Saturday, January 23, 2010

"ഒരു കന്യകയുടെ നീരാട്ട്"

താന്‍ പതിവായി വന്നിരിക്കുന്ന പുഴയിറമ്പിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലെ ഇരിപ്പിടത്തിലിരുന്നുകൊണ്ട് അയാള്‍ ഒരു ബീഡി കൂടി കത്തിച്ചു.

അയാള്‍ അല്‍പ്പസമയം കണ്ണുകളടച്ചുകൊണ്ട് മെല്ലെ നീണ്ടുനിവര്‍ന്ന്‍ പാറപ്പുറത്തുകിടന്നു.

ബീഡിയുടെ പുക വളയങ്ങളായി അന്തരീക്ഷത്തിലേക്കു പറന്നുകൊണ്ടിരുന്നു.

മുന്‍പിലിരിക്കുന്ന കടലാസുകളിലേക്കയാള്‍ അവജ്ഞയോടെ നോക്കിക്കൊണ്ടിരുന്നു. നിരവധി വാരികകളും ആഴ്ചപതിപ്പുകളും അവിടെ ചിതറിക്കിടന്നിരുന്നു. പുതിയ ഒരു കഥ

എഴുതുവാനായി അതിലുള്ള ഒന്നും അയാളെ പ്രചോദിപ്പിച്ചില്ല. എന്തെഴുതാനാണ്.ആശയങ്ങളത്രയും വറ്റിപ്പോയിരിക്കുകയല്ലേ.

പിന്നെ മുഷിഞ്ഞ തോല്‍സഞ്ചിയില്‍ നിന്നും ഒരു ചെറിയകുപ്പി ചാരായം പുറത്തെടുത്ത് അതേപോലെ വായിലേക്കു കമിഴ്ത്തി.

വാച്ചിലേക്കു നോക്കിയ അയാള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് രണ്ടുമൂന്നു ചുവടു നടന്നു.

താഴെ കുളിക്കടവിലേക്കുറ്റുനോക്കിയിരുന്ന അയളുടെ കണ്ണുകള്‍ പെട്ടന്നു തിളക്കമാര്‍ന്നു.

അവിടെ തന്റെ വസ്ത്രങ്ങളഴിച്ചുമാറ്റി ഒരു തോര്‍ത്തുടുത്തുകൊണ്ട് മെല്ലെ വെള്ളത്തില്‍ മുങ്ങി നിവരുന്ന കൊച്ചുപെണ്‍കൊടിയെ കൊതിയൂറുന്ന കണ്‍കളാല്‍ നോക്കിക്കൊണ്ടയാള്‍

കടലാസില്‍ തന്റെ പുതിയ കഥയുടെ പേരെഴുതി.

"ഒരു കന്യകയുടെ നീരാട്ട്"

6 comments:

  1. ഹഹ നല്ല കഥ... അയാള്‍ക്ക് മൊബൈല്‍ ഇല്ലാതിരുന്നത് നന്നായി...

    ReplyDelete
  2. നന്നായ അവതരണം.
    പക്ഷെ,കഥയെഴുത്തുകാരനിലെ ആശയങ്ങള്‍ വറ്റിപ്പോയെങ്കില്‍ അയാള്‍ ഒരു കാണലുകാരന്‍ മാത്രമായി....

    ReplyDelete