Tuesday, April 19, 2011

വരനും ആത്മാര്‍ഥസ്നേഹിതമ്മാരും

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണിത്.

വരന്‍ താലിചാര്‍ത്തുന്നതിനുമുമ്പ് വരന്റെ കൂട്ടുകാര്‍ വധുവിന്റെ കഴുത്തില്‍ മാലയിടുകയും അതിനെ വധുവിന്റെ ബന്ധുക്കള്‍ എതിര്‍ക്കുകയും ചെയ്തതിനെതുടര്‍ന്ന്‍ നടന്ന കൂട്ടത്തല്ലിനും പോലീസ് ലാത്തിച്ചാര്‍ജ്ജിനും ശേഷം വധുവും കൂട്ടരും പോലീസ് സ്റ്റേഷനില്‍ വച്ച് വിവാഹമോചനം നേടി.ഏരമംഗലം എന്ന സ്ഥലത്താണത്രേ ഈ സംഭവം നടന്നത്.ഒരു പെണ്‍കുട്ടിയെ ഇപ്രകാരം വിഡ്ഡിവേഷം കെട്ടിച്ചതിന് ആ വരനും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥസ്നേഹിതമ്മാര്‍ക്കും അഭിനന്ദനങ്ങള്‍..നിങ്ങളാണാണുങ്ങള്‍..ത്ഫൂ.....ഇനിയും ഇതേപോലെ സാമൂഹ്യപ്രതിബദ്ധതയുള്ള കാര്യങ്ങള്‍ ചെയ്ത് നിങ്ങളുടെ നാടിനേയും നാട്ടുകാരേയും പ്രശസ്തിയുടെ പരകോടിയിലെത്തിക്കുവാന്‍ തയ്യാറാകണമെന്ന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു...

പത്രവാര്‍ത്ത താഴെ ചേര്‍ക്കുന്നു.






ശ്രീക്കുട്ടന്‍

8 comments:

  1. സ്നേഹിതന്മാരായാലിങ്ങനെ തന്നെ വേണം.ഇതിലും കുറച്ചെന്തുചെയ്യാന്‍ പറ്റും.ആണുങ്ങളെന്നും പറഞ്ഞുനടക്കുന്നു..
    ത്ഫൂ....

    ReplyDelete
  2. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിന്നു ഇനി വല്ല എൻട്രൻസ് റ്റെസ്റ്റും നടത്തേണ്ടി വരും

    ReplyDelete
  3. തള്ളിക്കൊല്ലനം പറ നാറികളെ.. ഞാനും ഒന്ന് പോട്ടിയിട്ടുണ്ടാശാനെ..

    ReplyDelete
  4. പള്ളനിറച്ചും അടി നല്‍കിയാല്‍ ഇതൊക്കെ നില്‍ക്കും.

    ReplyDelete
  5. അടി കിട്ടേണ്ട പോലെ കിട്ടിയാല്‍ ഇവന്മാരുടെ എല്ലാ അസുഖവും മാരും ....

    ReplyDelete
  6. കൂട്ടു കൂടി മറ്റു കല്യാണങ്ങളില്‍ ചെയ്തത് സ്വന്തം കാര്യത്തിലും അനുഭവത്തില്‍ വന്നു കാണും!
    കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!

    ReplyDelete