Tuesday, April 6, 2010

മലപ്പുറം സിനിമകള്‍!

ഇന്നു രാവിലെ മെയിലില്‍ എനിക്കു കിട്ടിയ ഒന്നാണിത്. മറ്റൊന്നും കരുതരുതു. ഇതിന്റെ സൃഷ്ടാവിന്റെ നര്‍മ്മഭാവനയെ നമിക്കുന്നു.



പഴശ്ശിരാജ : പഴശ്ശി ഹാജി.

ഇരിക്കൂ എം ഡി അകത്തുണ്ട് : ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.


ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.

വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.

മകന്റെ അച്ചന്‍ : മാന്റ ബാപ്പ.

ഈ പട്ടണത്തില്‍ ഭൂതം : യീ ബശാറില്‍ ചെയ്ത്താന്‍!.

എനിക്ക് നീയും നിനക്ക് ഞാനും : ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.(ഇച്ച് ഇജ്ജും ഇജ്ജ്ക്ക് ഇച്ചും).

മായാവി : ഇബുലീസ്.


സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.

ഭാര്യ സ്വന്തം സുഹൃത്ത് : ഓള് ഞമ്മന്റ ചെങായി.

കോളേജ് കുമാരന്‍ : കുണ്ടന്‍.

ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത ക്നാവ്.

തലപ്പാവ് : പച്ചത്തൊപ്പി.

നരസിംഹം : പുലിമന്സന്‍

അതിശയന്‍ : ബല്ലാത്ത പഹയന്‍.


അച്ചനുറങ്ങാത്ത വീട് : ബാപ്പ ഒറങ്ങാത്ത കുടി..

ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റ നേരം.

മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.

ചെറിയലോകവും വലിയ മനുഷ്യരും : ഇമ്മിണി ശെറിയ ദുനിയാവും ബെല്യ മന്‍സന്മാരും.

രണ്ടാം വരവ് : റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.

ലാല്‍ സലാം : അസ്സലാമു അലൈക്കും.

പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.

കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.

സ്ഥലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.

മൈ ഡിയര്‍ മുത്തഛന്‍ :ഞമ്മന്റ പൊന്നാരുപ്പാപ്പ.


മലബാര്‍ വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.

മഞുപോലൊരു പെണ്‍കുട്ടി : മൊഞ്ചത്തി.

അറബിക്കഥ : അറബിക്കിസ്സ.

ഞാന്‍ ഗന്ധര്‍വന്‍ : ഞമ്മള് ജിന്നാണ്.

ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.


വിസ്മയതുമ്പത്ത് : യാ റബ്ബുല്‍ ആലമീനേ...

ബാലേട്ടന്‍ : ബാ‍ലനിക്ക.

ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്റത്തുകള്‍

പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.


അലിഭായി : ആലികാക്ക.

സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.

കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.

ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാ‍സന്റേം ഹറാംപെറപ്പ്കള്‍

നന്ദിനി ഓപ്പോള്‍ : നന്നിനിയിത്താത്ത.

അച്ചന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് : ബാപ്പ ശക്കകൊമ്പേലും ഉമ്മ പറമ്പിലും.


നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.

സേതുരാമയ്യര്‍ സി ബി ഐ : സീതി ഹാ‍ജി ശീ ബീ ഐ.

വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.

11 comments:

  1. ഇതു നമ്മുടെ ഭായിയുടെ ബ്ലോഗ്ഗില്‍ വിരിഞ്ഞതു...
    ഇതിലൂടെ പോകാം
    http://narmasadass.blogspot.com/

    ReplyDelete
  2. പ്രീയപ്പെട്ട നൌഷാദ്,

    താങ്കള്‍ ഇതറിയിച്ചതിനു നന്ദി. ഇന്നു രാവിലെ എനിക്കു മെയിലില്‍ ഫോര്‍വേഡായി കിട്ടിയതായിരുന്നു ഈ സംഭവം. അതില്‍ സൃഷ്ടാവിന്റെ പേരോ ബ്ലോഗിന്റെ ലിങ്കോ ഒന്നും തന്നെയില്ലായിരുന്നു. വളരെയേറെ രസകരമായി തോന്നിയതുകൊണ്ട് ഇതിന്റെ സൃഷ്ടാവിന്റെ നര്‍മ്മഭാവനയെ നമിക്കുന്നു എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരും വായിക്കട്ടെ എന്നു കരുതി മാത്രമാണു ഞാനത് എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. സത്യത്തില്‍ ഞാന്‍ ഭായിയുടേ പോസ്റ്റ് കണ്ടിരുന്നില്ല. എങ്കില്‍ ഇതൊരിക്കലും സംഭവിക്കുമായിരുന്നില്ല. ഇതുമൂലം ഭായിക്കു എന്തെങ്കിലും അലോസരം എന്നോടു തോന്നില്ല എന്നു വിശ്വസിക്കുന്നു. വേണമെങ്കില്‍ പോസ്റ്റ് ഡിലിറ്റു ചെയ്യുവാന്‍ ഞാനൊരുക്കമാണു.

    ReplyDelete
  3. പ്രിയ ശ്രീക്കുട്ടന്‍,
    തീര്‍ച്ചയായും ഭായി താങ്കളെ തെറ്റിദ്ധരിക്കില്ല.
    പോസ്റ്റിയതല്ലേ..അതവിടത്തന്നെ കിടക്കട്ടേ എന്നേ പറയാന്‍ തരമുള്ളൂ..
    താങ്കളുടെ മറുപടിക്ക് നന്ദി.

    ReplyDelete
  4. ശ്രീക്കുട്ടാ,

    ഇതിൽ ഒന്നോ രണ്ടോ വാക്ക്‌ മാത്രമാണ്‌ മലപ്പുറം ബാഷ.

    തലതിരിഞ്ഞ്‌ മലയാളം പരഞ്ഞാൽ, ഏയ്നൂ, കോളിം, എന്നിവ വാക്കുകളുടെ കൂടെ കുട്ടിയാൽ മലപ്പുറം ബാഷ ആവില്ല മോനെ.

    മലപ്പുറത്തിന്റെ തനിമയുള്ള സ്ലാഗിന്‌ ഒരു സുഗന്തമുണ്ട്‌.

    വെറുതെ പറഞ്ഞതല്ല, മലപ്പുറം ഭഷയാണ്‌ ഇതെന്ന് ആരും തെറ്റിധരിക്കരുതല്ലോ.

    മലപ്പുറം ഭാഷ ഇങ്ങിനെയാണ്‌.

    ടീച്ചർ ഫീസടച്ചോ.
    കുട്ടി: മാങ്ങ വിറ്റിട്ട്‌ അടക്കാ

    ടിച്ചർ: പുസ്തകം വാങ്ങിയോ?
    കുട്ടി: അടക്ക വിറ്റിട്ട്‌ മാങ്ങ.

    ഇന്റെകുട്ടിക്ക്‌ വല്ലതും തിരിഞ്ഞോ?.
    തിരിയ്‌ണോന്‌ തിരിയും അല്ലാത്തോൻ നട്ടംതിരിയും.

    ReplyDelete
  5. കെടക്കട്ടവിടെ :-)

    അഭിനന്ദനത്തിന് നന്ദി!

    ReplyDelete
  6. ശ്രീകുട്ടന്‍, ഇതാണ് ഭായ് specials ... ഇടക്കൊക്കെ പുതിയ സൃഷ്ട്ടികള്‍ വായിക്കു ... ഫോര്‍വേഡ് മെയില്‍ വെയിറ്റ് ചെയ്യാതെ

    ReplyDelete
  7. സുൽത്താൻ:പ്രിയത്തിൽ സുൽത്താനിക്കാക്ക്,
    മലപ്പുറം ഭാഷയുടെ ഡിക്ഷ്ണറിയല്ല ഈ പോസ്റ്റ് എന്ന് ആദ്യം തന്നെ അറിയിക്കട്ടെ!താങ്കൾ പറയുന്ന ഒഴുക്കും സ്ലാംഗുമൊന്നും ഇതിൽ കാണില്ല!
    അതിൻ ഞാൻ തിരക്കഥയോ നോവലോ മലപ്പുറം ഭാഷയിൽ എഴുതണം, അതിനുള്ള ഞ്ജാ‍നവുമില്ല!
    ഇതൊരു തമാശ് ചെറിയ വാക്കുകൾ കൊണ്ടൊരു കളി അത്രേയുള്ളു!
    തിരുവനന്തപുരത്തെ ഭാഷയെന്നും പറഞ് ഇന്ന് സിനിമയിലും മിമിക്രിയിലും മറ്റും കേൾക്കുന്നത് ഒറിജിനൽ തിരുവനന്തപുരം ഭാഷയല്ല!
    ഒരു തമാശയാണ്.ഒട്ടുമിക്ക ആൾക്കാർക്കും അതറിയാം. അതുപോലെ തന്നെ ഇതും.

    ഈ കുട്ടി എല്ലാം തിരിയുന്ന കുട്ടിയാണ്,തിരിയുക മാത്രമല്ല എല്ലാം തിരിക്കുകയും ചെയ്യും. ന്നാ പിന്ന ഇന്റ കുക്കുട്ടി വിട്ടോ :-)

    ReplyDelete
  8. @ ഭായി

    എല്ലാം തിരിയുന്ന കുട്ടിക്ക്‌ ഇത്‌ മാത്രം തിരിക്കാൻ കഴിയാതെ പോയതിൽ ഖേദമുണ്ട്‌.

    പക്ഷെ, തിരിക്കാൻ ശ്രമിക്കേണ്ട. ഞാൻ സുല്ലിട്ടു.

    ReplyDelete
  9. കിട്ടുന്ന ഫോര്‍വേഡ് മെയിലുകളുടെ ആദ്യ കുറച്ചു ലൈനുകള്‍ ഗൂഗിളില്‍ സെര്‍ച് ചെയ്താല്‍ അറിയാം മാഷെ അതിന്റെ ഓണറെ!!
    ഒന്നു ശ്രമിച്ച് നോക്ക്

    ReplyDelete
  10. "Liverpool are interested in David Alaba.> Beginning in January"

    ReplyDelete