"എന്റെ മനുഷ്യനേ നിങ്ങളിങ്ങനെ അമ്പലോന്നും ഉത്സവോന്നും പറഞ്ഞ് നടന്നോ.ചെക്കന്റെ മാര്‍ക്കെത്രയാണെന്നു വല്ല വിവരവുമുണ്ടോ.ഞാന്‍ എത്ര ദെവസായി പറയുന്നു ആ സ്കൂളിപ്പോയി ഒന്നു തിരക്കാന്‍".
"എടീ നീ രാവിലെ വാളെടുക്കണ്ട.അവനേ എന്റെ മോനാ.അവന്‍ പഠിച്ചോളും.നീ രാവിലെ മെനക്കെടുത്തതെ ഒരു ചായകൂടിയിങെടുക്കു".
"ഞാന്‍ പറയേണ്ടതു പറഞ്ഞു.വടക്കേലെ ജയന്‍ അവനെ സിനിമാകൊട്ടകയില്‍ വച്ചു കണ്ടെന്നു പറഞ്ഞിട്ട് നിങ്ങളോടൊന്നു ചോദിക്കാന്‍ പറഞ്ഞിട്ട് നിങ്ങള്‍ ചോദിച്ചൊ.അതെങ്ങനെ കൊട്ടകേന്നെറങ്ങാന്‍ നിങ്ങക്ക് നേരമില്ലല്ലോ.നിങ്ങടെയല്ലേ മോന്‍.വിത്തുഗുണം".
"എടീ എന്റെ ചെറുപ്പത്തില്‍ എനിക്കു സിനിമയ്ക്കൊന്നും പോകാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ അതിനുള്ള സൗകര്യമുണ്ട് അതുകൊണ്ട് പോകുന്നു.എന്താ നീ വരുന്നോ.നമുക്കൊരുമിച്ചുപോകാമെടീ.നല്ല ഒരു പടം ഇന്നു റിലീസായിട്ടുണ്ട്".
"പിന്നേ എനിക്കു നൂറുകൂട്ടം ജോലിയുണ്ട്.സിനിമ.."
"എടീ ദീപനെവിടെ.ഒണര്‍ന്നില്ലേ ഇതേവരെ"
"ഒണരുമൊണരും.ചന്തിയില് വെയിലടിച്ചാലുമവനെഴുന്നേല്‍ക്കില്ല. പരീക്ഷ അടുത്തെത്തി.വല്ലോം പഠിക്കണമെന്ന ചിന്തയുണ്ടോന്നു നോക്കിയേ".പിറുപിറുത്തുകൊണ്ട് അമ്മിണിയമ്മ
അടുക്കളയിലേക്കു പോയി.
രാഘവേട്ടന്‍ പത്രത്തിലെ സിനിമാപരസ്യങ്ങളിലേയ്ക്കു വീണ്ടും കണ്ണോടിച്ചു."കാതര എത്ര നല്ലപേര്".
..............
"ഏടാ ദീപാ.പുതിയ ഒരു സിനിമ വന്നിട്ടുണ്ടെടാ.കാതര.എന്റമ്മച്ചീ ഹൊ പെരുകേക്കുമ്പം തന്നെ ഒരു കുളിര്. നമുക്കു പോണ്ടെ".
"എടാ പരീക്ഷ...
"എന്തു പരീക്ഷ.ഇന്നു തന്നെ പോയില്ലെങ്കില്‍ സീനുകളെല്ലം മുറിച്ചുകളയും.പിന്നെ കണ്ടിട്ടെന്തു കാര്യം.നീ പെട്ടന്നു വന്നേ.ഷോ തോടങ്ങാറായി".
...........................
സ്ക്രീനില്‍ മിന്നിമറയുന്ന രംഗങ്ങള്‍ക്കനുസരിച്ചു തിയേറ്ററിനുള്ളില്‍ നെടുവീര്‍പ്പുകളുയരാന്‍ തുടങ്ങി.
കയ്യിലിരുന്ന സിഗററ്റ് ആഞ്ഞുവലിച്ചുകൊണ്ട് ദീപന്‍ സ്ക്രീനില്‍ മിഴിനട്ടിരുന്നു.രേഷ്മയുടെ നോട്ടം തന്റെ ചങ്കിലാണു തറയ്ക്കുന്നതെന്നവനു തോന്നി.അവന്റെ ശ്വാസമിടിപ്പുയരുവാന്‍ തുടങ്ങി
"ഒന്നു തീ തന്നേ.പുറകില്‍ നിന്നും തോണ്ടിക്കൊണ്ട് ആരോ വിളിച്ചപ്പോള്‍ രസച്ചരട് പൊട്ടിയ ഈര്‍ഷ്യയോടെ കയ്യിലിരുന്ന സിഗരറ്റ് അവന്‍ പുറകിലേയ്ക്കു നീട്ടി.
തീ വാങ്ങുവാനായി മുഞ്ഞോട്ടാഞ്ഞ ആളിനെ കണ്ട് ദീപന്‍ ഒരു നിമിഷം ഞെട്ടി.ആ നിമിഷം ഭൂമി പിളര്‍ന്നു താന്‍ താഴേയ്ക്കുപോയെങ്കിലെന്ന്‍ അവനാഗ്രഹിച്ചു.
തീ വാങ്ങുവാന്‍ ശ്രമിച്ച ആളും..........................
ഇത്തരം അനുഭവങ്ങൾ എന്റെ നാട്ടിൽ പലർക്കും ഉണ്ടായിട്ടുണ്ട്
ReplyDeleteഅത് കൊള്ളാം..:)
ReplyDeleteശ്രീക്കുട്ടേട്ടാ അത് കലക്കിട്ടോ
ReplyDelete"'Joel Matip returned to training.>> To prepare for the game against Everton on Saturday night."
ReplyDeleteUpdate News game nintendo switch
ReplyDeleteHyperBrawl Tournament