സമയം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന നാഥന്‍ തന്റെ മൊബൈല്‍ ചിലയ്ക്കുന്നതുകേട്ടാണുണര്‍ന്നതു. നിമ്മിയാണു.മണി 1 ആകാന്‍ പോകുന്നു.ഇവള്‍ക്കെന്താ ഉറക്കവുമില്ലേ.
"ഹലോ നാഥേട്ടാ"
"പറ മോളൂ.രാത്രി ഉറങ്ങുന്നില്ല എന്നു തീരുമാനിച്ചോ"
"സോറിയേട്ടാ.എനിയ്ക്കു ഉറക്കം വരുന്നില്ല. ഒറ്റയ്ക്കായതുപോലെ.ചേട്ടന്‍ നല്ല ഉറക്കത്തിലായിരുന്നല്ലേ"
"ഹേയ് അങ്ങിനെ കടുത്ത ഉറക്കത്തിലൊന്നുമല്ലായിരുന്നു. എന്നാലും.പിന്നെ എന്താ മോള് പാതിരാത്രി ഉറങ്ങാതെ പഞ്ചാരവര്‍ത്തമാനം കേട്ടു മതിയായില്ലേ. ഞാന്‍ ഒരുമണിക്കൂറോളം തകര്‍ത്തതായിരുന്നല്ലോ"
"അതല്ല ചേട്ടാ.ഒന്നല്ല ആയിരം മണിക്കൂറുകള്‍ സംസാരിച്ചാലും എനിയ്ക്കു മതിയാകില്ല.അത്രയേറെ ഞാന്‍ ഇഷ്ടപ്പെടുന്നു. സംസാരവും ആളിനേയും"
"സാരമില്ല.ഞാന്‍ ഇന്നും വിസയുടെ കാര്യത്തിനായി പോയിരുന്നു.മിയ്ക്കവാറും വരുന്ന മാസത്തില്‍ എന്റെ പൊന്നുമോള്‍ ഇവിടെ എന്റടുത്തുണ്ടാവും.എന്നിട്ട് ഇവിടെ വന്നിട്ട് നമുക്ക് മണിക്കൂറുകളോളം സംസാരിച്ചിരിക്കാം.എന്താ സന്തോഷമായോ"
"സത്യമാണോ ചേട്ടന്‍ പറയുന്നത്.ഞാന്‍ എത്ര നാളായി കാത്തിരിയ്ക്കുന്നു.കല്യാണം കഴിഞ്ഞു ആകെ ഒരുമാസം പോലും തികച്ചുനില്‍ക്കാതെ ചേട്ടന്‍ പോയതല്ലേ.ഞാനിവിടെ ഒറ്റയ്ക്ക്"
"സാരമില്ലെടാ കുട്ടാ.ഒരു മാസം കൂടി കാത്തിരുന്നാല്‍ മതി.അപ്പോഴേയ്ക്കും പേപ്പറെല്ലാം ശരിയാക്കി നിന്നെ ഞാന്‍ കൊണ്ടുവന്നിരിക്കും.അതുവരെ ഒന്നു ക്ഷമിച്ചിരിയ്ക്ക്.ഈ ലോകത്ത് എനിയ്ക്കു നീ മാത്രമല്ലേയുള്ളു.നീ എന്റടുത്തില്ലാതെ.ശ്ശൊ എനിയ്ക്കത് ചിന്തിയ്ക്കുവാന്‍ പോലും പറ്റുന്നില്ല.ഞാനിങ്ങിനെ കഴിഞ്ഞുപോകുന്നെന്നേയുള്ളു.ഐ ലവ് യൂ"
"അതെനിയ്ക്കറിയാം ചേട്ടാ.എന്നെയല്ലാതെ മറ്റാരെയും ചേട്ടന്‍ ഒന്നു നോക്കുകപോലുമില്ലെന്ന്‍ എനിക്കറിയത്തില്ലേ. ചേട്ടന്‍ ആഹാരമെല്ലാം നന്നായി കഴിക്കണം കേട്ടോ.പിന്നെ കള്ളൊന്നും ധാരാളം കുടിയ്ക്കരുതു.സിഗററ്റ് ഒട്ടും വലിയ്ക്കരുതു.ഫോണ്‍ വയ്ക്കട്ടെ ഉമ്മ ഉമ്മ. ഗുഡ്നൈറ്റ്"
ഗുഡ്നൈറ്റ് പറഞ്ഞ് നാഥന്‍ ഫോണ്‍ താഴെവച്ചു. പതിയെ ശരീരത്തില്‍ നിന്നും തന്നെക്കെട്ടിപ്പിടിച്ചുകിടന്നിരുന്ന കാതറീന്റെ കൈ എടുത്തു മാറ്റിയിട്ട് കൈയ്യെത്തി ടേബില്‍ ലാംബ് ഓണ്‍ ചെയ്തു. തന്നെ നോക്കി വശ്യമായി ചിരിച്ചുകൊണ്ടിരിക്കുന്ന നിമ്മിയുടെ ഫോട്ടോയിലേയ്ക്കു നാഥന്‍ ഒരു നിമിഷം സൂക്ഷിച്ചുനോക്കി.. എത്ര വശ്യമാണവളുടെ പുഞ്ചിരി.കാതറീനെ ഉണര്‍ത്താതെ മെല്ലെയെഴുന്നേറ്റ് നാഥന്‍ ഒരു സിഗററ്റ് കൊളുത്തിയശേഷം ഫ്രിഡ്ജില്‍ നിന്നും തണുത്തവെള്ളമെടുത്തുകൊണ്ട് വന്ന്‍ കുറച്ചു വിസ്കി ഗ്ലാസ്സില്‍ പകര്‍ന്നു. നേരത്തെ കാതറീന്‍ കഴിച്ച ഗ്ലാസ്സില്‍ ഇപ്പോഴും കുറച്ചു ബാക്കിയുണ്ട്. നഗ്നയായി കിടന്നുറങ്ങുന്ന കാതറീനെ നോക്കിനിന്നപ്പോള്‍ നാഥന്റെ സിരകളില്‍ വീണ്ടും തീപിടിയ്ക്കുന്നതായി തോന്നി.ഗ്ലാസ്സ് കാലിയാക്കി സിഗററ്റ് തറയിലിട്ട് ചവിട്ടിക്കെടുത്തിയിട്ട് നാഥന്‍ വീണ്ടും പുതപ്പിനുള്ളിലേയ്ക്കു ഊര്‍ന്നുകയറി.
ഒരു പക്ഷേ അങ്ങനേം ചിലരുണ്ടാവാം...
ReplyDeleteഎന്തായാലും ലളിതമായും ഭംഗിയായും ഉള്ളത് പറഞ്ഞിരിക്കുന്നു.
പക്ഷേ
കഥയില്‍ പുതുമകള്‍ക്ക് ശ്രമിക്കൂ ശ്രീക്കുട്ടാ എന്നാണു എനിക്ക്
പറയാനാണു ( താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍) എനിക്കിഷ്ടം.
ആശംസകള്‍!
എന്തിനു വിരോധം നൌഷാദ് ഭായി.
ReplyDeleteപുതുമയുള്ളവ എഴുതുവാനാണ് ശ്രമം.അതിലേയ്ക്കുള്ള വഴികളാണിതെല്ലാം.ഒരു പരിശീലനം.
വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി
എന്തിനു വിരോധം നൌഷാദ് ഭായി.
ReplyDeleteപുതുമയുള്ളവ എഴുതുവാനാണ് ശ്രമം.അതിലേയ്ക്കുള്ള വഴികളാണിതെല്ലാം.ഒരു പരിശീലനം.
വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി
സ്വന്തം ഭര്‍ത്താവിനെ അങ്ങേയറ്റം വിശ്വസിക്കുന്ന ഒരു പാവം ഭാര്യ..
ReplyDeleteഅവളെ വഞ്ചിക്കുന്ന ഭര്‍ത്താവ്..
കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു.
അമ്പടാ..
ReplyDeleteനാഥേട്ടൻ ആളു കൊള്ളാലോ..
ഒരേ സമയം രണ്ട് തോണിയിൽ കാൽ..
ആ കാതറീന്‍ അവിടെ ഉണ്ടോ ... എത്രയാ .... അല്ലെങ്കില്‍ വേണ്ട
ReplyDeleteമ്മ്.....
ReplyDeleteചോദിക്കേണ്ടത് ഏറക്കാടന്‍ ചോദിച്ചു കഴിഞ്ഞു. കാര്യം മനസിലായല്ലോ. ഇനി അതങ്ങ് പറ. (രഹസ്യമായി മതി കേട്ടോ)
ReplyDeleteഎന്നാലും നാഥേട്ടന്‍ ആള് ഭയങ്കരന്‍ തന്നെ. കുപ്പിയിലുള്ള സാധനം നമ്മെ കൂട്ടാതെ ഒറ്റയ്ക്ക് അടിച്ചു തീര്‍തല്ലോ. ദുഷ്ടന്‍.
നന്നായി പറഞ്ഞു കേട്ടോ.
@ നിരാശാകാമുകന്‍,കമ്പന്‍,
ReplyDeleteവായനയക്കും അഭിപ്രായത്തിനും നന്ദി.
@ എറക്കാടാ,
ഡോണ്ടു ഡോണ്ടു........
@ ഹാഷിം,
പുഞ്ചിരി മാത്രമേയുള്ളല്ലേ...
@ സുല്ഫിമ,
വേണ്ടാട്ടോ. മദ്യപാനം ആരോഗ്യത്തിനു ഹാനികരം.അതുമാത്രമല്ല.....