നിമയുടെ മുഖത്തൊരു മന്ദസ്മിതം വിരിഞ്ഞു.സ്ത്രീസഹജമായ ലജ്ജയാല്‍ അവള്‍ ഒന്നു ചൂളി.അതെ അവന്‍ തന്നെ തന്നെയാണു നോക്കുന്നത്.കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് അവന്റെ നോട്ടം തന്റെ നേരെ തന്നെ.അല്ലെങ്കിലും ആരും നോക്കിപ്പോകുന്ന രൂപലാവണ്യത്തിനുടമയാണല്ലോ താന്‍.മാത്രമല്ല ഇന്നു താനണിഞ്ഞിരിക്കുന്ന പുതിയ ഡ്രെസ്സില്‍ താനൊരു മാലാഖപോലെയായിരിക്കുന്നുവെന്നു മമ്മിയും പറഞ്ഞതാണല്ലോ.ഇന്നു കോളേജില്‍ ചെല്ലുമ്പോള്‍ തന്റെ ഡ്രെസ്സുകണ്ട് നിഷയും നാന്‍സിയും വിജിയുമെല്ലാം കണ്ണും തള്ളി നിന്നുപോകും.തന്റെ ഡ്രെസ്സിന്റെ വിലകേട്ട് അവളുമാര് അന്തം വിടും.തന്റെ അടുത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന പെണ്‍കുട്ടികളും മറ്റും കൊതിയോടെ തന്റെ ഡ്രെസ്സിലേയ്ക്കു തന്നെ നോക്കുന്നത് കണ്ട് നിമ അല്‍പ്പം അഹങ്കാരത്തോടെ തലയുയര്‍ത്തിനിന്നു.ഇടയ്ക്ക് അറിയാതെന്നവണ്ണം തലതിരിച്ചുനോക്കിയപ്പോള്‍ യുവാവ് തന്നെതന്നെ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുന്നതു കണ്ടപ്പോള്‍ അവളുടെ ഉള്ളില്‍ ചിരി തോന്നി. ബസ്സ് വന്നു നിന്നപ്പോല്‍ തിക്കിത്തിരക്കി നിമയും അതിനുള്ളില്‍ കയറിപ്പറ്റി.ബസ്സിനുള്ളിലെ തിരക്കില്‍ ശരീരങ്ങളോട് മുട്ടിയുരുമ്മി നില്‍ക്കുമ്പോള്‍ സീറ്റുകളിലിരിക്കുന്ന പലരും അവളണിഞ്ഞിരിയ്ക്കുന്ന നേര്‍ത്ത ഡ്രെസ്സിനുള്ളിലൂടെ തെളിഞ്ഞുകാണുന്ന ശരീരത്തിന്റെ നിമ്ന്നോന്നതങ്ങളെ ആര്‍ത്തിയോടെ കണ്ണുകളാല്‍ ഭോഗിയ്ക്കുന്നത് അവളുടെ ശ്രദ്ധയില്‍ പെട്ടില്ല.
"ഇന്നത്തെ പെമ്പിള്ളാരുടെ ഓരോ രീതികളേ .ശിവ ശിവാ എന്തെല്ലാം കാണണം".
സീറ്റിലിരുന്ന വല്യമ്മച്ചി തന്റെ അടുത്തിരുന്ന പേരക്കുട്ടിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് മെല്ലെ മന്ത്രിച്ചു.പേരക്കുട്ടിയാകട്ടെ ആ ഡ്രെസ്സിന്റെ മനോഹാരിതയില്‍ മുഴുകി അച്ഛനോടതേപോലൊന്നു തനിയ്ക്കും മേടിച്ചുതരണമെന്നു വിചാരിച്ചുകൊണ്ട് അതിനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
ശ്രീക്കുട്ടന്‍
കൊള്ളാം, ഒരു മേസോജോക്കെ ഉണ്ട്. ചിലര്‍ വസ്ത്രം ധരിച്ചാലും നഗ്നരായിരിക്കും..
ReplyDeleteകൊള്ളാം ...
ReplyDeleteവളരെ ഇഷ്ടായി ട്ടൊ..
ReplyDeleteഇഷ്ടായി!
ReplyDeleteവായിച്ചഭിപ്രായമറിയിച്ച എല്ലാപേര്‍ക്കും നന്ദീട്ടോ
ReplyDeleteകൊള്ളാം ..
ReplyDelete