Thursday, October 27, 2011

മനുവിന്റെ ആദ്യചുംബനം

ബീച്ചിലെ ഒഴിഞ്ഞകോണിലായിരിക്കുമ്പോഴും മനു ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആരെങ്കിലും കണ്ടാല്‍ പിന്നെ..ഹൊ ഓര്‍ക്കുമ്പോല്‍ തന്നെ ശരീരമാകെ വിറയ്ക്കുന്നു.തന്നേയും ഒരു പെണ്‍കുട്ടിയേയും ഇവിടെ കണ്ടെന്നെങ്ങാനും വീട്ടിലറിഞ്ഞാല്‍.അച്ഛനെ പിന്നും സഹിക്കാം.ചേട്ടന്‍ തന്നെ തല്ലിക്കൊല്ലും.ഇപ്പോല്‍ തന്നെ താന്‍ ഒന്നും പഠിക്കാതെ കറങ്ങിനടക്കുകയാണെന്നും പറഞ്ഞു കൊല്ലാതെ കൊല്ലുന്നുണ്ട്.

"മനുവെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നതു".നിഷയുടെ ചോദ്യമാണു മനുവിനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.

"ഹെയ് ഒന്നുമില്ല.ഞാന്‍ വെറുതേ എന്തൊക്കെയോ ആലോചിച്ചിരുന്നുപോയി".

"മനുവിനു പേടിയുണ്ടോ".

"എന്തിനു"
"അല്ല ഒരു പെണ്‍കുട്ടിയുമായി ബീച്ചിലും മറ്റും കറങ്ങിനടക്കുന്നതിനു"

"അങ്ങിനെയൊന്നുമില്ല.ചേട്ടനറിഞ്ഞാല്‍ കുഴപ്പമാ.അതോര്‍ക്കുമ്പം ഒരു ടെന്‍ഷന്‍.അത്രേയുള്ളു".

"മനു ഇത്ര പാവമായിപ്പോയല്ലോ.ഇങ്ങനെ പേടിയ്ക്കാമോ.എന്നെ നോക്കു.ഞാന്‍ എത്ര കൂളായിരിക്കുന്നു"

"അതു പിന്നെ ഞാനാദ്യമായിട്ടാണിങ്ങനെ.അതിന്റെ ഒരു...

"മനു എന്തെങ്കിലും പറയൂ.നിന്റെ സംസാരം കേള്‍ക്കാന്‍ എന്തു രസമാണെന്നോ"

"അത്രയ്ക്കിഷ്ടമാണോ എന്റെ സംസാരം "

"ങ്ഹും..ശരിക്കും..ഞാനൊരു കാര്യം ചോദിച്ചോട്ടെ..എന്നെ എപ്പോഴാണു മനു ഇഷ്ടപ്പെട്ടുതുടങ്ങിയത്"

ഒരു നിമിഷം ആലോചനാഭാവത്തിലിരുന്ന ശേഷം മനു പറഞ്ഞു.

"കൂട്ടുകാരികള്‍ക്കൊപ്പം ഒരു ഇളം മഞ്ഞ ചുരിദാറും ധരിച്ചുകൊണ്ട് പടവുകളിറങ്ങി വരവേ എന്റെ കയ്യിലൊന്നു മുട്ടിയില്ലേ.സത്യത്തില്‍ ഞാന്‍ ആ നിമിഷം തന്നെ കൊതിച്ചുപോയി.അന്നെന്റെ സ്വപ്നത്തില്‍ മുഴുവന്‍ ഒരു വെള്ളമാലാഖയെപ്പോലെ നിഷയായിരുന്നു.പിന്നെ പിന്നെ ഞാന്‍ കോളേജില്‍ വരുന്നതുപോലും തന്നെകാണുവാന്‍ വേണ്ടി മാത്രമായിരുന്നു.നിഷക്കെന്നോട് എപ്പോഴാണിഷ്ടം തോന്നിയത്."

"എനിക്കറിയില്ല മനു.എന്നെ തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകളെ ഞാന്‍ തിറിച്ചറിഞ്ഞപ്പോള്‍ എനിക്കെന്തോ പോലെതോന്നി.ആദ്യമവഗണിച്ചെങ്കിലും പിന്നെ പിന്നെ ആ കണ്ണുകള്‍ക്കുടമയെ ഞാനും നോക്കുവാനാരംഭിച്ചു.എപ്പോഴോ എന്റെ മനസ്സിലും ആ രൂപം പതിഞ്ഞുപോയി.ഒടുവില്‍ ദേ ഇപ്പോള്‍ ഈ വിശാലമായ മണല്‍പ്പരപ്പില്‍ ഞാനാ കണ്ണുകള്‍ക്കുടമയുമായി സല്ലപിക്കുന്നു."

"താന്‍ മനോഹരമായി സംസാരിക്കുന്നു".

"മനുവും"

എന്തെല്ലാമോ പറയണമെന്നുണ്ട്.പക്ഷേ ഒന്നും പുറത്തേയ്ക്കു വരുന്നില്ല. മനു ആകെ അസ്വസ്ഥതയോടെ ചുറ്റും നോക്കി.തങ്ങളിരിക്കുന്നതിനടുത്തൊന്നുമാരുമില്ല.അവന്‍ തിരിഞ്ഞു നിഷയെ നോക്കി.കാറ്റത്തുപാറിപ്പറക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കുന്ന അവളെ അവന്‍ സാകൂതത്തോടെ നോക്കി.ഈ ലോകത്തുള്ള ഏറ്റവും സുന്ദരി നിഷയാണെന്നവനു തോന്നി.അവളുടെ അടുത്തു ചേര്‍ന്നിരിയ്ക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിയുടെ ലോകത്തേയ്ക്കുയര്‍ത്തപ്പെടുന്നതായി മനുവിനനുഭവപ്പെട്ടു.

നിഷ നോക്കുമ്പോള്‍ തന്നെ തന്നെ നോക്കിയിരിക്കുന്ന മനുവിനെയാണു കണ്ടതു.അവന്റെ വലതുകൈ മണലിലൂടെ അരിച്ചരിച്ചെത്തി തന്റെ കൈകളില്‍ മുറുകെപിടിച്ചപ്പോല്‍ ശരീരത്തിലൂടെ ഒരു വൈദ്യുതതരംഗം കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. നാണത്തില്‍ കുതിര്‍ന്ന അവളുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് അവനവളുടെ മിഴികളിലേയ്ക്കു സൂക്ഷിച്ചുനോക്കി.ആ നോട്ടം നേരിടാനാവാതെ നിഷ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.പെട്ടന്നു മനു നിഷയുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ അമര്‍ത്തിയൊരുമ്മ വച്ചുകൊണ്ടവളെ തന്റെ ശരീരത്തോടു ചേര്‍ത്തുകെട്ടിപ്പിടിച്ചു.ആകെ തളര്‍ന്ന നിഷ ആ ചുംബനമേറ്റുവാങ്ങിക്കൊണ്ട് ഒന്നു കുതറുകപോലും ചെയ്യാതെ അവന്റെ ദേഹത്തോടൊട്ടിചേര്‍ന്നിരുന്നു.ആ സുഖലഹരിയില്‍ മനു തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

........................................................................................................................................................................

വല്ലാത്ത ബഹളം കേട്ട് മനു കണ്ണുതുറന്നുനോക്കി.ക്രൂദ്ധമായ മിഴികളുമായി വളരെ വലിയ ഒച്ചയില്‍ സംസാരിക്കുന്ന ചേട്ടനെകണ്ടവന്‍ ഒന്നു ഞെട്ടി.

"ആദ്യം എന്തെല്ലാമോ വര്‍ത്തമാനം പറഞ്ഞുകൊണ്ടവനെന്റെ കൈകള്‍പിടിച്ചുഞെരിച്ചു.പിന്നെ.ഞാനെങ്ങനെ അമ്മയോടുപറയും.കണ്ട പെണ്ണുങ്ങളേയുമോര്‍മ്മിച്ചുകിടന്നു അവനിന്നെന്റെ ചുണ്ടു കടിച്ചുമുറിച്ചു.നാളെയിനിയെന്തുചെയ്യില്ല എന്നാരുകണ്ടു.ഞാനിനിയെങ്ങനെ ഇവന്റെ കൂടെ ഒരു കട്ടിലില്‍ കിടക്കും".

ബഹളം കേട്ടോടിവന്ന അമ്മയോടായി ചേട്ടന്‍ പറയുന്നതുകേട്ടിട്ട് തന്നെ തന്നെ തുറിച്ച്നോക്കുന്ന അമ്മയെക്കണ്ട് ആ നിമിഷം ഉടലോടുകൂടി ഭൂമിയിലേയ്ക്കാഴ്ന്നുപോയെങ്കിലെന്നു ആത്മാര്‍ഥമായും മനു ആഗ്രഹിച്ചുപോയി.

ശുഭം

ശ്രീക്കുട്ടന്‍

28 comments:

  1. ആദ്യകാലത്തെഴുതിയ ഉരുപ്പടികളിലൊന്ന്‍.അന്നാരും തിരിഞ്ഞുനോക്കിയില്ല.ഒരിക്കല്‍ക്കൂടി ശ്രമിച്ചുനോക്കുവാണ്..തല്ലരുത്..

    ReplyDelete
  2. മുന്‍പ്‌ വായിച്ചിട്ടുണ്ട് ...... :)

    ReplyDelete
  3. ഹി ഹി ..മനു അച്ഛന്റെ ഒപ്പം കിടകാഞ്ഞത് നന്നായി .....എല്ലാ നന്മകളും നേരുന്ന്നു ഈ കുഞ്ഞു മയില്‍പീലി ......

    ReplyDelete
  4. ആദ്യത്തെ ഉരുപ്പടിയാനെന്കിലും ഞാന്‍ ഈ ബ്ലോഗ്ഗില്‍ ആദ്യം വായിക്കുന്നത് ഇതാണ്... കേട്ട് പഴകിയ ഒരു പഴഞ്ചന്‍ ക്ലൈമാക്സ്‌ ...

    ഈ എഴുത്ത് മോശമെന്നല്ല... ഈ ക്ലൈമാക്സ്‌ പല ബ്ലോഗ്ഗിലും , സിനിമയിലും, ഫേസ് ബുക്കിലും ഒക്കെ വായിച്ചതാണ്... മടുത്തതാണ്...
    ഈയുള്ളവനും എഴുതിയിട്ടുണ്ട്.. രണ്ടായിരത്തി എട്ടിലെ എന്റെ കോളേജ് മാസികയില്‍... ആ കഥ ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ പോലും ഇട്ടിട്ടില്ല.. കാരണം ആ വിഷയം അത്ര കണ്ടു പഴകിയത് കൊണ്ട് മാത്രം...


    ആശംസകള്‍...

    ReplyDelete
  5. പാവം ചേട്ടന്‍.....ഭൂമിയിലേക് താഴ്ന്നു പോയാല്‍ മതീന്ന് ആളുകള്‍ പറയുന്നതിന്റെ കാരണം ഇപ്പഴാണ് മനസിലായത്..:)

    ReplyDelete
  6. ഹാ .. അത് ശരി..... ഞാന്‍ കരുതി ചേട്ടനാകും വില്ലന്‍ എന്ന് ... അയാള്‍ ഒരു പാവം ... നീയാണ് പടക്കം ... കൊള്ളാം ... ആ പാവത്തിന്റെ കഴുത്തു കടിച്ചു മുറിക്കാഞ്ഞത് ഭാഗ്യം

    ReplyDelete
  7. @ നൌഷൂ.

    ഞാന്‍ മുങ്കൂര്‍ ജാമ്യമെടുത്തിരുന്നു.

    @ മയില്‍പീലി & ചില്ലുജാലകങ്ങള്‍,

    വായനയ്ക്കും അഭിപ്രായത്തിനും നന്ദീട്ടൊ

    @ khaadu,

    ക്ഷമിച്ചുകള ആശാനേ..എന്നെക്കൊണ്ടൊക്കുന്നതല്ലേ എഴുതാനാവൂ...പിന്നെ വായനയ്ക്കും അഭിപ്രായത്തിനും പെരുത്ത് നന്ദി...

    ReplyDelete
  8. കടിച്ചുമുറിച്ചത് മോശമായിപ്പോയി.. :)

    ReplyDelete
  9. ഇതാണല്ലേ മധുര സ്വപ്നം... :)

    ReplyDelete
  10. ചിരിക്കും ചന്തിക്കും ഓരോന്ന്...

    ReplyDelete
  11. അല്ലെങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ ഒറ്റയ്ക് കിടക്കുനതാ നല്ലത്

    ReplyDelete
  12. ഇതൊരുമാതിരി ഒടുക്കത്തെ ചുംബനം ആയിപ്പോയി.....

    ReplyDelete
  13. ഇതിനു വേണം ഒരു ഭാഗ്യ എന്തെരു സ്വപ്നം

    ReplyDelete
  14. എന്റമ്മേ..എന്തൊരു സ്വപ്നം...

    ReplyDelete
  15. മനുവിന്റെ ചുംബനം സോറി സ്വപ്നം പങ്കുവയ്ക്കാനെത്തിയ എല്ലാപേര്‍ക്കും നന്ദി കേട്ടോ.ചെക്കനെ ഒറ്റയ്ക്ക് കെടത്തുവാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന്‍ സന്തോഷസമേതം ഏവരേയും അറിയിച്ചുകൊള്ളുന്നു...

    ReplyDelete
  16. മാറ്റിക്കിടത്തിയത് നന്നായി..ഇന്ന് ചേട്ടന്റെ ചുണ്ടല്ലേ പോയുള്ളൂ...

    ReplyDelete
  17. ആദ്യ ചുബനം ചുണ്ടിനു നല്‍കിയത് നന്നായി....

    ReplyDelete
  18. ഈ ചേട്ടന്‍മാരൊക്കെ ഇങ്ങനെ തോടങ്ഗ്ങ്ഗ്യാലോ?

    ReplyDelete
  19. ഒരു തുണ്ട് കഥ വായിച്ച പോലുണ്ട്. . . . സത്യം പറയാമല്ലോ ഇഷ്ടപെട്ടില്ല. . . .

    ReplyDelete
  20. എന്റെ ശ്രീക്കുട്ടേട്ടാ,എനിക്കിപ്പോ പേടിയായിത്തുടങ്ങി ഞാനും ചേട്ടന്റെ കൂടെയാ കിടക്കുന്നേ. പക്ഷെ എനിക്കുറപ്പുണ്ട് സ്വപ്നത്തിലേതുപോലെ ആയിരിക്കില്ല ക്ലൈമാക്സ് ന്ന്.കാരണം എന്റെയല്ലേ ഏട്ടൻ! ഞാനാദ്യമായാ ട്ടോ ഇവിടെ,
    എനിക്കിഷ്റ്റായി,കാരണം ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ഒരു ബുജി അല്ല,അതോണ്ടാവും.

    ReplyDelete
  21. എന്നാലും എന്‍റെ ശ്രീക്കുട്ടാ.. സ്വന്തം അനുഭവമല്ലല്ലോ അല്ലേ :)

    ReplyDelete
  22. കുട്ടികളെ എപ്പോഴും ഒറ്റയ്ക്ക് കിടത്തണം അല്ലെ ?

    ReplyDelete
  23. സത്യം! ഏതോ ഒരു ദുരന്തം വരാനിരിക്കുന്നുണ്ട്!!!

    ReplyDelete
  24. "അവളെ അവന്‍ സാകൂതത്തോടെ നോക്കി" ഇത് വേണ്ടില്ലായിരുന്നു. സാകൂതം നോക്കിയാല്‍ തന്നെ മതിയായിരുന്നു. അതല്ലെങ്കില്‍ കൗതുകത്തോടെ.

    ReplyDelete
  25. സ്വപ്നമായിരുന്നല്ലേ ..? :-)

    ReplyDelete
  26. ഹഹഹഹ.... അതുകൊള്ളാം. പാവം ചേട്ടനെ തത്തമ്മചൂണ്ടനാക്കി അല്ലേ? :-)

    ReplyDelete