ഇന്നത്തെ പത്രത്താളുകളില്‍ കണ്ട ചില രസകരമായ വാര്‍ത്തകള്‍
1. കൊലക്കേസ് പ്രതി സെന്‍ട്രല്‍ ജയില്‍ ചാടി...
ഹ..ഹാ..ജയിലിക്കിടക്കണ ആളിനു പിന്നെ ഇടുക്കീ ഡാമീന്നു ചാടാന്‍ പറ്റുമോ.
2. കേരളത്തിലെ വിവിധതരം പനികളുടെ പകര്‍ച്ചപ്രശ്നം മൂലം ആരോഗ്യമന്ത്രി ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചുവരുന്നു.
ഒരാള്‍ക്കുകൂടി എലിപ്പനിയോ പന്നിപ്പനിയോ തക്കാളിപ്പനിയോ പിടിപെടുമെന്ന്‍ ഉറപ്പായി.
3. ഏകദിന ക്രിക്കറ്റിനെക്കുറിച്ചുള്ള സച്ചിന്റെ ചില നിര്‍ദ്ദേശങ്ങള്‍ ഐ.സി.സി തള്ളി.
ഇനി ഇതിന്റെ പേരില്‍ ഒരു ഭാരത് ബന്ദെങ്ങാനും ആരെങ്കിലും പ്രഖ്യാപിച്ചുകളയുമോ എന്റെ തേവരേ....
4. 2 ജി സെപ്ക്ട്രം ഇടപാടില്‍ ലേലമൊഴിവാക്കിയത് ചിദംബരം കൂടിയറിഞ്ഞുകൊണ്ടാണെന്ന്‍ പ്രണബ് മുഖര്‍ജിയുടെ ഓഫീസ്.
പരിമിതമായ സ്ഥലസൌകര്യത്താല്‍ വീര്‍പ്പുമുട്ടുന്ന തീഹാര്‍ ജയിലില്‍ ഒരു ബ്ലോക്കുകൂടി അടിയന്തിരമായി പണിയുക.എത്രയെത്ര മഹാമ്മാര്‍ ഇനിയും വരാനുള്ളതാ.
5. പ്രണയം സിനിമ അമിതാബ് ബച്ചനെ വച്ചുകൊണ്ട് ഹിന്ദിയില്‍ എടുക്കുവാന്‍ പോകുന്നു- ബ്ലെസ്സി.
മലയാളികളുടെ മുഴുവന്‍ തെറിവിളി കേട്ടതുപോരാഞ്ഞിട്ട് ഇനി ഹിന്ദിക്കാരുടേതുകൂടി കേള്‍ക്കണമായിരിക്കും.തലവിധി മാറ്റാനാവില്ലല്ലോ..
6. പറവൂര്‍ പീഡനക്കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി.
ഇത് അഞ്ഞൂറിലും നില്‍ക്കുമെന്നു തോന്നുന്നില്ല.റിക്കോര്‍ഡ് ടീമുകാരെ വിളിക്കേണ്ടിവരും..
7. യുവാക്കള്‍ ഗാന്ധിയന്‍ രീതികള്‍ പിന്തുടരുന്നതുമൂലം പ്രതികരണശേഷി കുറവായവരായിപ്പോയെന്ന്‍ ജയരാജന്‍ സഖാവ്..
കഴിഞ്ഞയാഴ്ച ഗാന്ധിജിയെങ്ങാനും കേരളത്തില്‍ ഒന്നു വന്നെങ്കില്‍ പുള്ളിക്കാരന്‍ വല്ല ചന്ദ്രനിലോട്ടും താമസം മാറ്റിയേനെ.
8. പ്രധാനമന്ത്രിയാകാനില്ലെന്ന്‍ അദ്വാനി..
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ...എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ...
9. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ റോല്‍ വിശുദ്ധ പാപിയുടേത് - വി.എസ് അച്യുതാനന്ദന്‍
അപ്പോള്‍ ആരാണു വിശുദ്ധ പുണ്യാളന്‍...
10. കൊച്ചിന്‍ കൊമ്പമ്മാര്‍ക്ക് കോടതിയിലും കൂച്ചുവിലങ്ങ്..
ഭഗവാനേ.എത്രയെത്ര പൊങ്കാലകളിട്ടതാ..എത്രയെത്ര ചരടുകള്‍ ജപിച്ചുകെട്ടിയതാ....
എന്റെ ലീലാവിലാസങ്ങള്‍....
ശ്രീക്കുട്ടന്‍
good .... :)
ReplyDeleteആ ഐറ്റം നമ്പര്‍ രണ്ടും നാലും ശരിക്കും ഇഷ്ടമായി.
ReplyDeleteഹ ഹ ഹ ജ്ജി നമ്മളെ രാബിലെ തന്നെ ചിരിപ്പിക്കുമല്ലോ കോയാ
ReplyDeleteLOL ....... well
ReplyDeletePost kalakki
ReplyDelete:))..good one..:)
ReplyDeleteഐറ്റം ഒന്ന് തന്നെ സൂപ്പര്‍...
ReplyDeleteപത്രവാര്‍ത്തകള്‍ വായിച്ചു രസിച്ചവര്‍ക്കെല്ലാം നന്ദി.നാളെ പുതിയ ഐറ്റംസുമായി വരാന്‍ പറ്റുമോയെന്നു നോക്കട്ടെ.
ReplyDeleteതള്ളേ......... ഒള്ളത് പറയാലോ ...
ReplyDeleteനീ ........പുലി ആണ് കെട്ടോ.....
വെറും പുലി അല്ല !!!
ഫ്ലോഗ് പുലി !!!
കൊള്ളാം... ഈ നിലക്ക് എന്നും പോന്നോട്ടെ... കലാകൌമുദിയില്‍ പണ്ട് ശ്രീ എം പി നാരായണപിള്ള മറുകുറി എന്ന പേരില്‍ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു .. ഒരു തലകെട്ടോടെ തുടര്‍ന്നാല്‍ ആ ലെവലില്‍ വരുത്താം ,,,, ആശംസകള്‍
ReplyDeletesuper.... nannayirikunnu....
ReplyDeleteശ്രീക്കുട്ടന്‍ ആള്‍ കൊള്ളാലോ..
ReplyDelete