ടോ.അല്ലെങ്കില്‍ അവരൊന്നാലോചിക്കണം. ചെക്കനു വയസ്സ് പത്തിരുപത്തൊമ്പതായി.ഇനി ഒരു കല്യാണമൊക്കെ കഴിപ്പിച്ച് ഒരിടത്ത് പിടിച്ചുകെട്ടാം..ചുമ്മാതിങ്ങനെ കളിച്ചുനടക്കില്ലല്ലോ..അതിനെവിടെ സമയം.അങ്ങോട്ട് പറഞ്ഞ് നടത്തിപ്പിക്കുക എന്നത് ഒരു സുഖമുള്ള ഏര്‍പ്പാടല്ല. എന്നിരുന്നാലും താനെത്ര സൂചനകള്‍ നല്‍കി. ഒരു രക്ഷയുമില്ല. ഇനി വല്ലവളേം വളച്ചൊടിച്ച് വിളിച്ചിറക്കിക്കൊണ്ടു വരാമെന്നുവച്ചാള്‍ പിന്നെ വല്ല തമിഴ്നാട്ടിലോട്ടേക്കെങ്ങാനും ഒളിച്ചൊടുന്നതായിരിക്കുമുത്തമം.അല്ലെങ്കിലും താന്‍ വിളിച്ചാലേവളെങ്കിലും വരണ്ടെ..അതും ഒരു മെയിന്‍ പ്രശ്നമാണ്.അല്ലെങ്കില്‍ എത്ര പെണ്‍കുട്ടികളെ ആത്മാര്‍ത്ഥമായി താന്‍ സ്നേഹിച്ചതാണ്.രാജിയോ, സോളിയോ, ആഷയോ, ബിന്ദുവോ ആരെങ്കിലും തന്റെ പ്രേമം തിരിച്ചറിഞ്ഞുവോ..എവിടെ...അല്ലെങ്കിലും അവളുമാര്‍ക്കൊന്നും തന്റെ പരിശുദ്ധസ്നേഹം അനുഭവിക്കാനുള്ള യോഗ്യതയില്ല.ഹല്ല പിന്നെ.ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ മറ്റെന്തും.അവന്‍ മൊബൈലെടുത്ത് വീട്ടിലെ നമ്പര്‍ ഞെക്കി..മണിയടിക്കുന്നുണ്ട്..
ഫോണ്‍ ചെവിയോടടുപ്പിച്ച് വര്‍ത്തമാനം പൂര്‍ത്തിയാക്കിയപ്പോള്‍ അവന്റെ മുഖം ആയിരം വാട്ട് ബല്‍ബുപോലെ തിളങ്ങുന്നുണ്ടായിരുന്നു.
"എന്താ അളിയാ മുഖത്തൊരു തിളക്കം" സിഗററ്റ് വലിച്ചുകൊണ്ട് നിന്ന സഹമുറിയന്‍ ജോബിയുടെ ചോദ്യം അവന്‍ ശ്രദ്ധിച്ചില്ല.അമ്മയുടെ വാക്കുകള്‍ മാത്രമായിരുന്നവന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നത്.
"എടാ നെനക്ക് വയസ്സെത്രയായീന്നാ വിചാരം.നിന്റെ പ്രായത്തിലൊള്ള എല്ലാരും കെട്ടി കുഞ്ഞുങ്ങളായി.ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അടുത്ത മാസത്തിലെങ്കിലും നീ നാട്ടീ വാ.എനിക്കും വയ്യാ.നിന്റച്ഛനും മാമനും കൂടി നിനക്കു വേണ്ടി തകര്‍ത്ത് പെണ്ണു കാണുന്നുണ്ട്.ഒന്നുരണ്ടെണ്ണം കൊള്ളാമെന്നു തോന്നുന്നു.നീ കൂടി കണ്ടിട്ട് തീരുമാനിക്കാം.ഈ വരവില്‍ ഒക്കുമെങ്കി അതങ്ങ് നടത്തണം"
ഹമ്മേ..ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.ഇനിയൊരു നിമിഷമമാന്തിച്ചുകൂടാ.വൈകുന്നേരം റൂമില്‍ അതിഗംഭീരപാര്‍ട്ടിയൊക്കെ കഴിഞ്ഞ് പാതിരാത്രി മത്തുപിടിച്ച തലയുമായി കിടന്നുറങ്ങവേ അവന്റെ കനവില്‍ മുഴുവന്‍ അതിസുന്ദരമായ ഒരു മുഖം നിറഞ്ഞുനിന്നിരുന്നു. നീണ്ടിടതൂര്‍ന്ന തലമുടിയില്‍ അവന്റെ കൈവിരലുകള്‍ പരതിനടന്നു.പിറ്റേന്നുതന്നെ ലീവ് ആപ്ലിക്കേഷനൊക്കെപൂരിപ്പിച്ച് കൊടുത്തിട്ട് അവധിദിനവും പ്രതീക്ഷിച്ച് കാത്തിരുപ്പാരംഭിച്ചു.ഒടുവില്‍ ആ ദിനം വന്നെത്തി.മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നമണ്ണില്‍ കലുകുത്തിയപ്പോള്‍ അവന്റെ മനസ്സില്‍ ഒരു കോരിത്തരിപ്പുണ്ടായി...അച്ഛനമ്മമാരുടേയും അനന്തിരവമ്മാരുടേയും ആകാംഷാനിര്‍ഭരമായ കാത്തുനില്‍പ്പിന് വിരാമമിട്ട് ലഗേജുകളുമായി അവന്‍ പുറത്തേയ്ക്കിറങ്ങി.കണ്ണുനിറഞ്ഞ സുഖാന്യോഷണങ്ങളും മറ്റുമൊക്കെക്കഴിഞ്ഞ് വീട്ടിലേക്ക്...വണ്ടിയിറങ്ങി നിറഞ്ഞുവിളഞ്ഞുനില്‍ക്കുന്ന നെല്‍മണികളുടെ ഇടയിലൂടെ നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷമലയടിക്കുന്നുണ്ടായിരുന്നു...
ഞായറാഴ്ചയായതും അവന്റെ മനസ്സ് പെരുമ്പറകൊട്ടാന്‍ തുടങ്ങി.ദൈവമേ.ജീവിതത്തിലെ ആദ്യ പെണ്ണുകാണല്‍.അച്ഛന്റേയും മാമന്റേയും പിന്നൊരു കൂട്ടുകാരന്റേയുമൊപ്പം ആ വീടിനുമുമ്പില്‍ വണ്ടിയിറങ്ങുമ്പോള്‍ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.കസേരയില്‍ അമര്‍ന്നിരിക്കുമ്പോള്‍ തലയുയര്‍ത്തി ആരെയും നോക്കാനുള്ള ശക്തിയില്ലാത്തതുപോലെ. അച്ഛനും മാമനുമൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്റെ നേരെ നീട്ടപ്പെട്ട ചായക്കപ്പ് മെല്ലെ വാങ്ങുമ്പോള്‍ ആ മുഖമവനൊന്നു കണ്ടു.കുറച്ചു സമയത്തെ സംസാരശേഷം അറിയിക്കാമെന്ന്‍ പറഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ അവന് ചെറിയ നിരാശ അനുഭവപ്പെടുന്നുണ്ടായിരുന്നു.പെണ്ണിനെ നേരാം വണ്ണമൊന്നു കണ്ടതുമില്ല..ആദ്യ പെണ്ണുകാണല്‍ മഹാമഹം കഴിഞ്ഞതുതന്നെ മിച്ചം.
"വണ്ടി നേരെ തോന്നയ്ക്കലിലേയ്ക്ക് പോട്ടേ"
കാറില്‍ ഞെളിഞ്ഞിരുന്നുകൊണ്ട് അച്ഛന്‍ ഉത്തരവിട്ടു.അച്ഛന്റെ നാടാണ് തോന്നയ്ക്കല്‍.അതെ സംശയമൊന്നും വേണ്ടാ.തോന്നയ്ക്കല്‍ പഞ്ചായത്തിലെ സകല അരീം പെറുക്കിയെടുത്ത അതേ തോന്നയ്ക്കല്‍. എന്തെല്ലാമോ കാരണങ്ങളാല്‍ വളരെ ചെറുപ്പത്തിലേ തന്നെ അച്ഛന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുപോയതിനാല്‍ അവരാരുമായും ഒരടുപ്പവുമുണ്ടായിരുന്നില്ല. ചെറിയ മങ്ങിയ ഒരോര്‍മ്മമാത്രം.മഴ ചനുപിനെ പെയ്യുന്നുണ്ട്.കാര്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു.മഴയത്ത് കാറില്‍ നിന്നുമിറങ്ങി ആ വീടിന്റെ നേരെ നടക്കുമ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന അച്ഛമ്മയെ അവന്‍ തിരിച്ചറിഞ്ഞു.ശുഷ്ക്കിച്ച കൈകളാലവരവനെ കെട്ടിപ്പിടിച്ചു.ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അവനും വല്ലാണ്ടായി.അകത്ത് കസേരയില്‍ എല്ലാപേരുമിരുന്നു. അവനാകട്ടെ എല്ലായിടവുമൊന്ന്‍ സൂക്ഷിച്ചുനോക്കി.വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ അവനൊരുമിന്നായം പോലെ കണ്ടു.നീണ്ടിടതൂര്‍ന്ന മുടിയിഴകളും.
അപ്പച്ചിമാരുടെ പരിഭവം പറച്ചിലുകളും കുശലം ചോദിക്കലുകളും തകൃതിയായി നടന്നു.പത്തിരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക്ശേഷം ബന്ധങ്ങളുടെ തീവ്രതയില്‍ അവനകപ്പെടുകയാണ്.
"ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കാതെ പെണ്ണിനെ വിളിയെടീ രാധാമണീ"
അച്ഛന്‍ സഹോദരിയോടായി പറഞ്ഞു. ഇത്തവണ തലയുയര്‍ത്തിനോക്കുവാന്‍ അവന് വലിയ സങ്കോചം അനുഭവപ്പെട്ടില്ല.തന്റെ നേരെ നീട്ടിയ ചായക്കപ്പ് വാങ്ങവേ അവളെയാകമാനമൊന്നു നോക്കി.കുഴപ്പമില്ല.സ്വപ്നത്തില്‍ കാണാറുണ്ടായിരുന്ന രൂപമല്ലെങ്കിലും ഇവള്‍ തന്നെ ഇനി തന്നെ സഹിക്കേണ്ടവള്‍.മനസ്സിലുറപ്പിച്ചാണ് അവിടുന്നിറങ്ങിയത്.
വീട്ടിലെത്തി വിശേഷങ്ങളൊക്കെപ്പറഞ്ഞപ്പോള്‍ അമ്മ ചെറിയൊരിഷ്ടക്കേടൊക്കെ കാട്ടിയെങ്കിലും പിന്നീട് പച്ചക്കൊടികാട്ടി.പിന്നീടെല്ലാം തകൃതിയായിട്ടായിരുന്നു നീങ്ങിയത്.വിവാഹനിശ്ചയം കഴിഞ്ഞതോടെ നമ്മുടെ നായകന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‍ പറഞ്ഞാല്‍ മതിയല്ലോ.അച്ഛനോടെങ്ങിനെ ചോദിക്കും ഭാവിമരുമകളുടെ ഫോണ്‍ നമ്പര്‍ ഒന്നൊപ്പിച്ചുതരാന്‍.അപ്പച്ചിയോടും ചോദിക്കുവാന്‍ മടി.ഒടുവില്‍ പെങ്ങള്‍ സഹായത്തിനെത്തി.നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ നമ്പര്‍ വാങ്ങിത്തന്നു.രാത്രി 9 മണിയായപ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ ഒരു പെഗ്ഗ് റമ്മിന്റെ ധൈര്യത്തോടെ അവളെ വിളിച്ചു.ഭാഗ്യം അവള്‍ തന്നെയാണെടുത്തത്.എന്തെല്ലാമാണ് അന്നു സംസാരിച്ചതെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.
പിന്നീട് രാത്രികള്‍ മതിയാവാതെ വന്നു.റീചാര്‍ജ്ജ് കൂപ്പണുകളുടെ അവശിഷ്ടങ്ങള്‍ അവന്റെ കട്ടിലിനടിയില്‍ കുമിഞ്ഞുകൂടി.പലപ്പോഴും പുലര്‍ച്ചെയാണുറങ്ങുന്നത് തന്നെ.ഇതിനിടയില്‍ ഒരു ദിവസം മറ്റാരുമറിയാതെ അവളുമൊരുമിച്ച് ഒന്നു കറങ്ങുകയും ചെയ്തു.അങ്ങിനെ കൃത്യം പതിനഞ്ചു ദിവസങ്ങള്‍ക്ക്ശേഷം ആ സുന്ദരദിനം സമാഗതമായി.കൃത്യമായിപ്പറഞ്ഞാല്‍ 2008 നവംബര്‍ 10 ആം തീയതി തിങ്കളാഴ്ച രാവിലെ 9.55 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പത്തെണ്ണൂറാള്‍ക്കാരെ സാക്ഷിയാക്കി മഹാദേവക്ഷേത്രസന്നിധിയില്‍ വച്ച് അവനവളുടെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തം ജീവിതത്തോട് ചേര്‍ത്തുപിടിച്ചു.
.
ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും അവന്റെയുള്ളിലെ സ്നേഹത്തിന്റെ ഉറവയ്ക്കൊരു കുറവുമുണ്ടായിരുന്നില്ല.ആ സ്നേഹം തികച്ചും അര്‍ഹിച്ചിരുന്നതവള്‍ തന്നെയായിരുന്നു.അതെ. ഇന്നേയ്ക്ക് കൃത്യം മൂന്നുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു അവന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്, അവന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,അവനൊരു കൂട്ടാകുവാന്‍ വേണ്ടി അവനവളെ കൈപിടിച്ചു ചേര്‍ത്തിരുത്തിയത്.അതെ അവന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ മൂന്നാം വാര്‍ഷികദിനമാണിന്ന്‍...
ഈക്കഥയിലെ അവന്‍ എന്നത്"ഈയുള്ളവന്‍" തന്നെയാണെന്ന്‍ എല്ലാപേരെയും അറിയിച്ചുകൊള്ളുന്നു...
അങ്ങിനെ എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.
മൂന്നുവര്‍ഷമായി ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ഒരുരുപ്പടികൂടിയുണ്ട്.പേരു ശ്രീഹരി എന്നാണു..ദേ ആശാന്റെ ചിരിക്കും മുഖം....
ശ്രീക്കുട്ടന്‍
ഞാനും ശ്രീമതിയും പിന്നെയെന്റെ ഹരിക്കുട്ടനുമായി ജീവിതനദിയങ്ങിനെ നിര്‍വിഘ്നമൊഴുകുന്നു...ദൈവം അനുഗ്രഹിക്കട്ടെ എന്നെയും എന്റെ കുടുംബത്തേയും...
ReplyDeleteഎല്ലായ്പ്പോഴും സന്തോഷത്തോടെ ജീവിക്കു.എല്ലാവിധ ആശംസകളും..:)
ReplyDeleteസന്തോഷത്തിന്‍റെ ഐശ്വര്യത്തിന്‍റെ നന്മയുടെ ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും കടന്ന് വരട്ടെ ജീവിതത്തില്‍.
ReplyDeleteആശംസകള്‍
എല്ലാ ആശംസകളും...ദൈവം അനുഗ്രഹിക്കട്ടെ...
ReplyDeleteവിവാഹ വാര്‍ഷിക ആശംസകള്‍
ReplyDeleteഎല്ലാ നമകളും ഉണ്ടാവട്ടെ ....
ReplyDelete"ദൈവം അനുഗ്രഹിക്കട്ടെ എന്നെയും എന്റെ കുടുംബത്തേയും..."
ഇത് മനസ്സിലായില്ല...
പ്രീയരെ,
ReplyDeleteഎന്റെ സന്തോഷത്തില്‍ പങ്കു ചേരാനെത്തിയ എല്ലാപേര്‍ക്കും നന്ദി..
@ khaadu,
അത് ചുമ്മാതെഴുതീന്നേയുള്ളൂ..എന്തായാലും ദൈവത്തിന്റെ അനുഗ്രഹം വേണം.കിട്ടുവാണെങ്കില്‍ എനിക്കും കുടുംബത്തിനും കിട്ടട്ടെന്നേ..
ഒരു പടോരുപാട് വിവാഹ വാര്‍ഷികങ്ങള്‍ ആഘോക്ഷിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ..
ReplyDeleteആശംസകളോടെ (തുഞ്ചാണി)
ഹമ്പട പുളുസൂ ...നിങ്ങ ആളു കൊള്ളാമല്ലോ മാഷേ ...നടക്കട്ടെ ..നടക്കട്ടെ ...
ReplyDeleteഇനിയും ഒരു പാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ ....ഹരിക്കുട്ടന് ഒരു ഉമ്മ ...!
ദൈവം അനുഗ്രഹിക്കട്ടെ. ശ്രീക്കുട്ടനെയും ശ്രീക്കുട്ടന്റെ കുടുംബത്തെയും.
ReplyDelete"വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ അവനൊരുമിന്നായം പോലെ കണ്ടു.നീണ്ടിടതൂര്‍ന്ന മുടിയിഴകളും."
ReplyDeleteAll the best, Sree!
ആശംസകൾ....
ReplyDeleteശ്രീഹരിക്കുട്ടന്ന് പ്രത്യേകിച്ച് ഒന്ന്!
Let your love never goes away, let your life will always be interesting and full of happiness! Happy Wedding Anniversary!!!!!!!!
ReplyDeleteഒരുപാട് അനുഗ്രഹങ്ങള്‍ ദൈവം ഇനിയും ചൊരിഞ്ഞു തരട്ടെ നിങ്ങളുടെ ജീവിതത്തില്‍. വിവാഹ വാര്‍ഷിക ആശംസകള്‍..
ReplyDeleteഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകള്‍!
ReplyDeleteഒരുപാട് അനുഗ്രഹങ്ങള്‍ ദൈവം ഇനിയും ചൊരിയട്ടെ !
സന്തോഷകരമായ ഒരു നൂറു വര്‍ഷങ്ങള്‍ ഇനിയും ദൈവം നല്‍കട്ടെ.. ആശംസകള്‍..
ReplyDeleteചെലവ് എപ്പോഴാ.. ?
എല്ലാവിധ ആശംസകളും..:)
ReplyDeleteപ്രീയകൂട്ടുകാരേ,
ReplyDeleteഎല്ലാപേര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...
ആശംസകള്‍ ,,,,,,,,,,,,,,,,,,
ReplyDeleteദൈവം അനുഗ്രഹിക്കട്ടെ ,,,,,,,,,,,,,,
എല്ലാവിധ ആശംസകളും.......സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ....
ReplyDeleteജീവിതത്തില്‍ എല്ലാ നന്മകളും നേരുന്നു...
ReplyDeleteനാഥന്റെ അനുഗ്രഹം സദാവര്‍ഷിക്കട്ടെ..!!!
ReplyDeleteമൂന്നു വര്‍ഷം ശാന്തമായി ഒഴുകി അല്ലെ. അപ്പൊ ഇനിയും ഒരു പാട് വര്‍ഷങ്ങള്‍ അങ്ങനെ തന്നെ ഒഴുകട്ടെ.
ReplyDeleteഇനിയും ഒത്തിരി വര്ഷം സസന്തോഷം നിങ്ങള്ക്ക് മുന്നോട്ടു പോകാന്‍ കഴിയട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ ...
ReplyDeleteശ്രീക്കുട്ടന്‍ ഫാമിലിക്ക് സകല ഐശ്വര്യങ്ങളും നേരുന്നു...
ReplyDeleteപ്രാര്‍ത്ഥനകള്‍....നല്ലത് മാത്രം ഈ കുടുംബത്തിന്‍ ഈശ്വരന്‍ കനിയട്ടെ..!
ReplyDelete