Monday, January 30, 2012

ബസ്സ് യാത്രകള്‍ എത്ര സുന്ദരം

ജീവിതത്തിന്റെ മധുരമൂറുന്ന കാലഘട്ടങ്ങളിലൊന്നായ കോളേജു കാലം..പ്രസിദ്ധമായ ശിവഗിരിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന ശ്രീനാരായണാ കോളേജിലായിരുന്നു പ്രീഡിഗ്രിക്ക് ഞാന്‍ പഠിച്ചിരുന്നത്. ആറ്റിങ്ങള്‍ ഗവണ്മെന്റ് കോളേജ് ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ ഞാന്‍ ശിവഗിരിക്കോളേജിലാണ് ചേര്‍ന്നത്..രാവിലെ 9 മണിയാവുമ്പോള്‍ ഹിഷാം വരും..ആറ്റിങ്ങള്‍ കൊല്ലമ്പുഴ മണനാക്ക് കവലയൂര്‍ വഴി കോളേജിന്റെ മുന്നിലൂടെ പോകുന്ന ബസ്സാണത്..ആകെയുള്ള ഒരേയൊരുബസ്സ്.എന്നാ തിരക്കാണെന്നോ അതില്‍. ഈ ഭാഗങ്ങളിലൊക്കെയുള്ള എല്ലാ സ്റ്റുഡന്റ്സും അതിമ്മേല്‍ തന്നെയാണ് കോളേജില്‍ പോകുന്നത്. വല്ല വിധേനയും അതില്‍ കയറിപ്പറ്റി കോളേജിന്റെ മുമ്പിലിറങ്ങുമ്പോള്‍ സത്യത്തില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചനം കിട്ടിയ തടവുപുള്ളിയുടെ സന്തോഷമാണ് ഓരോരുത്തര്‍ക്കും.വിയര്‍ത്തുകുളിച്ച്..ഹെന്റമ്മേ...

ഹിഷാമിലെ കണ്ടക്ടര്‍ ഒരു സംഭവമാണ്..പുള്ളിക്കാരന്റെ മൂക്ക് ഒരല്‍പ്പം ചരിഞ്ഞാനിരിക്കുന്നത്..ആശാനു കിട്ടിയിട്ടുള്ള വട്ടപ്പേരാണു ചാപ്പാണിയെന്ന്‍.തിരക്കു പിടിച്ച ബസ്സില്‍ ആരെങ്കിലും ആള്‍ക്കൂട്ടത്തില്‍ തല പൂഴ്ത്തി ചാപ്പാണിയെന്നൊന്നു നീട്ടിവിളിയ്ക്കും..ആണും പെണ്ണും നില്‍ക്കുന്നെന്നൊന്നും ആശാന്‍ നോക്കില്ല.നല്ല എ ക്ലാസ് മുട്ടന്‍ തെറിയാണു മറുപടിയായിവരിക..പിന്നെ ആശാന്റെ വക ചില കമന്റ്സുകളും..അശ്ലീലമായതുകൊണ്ട് ഇവിടെ പറയുന്നില്ല...

ഈ ബസ്സല്ലെങ്കില്‍ പിന്നെയുള്ളത് 9.30 നു ചിറയിങ്കീഴ് മണനാക്കുവഴി വരുന്ന രാജനാണ്. അതില്‍ പോവുകയാണെങ്കില്‍ തിര‍ക്കൊന്നുമുണ്ടാകില്ല.ആദ്യ പിര്യേഡ് കിട്ടത്തില്ല എന്ന ഒറ്റക്കുഴപ്പം മാത്രമേയുള്ളൂ..മാത്രമല്ല അതിലെ കണ്ടക്ടര്‍ ഒരു മൊശകോടനാണ്.ജാംബവാന്റെ കാലത്തുള്ള ഒരു ബസ്സിലെ കണ്ടക്ടറിനു ഇത്രേം ജാഡയാവാമോന്ന്‍ ചോദിച്ചാല്‍..

മുമ്പൊരിക്കല്‍ ഞാനും എന്റെ സ്നേഹിതന്‍ ബിജുവും കൂടി അതില്‍ പോവുകയായിരുന്നു.കോളേജിലേയ്ക്ക് തന്നെ.ഹിഷാം അന്നു കിട്ടിയില്ലായിരുന്നു.

"ഈ പൊത്തതിലു പോകുന്നതിലും നല്ലത് നടന്നുപോകുന്നതാണ്".ബിജു പറഞ്ഞു..

"സമയദോഷത്തിന് ഇതിന്റെ തുരുമ്പ് കൊണ്ടെങ്ങാനും കൈമുറിഞ്ഞാ ആശൂത്ത്രീപ്പോലുമെടുക്കത്തില്ലല്ലോ ശിവനേ" ഞാനും മൊഴിഞ്ഞു. തൊട്ടുമുന്നിലെ സീറ്റിലിരുന്ന മുല്ലപ്പൂ ചൂടിയ സുന്ദരിക്കിളിയുടെ കണ്ണുകള്‍ പുറകിലേയ്ക്കൊന്നു പാറിവീണതിന്റെ ആവേശമായിരുന്നു രണ്ടുപേര്‍ക്കും...

പക്ഷേ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ട് നിന്ന ആ കച്ചറകണ്ടക്ടര്‍ ഞങ്ങളെയിനിപ്പറയാനൊന്നും ബാക്കിവച്ചില്ല. വണ്ടിയില്‍ നിന്നും ഇറക്കിവിടാനും ഒരു ശ്രമം നടന്നു.മുല്ലപ്പൂക്കാരിയൊക്കെ വാ പൊത്തിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഗ്യാസ് ഞങ്ങളുടെ പോയീന്നുപറഞ്ഞാ മതീല്ലോ...


വൈകുന്നേരങ്ങളിലുള്ള മടങ്ങിവരവ് ഇന്നവണ്ടിയിലെന്നൊന്നുമില്ല. ചിലപ്പോള്‍ ആറ്റിങ്ങള്‍ വഴിയുള്ള ബസ്സില്‍ ചിലപ്പോള്‍ കടയ്ക്കാവൂര്‍ വഴി അങ്ങിനെയെങ്ങിനെയെങ്കിലും തിരിച്ചെത്തും..പൊതുവേ കടക്കാവൂര്‍ വഴിയാണ് വരുന്നത്. അതാവുമ്പോള്‍ വേറൊരു ബസ്സ് മാറിക്കയറാതെ ഏലാപ്പുറത്തിറങ്ങാം.മാത്രമല്ല ചെക്കാലവിളാകം വരെ അവളെ നോക്കിവെള്ളമിറക്കിയിരിക്കുകയും ചെയ്യാം.

പതിവുപോലൊരു വൈകുന്നേരം..ഞങ്ങള്‍ കോളേജു വിട്ടുവരുകയാണ്..മാളൂട്ടി ബസ്സില്‍..സമയം താമസിച്ചുപോയതുമൂലം മരണവേഗതയിലാണ് വണ്ടി പാഞ്ഞുകൊണ്ടിരിക്കുന്നത്..4.30 നു നിലയ്ക്കാമുക്ക് സ്റ്റോപ്പ് കടന്നുപോയിരിക്കണം. കാരണം ആ സമയത്താണ് വക്കത്ത് നിന്നും ആര്‍ കെ വി ബസ്സും വരുന്നത്. രണ്ടും പോകുന്നത് ആറ്റിങ്ങലിലേയ്ക്കാണു..മിക്ക ദിവസങ്ങളിലും ഈ രണ്ടു കൂട്ടരും കശപിശയാവാറുള്ളതാണ്. മാത്രമല്ല 4.36 നു കവലയൂര്‍ വഴി വരുന്ന ജനതയും മണനാക്കിലെത്തും...മൂന്നു ബസ്സും ആറ്റിങ്ങലിലേയ്ക്ക് തന്നെ.പിന്നെ പറയണ്ടല്ലോ..കൃത്യം മൂന്നോ നാലോ മിനിട്ടുകളുടെ ഇടവേളയാണ് ഈ ബസ്സുകള്‍ തമ്മിലുള്ളത്..ഒരാളുടെ സമയം തെറ്റിയാലോ മൊത്തത്തില്‍ കൊളമാവും.പിന്നെ തെറിവിളി അടി..ഒന്നും പറയണ്ട.. എത്ര പ്രാവശ്യം പോലീസ് വരെ വന്നിരിക്കുന്നു....നമ്മുടെ പ്രാര്‍ഥന താമസിച്ച് അലമ്പുണ്ടാകണേ എന്നു തന്നെയാണു..ചുളുവിലൊരു കശപിശ കാണാലോ..

ചീറിപ്പാഞ്ഞ മാളൂട്ടി ഭാഗ്യത്തിനു 4 29 നു നിലയ്ക്കാമുക്ക് പാസ്സു ചെയ്തു. വക്കത്തു നിന്നും കയറിവരുന്ന ആര്‍ കെ വി ഡ്രൈവര്‍ നീട്ടിയൊരു ഹോണടിച്ചു.മാളൂട്ടി വീണ്ടും കുതിച്ചുപാഞ്ഞ് പാണന്റമുക്കിലെത്തി.പെട്ടന്നിറങ്ങെന്നൊക്കെപ്പറഞ്ഞ് തിരക്കുപിടിച്ച കിളിയെ പ്രാകിക്കൊണ്ട് അവിടെ ചിലരൊക്കെയിറങ്ങി..ആര്‍ കെ വി തൊട്ടുപിറകിലെത്തിക്കഴിഞ്ഞു..ഹോണടിയുടെ പൂരം. ഡബില്‍ ബെല്ല് കൊടുത്ത് വണ്ടിയൊരു പത്തിരുന്നൂര്‍ മീറ്റര്‍ പാഞ്ഞുകാണും...അപ്പോഴതാ ഒരു നിലവിളി..

"അയ്യോ എന്റെ അച്ഛനെക്കാണുന്നില്ലേ..വണ്ടി നിര്‍ത്തണേ.."

ഫുഡ്ബോര്‍ഡിനടുത്തായിരുന്ന ഒരു സ്ത്രീയാണു നിലവിളിക്കുന്നത്.ഒരു പത്തുമുപ്പത്തഞ്ച് വയസ്സുവരും..അവരുടെ അച്ഛന്‍ തൊട്ടുമുമ്പത്തെ സ്റ്റോപ്പിലിറങ്ങിയെന്നു തോന്നുന്നു.കടയ്ക്കാവൂരു നിന്നും കയറിയ നീല ചുരിദാറുകാരിയില്‍ നിന്നും ശ്രദ്ധ നിലവിളി കേട്ടിടത്തേക്കായി.

"ആ വല്യപ്പന്‍ പാണന്റമുക്കിലെറങ്ങീല്ലോ"

കമ്പിയില്‍ പിടിച്ചു നിന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു..


"അയ്യോ വയ്യാത്ത ആളാണേ.സ്ഥലം മാറിപ്പോയതാ.ഒന്നു വണ്ടി നിര്‍ത്തണേ" സ്ത്രീ കരച്ചില്‍ തന്നെ...

പ്രാകിക്കൊണ്ട് കിളി ബെല്ലടിച്ചു. ബസ് ബ്രേക്കിട്ട് സൈഡൊതുക്കി നിര്‍ത്തിയിട്ട് ഡ്രൈവര്‍ അക്ഷമയോടെ പുറകിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.ആ സ്ത്രീ ഫുഡ് ബോര്‍ഡിലിറങ്ങിനിന്ന്‍ പുറകിലേയ്ക്ക് നോക്കി കൈകാട്ടി അവരുടെ അച്ഛനെ വിളിക്കുവാന്‍ തുടങ്ങി. മറ്റുള്ളവര്‍ക്കൊപ്പം ഞാനും അപ്പുപ്പനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടയില്‍ മാളൂട്ടിയെ പാസ്സു ചെയ്ത ആര്‍ കെ വി ബസ്സില്‍ നിന്നും ഒരു തെറി മുഴങ്ങിയിരുന്നു.ഒരു നിമിഷം അവര്‍ ബസ്സ് മാളൂട്ടിയ്ക്ക് കുറുകേ കേറ്റി നിര്‍ത്തുകയും ചെയ്തു.മാളൂട്ടിയുടെ ഡ്രൈവര്‍ അവരെ നോക്കി കൈ വീശിക്കാട്ടി. എന്തെല്ലാമോ പറഞ്ഞുകൊണ്ട് അവര്‍ വണ്‍റ്റിയെടുത്തുപോയപ്പോള്‍ ചെറിയ നിരാശ തോന്നി..ഒരു നല്ല അവസരം പാഴായിപ്പോയി..

മെല്ലെ ഓടിയും നടന്നുമൊക്കെ വന്നുകൊണ്ടിരിക്കുന്ന വല്യപ്പനെ കൊല്ലാനുള്ള ദേക്ഷ്യത്തില്‍ കിളി നില്‍‍ക്കുകയാണ്. ആ സ്ത്രീയാവട്ടെ ഫുഡ് ബോര്‍ഡില്‍ നിന്നുകൊണ്ട് കൈകാട്ടി അച്ഛാ പെട്ടന്നു വന്നേയെന്ന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രൈവറാകട്ടെ ഹോണ്‍ നീട്ടിമുഴക്കിക്കൊണ്ടിരിക്കുന്നു..യാത്രക്കാരും എന്തുകൊണ്ടോ അക്ഷമരായി തീര്‍ന്നിരിക്കുന്നു.എന്താണിവിടെ നടക്കുന്നതെന്ന മട്ടില്‍ ഉറങ്ങിക്കൊണ്ടിരുന്ന ഒരു പാവം മനുഷ്യന്‍ കണ്ണുതുറന്ന്‍ നാലുപാടും നോക്കീട്ട് വീണ്ടും സീറ്റിലേയ്ക്ക് ചാരിയിരുന്ന്‍ ഉറക്കമാരംഭിച്ചു.സെക്കന്റുകള്‍ക്കുള്ളില്‍ ഒരു താളാത്മകസംഗീതം പുറപ്പെടുവിച്ചും തുടങ്ങി.

അഞ്ചാറുമിനിട്ടുകഴിഞ്ഞപ്പോള്‍ നടന്നു തളര്‍ന്ന്‍ കിതച്ച് ആ വൃദ്ധന്‍ ഫുഡ്ബോര്‍ഡിനു മുമ്പിലെത്തി..

"അച്ഛനെന്താണു കാട്ടിയത്. എന്തിനാ അവിടെ എറങ്ങിയത്" ഫുഡ്ബോര്‍ഡില്‍ നിന്നുമിറങ്ങി അയാളുടെ കൈപിടിച്ചുകൊണ്ട് അവര്‍ തിരക്കി..

"കിന്നാരം പറഞ്ഞോണ്ട് നിക്കാതെ കേറിവാ.സമയം താമസിച്ചിരിക്കുമ്പോഴാണ്"

കിളിക്കുട്ടന്‍ ഉറക്കെവിളിച്ചുപറഞ്ഞു.അപ്പോഴാണതുണ്ടായത്. ബസ്സിലുണ്ടായിരുന്ന സകലമാനപേരെയും അത്ഭുതസ്തബ്ധരാക്കിക്കൊണ്ട് ആ സ്ത്രീ ആ വല്യപ്പന്റെ കൈപിടിച്ചുകൊണ്ട് ബസ്സ് നിര്‍ത്തിയിട്ടിരുന്നതിനുമുമ്പിലായുണ്ടായിരുന്ന ഒരു വീട്ടിന്റെ ഗേറ്റ് തുറന്ന്‍ തിരിഞ്ഞുനോക്കാതെ അകത്തേയ്ക്ക് കയറിപ്പോയി..ഒരുനിമിഷത്തിന്റെ ഇടവേളകഴിഞ്ഞപ്പോള്‍ കിളിയുടെ വായില്‍ നിന്നും പുറപ്പെട്ട തെറിയുടെ പുളിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന മാന്യന്‍ പോലും ഉറക്കമുണര്‍ന്ന്‍ കണ്ണുകള്‍ തിരുമ്മിപ്പോയി...ചത്തശവം പോലെയിരിക്കുന്ന യാത്രക്കാരെയാകെയൊന്നു നോക്കി ഡ്രൈവറും തന്റെ കമന്റ് പാസ്സാക്കി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..

ശ്രീക്കുട്ടന്‍

27 comments:

  1. പ്രീയരേ,

    സമയം പോകാന്‍ മാര്‍ഗ്ഗമൊന്നുമില്ലാതിരുന്നതുകൊണ്ട് മറ്റൊരക്രമം കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്.സമയം കിട്ടുന്ന മുറയ്ക്ക് ഇതൊന്നുവായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക. ഒക്കുമെങ്കില്‍ നിങ്ങള്‍ക്കുണ്ടായ രസകരമായ അനുഭവം കൂടിയെഴുതി ഈ പേജ് ധന്യമാക്കൂ..

    വിനീതവിധേയന്‍

    ശ്രീക്കുട്ടന്‍

    ReplyDelete
  2. ആ സ്ത്രീ ആ വല്യപ്പന്റെ കൈപിടിച്ചുകൊണ്ട് ബസ്സ് നിര്‍ത്തിയിട്ടിരുന്നതിനുമുമ്പിലായുണ്ടായിരുന്ന ഒരു വീട്ടിന്റെ ഗേറ്റ് തുറന്ന്‍ തിരിഞ്ഞുനോക്കാതെ അകത്തേയ്ക്ക് കയറിപ്പോയി..

    ഇതാണല്ലോ ലേഖനത്തിലെ ട്വിസ്റ്റ്

    പക്ഷെ ശ്രീക്കുട്ടാ, ഇപ്രാവശ്യം സംഗതി പോരാട്ടോ... എഴുത്ത് നന്നായെങ്കിലും വിഷയം അത്രക്ക് പിടിച്ചില്ല എന്ന് പറഞ്ഞാൽ ദേഷ്യം തോന്നുകയില്ലാല്ലോ?

    ReplyDelete
  3. hi,
    താങ്കളുടെ അയാളുടെ മകള്‍ ഇവിടെയുണ്ട്.

    http://www.nattupacha.com/content.php?id=1133

    ആശംസകളോടെ..

    ReplyDelete
  4. പറയാന്‍ തുടങ്ങിയാല്‍ ബസ്സ്‌ പുരാണം ഒരുപാടുണ്ട്. നന്നായി ശ്രീകുട്ടാ. എങ്കിലും ശരിക്കുള്ള പുളുസുവായില്ല എന്ന് തോന്നുന്നു.

    ReplyDelete
  5. നല്ല രസായി വായിച്ചുവന്നു..പക്ഷേ വീടിന്‍റെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ടും വണ്ടിയില്‍ നിന്നുമിറങ്ങാത്ത, അതും ഇത്രയും തിരക്ക് ജീവനക്കാര്‍ കാണിച്ചിട്ടും, ആ സ്ത്രീ നോര്‍മലല്ല എന്നൊരു തോന്നല്‍....,, എന്നാലും എഴുത്തിഷ്ടായി.

    ReplyDelete
  6. ബസ്സ് യാത്ര ഇവിടെ സുന്ദരമാക്കിയിരിക്കുന്നു
    ആശംസകള്‍ ശ്രീ കുട്ടാ

    ReplyDelete
  7. kollaam എന്നാലും രണ്ട തെറി പറയായിരുന്നു ഇങ്ങക്കും....എന്തേ..ക്ലൈമാക്സ് അടിപൊളി

    ReplyDelete
  8. വായിച്ചു ചിരിച്ചു...ക്ലൈമാക്സ് ഉഗ്രന്‍

    ReplyDelete
  9. ആദ്യത്തെ ഭാഗം ഒരുപാടിഷ്ടായി...
    പ്ലുസ2 കാലഘട്ടം ഓര്‍ത്തു പോയി...
    ബസിലെ കിളികളെയും...
    ഒരു കാലത്ത് പെണ്‍കുട്ടികളുടെ എല്ലാം കാമുകന്മാര്‍ ആയിരിക്കുമല്ലോ... ഈ ബസിലെ കിളികള്‍ ...
    ഒരുപാടു ആസ്വദിച്ച ദിവസങ്ങള്‍
    ബസ്‌ കേറാനുള്ള ഓട്ടവും.. അവരുടെ തെറി വിളിയും

    ReplyDelete
  10. ബസ് കണ്ടക്ടർമാരുടെ ഒരു കഥകൾ പറായാനിരുന്നാൽ അതൊരു നീണ്ട കഥയാവും.

    ക്ലൈമാക്സ് കലക്കി.

    ReplyDelete
  11. നന്നായിട്ടുണ്ട് മാഷേ....

    ReplyDelete
  12. നാട്ടില്‍ മിക്ക ചേച്ചിമാരും വീടിന്റെ ഗേറ്റില്‍ വണ്ടി നിര്‍ത്താന്‍ പല നമ്പര്‍ ഇറക്കാറുണ്ട്...
    ദോക്ഷം പറയരുതല്ലോ മിക്ക കിളികളും വായില്‍നോക്കികള്‍ ആയതിനാല്‍ അവര്‍ വേണ്ട സഹായം ചെയ്തു കൊടുക്കും ...
    ഇവിടെ ശ്രീകുട്ടന്‍ പറഞ്ഞ കിളി അല്പം റഫ്‌ ആണോ എന്നൊരു സംശയം ....

    ReplyDelete
  13. ഹഹഹഹ
    ഞാന്‍ വല്ല്യ കാര്യത്തില്‍ വായിച്ചു അവസാന പേര വയിച്ചപ്പോള്‍ ഞാന്‍ ഓഫീസില്‍ നിന്നും ഒന്ന് ചിരിച്ചു
    ഭായി കൊള്ളാം
    പറഞ്ഞ ശൈലി അവസാനത്തെ ആ ട്വിസിറ്റിലേക്ക് എത്തിച്ച്തും കലക്കി

    ReplyDelete
  14. ക്ലൈമാക്സ് ഇഷ്ടപ്പെട്ടു ............ :)

    ReplyDelete
  15. ഞാന്‍ കരുതിയത്‌ വല്യപ്പനെയും കയറ്റി 10 മീറ്റര്‍ പോലും എത്തുന്നതിനു മുന്‍പ്‌ ഇറങ്ങണം എന്ന് അവര്‍ പറയുമെന്നാ.....

    ReplyDelete
  16. ഈ പുളൂസ പതിവ് പോലെ ആയില്ല.
    ഇതൊരു ഓര്മ എന്ന ലേബല്‍ ഇട്ടാല്‍ നന്നാവുമൈരുന്നു.

    ReplyDelete
  17. പ്രീയരേ,

    വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാപേര്‍ക്കും നന്ദി...

    @ മുല്ല,

    പ്രത്യേക നന്ദി അറിയിക്കുന്നു...

    ReplyDelete
  18. ഉം..ഇത് ശരിക്കുള്ള പുളുസു ആയില്ല ശ്രീക്കുട്ടാ.
    നന്നായി എഴുതുന്ന ഒരാളുടെ പുതിയ പോസ്റ്റ് നോക്കുവാന്‍ വരുന്നത് വളരെ പ്രതീക്ഷയോടെയാണ്. ഇതുപോലുള്ള കോളേജില്‍ പോക്കു കഥകളുടെ അതി പ്രസരമല്ലേ നമ്മുടെ ബൂ ലോകത്തില്‍.

    (തുറന്നു പറഞ്ഞതില്‍ പരിഭവിക്കരുത്.എന്‍റെ ബ്ലോഗിലും ഇതുപോലുള്ള തുറന് പറച്ചിലാണ് ഞാനും ഇഷ്ടപ്പെടുന്നത്)

    ReplyDelete
  19. ക്ലൈമാക്സ് കലക്കി.... :)

    ReplyDelete
  20. ശ്രീക്കുട്ട ബസ്‌ പുരാണം നന്നായി..ഓരോ ബസ്സിന്റെ പേരും അതിന്റെ സമയവും എല്ലാം ഓര്‍ത്തു വെക്കുന്നതിനെ സമ്മതിച്ചേ മതിയാവൂ..പിന്നെ ക്ലൈമാക്സ്‌ എനിക്കും ബോധിച്ചില്ല...വേറൊന്നും കൊണ്ടല്ല ഞാന്‍ ഒരു തല്ലു പ്രതീക്ഷിച്ചു നിന്നതാണ്..പോട്ടെ സാരമില്ല നടന്നതല്ലേ പറയാന്‍ പറ്റുള്ളൂ അല്ലെ :-)

    ReplyDelete
  21. അമ്പട പുളുസൂ..
    പുളുവടിച്ചു കളഞ്ഞല്ലോ.....

    ReplyDelete
  22. കുട്ടേട്ടാ നല്ലരീഹിയിൽ പറഞ്ഞു ബസ്സ് വിശേഷങ്ങൾ. ചുറ്റുപാടിനെ നിരീക്ഷിക്കുന്ന എല്ലാവർക്കുമുണ്ടാവും ഇതുപോലത്തെ വിശേഷാൽ യാത്രാനുഭവങ്ങൾ. ആശംസകൾ കുട്ടേട്ടാ.

    ReplyDelete
  23. ശ്രീ കുട്ടാ സംഗതി ഒക്കെ സൂപ്പെരായി നമ്മക്കറിയാം ഓരോമിനുടിന്റെ വിലയും
    പിന്നെ അമ്പതു പൈസ എസ ടി യും കൊടുത്ത് പോണ നിങ്ങള്‍ക്ക് തുരുമ്പ് പിടിക്കാത്ത സ്റ്റീലിന്റെ ബസ്‌ കൊണ്ട് വന്നു തരും ആഹാ

    ReplyDelete
  24. ശ്രീക്കുട്ടാ...

    വായിച്ചു.......
    കൂടുതലൊന്നും പറയാനില്ല എന്റെ കയ്യില്‍ ...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  25. പുതിയ പോസ്റ്റില്ലേ മാഷെ, ഇത് മുമ്പ് വായിച്ചതാണല്ലോ?

    :)

    ReplyDelete
  26. ശ്രീക്കുട്ടന്‍ സ്ടാന്റ്റ് വിട്ടു പോണം.......


    ആദ്യമായാണിവിടെ, ഇനി ഈ പരിസരത്തോക്കെ തന്നെ കാണും :)
    എങ്കില്‍ വണ്ടി വിടട്ടെ...ടിംഗ്...ടിംഗ്.
    ഒരു കാര്യം പറയാന്‍ മറന്നൂ, കാണുന്ന വണ്ടിക്കെല്ലാം കൈ കാണിക്കരുത്!

    ReplyDelete