Sunday, January 10, 2010

തിരിച്ചറിയപ്പെടാതെ പോയ ഒരു പ്രണയം

ആദ്യമായി അവളെന്നെ നോക്കി അതി സുന്ദരമായി പുഞ്ചിരിച്ചപ്പോള്‍ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നത് ഞാനറിഞ്ഞു.

ദിവസങ്ങള്‍ കഴിയുന്തോറും എന്നിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം എനിക്കു തന്നെ അത്ഭുതമുളവാക്കുന്നതായിരുന്നു.

പ്രണയത്തിന്റെ മാസ്മരികത എന്നെയും പിടികൂടിയിരിക്കുന്നതായി ഞാനറിയുകയായിരുന്നു.

ഒരു വെളുത്ത മാലാഖയെപ്പോലെ മനോഹരമായി അണിഞ്ഞൊരുങിവരുന്ന അവളെ കാണുവാന്‍ ആ പാല്‍പുഞ്ചിരി കിട്ടുവാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു.

എന്നോടവള്‍ മധുരമായി സംസാരിക്കുമ്പോള്‍ അസൂയനിറഞ്ഞ കണ്ണുകള്‍ കഴുകമ്മാരെപ്പോലെ എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

എനിക്കായി മാത്രം ഈശ്വരന്‍ സൃഷ്ടിച്ചതാണവളെയെന്നോര്‍ത്ത് ഞാന്‍ ഓരോ ദിനവുമഹങ്കരിച്ചു.

എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന തലയിണയോടും, അവളണിയുന്ന ഉടയാടകളോടും,അവളെ തഴുകുന്ന കാറ്റിനോടും, അവളെ നോക്കുന്ന കണ്ണുകളൊടും എല്ലാം

എനിക്കസൂയയായിരുന്നു.

ഒരാളെ ഇത്രത്തോളം എനിക്കു സ്നേഹിക്കുവാന്‍ കഴിയുമെന്ന്‍ ഞാന്‍ തന്നെ വിശ്വസിച്ചിരുന്നില്ല.

ഞാനവള്‍ക്ക് എന്റെയുള്ളിലെ സ്നേഹവും പ്രണയവുമെല്ലാം വാരിക്കോരി നല്‍കി.

വര്‍ഷാവസാനം.....

"നന്നായി പഠിച്ച് ജീവിതത്തില്‍ വളരെയേറെ ഉയരങ്ങളിലെത്തണം. എല്ലാ ആശംസകളും. സ്നേഹപൂര്‍വ്വം സ്വന്തം സഹോദരി"

എന്നവള്‍ സ്വന്തം കൈപ്പടയില്‍ എന്റെ ഓട്ടോഗ്രാഫിലെഴുതിയതു വായിക്കുമ്പോള്‍ എന്റെ ഹൃദയം മുറിഞ്ഞ് ചോര വരുകയായിരുന്നു.

ഹാ കഷ്ടം..

ഈ ലോകത്തുള്ള സകലമാനപേരുമറിഞ്ഞിട്ടും അവള്‍ മാത്രമെന്റെ പ്രണയം തിരിച്ചറിഞ്ഞില്ലല്ലോ..........

5 comments:

  1. കോളേജ് കാലഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോയ എന്റെ ഒരു......

    ReplyDelete
  2. അവളറിഞ്ഞിരുന്നു അതല്ലേ അവസാനം സഹോദരനാക്കിയത് ... അല്ലെങ്കില്‍ അവള്‍ക്ക് ചങ്ങാതി എന്നു വിശേഷിപ്പിക്കാമായിരുന്നില്ലേ... എന്തായാലും പ്രണയകഥ നന്നായി...

    ReplyDelete
  3. ആശ ചേച്ചി പറഞ്ഞത് തന്നെ എഴുതാനാണ് ഞാനും വന്നത്.

    അറിഞ്ഞിരുന്നില്ലെങ്കില്‍ അവള്‍ക്കങ്ങനെ എടുത്തു പറയണമായിരുന്നോ?

    ReplyDelete
  4. ആശേച്ചി,

    ഞാനിപ്പോഴും വിശ്വസിക്കുന്നു,എന്റെ പ്രണയം അവള്‍ തിരിച്ചറിഞ്ഞില്ലായിരുന്നുവെന്ന്‍. ഒരുവേള അവള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പിന്നെന്താകുമായിരുന്നെന്ന്‍ ഞാന്‍ ചിന്തിച്ചിട്ടില്ല.


    ശ്രീ,
    അഭിപ്രായത്തിനു നന്ദി. ശ്രീയുടെ ബ്ലോഗിന്റെ ലിങ്ക് എനിക്കൊന്നയച്ചു തരുമോ

    ReplyDelete
  5. suhrthe.. ethu vayichappol pre degree kalakhattathilekonnu uliyittu.. enikk kittiya oru autograph ayirunnu same words.. njan athinnum underline cheyth vachitund.. pakshe, oru kuzhappam mathram, njan pre degree pass ayi...aval thottupoyi..

    ReplyDelete