Sunday, December 6, 2009

രാമേട്ടന്റെ ദുഃഖം, പ്രകാശന്റേയും

തങ്ങളുടേതായ എല്ലാ സുഖങ്ങളും സന്തോഷങ്ങളും വേണ്ടന്നു വച്ച് സ്വന്തം മക്കള്‍ക്കു വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കളെ ഒരു നിമിഷം കൊണ്ട് തള്ളിപ്പറഞ്ഞുകൊണ്ട് കുറച്ചുമുമ്പ് മാത്രം കണ്ടുമുട്ടിയ ഒരുവനൊപ്പം ഇറങിപ്പുറപ്പെട്ടുപോകുന്ന ഇന്നിന്റെ പെണ്‍കൊടികള്‍ക്കായി സമര്‍പ്പിക്കുന്നു.



"എന്തായി രാമേട്ടാ കാര്യങ്ങള്‍".ആ മുഖത്തുനോക്കി ഒന്നും ചോദിക്കണ്ട എന്നു കരുതിയെങ്കിലും ചോദിക്കാതിരിക്കാന്‍ പ്രകാശനു കഴിഞ്ഞില്ല.

'എന്താവാനാ പ്രകാശാ,പത്ത് പതിനെട്ട് വയസ്സുവരെ കഷ്ടപ്പടെന്തെന്നറിയിക്കാതെ വളര്‍ത്തിവലുതാക്കിയതിന്റെ ശിക്ഷ. ഞങ്ങള്‍ ഒരുനിമിഷംകൊണ്ട് അവള്‍ക്കാരുമല്ലാതായില്ലെ. നാട്ടുകാരുടെ പരിഹാസവാക്കുകള്‍ കേട്ടു മടുത്തു.പോയജന്മം എന്തെങ്കിലും പാപം ചെയ്തിരിക്കും അനുഭവിക്കതന്നെ.'

'രാമേട്ടന്‍ വിഷമിക്കണ്ട.നാട്ടുകാരോടുപോകാന്‍ പറ.അന്യന്റെ സങ്കടങ്ങള്‍ ആഘോഷമാക്കുന്ന ചെറ്റകള്‍.അവനവന്റെ നേരില്‍ വരുമ്പോഴേ അതിന്റെ ദെണ്ണമറിയു.ഇതെല്ലാം കുറച്ചുദിവസങ്ങള്‍ കൊണ്ടു തീരും. ചേച്ചി എന്തു ചെയ്യുന്നു.'

"കിടപ്പുതന്നെ.അവള്‍ക്ക് വിശ്വസിക്കാനായിട്ടില്ലിപ്പോഴും.അത്രക്കു മോളെ സ്നേഹിച്ചിരുന്നതല്ലേ.ഒരു വിഷമവുമവളെയറിയിച്ചിരുന്നില്ല.എന്നിട്ടുമവള്‍ക്കിങ്ങനെ ചെയ്യാന്‍ തോന്നിയല്ലോടാ."

"പോട്ടെ രാമേട്ടാ.ഇപ്പോഴത്തെ കുട്ടികള്‍ക്ക് സ്നേഹത്തിന്റേയും കടപ്പാടുകളുടേയുമൊന്നും വിലയറിയില്ല.മറ്റുള്ളവരുടെ കണ്ണുനീരും വിഷമങ്ങളുമൊന്നും അവര്‍ക്കു വിഷയമേയല്ല.സ്വന്തം സുഖം മാത്രം നോക്കുക.മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളതെത്ര ശരിയാ."

"ഞാന്‍ പോട്ടെ പ്രകാശാ,അവളവിടെ തനിച്ചേയുള്ളൂ.എനിക്കിനി അവള്‍ മാത്രമല്ലേയുള്ളൂ." നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് ആ മനുഷ്യന്‍ നടന്നുപോകുന്നത് വേദനയോടെ പ്രകാശന്‍

നോക്കിനിന്നു.

"അച്ഛാ അമ്മ വിളിക്കണൂ....."

തന്റെ ഏഴുവയസ്സുകാരി മകളുടെ വിളിയാണ് പ്രകാശനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.

തന്നെ തന്നെ നോക്കിനില്‍ക്കുന്ന മകളുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കുന്തോറും തന്റെയുള്ളില്‍ അകാരണമായൊരു ഭയം വളരുന്നതയാളറിഞ്ഞു

ഈശ്വരാ നാളെ ഞാനും................

6 comments:

  1. ആ പ്രായത്തിനൊരു കുഴപ്പമുണ്‍ട്. അവര്‍ ചിന്തിക്കുന്നതാണ് അവര്‍ക്കപ്പോള്‍ ശരി. പിന്നീടാണ് വിവരങ്ങള്‍ തിരിച്ചറിയുന്നതും പശ്ചചാത്തപിക്കുന്നതും....

    ReplyDelete
  2. പിന്നീട് പശ്ചാത്തപിച്ചിട്ടെന്തുകാര്യം.ഒരു നിമിഷം കൊണ്ട് ഉറ്റവരേയും ഉടയവരേയും തള്ളിപ്പറഞ്ഞുകൊണ്ടിറങിപ്പോകുന്നത് എങിനെ ന്യായീകരിക്കാനാവും.

    ReplyDelete
  3. ഇവിടെ ന്യാകീരണത്തിന്റെ പ്രശ്നമല്ല ശ്രീകുട്ടാ.
    റാംജി പറഞ്ഞതാ ശരി. ഇഷ്ടം. അത് മറ്റെല്ലാത്തിനെയും വിട്ടു നമ്മെ അന്ധര്‍ ആക്കും.
    ഒടുവില്‍ കാലം അവരെ യാഥാര്‍ത്ഥ്യം എന്തെന്ന് മനസിലാക്കി കൊടുക്കും. അപ്പോഴേക്കും വൈകിയിട്ടുണ്ടാകും. ഒരുപാടൊരുപാട്.

    ReplyDelete