എന്റെ പ്രീയപ്പെട്ട കൂനാമ്പാറക്കാരെ,
ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനവും സത്യമാണ്. നിങ്ങള്‍ക്കെല്ലാപേര്‍ക്കുമറിയാമല്ലോ നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ കഴിഞ്ഞ ഒന്നു രണ്ടു മാസമായി മോഷണം വല്ലാതെ കൂടിയ കാര്യം. കള്ളമ്മാരെ പിടിക്കുവാനായി നമ്മളെത്ര ശ്രമിച്ചതാ. പലരാത്രിയിലും കാവല്‍ നിന്നു. എന്നിട്ടോ. ഇന്നു കാവല്‍ നില്‍ക്കുമെങ്കില്‍ നാളെ കള്ളന്‍ വരും. നാളെ നില്‍ക്കുമെങ്കില്‍ നാലുദിവസം കഴിഞ്ഞിട്ട്.നമ്മുടെ വടക്കേലെ ശാന്തചേച്ചിയുടെ വീട്ടില്‍ നിന്നും ലക്ഷണമൊത്ത മൂന്നു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ടാണല്ലോ കള്ളന്‍ തന്റെ ജൈത്രയാത്ര തുടങ്ങിയത്. പിന്നെ രാഘവേട്ടന്റെ ആട്ടിങ്കുട്ടി, പ്രഭാകരന്‍ മാമന്റെ വാഴപ്പണയിലെ പാകമായ അടയ്ക്കയും ആറേഴ് നേന്ത്രക്കുലകളും, താഴെത്തൊടിയിലെ ശങ്കരന്‍ നായരുടെ പറമ്പിലുണ്ടായിരുന്ന കപ്പ, സരോജിനിയമ്മയുടെ വീട്ടിലെ ചായ്പില്‍ നിന്നും പത്ത്മുപ്പത് തേങ്ങയും ഒരു ഓട്ടുരുളിയും,ചായക്കടക്കാരന്‍ ബാലേണ്ണന്റെ കടയില്‍ നിന്നും പലപ്പോഴായി വാഴക്കുലകളും പൊരിയുണ്ടയും സിസ്സര്‍ഫില്‍ട്ടര്‍ സിഗററ്റുകളും. ഹൊ അങ്ങനെ എത്രയെത്ര മോഷണങ്ങള്‍..കള്ളന്റെ പൊടിപോലും കിട്ടിയില്ല. അല്ല എങ്ങനെ കിട്ടാന്‍..
കഴിഞ്ഞയാഴ്ച നാട്ടുകാരെല്ലാപേരും അമ്പലപ്പറമ്പില്‍ വച്ച് പൊതുയോഗം കൂടി ഒരു കടുത്ത തീരുമാനമെടുത്തല്ലോ.നാട്ടുകാരുടെ മനസ്സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്ന കള്ളത്തിരുമാലിയെ എങ്ങിനെയും പിടികൂടുന്നതിനായി രണ്ടു ഖൂര്‍ഖകളെ നിയമിക്കുക എന്ന ഭീകരമായ തീരുമാനം. ഇക്കുറി കള്ളനു പിടിവീഴും എന്ന്‍ എല്ലാപേരും വിശ്വസിച്ചു.ഞാനും. ഒരെണ്ണമായിരുന്നെങ്കില്‍ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.ഇതിപ്പോ രണ്ടുപേരെ വലിയ പാടാ. അതുകൊണ്ട് അപ്പോഴേ ഞാന്‍ ഒരു തീരുമാനമെടുത്തു. സത്യം നിങ്ങളെയറിയിക്കുക.
അതേ പ്രീയപ്പെട്ടവരെ നിങ്ങള്‍ പിടികൂടുവാനായി കണ്ണിലെണ്ണയൊഴിച്ചുകാത്തിരുന്ന ആ കള്ളന്‍ മറ്റാരുമല്ല.അത് ഞാനായിരുന്നു.
ഞെട്ടിയല്ലേ.. എനിക്കറിയാം ഞെട്ടുമെന്ന്‍.
"എടാ കള്ളപൂ...#..#/..മോനേ, നമ്മളെകൂടെ നിന്ന്‍ നമ്മുടെ ......ല്‍ തന്നെ വച്ചുതന്നല്ലെ"
എന്നെല്ലാമുള്ള ഭൂലോക തെറികള് എന്നെ വിളിക്കുന്നത് ഞാന്‍ ഇപ്പൊഴേ കേള്‍ക്കുന്നു.ഇത്രയും നാളും നിങ്ങളോടൊപ്പം നിന്ന്‍ കള്ളനെ പിടിക്കുവാന്‍ ശ്രമിച്ച എന്നെ തിരിച്ചറിയുവാന്‍ കഴിയാതിരുന്ന നിന്നെയൊക്കെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.മണ്ടന്‍ കൊണാപ്പമ്മാര്‍. ഇനി ഗൂര്‍ഖകളെ വയ്ക്കാത്ത കുറവേയുള്ളു. ആ പൈസക്കു വല്ല റമ്മും മേടിച്ചുകുടിച്ച് സമാധാനമായിട്ട് പോയിക്കിടന്നുറങ്ങാന്‍ നോക്കിനെടാ കഴുതകളേ. ഞാന്‍ എന്തായാലും ഇവിടം വിട്ടു ഗൂര്‍ഖകളില്ലാത്ത ഏതെങ്കിലും ഒരു നാട്ടിലേയ്ക്കു പോകുവാന്‍ തീരുമാനിച്ചു. പിന്നെ ഒരു കാര്യം കൂടി.നാടുവിട്ട് പോകുവാന്‍ വണ്ടിക്കൂലിക്ക് കാശില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‍ അതിലുണ്ടായിരുന്ന ചില്ലറ ഞാനെടുത്തിട്ടുണ്ട്. തെണ്ടികള്‍. നൂറുരൂപ തികച്ച് കാണിക്കയില്‍ ഒരു മാസം നിനക്കൊക്കെയിട്ടുകൂടല്ലേ.
ഈ കത്ത് എല്ലാപേരും കാണുന്നതിനും വായിക്കുന്നതിനുമായി വലിയ പേപ്പറിലായെഴുതി ബാലേണ്ണന്റെ കടയിലൊട്ടിക്കുന്നു. ബാലേണ്ണാ പോട്ടേ..നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.പറ്റുകാശ് തന്നുതീര്‍ക്കാതെ പോകുന്നതുകൊണ്ട് എന്നെ ഒരു കള്ളനായി കരുതരുത്. പിന്നെ ഇവിടെയെല്ലാം നോക്കിയിട്ട് സിഗററ്റ് കാണാത്തതുകൊണ്ട് ഒരുകെട്ട് ബീഡി ഞാനെടുക്കുന്നു.തീപ്പെട്ടി എന്റെ കയ്യിലുണ്ട്.നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ് പോകുന്നതില്‍ അതിയായ വിഷമമുണ്ട്. എന്നാലും പോയല്ലേ പറ്റൂ.....
അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.
നിറഞ്ഞകണ്ണുകളോടെ
സ്നേഹപൂര്‍വ്വം
നിങ്ങളുടെ വിശ്വസ്തനായ
...........
ഒപ്പ്.
)))))))))))))))))))ട്ടേ((((((((((((((((((((((
ReplyDeleteബാക്കി വായിചിട്ടാവാം
തീപ്പെട്ടി എങ്കിലും കയ്യില്‍ ഉണ്ടല്ലോ വലിയ കാര്യം
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
കാശില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‍ അതിലുണ്ടായിരുന്ന ചില്ലറ ഞാനെടുത്തിട്ടുണ്ട്. തെണ്ടികള്‍. നൂറുരൂപ തികച്ച് കാണിക്കയില്‍ ഒരു മാസം നിനക്കൊക്കെയിട്ടുകൂടല്ലേ.
ReplyDeleteസത്യം പറ ശ്രീകുട്ടാ ഇതൊക്കെ നീ ഏതു ബ്ലോഗീന്നാ അടിച്ചു മാറ്റിയത് :)
ഒരു കള്ളനു ഇനിയും ഉണ്ടായിരുന്നു പലതും എഴുതാന്‍ ബാക്കി എന്ന് തോന്നുന്നു
മര്‍മ്മമുള്ള നര്‍മ്മം .. ആശംസകള്‍
ചേട്ടാ .....ഇഷ്ടമായി ഇനി ഒരു പ്രേമലേഖനം കൂടി എഴുത്ത് ചിരിക്കട്ടെ എല്ലാ നന്മകളും നേരുന്നു ഏ കുഞ്ഞു മയില്‍പീലി
ReplyDeleteഎനിക്കങ്ങടു വിശ്വസിക്കാന്‍ പറ്റണില്ല....
ReplyDeleteസ്വന്തം കത്ത് ആയത് കൊണ്ടാണോ എന്നറിയില്ല..വളരെ ഒരിജിനാലിട്ടി.. താങ്കളുടെ ഊര് ചുറ്റലിന്റെ രഹസ്യം ഇപ്പൊ പിടികിട്ടി.. അമ്പടാ കേമാ..
ReplyDeleteകുറച്ചു നാൾ കഴിഞ്ഞ് മറ്റൊരു പോസ്റ്റിൽ കള്ളൻ തിരിച്ചു വരുമെന്നു പ്രതീക്ഷിക്കുന്നു!
ReplyDeleteശ്രീകുട്ടൻ ശരിയ്ക്കും ആരാ? അഖി പറഞ്ഞതു പോലെ നല്ല പെർഫെക്ഷൻ!
ReplyDeleteനല്ല പോസ്റ്റ്!
ചുമ്മാതെ കത്തുവായിച്ചേച്ച് ഇപ്പോ എന്നെ എല്ലാരും കൂടി കള്ളനാക്കിയാലുണ്ടല്ലോ..ഇഷ്ടപ്പെട്ടഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...
ReplyDeleteപെരും കള്ളാ...
ReplyDeleteഇഷ്ടപ്പെട്ടു
ഹഹഹഹ...നല്ല തറവാട്ടില്‍ പിറന്ന കള്ളന്‍!!!
ReplyDeleteഞാന്‍ എന്തായാലും ഇവിടം വിട്ടു ഗൂര്‍ഖകളില്ലാത്ത ഏതെങ്കിലും ഒരു നാട്ടിലേയ്ക്കു പോകുവാന്‍ തീരുമാനിച്ചു. പിന്നെ ഒരു കാര്യം കൂടി.നാടുവിട്ട് പോകുവാന്‍ വണ്ടിക്കൂലിക്ക് കാശില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‍ അതിലുണ്ടായിരുന്ന ചില്ലറ ഞാനെടുത്തിട്ടുണ്ട്. തെണ്ടികള്‍. നൂറുരൂപ തികച്ച് കാണിക്കയില്‍ ഒരു മാസം നിനക്കൊക്കെയിട്ടുകൂടല്ലേ...
ReplyDeleteകള്ളാ ശ്രീക്കുട്ടാ അത് ഇയാള ആയിരുന്നല്ലേ?
എടാ കള്ളപൂ...#..#/..മോനേ, നമ്മളെകൂടെ നിന്ന്‍ നമ്മുടെ ......ല്‍ തന്നെ വച്ചുതന്നല്ലെ
ReplyDeleteOru kallante diary kurippukal .... ini ഗൂര്‍ഖകളില്ലാത്ത nattile viseshangal varatte !!!
ReplyDeleteഹമ്പട കള്ളാ..
ReplyDeleteപ്രേമിച്ചു നടന്നവളെ കൂടെക്കൂട്ടിയൊ.. ഇല്ലെങ്കിൽ അവൾക്കെഴുതിയ ലവ് ലെട്ടർ കൂടി പബ്ലിഷ് ചെയ്യണം കള്ള ബട്കൂസെ..:)
ReplyDeletekochu kallaaa....
ReplyDeleteപുതിയ ലോകെഷനില്‍ ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു.
ReplyDeleteസസ്നേഹം,
പഥികൻ
ലാസ്റ്റ് രണ്ട് പോസ്റ്റും കള്ളന്‍ മയമാണല്ലോ ശ്രീകുട്ടാ... എങ്കിലും നന്നായി എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഗൊച്ചു ഗള്ളാ...
ReplyDeleteഹാസ്യം ഇഷ്ടായി ട്ടൊ..ആശംസകള്‍...!
ReplyDelete