Sunday, January 20, 2013

മഹാഭാരതം (പുരാണങ്ങളിലൂടെയൊരു സഞ്ചാരം- ഭാഗം 2)



ചുമ്മാതൊരു രസത്തിനു പുരാണങ്ങളിലൂടെയൊന്നു മുങ്ങാമെന്ന്‍ കരുതിയാണു ആദ്യഭാഗം തയ്യാറാക്കിയത്. ചങ്ങാതിമാരും ഗൂഗിളും ഒക്കെ സഹായിച്ചായിരുന്നു ആ പരതിനടപ്പ്. ആ ഭാഗം വായിച്ചിഷ്ടമായീയെന്നറിയിച്ച പല കൂട്ടുകാരും ഒരല്‍പ്പം വിശദീകരണത്തോടുകൂടി ഇതു തുടര്‍ന്നാല്‍ നന്നായിരിക്കുമെന്ന്‍ പറഞ്ഞതനുസരിച്ചാണു ഇപ്രാവശ്യം അല്‍പ്പം വിശാലമാക്കുന്നത്. ഈ പറഞ്ഞിരിക്കുന്നതില്‍ ഒന്നുപോലും എന്റെയല്ല. മറിച്ച് വിക്കീപീഡിയയില്‍ നിന്നും കടം കൊണ്ടതാണ്. അതിനു വലിയൊരളവുവരെ എന്നെ സഹായിച്ചത് സ്നേഹിതന്‍ അരുണ്‍ ചാത്തന്‍പൊന്നത്താണ്. മഹാഭാരതത്തെപ്പറ്റി അല്‍പ്പം പറയാമെന്നുവച്ചാല്‍ അത് സമുദ്രത്തില്‍ നിന്നും കൈക്കുമ്പിളില്‍ വെള്ളം കോരിയെടുക്കുന്നതുപോലെ വിഫലമായ ഒന്നാണു. എന്നിരുന്നാലും ഒരു ലളിതമായ രീതിയില്‍ ആക്കഥ പറയുവാന്‍ ശ്രമിച്ചു നോക്കുവാണു. അത്രമാത്രം. തെറ്റുകുറ്റങ്ങളുണ്ടാവുക സ്വാഭാവികം. കൂടുതലറിയാവുന്നവര്‍ പറഞ്ഞുതരിക....

ഇതിനു മുമ്പുള്ള ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ നോക്കുക.

പുരാണങ്ങളിലൂടെയൊരു സഞ്ചാരം - ഭാഗം 1


മഹാഭാരതം......

 ഭാരതത്തിന്റെ ഇതിഹാസങ്ങളില്‍ ഒന്നും പ്രഥമസ്ഥാനത്തു നില്‍ക്കുകയും ചെയ്യുന്ന അതിബൃഹത്തായ ഒരു ഗ്രന്ഥം. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഇതിഹാസഗ്രന്ഥങ്ങളില്‍ ഒന്നാണിത്. മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കപ്പെടുന്നുണ്ട്. കഥകളും ഉപകഥകളും അവയുടെ വേര്‍തിരിവുമൊക്കെയായി ലക്ഷക്കണക്കിനുശ്ലോകങ്ങളുള്ള ഒരു ബൃഹദ് ഗ്രന്ഥമാണു മഹാഭാരതം. വ്യാസമഹര്‍ഷിയാണു മഹാഭാരതത്തിന്റെ രചയിതാവായി അറിയപ്പെടുന്നത്. വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന കൃഷ്ണദ്വൈപായനൻ. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം വേദവ്യാസന്‍ എന്നറിയപ്പെട്ടു.

തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.

പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌.

1. ആദിപർവ്വം
2. സഭാപർവ്വം
3. വനപർവ്വം
4. വിരാടപർവ്വം
5. ഉദ്യോഗപർവ്വം
6. ഭീഷ്മപർവ്വം
7. ദ്രോണപർവ്വം
8. കർണ്ണപർവ്വം
9. ശല്യപർവ്വം
10.സൗപ്തികപർവ്വം
11.സ്ത്രീപർവ്വം
12.ശാന്തിപർവ്വം
13.അനുശാസനപർവ്വം
14.അശ്വമേധപർവ്വം
15.ആശ്രമവാസികപർവ്വം
16.മൗസലപർവ്വം
17.മഹാപ്രാസ്ഥാനിക പർവ്വം
18.സ്വർഗ്ഗാരോഹണപർവ്വം

എന്നിവയാണവ. ഈ ഓരോ പര്‍വ്വത്തിനും ഉപ പര്‍വ്വങ്ങളും അവയെ തന്നെ പലപല അധ്യായങ്ങളുമായും തിരിച്ചിരിക്കുന്നു.


മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

കുരുവംശ രാജാവായ ശന്തനുവിന്റെയും മുക്കുവകന്യകയായ സത്യവതിയുടെയും പുത്രന്മാരായിരുന്നു വിചിത്രവീര്യനും ചിത്രാംഗദനും. ശന്തനുരാജാവിന് ഗംഗാദേവിയിൽ ജനിച്ച പുത്രനാണ് ഭീഷ്മർ എന്നു പ്രസിദ്ധനായ ഗംഗാദത്തൻ. ശന്തനു സത്യവതിയിൽ അനുരാഗബദ്ധനായപ്പോൾ ആ വിവാഹം നടക്കണമെങ്കിൽ സത്യവതിയിൽ ജനിക്കുന്ന പുത്രന് രാജ്യഭാരം നല്കണമെന്ന് നിബന്ധന വച്ചു. താൻ രാജാവാകാനാഗ്രഹിക്കുന്നില്ല എന്നും നിത്യബ്രഹ്മചാരിയായിരിക്കുമെന്നും ഗംഗാദത്തൻ ശപഥം ചെയ്തു. ഈ ശപഥത്തിന്റെപേരിൽ അദ്ദേഹം ഭീഷ്മർ എന്നറിയപ്പെട്ടു. ഭീഷ്മർ സ്വയംവരസദസ്സിൽനിന്ന് ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ രാജ്ഞിമാരാക്കിയവരാണ് അംബികയും അംബാലികയും. എന്നാൽ വിചിത്രവീര്യൻ സന്താനജനനത്തിനു മുമ്പ് മരണമടഞ്ഞതിനാൽ സത്യവതിയുടെതന്നെ പുത്രനായ വേദവ്യാസനെ അംബികയിലും അംബാലികയിലും സന്താനോത്പാദനത്തിന് നിയോഗിക്കുകയാണുണ്ടായത്. വൃദ്ധനും താപസനുമായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേർപ്പെട്ടു എന്നും അതിനാൽ ആ സംഭോഗഫലമായുണ്ടായ ധൃതരാഷ്ട്രർ അന്ധനും പാണ്ഡു പാണ്ഡുവർണനും ആയി എന്നുമാണ് കഥ. രാജ്ഞിയുടെ തോഴി സന്തോഷപൂർവം വേദവ്യാസനെ സ്വീകരിച്ചു. ഇവർക്കു ജനിച്ച പുത്രനാണ് വിദുരർ. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായ ഗാന്ധാരിയായിരുന്നു ധൃതരാഷ്ട്രരുടെ പത്നി. തന്റെ ഭർത്താവ് അന്ധനായതിനാൽ രാജ്ഞിയായി കൊട്ടാരത്തിൽ വന്നപ്പോൾ മുതൽ സ്വയം കണ്ണ് മൂടിക്കെട്ടി ഭർത്താവിന്റെ ശുശ്രൂഷയിൽ നിരതയാവുകയായിരുന്നു ഗാന്ധാരി.

ജ്യേഷ്ഠന്റെ അന്ധതകാരണം പാണ്ഡുവായിരുന്നു രാജാവായത്. മാദ്രരാജന്റെ പുത്രി മാദ്രിയും കുന്തീഭോജന്റെ പുത്രി കുന്തിയുമായിരുന്നു പാണ്ഡുവിന്റെ പത്നിമാർ. പത്നീസ്പർശനത്താൽ മരണം സംഭവിക്കുമെന്ന് പാണ്ഡുവിന് മുനിശാപമുണ്ടായപ്പോൾ കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തിൽ പോയി പാണ്ഡു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. ഈ സന്ദർഭത്തിൽ ധൃതരാഷ്ട്രരാണ് രാജ്യഭരണം നിർവഹിച്ചത്. മുമ്പ് ദുര്‍വ്വാസ്സാവ് മഹര്‍ഷിയില്‍ നിന്നും ലഭിച്ച  വിശിഷ്ടമന്ത്രങ്ങള്‍ ഉപയോഗിച്ച് കുന്തി യഥാക്രമം യമദേവനില്‍ നിന്നും വായുഭഗവാനില്‍ നിന്നും ഇന്ദ്രനില്‍ നിന്നും യുധിഷ്ടിരന്‍, ഭീമന്‍, അര്‍ജ്ജുനന്‍ എന്നീ പുത്രന്മാരെ പ്രസവിക്കുകയുണ്ടായി. പ്രസ്തുതമന്ത്രം കന്യകയായിരിക്കേ കൌതുകത്തിനു കുന്തി സൂര്യഭഗവാനെയോര്‍ത്ത് ജപിക്കുകയും പ്രത്യക്ഷനായ സൂര്യനില്‍ നിന്നും കര്‍ണനെ പ്രസവിക്കുവാനിടയാകുകയും ചെയ്ത കുന്തി ആ കുഞ്ഞിനെ ഉപേക്ഷിക്കുകയുണ്ടായി.പില്‍ക്കാലത്ത് കര്‍ണ്ണന്‍ പാണ്ഡവരുടെ എതിര്‍ചേരിയോട് ചേര്‍ന്ന്‍ അവരോട് പടവെട്ടുകയും അര്‍ജ്ജുനന്റെ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചിരുന്ന ഒരു മന്ത്രം സപത്നിയായിരുന്ന മാദ്രിയ്ക്ക് നല്‍കുകയും അവര്‍ അത് അശ്വിനീ ദേവന്മാരെ മനസ്സിലോര്‍ത്ത് ചൊല്ലുകയും ചെയ്യുകയും തല്‍ഫലമായി ജനിച്ച രണ്ടു പുത്രന്മാര്‍ നകുലസഹദേവന്മാര്‍ എന്നറിയപ്പെടുകയും ചെയ്തു. 

ഈ അഞ്ചുപേരും പഞ്ച പാണ്ഡവര്‍ എന്നറിയപ്പെട്ടു.

1. യുധിഷ്ടിരന്‍ - യമദേവന്റെ പുത്രന്‍
2. ഭീമന്‍      - വായൂ ദേവന്റെ പുത്രന്‍
3. അര്‍ജ്ജുനന്‍ - ഇന്ദ്രപുത്രന്‍
4. നകുലന്‍
5. സഹദേവന്‍ - ഇവര്‍ രണ്ടുപേരും, അശ്വിനീദേവന്മാരുടെ പുത്രന്മാര്‍

ഒരിക്കൽ വ്യാസൻ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് ഹസ്തിനപുരത്തിൽ എത്തിച്ചേർന്നപ്പോൾ ഗാന്ധാരി അദ്ദേഹത്തിന് ആഹാരപാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. സന്തുഷ്ടനായ വ്യാസൻ അവളോട് ഒരു വരം ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. അതനുസരിച്ച് ഗാന്ധാരി ധൃത്രാഷ്ട്രരിൽനിന്നും നൂറ് മക്കൾ ജനിക്കുന്നതിനുള്ള വരം ആവശ്യപ്പെടുകയും വ്യാസൻ നൽകുകയും ചെയ്തു. ഗാന്ധാരി ഗർഭം ധരിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും അവൾ പ്രസവിച്ചില്ല. കുന്തി പ്രസവിച്ചതറിഞ്ഞപ്പോൾ ഗാന്ധാരിക്ക് ശോകമുണ്ടായി. അവൾ ആരുമറിയാതെ ഗർഭം ഉടയ്ക്കുകയും ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസൻ മാംസക്കഷണം നൂറ്റൊന്നു കഷണങ്ങളായി മുറിച്ച് നെയ്ക്കുടങ്ങളിൽ രഹസ്യമായി സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. കുടങ്ങൾ യഥാകാലം പിളർന്ന് നൂറ് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. ഈ കുട്ടികളാണു നൂറ്റവര്‍ എന്നറിയപ്പെടുന്ന കൌരവര്‍.. 

1.  ദുര്യോധനൻ
2.  ദുശ്ശാസനൻ
3.  ദുസ്സഹൻ
4.  ദുശ്ശലൻ
5.  ജലഗന്ധൻ
6.  സമൻ
7.  സഹൻ
8.  വിന്ദൻ
9.  അനുവിന്ദൻ
10. ദുർദ്ധർഷൻ
11. സുബാഹു
12. ദുഷ്പ്രധർഷണൻ
13. ദുർമ്മർഷണൻ
14. ദുർമ്മുഖൻ
15. ദുഷ്ക്കർണ്ണൻ
16. കർണ്ണൻ
17. വികർണ്ണൻ
18. ശലൻ
19. സത്വൻ
20. സുലോചനൻ
21. ചിത്രൻ
22. ഉപചിത്രൻ
23. ചിത്രാക്ഷൻ
24. ചാരുചിത്രൻ
25. ശരാസനൻ
26. ദുർമ്മദൻ
27. ദുർവിഗാഹൻ
28. വിവിത്സു
29. വികടിനന്ദൻ
30. ഊർണ്ണനാഭൻ
31. സുനാഭൻ
32. നന്ദൻ
33. ഉപനന്ദൻ
34. ചിത്രബാണൻ
35. ചിത്രവർമ്മൻ
36. സുവർമ്മൻ
37. ദുർവിമോചൻ
38. അയോബാഹു
39. മഹാബാഹു
40. ചിത്രാംഗദൻ
41. ചിത്രകുണ്ഡലൻ
42. ഭീമവേഗൻ
43. ഭീമബലൻ
44. വാലകി
45. ബലവർദ്ധനൻ
46. ഉഗ്രായുധൻ
47. സുഷേണൻ
48. കുണ്ഡധാരൻ
49. മഹോദരൻ
50. ചിത്രായുധൻ
51. നിഷംഗി
52. പാശി
53. വൃന്ദാരകൻ
54. ദൃഢവർമ്മൻ
55. ദൃഢക്ഷത്രൻ
56. സോമകീർത്തി
57. അനൂദരൻ
58. ദൃണസന്ധൻ
59. ജരാസന്ധൻ
60. സത്യസന്ധൻ
61. സദാസുവാക്ക്
62. ഉഗ്രശ്രവസ്സ്
63. ഉഗ്രസേനൻ
64. സേനാനി
65.ദുഷ്പരാജയൻ
66. അപരാജിതൻ
67. കുണ്ഡശായി
68. നിശാലാക്ഷൻ
69. ദുരാധരൻ
70. ദൃഢഹസ്തൻ
71. സുഹസ്തൻ
72. വാതവേഗൻ
73. സുവർച്ചൻ
74. ആദിത്യകേതു
75. ബഹ്വാശി
76. നാഗദത്തൻ
77. ഉഗ്രശായി
78. കവചി
79. ക്രഥനൻ
80. കുണ്ഡി
81. ഭീമവിക്രൻ
82. ധനുർദ്ധരൻ
83. വീരബാഹു
84. അലോലുപൻ
85. അഭയൻ
86. ദൃഢകർമ്മാവ്
87. ദൃണരഥാശ്രയൻ
88. അനാധൃഷ്യൻ
89. കുണ്ഡഭേദി
90. വിരാവി
91. ചിത്രകുണ്ഡലൻ
92. പ്രഥമൻ
93. അപ്രമാഥി
94. ദീർഘരോമൻ
95. സുവീര്യവാൻ
96. ദീർഘബാഹു
97. സുവർമ്മൻ
98. കാഞ്ചനധ്വജൻ
99. കുണ്ഡാശി
100.വിരജസ്സ്
101.ദുശ്ശള

കൂടാതെ ധൃതരാഷ്ട്രർക്ക് ഒരു വൈശ്യസ്ത്രീയിൽ യുയുത്സു എന്ന ഒരു മകന്‍ ജനിച്ചു എന്നും പറയപ്പെടുന്നു.

പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രർ കുന്തിയെയും പാണ്ഡവന്മാരെയും കൊട്ടാരത്തിൽ സംരക്ഷിച്ചു പരിപാലിക്കുകയും യുധിഷ്ഠിരനെ യുവരാജാവാക്കുകയും ചെയ്തു.എന്നാല്‍ ഇതില്‍ അങ്ങേയറ്റം രോഷാകുലനായ ദുര്യോധനന്‍ അമ്മാവനായ ശകുനിയുമായി ചേര്‍ന്ന്‍ പദ്ധതികളാവിഷ്ക്കരിക്കുകയും പലപ്പോഴും പാണ്ഡവരെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അര്‍ക്കില്ലത്തില്‍ വച്ച് ചുട്ടുകൊല്ലുവാന്‍ ശ്രമിക്കുകയുണ്ടായി. പാണ്ഡവര്‍ അലഞ്ഞുതിരിയുകയും പലയിടങ്ങളിലായി താമസിക്കുകയും ചെയ്തു. ഈ അവസരത്തില്‍ അര്‍ജ്ജുനന്‍ മത്സരത്തിലൂടെ ദ്രുപദപുത്രിയായ പാഞ്ചാലിയെ വരിക്കുകയുണ്ടായി. കുന്തിയുടെ നിര്‍ദ്ദേശപ്രകാരം 5 പേരും ഓരോ വര്‍ഷം ഇടവിട്ട് തങ്ങളുടെ പത്നിയായി പാഞ്ചാലിയെ സ്വീകരിക്കുവാന്‍ തീരുമാനമായി. ഇതെല്ലാമറിഞ്ഞ ധൃതരാഷ്ട്രർ അവരെ കൊട്ടാരത്തിൽ വരുത്തുകയും അർധരാജ്യം ധർമപുത്രർക്കു നല്കുകയും ചെയ്തു. ഖാണ്ഡവപ്രസ്ഥത്തില്‍ ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചുനല്‍കിയ വിസ്മയ മന്ദിരത്തിലിരുന്ന്‍ രാജഭരണം നടത്തിയ യുധിഷ്ടിരന്‍ രാജസൂയയാഗം നടത്തുകയുണ്ടായി. ഈ അവസരത്തില്‍ പാണ്ഡവരുടെ മായാസൌധം സന്ദര്‍ശിക്കാനെത്തിയ കൌരവര്‍ ആ സ്വപ്നമന്ദിരത്തില്‍ സ്ഥലകാലബൊധം നഷ്ടപ്പെട്ടവരെപ്പോലെയുഴറി നടന്നു. നടക്കുന്നിടത്ത് വെള്ളമുണ്ടെന്നുകരുതി പെടാപാട് പെട്ട ദുര്യോധനനെ നോക്കി പാഞ്ചാലി ആര്‍ത്തു ചിരിച്ചു. സത്യത്തില്‍ ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്.

അപമാനിതനായ ദുര്യോധനാദികള്‍ അമ്മാവനായ ശകുനിയുമായി കൂടിചേര്‍ന്ന്‍ ധൃതരാഷ്ട്രരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം സമ്മതിപ്പിച്ച് പാണ്ഡവരെ ചൂതുകളിക്ക് ക്ഷണിച്ചു. ചൂതില്‍ ഭ്രാന്തനായിരുന്ന യുധിഷ്ടിരന്‍ ശകുനിയുടെ കള്ളക്കളിക്കുമുന്നില്‍ തോല്‍ക്കുകയും സര്‍വ്വവും നഷ്ടപ്പെടുത്തുകയും ചെയ്തു. പണയമായി സ്വന്തം സഹോദരങ്ങളേയും എന്തിനു പാഞ്ചാലിയെതന്നെ പണയം വയ്ക്കുകയും ചെയ്തു. ഉന്മത്തചിത്തരായ ദുര്യോദനാദികള്‍ ദുശ്ശാസനന്റെ നേതൃത്വത്തില്‍ പാഞ്ചാലിയെ സഭാമധ്യത്തിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടു വരികയും അവളെ വസ്ത്രാക്ഷേപം നടത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. മഹാരതന്മാരായ ഭീക്ഷ്മരും ദ്രോണരും ഒക്കെയുണ്ടായിരുന്ന സദസ്സില്‍ ആര്‍ക്കും പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തടയുന്നതിന് കഴിഞ്ഞില്ല. ആപത്ബാന്ധവനായ ശ്രീകൃഷ്ണന്‍ ദ്രുപദപുത്രിയുടെ രക്ഷയ്ക്കെത്തി അഴിഞ്ഞുകൊണ്ടിരുന്ന തുണിയ്ക്ക് പകരമായി അവളുടെ മേല്‍ ചേലചുറ്റിക്കൊണ്ടിരുന്നു. സദസ്സിലെ പ്രമുഖരുടെ നിര്‍ദ്ദേശമനുസരിച്ച് പാണ്ഡവരും ദ്രൌപദിയും മോചിതരായെങ്കിലും ചൂതിലെ‍ വ്യവസ്ഥയനുസരിച്ച് പാണ്ഡവര്‍ക്ക് 12 വര്‍ഷക്കാലം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും അനുഷ്ടിക്കുവാനായി പോകേണ്ടി വന്നു. കൌരവ രാജദാനി വിട്ടിറങ്ങുമ്പോള്‍ മുഴുവന്‍ കൌരവരേയും കൊന്നൊടുക്കുമെന്ന്‍ ഭീമസേനന്‍ ശപഥം ചെയ്തിരുന്നു.

(തുടരും)

ശ്രീക്കുട്ടന്‍



22 comments:

  1. ചരിത്രവും പുരാണങ്ങളും വേദഹൃന്തങ്ങളും എനിക്ക് വലിയ ഇഷ്ടമാണ്,..,.ഒനോടിച്ചു വായിച്ചു സമയം പോലെ സൂഷ്മമായി വായിക്കും ആശംസകള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നന്നായി ശ്രീക്കുട്ടാ..

    ReplyDelete
  4. വളരെ നല്ല കാര്യം.നിന്നു പോവാതെ ഈ ഉദ്യമം തുടരാൻ ശ്രീക്കുട്ടനു കഴിയട്ടെ.

    ReplyDelete
  5. വിശദമായ വായനയ്ക്ക് പിന്നീട് വരാം. നല്ല ഉദ്യമം. തുടരുക.

    ReplyDelete
  6. Good effort. Congratulations

    ReplyDelete
  7. ഹൊ ഇത് കൊള്ളാം കെട്ടൊ ,
    നല്ല എഴുത്തും കുറേ അറിവും

    ReplyDelete
  8. നൂറായിട്ട് ഭാഗം വയ്ക്കാനായിരുന്നു ഉദ്ദേശം
    പക്ഷെ മുറിച്ച് വന്നപ്പോള്‍ ഒരു ചെറിയ പീസ് മിച്ചം വന്നുവത്രെ
    അതാണ് ദുശ്ശള എന്ന് എവിടെയോ കേട്ടിട്ടുണ്ട്

    (പഞ്ചപാണ്ഢവരുടെ പേര് ഓര്‍ത്തിരിയ്ക്കുന്നപോലെ കൌരവരുടെ പേര്‍ ഓര്‍ത്തിരിയ്ക്കുന്ന ആരെങ്കിലും കാണുമോ?!!)

    ReplyDelete
  9. ഇതിനി റെഫെറെന്സിനും ഉപയോഗിക്കാമല്ലോ :)
    നന്നായി.
    നന്ദി !

    ReplyDelete
  10. കേട്ടു മറന്ന കഥകൾ ഒരിക്കൽ കൂടി പൊടിതട്ടിയെടുത്തു...

    ReplyDelete
  11. തുടരണം തുടരേണ്ടി വരും

    ReplyDelete
  12. ശ്രീക്കുട്ടാ, വളരെ നല്ല ഉദ്യമം.. തുടരുക.

    ReplyDelete
  13. ശ്രീ കുട്ടാ ഇത് തുടരട്ടെ ഇത് ഒരു നല്ല കാര്യമാണ്

    ReplyDelete
  14. നല്ല ശ്രമം, ഇത് പോലെ ഒന്ന് വേറെ എവിടേയും കണ്ടിട്ടില്ല, റെഫെറെന്‍സിന് ഉപകാരപ്പെടും വിധം കൃത്യതയോടെ ചെയ്യാന്‍ ശ്രമിച്ചാല്‍ നല്ലൊരു മുതല്‍കൂട്ടാകും

    ReplyDelete
  15. നന്നായിടുണ്ട് ശ്രീ. ഇനീം പുതിയ അറിവുകള്‍ പങ്കു വെയ്ക്കൂ . :)

    ReplyDelete
  16. അറിവുകള്‍ .. ഇനിയും ഇനിയും പകരുക .. മാഷെ...
    അടുക്കി വെച്ച പരിചയപ്പെടുത്തലിനു നന്ദി... ആശംസകള്‍...

    ReplyDelete
  17. നന്ദി പ്രീയരേ,

    വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

    ReplyDelete
  18. നല്ല ശ്രമം ശ്രീക്കുട്ടാ..

    ReplyDelete
  19. Valiya Shramam, Nalla Sahayam...!

    Bhavukangal, Ashamsakal...!!!

    ReplyDelete
  20. ഇങ്ങനെയൊന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, കഴിഞ്ഞ പോസ്റ്റ് കണ്ടപ്പോൾ. നന്നായി. തുടരുക

    ReplyDelete
  21. Usha M.Nair, Bilaspur (c.g) January 25,2014 at 4.10 P.M.

    marannu poya story pinnayum ormapaduthi thanks, shrekuttan

    ReplyDelete