Wednesday, December 30, 2009

ഹാപ്പി ന്യൂ ഇയര്‍



"വരുമാ നല്ല നാളിനേക്കായി കാതോര്‍ത്തുകാത്തിരിക്കാം..."



പിറന്ന നാടിനെ സ്വന്തം പെറ്റമ്മയെപ്പോലെ കരുതുന്ന..

പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന..

ഇതരമതങ്ങളേയും അവരുടെ വിശ്വാസാചാരങ്ങളെ ആദരവോടും ബഹുമാനത്തോടും നോക്കിക്കാണുന്ന....

തന്റെ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന അതേ വേദന തന്നെ അന്യനുമുണ്ടാവുന്നതെന്നു മനസ്സിലാക്കി സഹജീവികളോട് സഹാനുഭൂതിയോടുകൂടി പെരുമാറുന്ന....

അമ്മയേയും പെങ്ങളേയും എപ്പോഴും തിരിച്ചറിയാന്‍ കഴിയുന്ന.......

പരസ്പരമിഷ്ടപ്പെടുന്നതില്‍ പോലും ജിഹാദ് കണ്ടെത്താന്‍ ശ്രമിക്കുന്ന നാറിയ സാമൂഹ്യസേവകമ്മാരെ ഒറ്റപ്പെടുത്താന്‍ കഴിയുന്ന......

മദ്യവും മദിരാക്ഷിയും പണവും മാത്രമല്ല ജീവിതമെന്നു മനസ്സിലാക്കുന്ന...

ഒരു പുതിയ തലമുറക്കായി നമുക്കു പ്രാര്‍ഥിക്കാം.


എല്ലാ ബൂലോകവാസികള്‍ക്കും സ്നേഹത്തിന്റേയും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരു പുതുവര്‍ഷം ആശംസിച്ചുകൊള്ളുന്നു.


ഹാപ്പി ന്യൂ ഇയര്‍

5 comments: