Wednesday, July 20, 2011

അത്ഭുത റോഡ്‌

ഒരത്ഭുത വാര്‍ത്തയറിയിക്കാനുണ്ട്.

നാട്ടുകാര്‍ വാഴേം തെങ്ങിന്‍തയ്യുമൊക്കെ മാറിമാറിനട്ട് നട്ട് ഒടുവില്‍ 9 വര്‍ഷങ്ങള്‍ക്കുശേഷം കനിഞ്ഞനുഗ്രഹിച്ച് കഴിഞ്ഞയാഴ്ചയോടെ എങ്ങിനേയെങ്കിലും ഒന്നു ടാറിട്ടെന്നുവരുത്തിയ കൂനാംകുളം ഗ്രാമത്തിലെ ഒരു റോഡില്‍ കൃത്യം ഏഴുദിവസം കഴിഞ്ഞിട്ടും റോഡ് വെട്ടികുഴിക്കുവാനും പൈപ്പിടാനും ആരും വരാത്തതിനാല്‍ നാട്ടുകാര്‍ ആകെ പരിഭ്രാന്തരായിരിക്കുന്നു.‍ മാത്രമല്ല മൂന്നുദിവസം മുമ്പ് ഒരു ചെറിയ ചാറ്റല്‍ മഴ വന്നിട്ട് റോഡല്‍പ്പം പോലും ഒലിച്ചുപോയിട്ടുമില്ല. കലികാലത്തിലിതൊക്കെ നടക്കുമെന്നാണ് നാട്ടിലെ പ്രായം ചെന്ന കാരണവമ്മാര്‍ പറയുന്നത്. പതിനായിരത്തില്‍ ഒരു റോഡില്‍ ചിലപ്പോളിതേപോലുള്ള പ്രതിഭാസം നടക്കാറുണ്ടെന്ന്‍ പൊതുമരാമത്തുവകുപ്പിലെ പെരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരുന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.എന്നാല്‍ ഈ സംഭവം മനപ്പൂര്‍വ്വം പൊതുമരാമത്ത് വകുപ്പിനെ താറടിച്ചുകാട്ടാനായി ചില കുബുദ്ധികളോടൊപ്പം ചേര്‍ന്ന്‍ കരാറുകാരന്‍ ചെയ്തതാണെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്..എന്തായാലും ഈ അത്ഭുതറോഡ് കാണാനായി നാട്ടിന്റെ പലഭാഗത്തു നിന്നും ആള്‍ക്കാര്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

ശ്രീക്കുട്ടന്‍.

10 comments:

  1. അപ്പോ ഇനി ആളെ വിടാ അല്ലേ
    ഞാന്‍ മുകളിലോട്ട് ഓന്ന് വിളിച്ച് നോകട്ടെ

    ReplyDelete
  2. വിവരം അറിഞ്ഞപ്പോള്‍ എനിക്കും ഒരു പൂതി - ആ അത്ഭുത റോഡ്‌ ഒന്ന് കാണണം എന്ന്. നല്ല നര്‍മ്മം. ഭാവുകങ്ങള്‍.

    ReplyDelete
  3. ഇതോടെ കഴിഞ്ഞില്ലേ അത്ഭുതം? ബ്ലോഗ് വഴി വിവരമറിഞ്ഞ് ഇനി ഇലക്ടറിസിറ്റിക്കാരും ടെലിഫോണുകാരും കൈക്കോട്ടും പിക്കാസുമായി പറന്നെത്തും. കഴിവതും വേഗം ഒരു ഫോട്ടോ എടുത്തു വെച്ചാല്‍ ഭാവിയില്‍ നോക്കി ദീര്‍ഘശ്വാസം വലിക്കാം.

    ReplyDelete
  4. ഇടക്കൊക്കെ അബദ്ധങ്ങളും സംഭവിക്കും...കാര്യാക്കണ്ട...

    ReplyDelete
  5. ഈ പോസ്റ്റ്‌ എഴുതി കഴിഞ്ഞതിനു ശേഷം അവിടെ ബി എസ എന്‍ എല്‍ കാര്‍ കുഴിക്കാന്‍ തുടങ്ങിയതായും, ഇത്ര ലേറ്റ് ആകാന്‍ കാരണം കരാര്‍ തൊഴിലാളികളുടെ സമരമായിരുന്നെന്നും ഞങ്ങള്‍ടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു

    ReplyDelete
  6. നിന്റെ കണ്ണ് തട്ടിയതോടെ ഇന്നലത്തെ മഴക്ക് അത് ഒലിച്ചുപോയി

    ReplyDelete
  7. ആ ടാറില്‍ മായം കലര്‍ന്നിട്ടുണ്ടാവും :-) പിന്നെ വെട്ടി പൊളിക്കാന്‍ ആളു വരാത്തത്... ബി എസ് എന്‍ എല്‍ x വാട്ടര്‍ അതോറിട്ടി തര്‍ക്കം തീരട്ടെ ... ആരാദ്യം പൊളിക്കണം എന്നതിനെചൊല്ലി

    ReplyDelete
  8. മുഖ്യമന്ത്രി രാജിവെക്കുക ....

    ReplyDelete
  9. പ്രീയപ്പെട്ടവരെ.
    അത്ഭുതറോഡിന്റെ വിശേഷങ്ങള്‍ അറിയാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനുമെത്തിയ നല്ലവരായ സുഹൃത്തുക്കള്‍‍ക്ക് നന്ദി.

    അറിയിപ്പ് : ടാറിംഗ് നടന്ന്‍ ഒരാഴ്ചയായിട്ടും റോഡില്‍ യാതൊരുവിധ പണികളും തുടങ്ങാത്തതില്‍ പ്രതിക്ഷേധിച്ച് ലോക്കല്‍ക്കമ്മറ്റി ഇന്നലെ വൈകിട്ട് അടിയന്തിരകമ്മറ്റികൂടി നാളെ സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിക്ഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്...

    @ നൌഷു,

    അത് കലക്കി...ഹ..ഹ...

    ReplyDelete