മലയാള സിനിമയിലെ പ്രശ്നങ്ങള്‍ അടുത്തകാലത്തൊന്നും അവസാനിക്കുന്ന മട്ടില്ല.ദേ ഒടുവില്‍ അമ്മയും ഫെഫ്കയും ചേര്‍ന്നു തിലകനെ പുറത്താക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.തിലകനെതിരെ അനന്തരനടപടികള്‍ സ്വീകരിക്കുന്നതിനായി അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ ഒരു അച്ചടക്കസമതിയുണ്ടാക്കിയിരിക്കുന്നു.ഇടവേള ബാബു,കുഞ്ചന്‍,ജനാര്‍ദ്ധനന്‍,ടി.പി മാധവന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.ഇവര്‍ എല്ലാപേരും കൂടി പ്രശ്നങ്ങള്‍ പഠിച്ച് അടുത്ത മഴക്കാലത്തിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിനുശേഷം ചിലപ്പോള്‍ തിലകനെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതുമായിരിക്കും.അമ്മയിലെ ചില പ്രധാനികളുടെ കാല്ക്കല്‍ വീണു സമസ്താപരാധങ്ങളും പൊറുത്ത് മാപ്പ് തരണമെന്നപേക്ഷിച്ചാല്‍ ശിക്ഷ ചിലപ്പോള്‍ ഇളവുചെയ്തു ജീവപര്യന്തമാക്കിയേക്കും എന്നുമറിയുന്നു.എന്നാല്‍ ഈ വെരട്ടൊന്നും തന്റടുത്തു നടക്കില്ലെന്നും താന്‍ മാപ്പും ഒരുകോപ്പും പറയാനുമുദ്ധേശിക്കുന്നില്ലെന്നും തിലകന്‍ പറഞ്ഞു.
അമ്മയും ഫെഫ്ക്കയും കൂടി കുറച്ചുകഴിയുമ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത നടമ്മാരുടെ സിനിമ കാണാന്‍ പോകുന്ന പാവം പ്രേക്ഷകരെ ഊരുവിലക്കുന്ന കാലം വരുമായിരിക്കും.അന്നിനി ആരുടെയൊക്കെ മുമ്പില്‍ കുമ്പിടണമെന്റെ ദൈവമേ.....
തിലകനു വട്ടാണു. മലയാള സിനിമയില്‍ ഒരൊറ്റ മനുഷ്യനു പോലും ഇഷ്ടം അല്ലാത്തൊരു വ്യക്തി ആണു തിലകന്‍! അസാമാന്യ നടന്‍ തന്നെ അദ്ധേഹം പക്ഷെ അഹങ്കാരത്തിനു കയ്യും തലയും വച്ചാ ദാ തിലകനെ പോലിരിക്കും. തിലകന്‍ ഇനി എത്ര സിനിമയില്‍ അഭിനയിച്ചാലും ഒരു മെച്ചവും ഇല്ല, കാരണം കാലം അദ്ധേഹത്തെ തളര്‍ത്തി കളഞ്ഞിരിക്കുന്നു!!! ഇവിടം സ്വര്‍ഗ്ഗമാണു എന്ന സിനിമയിലെ കുഞ്ഞു റോള്‍ അദ്ധേഹത്തിനു പറ്റുന്ന കാലത്തായിരുന്നെങ്കില്‍ ക്ലാസിക്ക് എന്നു പറയാന്‍ പറ്റുമായിരുന്ന, അല്ലെങ്കില്‍ തിലകനു മാത്രം കഴിയുന്ന കാര്യം എന്നൊക്കെ പറയാന്‍ പാകത്തിനു ഒരു രണ്ടു സീന്‍ എങ്കിലും ഉണ്ടായേനെ. പണ്ടത്തെ തിലകന്‍ ആയിരുന്നെകില്‍ അതിലെ ഒന്നു രണ്ടു സീനില്‍ തിലകന്‍ കലക്കി മറിച്ചേനെ...പക്ഷെ ഇതില്‍ പഴയ തിലകന്റെ അഞ്ചു ശതമാനം പോലും ഇല്ലായിരുന്നു. ഒരിടക്ക് നെടുമുടി വേണു തന്റെ റോള്‍ മുഴുവന്‍ കട്ടെടുക്കുകയായിരുന്നു എന്നു പറഞ്ഞു നടന്നു, പാവം നെടുമുടി ഒരു സിനിമയില്‍ അഭിനയിച്ചിട്ടു കൊല്ലങ്ങള്‍ ആയെന്നു തോന്നുന്നു. ഇപ്പോള്‍ പറയുന്നു സൂപ്പറുകള്‍ ഒക്കെ പാര വച്ചു കാരണം പുള്ളി നായകനായി അഭിനയിച്ച പടങ്ങള്‍ ഒക്കെ ഹിറ്റ് ആയതാണത്രെ!!!! എന്ന പറയാനാ???
ReplyDeleteശരിയായിരിക്കും വിന്‍സ്.ഒരുപക്ഷേ തിലകന് അല്‍പ്പം അഹങ്കാരം വന്നിട്ടുണ്ടാവാം.ആരെക്കുറിച്ചും എന്തു മോശം അഭിപ്രായവും തട്ടിവിടുന്നതു നല്ലതല്ല തന്നെ.പക്ഷേ അമ്മയും ഫെഫ്കയും കാണിക്കുന്നത് ശരിയാണോ.അവര്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംഘടനാലെവലിലേയ്ക്കു തരം താഴുകയാണ്.കൃസ്ത്യന്‍ ബ്രദേര്‍സ് എന്ന ചിത്രത്തില്‍ നിന്നും മനഃപ്പൂര്‍വ്വം തന്നെ ഒഴിവാക്കിയതാണെന്നും ചില താരങ്ങളുടെ ഇടപെടലുകളാണതിനു കാരണമെന്നും തിലകന്‍ ആരോപിച്ചപ്പോള്‍ അതിനെക്കുറിച്ചന്യോഷിക്കുവാന്‍ ബാധ്യസ്ഥരായിരുന്നു അമ്മ എന്ന സംഘടന. തിലകന്‍ അമ്മയിലെ ഒരംഗമായിരുന്നല്ലോ.എന്തുകൊണ്ടുണ്ടായില്ല.ഉത്തരമൊന്നേയുള്ളു.അമ്മ രണ്ടോമൂന്നോ നക്ഷ്ത്രങ്ങള്‍ക്കുചുറ്റും മാത്രം കറങ്ങുന്ന ഒരു ക്ഷുദ്രഗ്രഹമാണു.അത്ര തന്നെ
ReplyDeleteകുരീപ്പുഴ കവിതയെപ്പറ്റിപ്പറഞ്ഞതുപോലെ, ‘മലയാള സിനിമ സൂപ്പര്‍താരങ്ങളുടെ അച്ഛന്റെ വകയൊന്നുമല്ലല്ലോ?’ ഈ കിളവന്മാരും സില്‍ബന്ധികളും ചേര്‍ന്ന് സിനിമയെ കൊല്ലുകയാണ്. തങ്ങള്‍ ചാകുന്ന തീയതി നേരത്തേ അറിഞ്ഞാല്‍ ഇവര്‍ കോടമ്പാക്കം ബോംബിട്ടു തകര്‍ക്കും; അവ്ര്ക്കുശേഷം മലയാള സിനിമ ഉണ്ടാകാതിരിക്കാന്‍.
ReplyDeleteഎവിടെയും ഗ്രൂപ്പും കളികളും തന്നെ.
ReplyDelete"'Jimmy-Floyd Hasselbaink Prediction for Chelsea.>> Quality has not yet reached the Premier League title."
ReplyDelete