Saturday, October 1, 2011

ബുദ്ധിവളരാന്‍ മീന്‍തല


"എന്താടാ സുമേഷേ ഇങ്ങനെ ഒരുമാതിരി ചടഞ്ഞുകുത്തിയിരിക്കുന്നത്. നിനക്കിന്ന്‍ പള്ളിക്കൂടത്തിലൊന്നും പോണ്ടേ"

"ഹോ എന്നാ പറയാനാ ക്ലീറ്റസ്സുചേട്ടാ.ഹോംവര്‍ക്കു ചെയ്തിട്ടില്ല. അതുചെയ്യാതെ സ്കൂളിലോട്ടുചെന്നാല്‍ ആ കാലമാടന്‍ കരുണന്‍മാസ്റ്റര്‍ എന്റെ പുറം പള്ളിപ്പൊറമാക്കും. അതുകൊണ്ടുതന്നെ സ്കൂളിപ്പോണോ പോണ്ടേ എന്നാലോചിച്ചോണ്ടിരിക്കുവാ"

"എടാ ചെക്കാ മര്യാദയ്ക്ക് സ്കൂളീപ്പോവാന്‍ നോക്കെടാ. അല്ല അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ നിനക്ക് ഈ വര്‍ക്കൊക്കെ അന്നന്ന്‍ രാത്രീലും രാത്രീല് ചെയ്തു തീര്‍ത്തൂടെ"

"ഈ കണക്ക് ഒരു മെനക്കെട്ടവിഷയമാ ചേട്ടാ. ഒന്നും തലേക്കേറണില്ലന്നേ. ചേട്ടനൊക്കെ കണക്ക് നല്ല പിടിയല്ലേ.ഈ കണക്ക് എളുപ്പത്തില്‍ പഠിക്കാനായി എന്തെങ്കിലും വഴിയുണ്ടോ. അതായത് നമ്മുടെ ബുദ്ധി കൂട്ടാനായി വല്ല മരുന്നോ ഗുളികയോ അങ്ങനവല്ലതും"

"അങ്ങിനെ ചോദിച്ചാ ഞാനെന്താ പറയുക. നീ മീന്‍ തിന്നാറുണ്ടോ. ഇല്ലെങ്കില്‍ തിന്നണം.എന്റെമ്മച്ചി പറഞ്ഞിട്ടൊള്ളത് നല്ല നെയ്മീനിന്റെ തല വേവിച്ചു തിന്നാല്‍ ബുദ്ധി കൂടുമെന്ന്‍.എനിക്ക് ചെറുപ്പത്തില്‍ അമ്മച്ചി ധാരാളം മീന്‍ തല വേവിച്ചു തന്നിട്ടുണ്ട്"

"ഞാന്‍ മീന്‍ അങ്ങനെ തിന്നില്ല. പൊരിച്ചാല്‍ ഒരെണ്ണമെങ്ങാനും തിന്നും. അപ്പം മീന്‍ തല ഒരുപാടു തിന്നുന്നതുകൊണ്ടാണല്ലേ ചേട്ടനിത്രയ്ക്ക് കണക്കെളുപ്പം"

"പിന്നല്ലാണ്ട്.നീയൊന്ന്‍ വേഗംനടന്നേ.സമയത്തെ ഈ മീന്‍ കൊണ്ട് ചെന്ന്‍ ചന്തേലെത്തിച്ചില്ലേല്‍ മൊത്തം ചീഞ്ഞു നാശകോശമാകും"

"ക്ലീറ്റസ്സുചേട്ടാ എന്നാപ്പിന്നെ എനിക്കും ദിവസോം നല്ല നെയ്മീന്റെ തല ഓരോന്നു കൊണ്ടുത്തരാമോ"

"എടാ ചെക്കാ നെയ്മീന്റെ തലയ്ക്ക് നൂറുരൂപയാ വില. ദിവസോം മേടിക്കുവാന്‍ നിന്റെ കൈയില്‍ കാശെവിടുന്നാ"

"കാശ് പ്രശ്നമല്ല ചേട്ടാ.അമ്മച്ചീടെ അടുത്തൂന്ന്‍ ഞാന്‍ ഒപ്പിച്ചോളാം. എനിക്കു ബുദ്ധികൂട്ടാനായിട്ടാണെന്നുപറഞ്ഞാല്‍ അമ്മച്ചി എത്ര പൈസ വേണേലുംതരും.ഇന്നെനിക്കൊരു മീന് തല താ.ഞാന്‍ അതുകൊണ്ടുക്കാണിച്ച് അമ്മച്ചീട കൈയീന്ന്‍ പൈസാവാങ്ങിച്ച് വൈകിട്ട് ചേട്ടനു തരാം."

നടത്തം നിര്‍ത്തിയ ക്ലീറ്റസ്സ് ഒന്നുരണ്ടുനിമിഷം ആലോചിച്ചുനിന്നശേഷം തന്റെ മീന്‍ കുട്ടയില്‍നിന്നു മുഴുത്ത ഒരു നെയ്മീനെടുത്ത് അതിന്റെ തലമുറിച്ച് ഒരു പേപ്പറില്‍ പൊതിഞ്ഞ് സുമേഷിന്റെ നേരെ നീട്ടി.അവനത് മേടിച്ചിട്ട് അപ്പോള്‍തന്നെ വീട്ടിലേക്കു നടന്നു.ക്ലീറ്റസ്സ് തന്റെ മീനുമായി ചന്തയിലേയ്ക്കും പോയി. അന്നു ക്ലീറ്റസ്സിനു നല്ല കോളായിരുന്നു. കൊണ്ടുവന്ന മീനൊക്കെ പെട്ടന്ന്‍ വിറ്റുതീര്‍ന്നു.തലമുറിച്ച് സുമേഷിനുകൊടുത്ത നെയ്മീന്‍ ക്ലീറ്റസ്സ് 100 രൂപായ്ക്ക് കച്ചവടവും നടത്തി.അന്നു വൈകിട്ട് കുളത്തില്‍ കുളിക്കാന്‍ വന്നപ്പോള്‍ സുമേഷ മീന്‍ തലയുടെ വിലയായി നൂറുരൂപായും കൊടുത്തു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം......

"അല്ല ക്ലീറ്റസ്സുചേട്ടാ എല്ലാദിവസോം എനിക്ക് മീന്‍തല മുറിച്ചുതന്നിട്ട് ആ ബാക്കി മീനെന്തോ ചെയ്യും"

ക്ലീറ്റസ്സ് നടത്തം നിറു‍ത്തി സുമേഷിനെ ഒന്നുനോക്കിയിട്ട് വീണ്ടും സൈക്കില്‍ ഉരുട്ടിനീങ്ങാനാരംഭിച്ചു.കൂടെ സുമേഷും.

"ഒരു നെയ്മീനെന്താവില ക്ലീറ്റസ്സുചേട്ടാ"

"നൂറുരൂപാ.എന്താ ചോദിച്ചേ"

"ഹേയ് ഒന്നുമില്ല.ഞാന്‍ നൂറുരൂപാ തന്ന്‍ ദിവസവും വെറും മീന്‍ തലമാത്രം വാങ്ങുന്നതിനേക്കാളും നല്ലത് ആ നെയ്മീന്‍ മുഴുവനായും വാങ്ങുന്നതല്ലേ"

ബ്രേക്കിട്ടതുപോലെ ക്ലീറ്റസ് അവിടെ നിന്നു.

"ഇതാ നൂറുരൂപാ. ഇന്ന്‍ തലമാത്രമായിട്ടല്ല മുഴുവന്‍ മീന്‍തന്നെ തന്നേ"

സുമേഷ് പോക്കറ്റില്‍നിന്നു രൂപായെടുത്തു ക്ലീറ്റസ്സിനുനേരെനീട്ടി.

"ഇനി നീ മീന്തലതിന്നേണ്ട കാര്യമില്ല.നിന്റെ ബുദ്ധികൂടി".

പറഞ്ഞതും സൈക്കിളില്‍ കയറി ക്ലീറ്റസ് ചവിട്ടിനീങ്ങിയതും ഒരുമിച്ചായിരുന്നു

ശുഭം

(സഹമുറിയനായിരുന്ന ജോസ് അച്ചായനു കടപ്പാട്)

ശ്രീ

20 comments:

  1. കഥയിലും കാര്യമുണ്ട്...

    ReplyDelete
  2. കഥയിലും കാര്യമുണ്ട്...

    ReplyDelete
  3. പാവം സുമേഷ് എന്തായാലും അവസാനം ബുദ്ധി വച്ചല്ലോ അത് മതി
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  4. APPO MEEN THALA THINNAL BUDHI VAYKKUM ALLE...!!!!!!!!

    ReplyDelete
  5. അവസാന വരി അതിലാണ് എല്ലാം

    ReplyDelete
  6. ഹ ഹ ഹ അവസാനം ആശാന് തന്നെ പണികിട്ടി

    ReplyDelete
  7. പലര്‍ക്കും മീന്‍ തല തിന്നേണ്ടുന്ന കുഴപ്പങ്ങള്‍ ഉള്ളതായി അറിവുണ്ട്.

    ReplyDelete
  8. മീന്‍ മനസിനും ശരീരത്തിനും ഉത്തമ പോഷണം നല്‍കുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ..മീന്‍ ഗുളിക ,മീന്‍ എണ്ണ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇതിനായി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്..കഥയില്‍ കാര്യം ഉണ്ട് ..ശ്രീക്കുട്ടാ ..:)

    ReplyDelete
  9. ആടിന്‍റെ ഓരോ ഭാഗങ്ങള്‍ സൂപ്പ് വെച്ച് കുടിച്ചാല്‍ മനുഷ്യന്‍റെ അതാത് ഭാഗങ്ങള്‍ക്ക് ഗുണം ചെയ്യും എന്ന് അമ്മമ്മ പറഞ്ഞപ്പോള്‍ ചെറുമോന്‍ ചോദിച്ചു,അപ്പൊ വാലിന്‍റെ സൂപ്പ് കൂടിച്ചാല്‍ മനുഷ്യനില്‍ ഏത് ഭാഗമാണ്‍ ഗുണം ചെയ്യാന്ന്...കേട്ടിട്ടുണ്ടോ ഇത്..ഇല്ലല്ലോ, കാരണം ഇതു കുടുംബത്തില്‍ ശരിയ്ക്കും നടന്ന കഥയാ..അതുപോലെയായി..!

    അവതരണം കേമമാണ്‍ ട്ടൊ..ഇങ്ങനെ ഇരുന്ന് ചിരിയ്ക്കാന്‍ ഒരു രസം...ആശംസകള്‍ ശ്രീക്കുട്ടന്‍.

    ReplyDelete
  10. ഹ ഹ..അവസാന പഞ്ച് ഇഷ്ടായി..

    ReplyDelete
  11. ക്ലൈമാക്സില്‍ തകര്‍ത്തു....

    ReplyDelete
  12. എല്ലാപേര്‍ക്കും ബുദ്ധി വച്ചല്ലേ...ആര്‍ക്കെങ്കിലും നെയ്മീന്റെ തലവേണോ...

    ഇവിടം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത എല്ലാപേര്‍ക്കും നന്ദി...

    ReplyDelete
  13. പ്രൊഫൈലിലെ വാക്കുകള്‍ കിടിലം.

    ഈ പോസ്റ്റ്‌ കിക്കിടിലം.
    ഹഹഹാ..
    തന്റെ തല സോറി, മീന്‍തല നന്നായി!

    ReplyDelete
  14. നീയും ഇനി മീന്തല തിന്നണ്ട.. നിനക്കും ബുദ്ധി കൂടി വരുന്നുണ്ട് ... ;)

    ക്ലൈമാക്സ് കലക്കി..

    ReplyDelete
  15. ശ്രീ കുട്ടാ ക്ലൈമാക്ഷ് കലക്കി അടിപൊളി ആയി അപ്പൊ നീ ചെറുപ്പം മുതലേ അതൊരു ഗടി ആണ് അല്ലെ

    ReplyDelete