Thursday, April 21, 2011

രണ്ടു പ്രശ്നോത്തരികള്‍

കൂട്ടുകാരെ,

ഇന്നത്തെ ദിവസം വളരെയേറെ മുഷിപ്പന്‍ ദിവസമായി എനിക്കനുഭവപ്പെട്ടതുകൊണ്ടും പുതുതായി എന്തെങ്കിലും എഴുതുന്നതിനായി എന്റെ മരിച്ചുമരവിച്ചുകിടക്കുന്ന ഭാവന മടിപിടിയ്ക്കുന്നതുകൊണ്ടും മുമ്പ് ആരില്‍ നിന്നോ കേട്ടിട്ടുള്ള രണ്ടു പ്രശ്നോത്തരികള്‍ നിങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നു.ദയവുചെയ്ത് എന്നെപ്പോലെ മുഷിഞ്ഞിരിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവന്ന്‍ ഈ പ്രശ്നോത്തരിയുടെ ഉത്തരം കണ്ടെത്തി തന്നാല്‍ ഉപകാരമായിരിക്കും.ആദ്യമേ പറയാം ഇത് എന്റെ സ്വന്തമല്ല.അതുകൊണ്ട് തന്നെ ഇതിന്റെ അവകാശവും എനിക്കു വേണ്ട.

1. ഏഴു കള്ളമ്മാര്‍ സമ്പന്നമ്മാര്‍ താമസിക്കുന്ന ഒരിടത്തൊരുമിച്ചുകൂടി.മോഷണമെല്ലാം കഴിഞ്ഞ് ഇന്ന സ്ഥലത്ത് ഒത്തുകൂടണമെന്നും അന്നു രാത്രി മോഷ്ടിക്കുന്നതെന്തു തന്നെയായാലും അതു എല്ലാപേരും തുല്യമായി വീതിച്ചെടുക്കണമെന്നും തീര്‍ച്ചയാക്കിയിട്ട് അവരേഴുപേരും നാലുപാടുമായി മറഞ്ഞു.അതിലൊരു കള്ളനു ഒരു വീട്ടില്‍ നിന്നും വളരെയേറെ സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടി.താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച മുതല്‍ മറ്റാര്‍ക്കും കൊടുക്കണ്ട എന്നു കരുതി ആ കള്ളന്‍ തടിതപ്പാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു കള്ളന്‍ അവിടെയെത്തി.സ്വര്‍ണ്ണനാണയം കണ്ടപ്പോള്‍ അവനും അതിലവകാശമുന്നയിച്ചു.രണ്ടുപേരും അല്‍പ്പനേരം തര്‍ക്കിച്ചശേഷം അതു രണ്ടായി പങ്കുവയ്ക്കാന്‍ തീരുമാനിച്ചു.എന്നാല്‍ രണ്ടായി പകുത്തപ്പോള്‍ ഒരു നാണയം ബാക്കി വന്നു.അപ്പോള്‍ ആ ഒരു നാണയത്തിനായി അവര്‍ തര്‍ക്കമാരംഭിച്ചു.ഈ സമയം മൂന്നാമത്തെ കള്ളനും എത്തിച്ചേര്‍ന്നു.തുടര്‍ന്ന്‍ സ്വര്‍ണ്ണനാണയങ്ങള്‍ മൂന്നായി വീതിച്ചു.അപ്പോഴും ഒരെണ്ണം ബാക്കിവന്നു.പ്രശ്നമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.പിന്നീട് നാലാമനും അഞ്ചാമനും ആറാമനും വരുകയും നാണയങ്ങള്‍ വീതിച്ചപ്പോഴെല്ലാം കൃത്യമായി ഒരെണ്ണം ബാക്കി വരികയും ചെയ്തുകൊണ്ടിരുന്നു.ഒടുവില്‍ ഏഴാമന്‍ വന്നുചേര്‍ന്നപ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടി പങ്കുവയ്ക്കുകയും അപ്പോള്‍ എല്ലാ പേര്‍ക്കും കൃത്യ എണ്ണം കിട്ടുകയും ചെയ്തു.അങ്ങിനെയെങ്കില്‍ മൊത്തം എത്ര സ്വര്‍ണ്ണനാണയങ്ങളാണുണ്ടായിരുന്നത്? എത്രവീതമാണ് ഓരോരുത്തര്‍ക്കും കിട്ടിയത്?



2. ഒരാള്‍ ആയിരം രൂപയ്ക്ക് ചില്ലറ മാറുന്നതിനായി ഒരു വ്യാപാരിയെ സമീപിച്ചു.വ്യാപാരി ആയിരം രൂപയ്ക്ക് തുല്യമായ ഒരു രൂപാനാണയങ്ങള്‍ പത്തു കിഴികളിലായി കെട്ടി അത് അയാള്‍ക്ക് കൊടുത്തു. മാത്രമല്ല ആര് ആയിരം രൂപയ്ക്കകത്തുള്ള എത്ര തുക ചോദിച്ചാലും കിഴിതുറന്ന്‍ എണ്ണി നോക്കാതെ തന്നെ നല്‍കാമെന്നു പറയുകയും ചെയ്തു.അതില്‍ വിശ്വാസം വരാതിരുന്ന ആള്‍ വ്യാപാരിയോട് 273 രൂപ തനിയ്ക്കു വേണമെന്നു പറഞ്ഞു. വ്യാപാരിയാവട്ടെ ഒരു നിമിഷം പോലും കളയാതെ രണ്ടുമൂന്നു കിഴികള്‍ എടുത്ത് അയാള്‍ക്ക് നീട്ടി.കിഴി തുറന്ന്‍ നാണയങ്ങള്‍ എണ്ണിനോക്കിയപ്പോള്‍ അത് കൃത്യം തുകയുള്ളതായിക്കണ്ട അയാള്‍ അതിശയിച്ചുപോയി. ഓരോ കിഴിയിലും എത്രവീതം നാണയങ്ങള്‍ വച്ചാലാണു ഇപ്രകാരം കിഴി തുറന്നു നോക്കാതെ കൃത്യതുക നല്‍കാനാവുക?


"ചുമ്മാ ജോലിയൊന്നുമില്ലാത്തതുകൊണ്ടാണീ പരിപാടികള്‍.എന്നെങ്കിലും ഒരു ദിവസം എന്റെ മേല്‍ ബോസ്സിന്റെ പിടിവീഴും.അപ്പോള്‍ സംഭവം എല്ലാം നിന്നുകൊള്ളും.അങ്ങിനെ പിടിവീഴാതെ എന്റെ ചാത്തമ്മാര്‍ എന്നെ കാത്തുകൊള്ളും എന്നു ഞാന്‍ വിശ്വസിച്ചോട്ടെ.ഹെന്റെ ചാത്തമ്മാരേ.."

സമ്പാദനം : ശ്രീക്കുട്ടന്‍

6 comments:

  1. ആദ്യത്തേതിന്റെ ഉത്തരം 301 ആണോ? രണ്ടാമത്തേത് ആലോചിക്കാന്‍ ഇപ്പൊ ടൈം ഇല്ല, കുറച്ചു കഴിയട്ടെ.

    വലിയ പണിയൊന്നും ഇല്ലാതെ ഇരിക്കുമ്പോ ഇങ്ങനെ ഒരു പണി കിട്ടീതു നന്നായി :)

    ReplyDelete
  2. answer for second one is...

    1,2,4,8,16,32,64,128,256,512

    10 bags with these nos of coins

    :)

    ReplyDelete
  3. @ ഷൈന്‍ കൃഷ്ണ

    അപ്പോള്‍ ടോട്ടല്‍ 1024 ആകും. 512നു പകരം 489 ആയാല്‍ കറക്റ്റ് ആകുമോ?

    ReplyDelete
  4. ഞാന്‍ എങ്ങനെ തലകുത്തി മറിഞ്ഞു നിന്ന് കൂട്ടിയാലും എനിക്ക് നഷ്ടം വരും . കണക്ക് തലയില്‍ കേറൂല്ല .അത് കൊണ്ട് ഞാനില്ലേ ..:)

    ReplyDelete
  5. ഞാനിവിടെ വന്നിട്ടില്ല.

    ReplyDelete