അങ്ങിനെ വര്‍ഷം രണ്ടായിരിക്കണൂ ഈ പരിപാടി തൊടങ്ങീട്ട്..അതേന്നേ.2009 നവംബറിലാണ് ഈ പുളുസുവിന്റെ ജനനം.തെറ്റിദ്ധരിക്കണ്ട എന്റെ ബ്ലോഗ്.. എന്റമ്മച്ചീ..എനിക്ക് തന്നെ വിശ്വസിക്കാന്‍ മേലാ..ഈ രണ്ടുവര്‍ഷത്തിനെടയ്ക്ക് എന്തെല്ലാമോ ചവറുകളെഴുതി.മിയ്ക്കതും വായനക്കാര്‍ ചവിട്ടിക്കൂട്ടി എറിയേണ്ടിടത്തെറിഞ്ഞു..ചിലതെല്ലാം തികച്ചു പത്തുപതിനഞ്ചു പേര്‍ വായിച്ച് അവരുടെ അഭിപ്രായമറിയിച്ചു.ആ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് എന്റെ എഴുത്തിനെ ഒന്നു നവീകരിക്കുവാന്‍ ഞാന്‍ ചില ശ്രമങ്ങളെല്ലാം നടത്തിനോക്കിയെങ്കിലും എന്താവാന്‍...ചെമ്മീന്‍ ചാടിയാല്‍ എവിടെ വരെ..അതന്നെ...
പിന്നെ ഒരു പ്രധാനകാര്യം പറയാനുള്ളത് ഈ ബൂലോകത്ത് കുറേയേറെ നല്ല ചങ്ങാതിമാരെ കിട്ടിയെന്നതാണ്. മാത്രമല്ല ഉപയോഗപ്രഥമായ പല കാര്യങ്ങളും അവരില്‍ നിന്നും പഠിക്കാനുമായി.പക്ഷേ അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍..ഞാന്‍ നേരത്തേ പറഞ്ഞല്ലോ..ചെമ്മീന്‍....
എന്നെത്തന്നെ ഞെട്ടിപ്പിച്ചുകൊണ്ട് നൂറില്‍ കൂടുതല്‍ ആള്‍ക്കാര്‍ എന്റെ പുളൂസ് കേള്‍ക്കുവാന്‍ ഫോളോ ചെയ്യുന്നുണ്ട്.എങ്ങിനെയത് സംഭവിച്ചു എന്ന്‍ എനിക്കിപ്പോഴും അത്രയ്ക്കങ്ങട്ട് പിടികിട്ടിയിട്ടില്ലാ. ചില സത്യങ്ങള്‍ കെട്ടുകഥയേക്കാല്‍ അവിശ്വസനീയമായിരിക്കുമെന്ന്‍ മമ്മൂട്ടി പണ്ട് പറഞ്ഞിട്ടുണ്ട്.പിന്നെ കാര്യമെന്താണെന്നുവച്ചാല്‍ ചുക്കേത് ചുണ്ണാമ്പേത് എന്നറിയാതിരുന്ന ഒരു സമയത്ത് ഞാന്‍ മറ്റെല്ലാവരേം പോലെ സാഹിത്യലോകത്തിനു ചില അമൂല്യ സംഭാവനകള്‍ നല്‍കാം എന്ന ഗൂഡലക്ഷ്യത്തോടെ എടിപിടീന്ന്‍ ഒരു ബ്ലോഗങ്ങാരംഭിച്ചപ്പോള്‍ പറ്റിയൊരു തലക്കെട്ടോ മറ്റോ നല്‍കാന്‍ മറന്നുപോയി. അലസമായ മടിമൂലം അതങ്ങിനെ തന്നെ തുടര്‍ന്നു. പിന്നീട് ഒരു ദൈവവിളിയുണ്ടായതുപോലെ ബ്ലോഗിന്റെ യൂ ആര്‍ എല്‍ ഒക്കെ ഒന്നു മാറ്റി എന്റെ പ്രീയചങ്ങാതി ജെഫുവിനെകൊണ്ട് തലക്കെട്ട് ഫോട്ടോയൊക്കെ ഒന്നു ചെയ്ഞ്ചിച്ച് സംഗതിയൊന്നു മിനുക്കിയെറക്കിയപ്പോള്‍ എന്തു പറ്റിയെന്നുവച്ചാല്‍ മുമ്പ് പതിവായി വന്നുകൊണ്ടിരുന്ന നാലും മൂന്നും ഏഴ് ആള്‍ക്കാരും കൂടി വരാതായി.ദിനേന കാക്കത്തൊള്ളായിരം പോസ്റ്റുകള്‍ ഇറങ്ങുന്നതിനിടയ്ക്ക് എന്റെ പുതിയ പുളു റിലീസായോ എന്ന്‍ തപ്പിപ്പിടിക്കുവാന്‍ ആര്‍ക്കെവിടെ സമയം. യൂ ആര്‍ എല്‍ മാറ്റിയതുമൂലം ഡാഷ്ബോര്‍ഡില്‍ സംഗതികള്‍ ചെല്ലുന്നില്ലല്ലോ.പിന്നെ പൊതുവേ മറ്റുള്ളവര്‍ക്ക് മെയിലൊക്കെയയച്ചു ശല്യപ്പെടുത്തി തെറി ഇരന്നുവാങ്ങുവാനൊട്ട് കഴിവുമില്ലാ എന്നു കൂട്ടിയ്ക്കോ..ചുരുക്കിപ്പറഞ്ഞാ കുളത്തില്‍ വീണു കുളമായി എന്നു പറഞ്ഞാല്‍ മതി
പക്ഷേ ഇനിയത് പോരാ എന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു.എന്റെ പ്രീയ ആരാധകരുടെ നിരന്തരമുള്ള അഭ്യര്‍ഥന മാനിച്ച് ഇനി ഒരു കുഞ്ഞ് പോസ്റ്റിട്ടാലും ഈ ഭൂലോകത്തുള്ള സകലമാന ബ്ലോഗര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും അതിന്റെ ലിങ്ക് മെയിലായിട്ടയച്ച് ഞാന്‍ ഒരു കലക്ക് കലക്കും..കളി എന്നോടോ..
മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം എന്താണെന്നുവച്ചാല്‍ ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ ഞാനെഴുതുന്ന പുളൂസിന് മാക്സിമം പത്തിനകത്ത് കമന്റുകള്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്. ആദ്യമൊക്കെയത് ഒന്ന്‍ പിന്നെ കുറച്ചുകഴിഞ്ഞ് രണ്ടോ മൂന്നോ പിന്നെപിന്നെ വര്‍ദ്ധിച്ച് ഒരു എട്ട് ഒമ്പത് അങ്ങനെ കട്ടയ്ക്കിടിച്ചുനില്‍ക്കുവായിരുന്നു .പക്ഷേ ലോകാവസാനം സംഭവിക്കുവാന്‍
പോകുന്നതുപോലെ ഈ പോസ്റ്റിനു ഒരു പതിനഞ്ച് കമന്റുകള്‍ വന്നു.എനിക്ക് പ്രാന്തായതാണോ അതോ വായനക്കാര്‍ക്ക് പ്രാന്തായതാണോ എന്നു ഞാന്‍ സംശയിക്കാതിരുന്നില്ല.പിന്നെ താല്‍ക്കാലിക പ്രതിഭാസം എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.
എന്നാല്‍ എന്റെ സകലമാന പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞുകൊണ്ട് ദേ ഇതിനു പതിനഞ്ചില്‍ കൂടുതലും പിന്നെ ഇതിന് ഇരുപത്തെട്ടോളവും കമന്റുകള്‍ വന്നു..ഞാന്‍ എഴുത്തുതന്നെ നിര്‍ത്തിയാലോന്നാലോചിച്ചതാണ്. കാരണം ഒരഹങ്കാരിയാകുവാന്‍ എനിക്കൊട്ടും ആഗ്രഹമില്ല.അതന്നെ...എന്റെ പ്രാര്‍ഥന കേട്ടു എന്നാണു തോന്നുന്നത്..അതിനുശേഷമുള്ള ഉരുപ്പടികള്‍ കൊറച്ചു താഴേയ്ക്ക് പോയിട്ടുണ്ട്..ഈ ടെമ്പോ നിലനിര്‍ത്തിക്കൊണ്ട് പോകാനാണു പാട്...ഒരെഴുത്തുകാരന്‍ എന്തെല്ലാം സഹിക്കണം എന്നു നോക്കിയേ...
എന്തൊക്കെയോ നടക്കുവാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്..ഒരു എല്‍ ഐ സി പോളിസി പോലും എടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കുള്ള സങ്കടം സഹിക്കാനാവാത്തതാണ്..
ആരെയെങ്കിലും ഒന്നു ചൊറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ചിലപ്പോളൊക്കെ ആത്മാര്‍ഥമായിട്ടുമാഗ്രഹിച്ചുപോയിട്ടുണ്ട്..വേറൊന്നിനുമല്ല.ചുമ്മാതെ പത്താള്‍ക്കാര്‍ കൂടുതലറിയുമല്ലോ.പക്ഷേ ദുര്‍ബലമായ എന്റെ ശരീരവും മനസ്സും അതിന്റെ മറുപടി താങ്ങില്ല എന്ന നഗ്നസത്യത്തിനുമുമ്പില്‍ ഞാന്‍ സ്വയം പിന്‍വാങ്ങിപ്പതുങ്ങിയിരിക്കുകയാണ്.എന്നുകരുതി ഞാന്‍ പേടിച്ചൊളിച്ചിരിക്കുകയാണെന്നൊന്നും അതിനര്‍ഥമില്ല...
ഇനിയെത്രനാള്‍ കൂടി ഈ പറ്റീരുപരിപാടിയുമായി തുടരാനാവുമെന്ന്‍ എനിക്ക് ഉറപ്പില്ല..ആകെ വല്ലപ്പോഴും മാത്രം മിനുങ്ങുന്ന ബള്‍ബുപോലുള്ള എന്റെ തലച്ചോറിലെ ചിന്താസരണിയ്ക്ക് മണ്ഡരി ബാധിച്ച എല്ലാ ലക്ഷണവും കാണുന്നുണ്ട്..ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും കള്ളക്കഥയൊണ്ടാക്കി ഇനിയും പിടിച്ചു നില്‍ക്കാനാവുമെന്ന്‍ തോന്നുന്നില്ല.കഴിയുന്നിടത്തോളം സകലമാനപേരേം ദ്രോഹിച്ചുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമെന്ന്‍ മാത്രമേ ദുഖാര്‍ത്തരായ എന്റെ പ്രീയ ആരാധകരോട് ഈയവസരത്തില്‍ എനിക്ക് പറയാനുള്ളൂ..ഞാന്‍ ഇനിയും ഇതേപോലെ വിളങ്ങിത്തിളങ്ങി നില്‍ക്കണമെങ്കില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് കമന്റായി അയച്ചുതരണം...അതിനു പ്രത്യേകിച്ച് ഫോര്‍മാറ്റൊന്നുമില്ല...പൈസാചിലവും...
എന്റെ പോസ്റ്റുകള്‍ പരമാവധി വായിക്കുകയും കമന്റിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാപേര്‍ക്കും നല്ല ഗതിവരുത്താവാനും അഭിവൃദ്ധിയുണ്ടാകുവാനും വേണ്ടി വിഖ്യാതമാന്ത്രികന്‍ സ്റ്റൌസ്വാമി ജപിച്ചുതന്ന ചില മാരകമന്ത്രങ്ങള്‍ അടങ്ങിയ തകിടുകള്‍ എന്റെ ബ്ലോഗിന്റെ നാലുമൂലയിലും സ്ഥാപിച്ചിട്ടുണ്ട് എന്ന സത്യം കൂടി ഈയവസരത്തില്‍ എല്ലാപേരെയുമറിയിച്ചുകൊള്ളുന്നു..
ഈ തകിടുകള്‍ നിങ്ങള്‍ക്കും വേണമെന്നുണ്ടെങ്കില്‍ 250 രൂപാ മണിയോര്‍ഡറായി അയച്ചുതന്ന്‍ ആദ്യം രസീത് കൈപ്പറ്റുക..സാധനം മെയിലില്‍ നിങ്ങള്‍ക്ക് കിട്ടിയിരിക്കും.ഞാനുമൊന്ന്‍ പച്ചപിടിക്കട്ടെന്നേ..നിങ്ങള്‍ക്കാര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടോ ആവോ...ആരെങ്കിലും മെയില്‍ വഴി ചോദിക്കുകയാണെങ്കില്‍ ഡീറ്റയില്‍സ് തരാം...
പിന്നെ ഒരു ബൂലോകത്ത് ഒരു മണിചെയിന്‍ പദ്ധതി തുടങ്ങാനുള്ള ഐഡിയ എന്റെ തലയിലുദിക്കുന്നുണ്ട്.എന്റെ ശ്രീക്കുട്ടാ. നീയിതൊന്നെന്നെയറിയിച്ചില്ലല്ലോടാ എന്ന്‍ ആരും പരാതി പറയരുത്.എനിക്കത്രേ പറയാനുള്ളൂ... ഇതിലെല്ലാം ഭാഗഭാക്കാവുവാന്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുവാന്‍ മറക്കണ്ട..
ഈ ബ്ലോഗിന്റെ രണ്ടാം വാര്‍ഷിക മഹാമഹത്തില്‍ എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കുവാന്‍ ഒന്നേയുള്ളൂ...കഴിയുന്നതും എന്റെ ബ്ലോഗ് വായിക്കുക..പ്രചരിപ്പിക്കുക...ചേതമില്ലാത്ത ഒരുപകാരമല്ലേ...
ഈ കാലത്തിനിടയ്ക്ക് ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ ഏതേലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പൊറുക്കണം..സോറി..ക്ഷമിക്കണം....
നന്ദി നമസ്ക്കാരം...
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ..നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും നമുക്ക് കാണാം...
നിങ്ങളുടെ സ്വന്തം..
ശ്രീക്കുട്ടന്‍
പുതിയ അടവുകളുമായി മിസ്റ്റര്‍ പുളുസൂ... ബ്ലോഗ് പ്രൊമോഷന്റെ ഭാഗമായി ഒരു പുതിയ പോസ്റ്റും ഈ പുതിയ തന്ത്രവും പയറ്റുവാണ്..അനുഗ്രഹിച്ചാലും...ആശിര്‍വദിച്ചാലും...
ReplyDeleteഹമ്പടാ പുളുസൂ..അപ്പോള്‍ പറഞ്ഞത് പോലെ പ്രമോഷന്‍ പരിപാടികള്‍ ഒപ്പിച്ചു തുടങ്ങി അല്ലെ!! ഇതിനു പുറകെ എന്റെം ഒരു പോസ്റ്റ് വരുന്നുണ്ട്..ഏതാണ്ട് ഇതുപോലെ തന്നെയാ..
ReplyDeleteഹമ്പട പുളുസൂ ,കാലം കുറെ ആയിട്ടും എനിക്കിപ്പോഴും ഫോല്ലോവേര്സ് മുപ്പതു തികഞ്ഞിട്ടില്ല ,കുശുംബ് സഹിക്കാന്‍ മേലാ ,കുശുംബ് സഹിക്കാതെ ചത്ത ആദ്യത്തെ ബ്ലോഗര്‍ എന്നാ പേരെങ്കിലും എനിക്ക് കിട്ടുമോ ആവോ ?
ReplyDeleteകൊമ്പന്റെ വമ്പത്തരങ്ങള്‍ ഇപ്പോള്‍ വായിച്ചതേയുള്ളൂ.അപ്പോളിതാ ശ്രീക്കുട്ടന്റെ ഒരു പുളൂസ്..എന്റമ്മച്ചീ..എനിക്ക് തന്നെ വിശ്വസിക്കാന്‍ മേലാ..
ReplyDeleteഇതെന്താ..പറഞ്ഞ് ഒപ്പിച്ച പരിപാടികളോ ?
രണ്ടാം വാര്‍ഷികാശംസകള്‍...!
ReplyDeleteകൊമ്പന്റെ ഒന്നാം വാര്‍ഷിക പോസ്റ്റ് വായിച്ച ക്ഷീണത്തിലാണ് ഇങ്ങോട്ട് പോന്നത്... ദേ അടുത്ത വാര്ഷികാകോശം... നന്നായി..
ReplyDeleteഇനിയിപ്പോ ഒന്നും നോക്കാനില്ല ..പുളൂസുമായി മുന്നോട്ടു മുന്നോട്ടു..മുന്നോട്ടു...
ആന്നേ... നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ടെന്നേ..
ഇനിയും ഒരുപാട് ഒരുപാട് വാര്‍ഷിക പോസ്റ്റുകളുമായി വരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...
പടച്ചോനേ..ഈ പോസ്റ്റിനാണല്ലോ എന്നോട് ശ്രീകു കാര്‍ട്ടൂണ്‍ വരക്കാന്‍ പറഞ്ഞത്!!
ReplyDeleteമുല്ലപ്പെരിയ്യാറിന്റെ തിരക്കില് ഞാനത് മറന്നും പോയല്ലോ ഹീശ്വര!
ഇനിയിപ്പം ഒരാശംസ കൊണ്ടൊന്നും ശ്രീക്കുവിനെ ഒതുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല..
ഞാന്‍ വീണ്ടും വരാം...അതായിപ്പം നല്ലത്...!
ഹമ്പട പുളുസൂ......................
ReplyDeleteഅപ്പോള്‍ എല്ലാം പറഞ്ഞ പോലെ കേട്ടാ ...വയസ്സ് കൂടുന്നു ..
ReplyDeleteപുളുക്കഥകളുമായി ശ്രീകുട്ടനും, ബ്ലോഗും ബൂലോകത്ത് ജൈത്രയാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു.. പ്രചരണ പരിപാടികള്‍ തകൃതിയായി നടക്കട്ടെ.. വീണ്ടും കാണാം.. :)
ReplyDeleteഈബ്ളോഗ് ലിങ്ക് 10പേർക്ക് അയചു കോടുക്കുന്നവർക്ക് ഒരാഴ്ചക്കുള്ളിൽ ആഗ്രഹ ഫലസിദ്ധി ഉണ്ടാകുന്നതും 20 പേർക്ക് അയക്കുന്നവർക്ക് ഈ നിമിഷം തന്നെ തലയിൽ ശുക്രനുധിക്കുന്നതുമാൺ. കമന്റിടാതെ പോകുന്നവെരുടെ ബ്ളോഗിൽ കനത്ത വരൾച്ച അനുഭവപ്പെടുന്നതുമാണെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട് :)
ReplyDeleteശ്രീകുട്ടാ തുടരട്ടെ പ്രയാണം.. അഭിനന്ദനങ്ങൾ,എല്ലാവിധ ആശംസകളും..
കെടാവിളക്കായി, എന്നും കത്തി ജ്വലിക്കട്ടെ
ReplyDeleteആശംസകള്‍...
അമ്പട പുളൂസൂ....
ReplyDeleteബ്ലൢഅകത്ത് 'ദീർഘായുസ്സ്' നേരുന്നൂ..'
aasamsakaL..
ReplyDeleteഇതും ഒരു പുളൂസ്..
ReplyDeleteശ്രീകുട്ടനെ പരിചയപെട്ട ശേഷം ഈ ബ്ലോഗ്ഗില്‍ ഏറ്റവും കൂടുതല്‍ കമെന്റ് ഇട്ടതു ഞാന്‍ ആയിരിക്കും ...
മാസം അഞ്ചില്‍ കൂടുതല്‍ പോസ്റ്റിനു കമെന്റ് ഇടുന്ന ഈ പരിപാടി എന്നെ വല്ലാതെ ക്ഷീണിപ്പിക്കുന്നുണ്ട്. ഇനിയും ഒരു പാട് വര്‍ഷങ്ങള്‍ ഈ പുളു കഥകളുമായി മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു ...
രണ്ടു വര്ഷം പൂര്‍ത്തിയാക്കിയ ബ്ലോഗിന് ആശംസകള്‍ നേരുന്നു......
ReplyDeleteഇനിയും ഒരുപാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ !!!
പുളൂസ് എന്റെ ഡാഷ് ബോര്‍ഡില്‍ കിട്ടാറില്ല അത് കൊണ്ട് പല പോസ്റ്റിലും എത്താരുമില്ല ഞാന്‍ നേരെത്തെ ഈ പ്രശനം ശ്രീ കുട്ടനോട് സൂചിപിച്ചിരുന്നു
ReplyDeleteഏതായാലും രണ്ടല്ല രണ്ടായിരം കൊല്ലം ശ്രീ കുട്ടന്റെ എയുത്തുകള്‍ നില നില്‍ക്കട്ടെ എന്ന് ആശംശിക്കുന്നു
അമ്പട പൂളുസൂ!!!! ഏതായാലും കുറെ ആശംസകള്‍ ഇരിക്കട്ടെ!! :-)
ReplyDeleteഇവിടെ വന്നു കമന്റ് ഇട്ടാല്‍ ഞാനും ഒരു കൈ നോക്കാം
ReplyDeletehttp://pottatharangal89.blogspot.com/2011/10/blog-post_19.html
പ്രീയപ്പെട്ടവരെ,
ReplyDeleteനിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോള്‍ എന്റെ കണ്ണു നിറയുന്നു....എന്തായാലും ഇവിടെവരെ വന്ന്‍ വായിച്ച് അഭിപ്രായം പറഞ്ഞല്ലോ...ഈ സ്നേഹം....ഹോ..ഈ മനസ്സു നിറഞ്ഞ അഭിപ്രായങ്ങള്‍ എനിക്കിനിയും നൂറുനൂറു പുളുക്കഥകളെഴുതുവാനുള്ള പ്രചോദനമാണ്...
സസ്നേഹം
ശ്രീക്കുട്ടന്‍
നാട്ടിൽ മുഴുവനും പോസ്റ്ററും കട്ട് ഔട്ടും കൂടി എങ്ങനേങ്കിലും റെഡിയാക്ക്...പുളുസു ഹിറ്റാവും...സന്തോഷ് പണ്ടിറ്റിനെ വരെ മമ്മൂട്ടിയാക്കിയ നാടാ ഇത്...
ReplyDeleteആശംസകൾ
ശ്രീക്കുട്ടാ, ആരെയും ചൊറിയാന്‍ പോയിട്ടുള്ള പ്രശസ്തി വേണ്ടാ. അവസാനം ആളുകള്‍ തിരിഞ്ഞു ചൊറിഞ്ഞു തുടങ്ങ്യാല്‍ മാന്താന്‍ വല്ലവന്റെയും നഖം കടം വാങ്ങേണ്ടി വരും. സോ, ഉള്ളീം മുളകും കൂട്ടിയൊന്ന് ഞെരിച്ചെടുത്തതാണെങ്കിലും ഉള്ളതുകൊണ്ട് സമാധനാമായി നമുക്കങ്ങ് കൂടാം .
ReplyDeleteഅപ്പോള്‍ രണ്ടാം വാര്‍ഷികാശംസകള്‍...!
(സംഭവം ഡാഷ്ബോര്‍ഡില്‍ വരുന്നില്ല ഗഡിയെ )
ശ്രീക്കുട്ടാ..ഇതുപോലെ ഈ ശൈലിയില്‍ എഴുതിക്കോളു.
ReplyDeleteദീര്‍ഘായുഷ്മാന്‍ ഭവ : ഇങ്ങനെ ഒരു പത്തിരുനൂറ് കൊല്ലം കൂടി പോയ്കോട്ടേ ..(കുറഞ്ഞു പോയെങ്കില്‍ കൂട്ടാം ട്ടോ )
ReplyDeleteഹമ്പടാ പുളുസൂ..രണ്ടാം വാര്‍ഷികാശംസകള്‍...!
ReplyDeletePalusuvinu ivide randu vayassaayi..ippol odaan padichallo. Nammalokke ippozhum muttu kuthi izhayukayaane..
ReplyDeleteബ്ലോഗേര്‍സ് എല്ലാം ഒരുമിച്ചു വാര്‍ഷികം ആഘോഷികുകയാണോ ...ആശംസകള്‍ നേരുന്നു ..
ReplyDeleteവിശദമായി പരിചയപ്പെട്ടത് ഈ നവംബര്‍ 25 ന് അല്ലെ.. നല്ലൊരു സുഹൃത്തിനെ കിട്ടിയതില്‍ ഒത്തിരി സന്തോഷം.
ReplyDeleteഇനിയെങ്കിലും പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ അയക്കാന്‍ മറക്കരുത്..
എല്ലാ ആശംസകളും..!
ഒരു സത്യം പറയട്ടെ..
ReplyDeleteഇത്രയും വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കും , ഇതേ സംശയം തന്നെ ഉണ്ടായി..
"എനിക്ക് പ്രാന്തായതാണോ ........"
വെറും പുളൂസ് മാത്രമാക്കണ്ട. കാര്യവും കളിയും ഒക്കെ എഴുതൂ..
ReplyDeleteആളുകളോടിയെത്തും ..
ആശംസകള്‍ നേരുന്നു!
ആശിര്‍വധിച്ചിരിക്കുന്നു... മുന്നോട്ട് പോകൂ... മനസ്സില്‍ ഒരുക്കിവച്ചിട്ടുള്ള കഥകളും കഥാപാത്രങ്ങളും എടുത്ത് പുറത്തിടൂ... ബ്ലോഗിനപ്പുറത്തേക്ക് ശ്രമിക്കൂ... ശ്രീകുട്ടന് അതിന് കഴിയും.
ReplyDeleteപുളുവടികള്‍ തുടരട്ടെ..
ReplyDeleteഇവിടെ എത്താന്‍ അല്പം വൈകി.
ReplyDeleteഇങ്ങളെ പുറകെ ഞമ്മളും കൂടട്ടെ?
പുളൂസ് അപ്പൊ അപ്പൊ അറിയാല്ലോ?
അങ്ങനെ നൂറ്റിയെട്ടായി. നൂറ്റിയെട്ടാമത് ഒരു പൊട്ടന്‍ നല്ല ലക്ഷണമാ. വാത്സ്യായനന്‍ പറഞ്ഞിട്ടുണ്ട്.
ReplyDeletehridayam niranja aashamsakal....... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
ReplyDeleteഹമ്പട പുളുസൂ
ReplyDeleteപുളുസേ..എന്നാ പരിപാടി ഇത് ..ഒരു വാക്ക് പറഞ്ഞില്ലല്ലോ ? രണ്ടു തകിടുകള്‍ എനിക്കും വേണം ..പിന്നെ ഞാന്‍ ഒരു എല്‍ ഐ സി എജെന്റ് ആണ് ..മൈ ഫോണ്‍ ഈസ് ..2255
ReplyDeleteരണ്ടാം വാര്‍ഷിക ആശംസകള്‍ ...
This comment has been removed by the author.
ReplyDeleteആഹാ..
ReplyDeleteരണ്ടു വര്‍ഷമായില്ലേ..?
സന്തോഷം.. ഇവിടെ ഈ പറഞ്ഞതൊന്നുമല്ല ശ്രീക്കുട്ടന്‍. എനിക്കറിയാം.. ഇത് വിനയമാണ് അതിവിനയം.
മാണ്ട അന്ക്ക്. അന്ടൊരു മാഞ്ഞാളം..!!!
അപ്പം ന്നാ ഞമ്മക്ക് ഇഞ്ഞും കാണാം.. കാണും വരേയ്ക്കും... വണ വണക്കം..!
ങ്ങാ പിന്നെ... ഇഞ്ഞും ഇഞ്ഞും ഇതേ മാത്രി പുളൂസ് പറയാന്‍ ഇന്റൊനു ആവതുണ്ടാവട്ടെ..!!!