Wednesday, January 20, 2010

മാന്യനായ മനോഹരന്‍

"എന്താ ചേട്ടാ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്"

"ഹൊ ഒന്നുമില്ല. നീ ഓരോദിവസം കഴിയുന്തോറും കേറിയങ് കൊഴുക്കുവാണല്ലോടീ"...

"കണ്ണുപെടാതെ ചേട്ടാ. പിന്നെ എനിക്കു ഒരു മാല വാങ്ങിത്തരാമെന്നു പറഞ്ഞിട്ട് കൊറേദെവസമായല്ലോ".

"മേടിച്ചുതരാമെടി.നീ ഒന്നു സമാധാനപ്പെട്. മുമ്പത്തെപ്പോലെ കാശൊന്നും കയ്യില്‍ തടയുന്നില്ല. മാത്രമല്ല രമണിക്കു എന്തെല്ലാമോ സംശയമുണ്ടെന്നെക്കുറിച്ചു.അതുകൊണ്ട് നീ കുറച്ചുദിവസത്തേക്കു ക്ഷമിക്ക്."

"അപ്പറത്തെ സുമ എന്നോടു ചോദിക്കുവാ നിന്റെ വീട്ടിലെന്താടീ മെനഞ്ഞാന്നു രാത്രി ഒരൊച്ചയും അനക്കവുമൊക്കെ കേട്ടതെന്നു.രാത്രി നിങ്ങള്‍ മൊന്ത തട്ടിമറിച്ചിട്ടില്ലേ.അതാ.എന്നിട്ടവള്‍ടയൊരു വല്ലാത്ത അര്ത്ഥം വച്ചനോട്ടവും ഒരു കള്ളച്ചിരിയും.ഞാന്‍ ഒരാട്ടുവച്ചുകൊടുത്തു".

"എനിക്ക് ഈ നാട്ടില്‍ ഒരു നെലയും വിലയുമുണ്ട്. നീ കൂടുതല്‍ സംസാരത്തിനൊന്നും നിക്കണ്ട.വല്ലപ്പോഴും എനിക്കൊന്ന്‍ വരാനുള്ളതാ.
നീ വന്നേ നമുക്കു കിടക്കാം. സമയമില്ലടീ.പോയിട്ട് പലകാര്യങ്ങളുമുണ്ട്."

"വെട്ടമണയ്ക്കട്ടെ"

"നിന്റെ ഒരു വെട്ടം"

ഹാ…ങ്ഹും.. എന്റെ പൊന്നേ.. ങ്ഹൂം..ങ്ഹാ.

"നാശം പിടിക്കാനായി അവന്റെ അമ്മേടെ ഒരു മൊബൈലടിക്കാന്‍ കണ്ട സമയം."

"ഹലോ മനോഹരേട്ടാ"

"ഞാന്‍ കേള്‍‍ക്കുന്നുണ്ട്.നീ പറഞ്ഞു തുലയ്ക്ക്.

ങ്ഹേ.. സത്യമാണോ നീ ഈ പറയുന്നത്.ഞാനിതാ ഒരു അരമണിക്കൂറിനുള്ളില്‍ എത്തും.ആവശ്യത്തിനു ആള്‍ക്കാരെ കൂട്ടാന്‍ പറഞ്ഞോ.ഒരു കാരണവശാലും രക്ഷപ്പെടരുത്."

"എന്താ ചേട്ടാ, ആരാ വിളിച്ചത്.ഇതെന്താ പോകുവാണോ കൊറച്ചുകഴിഞ്ഞ് പോയാപ്പോരെ.ഒരു രസം വന്നപ്പം"

"നമ്മുടെ അടുത്തെവിടെയോ ആരോ ചെറ്റപൊക്കാന്‍ വന്നതു നമ്മടെ പുള്ളേര് കണ്ടുപിടിച്ചിട്ടുണ്ട്.ശിവന്‍ ഡൗണിലാണ്.ആരോ അവനെ വിളിച്ചറിയിച്ചു.അതവന്‍ എന്നെ അറിയിച്ചതാണു. എത്ര നാളായി ഇതേപോലൊരു ചാന്സുടണ്ടായിട്ട്.ആളെ പരമാവധി കൂട്ടുവാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്".

"ഹോ നിങ്ങളെ സമ്മതിക്കണം. മാന്യന്‍......."

"എടീ കഴുതെ നിനക്കെന്തറിയാം.ഇതെല്ലാം രാഷ്ട്രീയ അടവുനയങ്ങളാണ്.അല്ല നിന്നോടു പറഞ്ഞിട്ട് കാര്യമില്ല.അല്ലെടി പുറത്തെന്താ ഒരു ഒച്ചകേള്‍‍ക്കുന്നത്.ആരെങ്കിലും റോഡേ പോകുവാണെങ്കില്‍ ഞാനെങ്ങനെ പൊറത്തുകടക്കും.നീയൊന്നു നോക്കിയേ".

"എന്റെ ചേട്ടാ ചതിച്ചു.നമ്മുടെ വീടു വളഞ്ഞിരിക്കുകയാ.കൊറേപേരുണ്ട്."

"ചതിച്ചോ എന്റെ ദൈവമേ.മുണ്ടെവിടെടീ..ശവമേ..

"ഹലോ.. എടാ ശിവാ.ആകെ കൊഴപ്പമായെടാ..ഞാന്‍ പെട്ടിരിക്കുവാ..ഞാന്‍ അറേഞ്ച് ചെയ്തത് എനിക്കു തന്നെ വാളായിപ്പോയെടാ.. എത്രയും പെട്ടന്ന്‍ എന്തെങ്കിലും ചെയ്യ്. അല്ലെങ്കില്‍ എന്റെ രാഷ്ട്രീയ ഭാവി..............................."

12 comments:

  1. ഹ ഹ ഹാ.. കൊള്ളാം മാഷെ

    ReplyDelete
  2. എന്റെ രാഷ്ട്രീയ ഭാവി പൊയല്ലോട മോനെ.......
    അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം ഞാനും ഇവളും തമില്‍ സഹോധര ബന്ധം അണെന്നു ഭാര്യയെ കൊണ്ടു പറയിക്കാം. അല്ല പിന്നെ.

    ReplyDelete
  3. രാഷ്ട്രീയ ഭാവി..............................." കൊള്ളാം മാഷെ

    ReplyDelete
  4. ഹോ നിങ്ങളെ സമ്മതിക്കണം.

    ReplyDelete
  5. ചിന്തിക്കേണ്ടതാണല്ലോ എഴുതുന്നത്... രസകരമായി എഴുതി...

    ReplyDelete
  6. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ.
    അവതരണം കൊള്ളാം :)

    ReplyDelete
  7. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാപേര്‍ക്കും നന്ദി

    ReplyDelete
  8. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ.... തന്നെ....

    ReplyDelete
  9. "Cavani made his debut for Manchester United postponed.>> Due to self-quarantine 14 days"

    ReplyDelete