Tuesday, March 15, 2011

പൊണ്ണത്തടി എന്തുകൊണ്ട് ? ? ?

തന്റെ മുമ്പിലിരിക്കുന്ന പൊണ്ണത്തടിയനായ കുട്ടപ്പനെ നോക്കി കയ്യിലിരുന്ന പേപ്പര്‍വെയിറ്റ് കറക്കിക്കൊണ്ട് ഡോക്ടര്‍ ഗൌരവത്തില്‍ പറഞ്ഞു.

"എന്തായാലും ഈ മരുന്നൊന്നു കഴിച്ചു നോക്കൂ.പിന്നെ ഭക്ഷണരീതിയിലും ചില വ്യത്യാസങ്ങള്‍ വരുത്തണം.രാവിലെ മാക്സിമം രണ്ട് ഇഡ്ഡലിയോ ഒരു ചെറു ദോശയോ കഴിക്കാം.ഉച്ചയ്ക്ക് ഒരു തവിച്ചോറുമാത്രം.രാത്രിയില്‍ ഒരു രണ്ടു ചപ്പാത്തി.അതോടെ തടി കുറഞ്ഞു നല്ല വ്യത്യാസം ഉണ്ടാകും"

"ഇതെല്ലാം ആഹാരത്തിനുമുമ്പാണോ അതിനു ശേഷമാണോ ഡോക്ടര്‍ കഴിക്കേണ്ടത്" കുട്ടപ്പന്റെ ചോദ്യം കേട്ട പേപ്പര്‍വെയിറ്റ് പൊടിഞ്ഞു നിലത്തുവീണു.


സമ്പാദകന്‍ : ശ്രീക്കുട്ടന്‍

3 comments:

  1. ഇത് ഫലിതബിന്ദുക്കളിൽ വായിച്ചതാ...

    “കുട്ടപ്പന്റെ ചോദ്യം കേട്ട പേപ്പര്‍വെയിറ്റ് പൊടിഞ്ഞു നിലത്തുവീണു.” ഇത് നല്ല തമാശ!

    ReplyDelete