Thursday, January 17, 2013

പുരാണങ്ങളിലൂടെയൊരു സഞ്ചാരം- ഭാഗം 1

പ്രീയരേ,

ഈ ഒരു പോസ്റ്റിലുള്ള എല്ലാ കാര്യവും ഒരുവിധമെല്ലാവര്‍ക്കും അറിവുള്ളതുതന്നെയെന്നറിയാം. പലയിടത്തായി ചിതറിക്കിടക്കുന്ന ഇവ ഒരു പേജില്‍ ഒരുമിപ്പിക്കുക എന്ന്‍ മാത്രമേ ഈ ശ്രമം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഇത് പൂര്‍ണ്ണമായ ഒന്നല്ല, പുതുതായി ഉള്ളതുമല്ല. മുമ്പ് കേട്ടും വായിച്ചും പരിചയിച്ചിട്ടുള്ളതും ഗൂഗിളില്‍ നിന്നും പിന്നെ ചില കൂട്ടുകാരില്‍ നിന്നും ശേഖരിച്ചതുമായ കാര്യങ്ങളാണിവ. ഈ ശ്രമത്തിനു മറ്റു അവകാശികളായിട്ടുള്ളവര്‍ അനാമികയും അരുണ്‍ ചാത്തമ്പൊന്നത്തുമാണു. ഇരുവര്‍ക്കും എന്റെ നന്ദി.


ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നത്
1. ബ്രഹ്മാവ്
2. വിഷ്ണു
3. മഹേശ്വരന്‍

(ഹിന്ദുവിശ്വാസപ്രകാരം സകലചരാചരങ്ങളേയും സൃഷ്ടിക്കുന്നത് ബ്രഹ്മദേവനും അവയെ സംരക്ഷിച്ചു പരിപാലിക്കുന്നത് വിഷ്ണുവും കൃത്യമായി സംഹരിക്കുന്നത് മഹേശ്വരനു(ശിവന്‍)മാണെന്നാണ്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആരാധിക്കുന്നതും ഭയപ്പെടുന്നതും പരമശിവനെയായതു. കേരളത്തിലെ മഹാക്ഷേത്രങ്ങളെടുത്താല്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ശിവക്ഷേത്രങ്ങളാണെന്ന്‍ കാണാം)

ഭാരതത്തില്‍ നിലവിലുണ്ടായിരുന്നചാതുര്‍ വര്‍ണ്യങ്ങള്‍
1. ബ്രാഹ്മണന്‍
2. ക്ഷത്രിയന്‍
3. വൈശ്യന്‍
4. ശൂദ്രര്‍

(ബ്രാഹ്മണര്‍ ആയിരുന്നു സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുണ്ടായിരുന്നത്. ദേവപൂജയും നെടുനായകത്വവും അവര്‍ അലങ്കരിച്ചിരുന്നു. ക്ഷത്രിയര്‍ രാജ്യഭരണവും പരിപാലനവും വൈശ്യര്‍ കച്ചവടവും ശൂദ്രര്‍ കൃഷിയും മറ്റു തൊഴിലുകളും പിന്തുടര്‍ന്നു.ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത ഈ വ്യവസ്ഥിതിയാണ് സവര്‍ണ്ണനേയും അവര്‍ണ്ണനേയും സമ്പന്നനേയും ദരിദ്രനേയും സൃഷ്ടിച്ചെടുത്തത്. ഒരു പരിധിവരെ ഇന്നും ഈ സമ്പ്രധായം നാം പിന്തുടരുന്നു)

ഭാരതീയരുടെചതുര്‍ വേദങ്ങള്‍ 
1. ഋഗ്വേദം
2. യജുര്‍വേദം
3. സാമവേദം
4. അഥര്‍വ്വവേദം

ഏറ്റവും പ്രധാനപ്പെട്ട ദിവ്യാസ്ത്രങ്ങള്‍
1. ബ്രഹ്മാസ്ത്രം
2. വരുണാസ്ത്രം
3. പാശുപതാസ്ത്രം
4. ആഗ്നേയാസ്ത്രം

പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്നത്
1. ആകാശം
2. ജലം
3. വായു
4. അഗ്നി
5. ഭൂമി

കാമദേവന്റെ പഞ്ചബാണങ്ങള്‍
1. ഉന്മാദനം
2. താപനം
3. ശോഷണം
4. സ്തംഭനം
5. സമ്മോഹനം

(ആരെയും വികാരപരവശരാക്കുന്നതായിരുന്നു മന്മഥന്റെ ഈ മലരമ്പുകള്‍. സതീദേവി നഷ്ടപ്പെട്ട ദു:ഖത്തില്‍ തപസ്സുചെയ്യുകയായിരുന്ന പരമശിവനെ മറ്റുദേവകളുടെ ആവശ്യപ്രകാരം കാമദേവന്‍ ഈ പുഷ്പബാണങ്ങള്‍ എയ്തു പരവശനാക്കി ഉണര്‍ത്തുകയുണ്ടായി. കോപിഷ്ടനായ ഭഗവാന്റെ ദൃഷ്ടിയാല്‍ കാമദേവന്‍ ഭസ്മമായിപ്പോവുകയാണുണ്ടായത്. മന്മഥ പത്നിയായ രതീദേവിയുടെ വിലാപങ്ങള്‍ക്കൊടുവില്‍ ശിവന്‍ അനുഗ്രഹിക്കുകയും കാമദേവന്‍ മനുഷ്യകുലത്തില്‍ ജന്മമെടുക്കുകയും ചെയ്തത്രേ. അതാണ് പ്രദ്യുമ്നന്‍

പഞ്ചമാതാക്കള്‍ എന്നറിയപ്പെടുന്നത്
1. രാജപത്നി
2. ഗുരുപത്നി
3. ജ്യേഷ്ഠപത്നി
4. പത്നിമാതാ
5. സ്വയം മാതാ

പഞ്ചപാണ്ഡവര്‍
1. യുധിഷ്ടിരന്‍
2. ഭീമന്‍
3. അര്‍ജ്ജുനന്‍
4. നകുലന്‍
5. സഹദേവന്‍

(കുന്തിയുടെ പുത്രന്മാരായ യുധിഷ്ടിരന്‍ യമദേവനില്‍ നിന്നും ഭീമന്‍ വായുദേവനില്‍ നിന്നും അര്‍ജ്ജുനന്‍ ഇന്ദ്രനില്‍ നിന്നും ജന്മം കൊണ്ടവരാണ്. തന്റെ സപത്നിയായിരുന്ന മാദ്രിയ്ക്ക് കുന്തി തനിക്കറിയാമായിരുന്ന പ്രത്യേകമന്ത്രം ഉപദേശിച്ചുകൊടുക്കുകയും അവര്‍ അത് അശ്വിനീ ദേവന്മാരെ മനസ്സിലോര്‍ത്ത് ചൊല്ലുകയും ചെയ്യുകയും തല്‍ഫലമായി ജനിഛ്ക രണ്ടു പുത്രന്മാരാണ് നകുലസഹദേവന്മാര്‍. ഇവര്‍ പഞ്ചപാണ്ടവര്‍ എന്നറിയപ്പെടുന്നു. കുന്തിയുടെ ആദ്യ പുത്രനായിരുന്നു കര്‍ണ്ണന്‍. സൂര്യനില്‍ നിന്നും ഗര്‍ഭം ധരിച്ചു ജനിച്ചത്. എന്നാല്‍ ആ കുഞ്ഞിനെ കുന്തിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പില്‍ക്കാലത്ത് കര്‍ണ്ണന്‍ പാണ്ഡവരുടെ എതിര്‍ചേരിയോട് ചേര്‍ന്ന്‍ അവരോട് പടവെട്ടുകയും അര്‍ജ്ജുനന്റെ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്തു)

ഷഡ്ക്കാലങ്ങള്‍
1. വസന്തം
2. ഗ്രീഷ്മം
3. വര്‍ഷം
4. ശരത്
5. ഹേമന്ദം
6. ശിശിരം

കഥകളിയിലെ ആറു വേഷങ്ങള്‍
1. പച്ച (ഇതിഹാസങ്ങളിലെ വീരനായകർ)
2. കത്തി (രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾ)
3. കരി (താമസസ്വഭാവികളായ വനചാരികൾ)
4. താടി (അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ദുഷ്ടകഥാപാത്രങ്ങളും)
5. മിനുക്ക് (മുനിമാർ, സ്ത്രീ കഥാപാത്രങ്ങൾ)
6. പഴുപ്പ് (ദേവകളായ ചില കഥാപാത്രങ്ങൾ)

സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന മഹര്‍ഷിവര്യമ്മാര്‍...
1.അത്രി                                                                      
2.അംഗിരസ്സ്‌
3.വസിഷ്ഠന്‍
4.പുലഹന്‍
5.പുലസ്ത്യന്‍
6.ക്രതു
7.മരീചി

തിരുപ്പതിയിലെ ഏഴു മലകള്‍ 
1. ശേഷാദ്രി
2. നീലാദ്രി
3. ഗരുഡാദ്രി
4. അഞ്ജനാദ്രി
5. ഋഷഭാദ്രി
6. നാരായണാദ്രി
7. വെങ്കിടാദ്രി

അഷ്ടദിക്പാലകരായ ദേവന്മാര്‍..............
1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍

അഷ്ടവൈദ്യമ്മാര്‍ എന്ന്‍ പുകഴ്പെറ്റ വൈദ്യശിരോമണികള്‍....
1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചിരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്

(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.)

എട്ടുവീട്ടില്‍ പിള്ളമാര്‍ എന്നറിയപ്പെടുന്നവര്‍
1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള

(തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവറുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു)

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ടര്‍
1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍

(വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം)

നവരത്നങ്ങള്‍ 
1. വൈഡൂര്യം
2. മരതകം
3. മാണിക്യം
4. ഇന്ദ്രനീലം
5. വജ്രം
6. പുഷ്യരാഗം
7. ഗോമേദകം
8. പവിഴം
9. മുത്ത്

നവഗ്രഹങ്ങള്‍ - ജ്യോതിഷ പ്രകാരം 
1. സൂര്യന്‍
2. ചന്ദ്രന്‍
3. ചൊവ്വ
4. ബുധന്‍
5. വ്യാഴം
6. ശുക്രന്‍
7. ശനി
8. രാഹു
9. കേതു


നവരസങ്ങള്‍ 
1. ശൃംഗാരം
2. ഹാസ്യം
3. കരുണം
4. രൌദ്രം
5. വീരം
6. ഭയാനകം
7. ഭീബത്സം
8. അത്ഭുതം
9. ശാന്തം

അര്‍ജ്ജുനന്റെ 10 പേരുകള്‍::
1. അര്‍ജ്ജുനന്‍
2. ഫള്‍ഗുനന്‍
3. പാര്‍ത്ഥന്‍
4. വിജയന്‍
5. കിരീടി
6. ശ്വേതവാഹനന്‍
7. ധനഞ്ജയന്‍
8. ജിഷ്ണു
9. ബീഭത്സു
10. സവ്യസാചി

(അര്‍ജ്ജുനന്റെ ഈ പത്തുപേരുകള്‍ ചൊല്ലിക്കൊണ്ടിരുന്നാള്‍ ഭയം പമ്പ കടക്കുമെന്നാണു പഴമക്കാര്‍ പറയുന്നത്)

ദശാവതാരങ്ങള്‍
1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുക്കള്‍
1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡൂക്യോപനിഷദ്
7. തൈത്തിരീയോപനിഷദ്
8. ഐതരേയോപനിഷത്ത്
9. ചാന്ദോഗ്യോപനിഷദ്
10.ബൃഹദാരണ്യകോപനിഷത്ത്

പറയിപെറ്റ പന്തിരുകുലം 
1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍

ഈരേഴു പതിനാലു ലോകങ്ങള്‍..
1. സത്യലോകം
2. ജനക്‌ ലോകം
3. തപോലോകം
4. മഹാര്‍ലോകം
5. സ്വര്‍ഗ്ഗലോകം
6. ഭുവര്‍ലോകം
7. ഭൂലോകം
8. അതലലോകം
9. വിതലലോകം
10.സുതലലോകം
11.തലാതലലോകം
12.മഹാതലലോകം
13.രസാതലലോകം
14.പാതാളലോകം

പതിനെട്ടു പുരാണങ്ങള്‍
1. ബ്രഹ്മപുരാണം
2. വിഷ്ണുപുരാണം
3. ശിവപുരാണം
4. ഭാഗവതപുരാണം
5. പദ്മപുരാണം
6. നാരദപുരാണം
7. മാർക്കണ്ഡേയപുരാണം
8. ഭവിഷ്യപുരാണം
9. ലിംഗപുരാണം
10.വരാഹപുരാണം
11.ബ്രഹ്മവൈവർത്തപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.മത്സ്യപുരാണം
15.കൂർമ്മപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.അഗ്നിപുരാണം

  മഹാക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന 108 ശിവക്ഷേത്രങ്ങള്‍
1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം  മഹാദേവക്ഷേത്രം കൊല്ലം
35. രാമേശ്വരം രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം)
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം (മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ  മഹാദേവക്ഷേത്രം

(ചിലപ്പോള്‍ തുടര്‍ന്നേക്കും)

ശ്രീക്കുട്ടന്‍


45 comments:

  1. ഇത് വളരെ നല്ലൊരു ഉദ്യമം തന്നെ ശ്രീക്കുട്ടന്‍ . തുടരണം

    ReplyDelete
  2. (ചിലപ്പോള്‍ തുടര്‍ന്നേക്കും).... പോരാ!! ഇത്തരം വിജ്ഞാന ശകലങ്ങള്‍ പങ്കു വയ്ക്കുന്നത് തുടരുക തന്നെ വേണം...

    ReplyDelete
  3. നല്ലൊരു ആശയം ശ്രീ . എനിക്കറിവുള്ളത് ഇനിയും പങ്കു വെയ്ക്കാന്‍ സന്തോഷമേയുള്ളൂ . തുടരൂ ഇനിയും അറിവുകള്‍ കിട്ടുന്ന മുറയ്ക്ക് . അഭിനന്ദനങ്ങള്‍.

    ReplyDelete
  4. ഇത് ചെറിയ കാര്യങ്ങള്‍ അല്ലല്ലോ..അറിവ് പകരുക എന്നത് വലിയ കാര്യം തന്നെ അല്ലെ. തുടരുക ശ്രീക്കുട്ടന്‍.

    നല്ല ഉദ്യമത്തിനു ആശംകളോടെ

    ReplyDelete
  5. ശ്രീ കുട്ടന്‍ ഇങ്ങനെ ഒരു ശ്രമത്തിനു തയ്യാറായതിനു പ്രതേക അഭിനന്ദനം ഒപ്പം തന്നെ സാധിക്കുമെങ്കില്‍ ഇതില്‍ ഓരോന്നിനെ കുറിച്ചും ഓരോ ചെറു വിവരണം കൂടെ തുടര്‍ പോസ്റ്റുകളില്‍ നല്‍കിയാല്‍ ഉപകാര പ്രദം ആവും

    ReplyDelete
    Replies
    1. കൊമ്പന്റെ നിര്‍ദ്ദേശം സ്വീകരിച്ചിരിക്കുന്നു. ഇനി അഥവാ ഇതേപോലെയെഴുതുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ചെറുവിവരണം കൂടി ചേര്‍ക്കുന്നതായിരിക്കും. ഈ പോസ്റ്റില്‍ തന്നെ കഴിയുമെങ്കില്‍ ചില ഭാഗങ്ങളിലെങ്കിലും ചെറുവിവരണങ്ങള്‍ നല്‍‍കാന്‍ ശ്രമിക്കാം.

      Delete
  6. നല്ല ഉദ്യമം ..

    ഇത് പോലെ നിരവധി പോസ്റ്റുകള്‍ ഇനിയും വരട്ടെ ..

    ReplyDelete
  7. തേടിയ വള്ളി കാലില്‍ ചുറ്റി!! അല്ല തേടിയ പോസ്റ്റ് മോണിറ്ററില്‍ കിട്ടി!!

    ReplyDelete
  8. എല്ലാ സഹൃദയര്‍ക്കും നിറഞ്ഞ നന്ദി. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും. ഈ എല്ലാ സ്നേഹവും ഞാനെന്റെ കൂട്ടുകാരോടൊപ്പം പങ്കുവയ്ക്കുന്നു..

    ReplyDelete
  9. നല്ല ഉദ്യമം ശ്രീക്കുട്ടാ.... അഭിനന്ദനങ്ങള്‍

    അഷ്ടവൈദ്യന്‍ പ്ളാമന്തോള്‍മൂസ്സ് അല്ല.... പുലാമന്തോള്‍ മൂസ്സ്

    ReplyDelete
    Replies
    1. ടൈപ്പിംഗ് ഇറര്‍ ആണു നൌഷൂ.ഇപ്പോള്‍ ശരിയാക്കിയേക്കാം..

      Delete
  10. ഇതു ഇങ്ങനെ ഒരുമിച്ചു കൂട്ടിയെടുക്കാന്‍ കാണിച്ച മനസിന്‌ നന്ദി, എന്നാല്‍ ഇതിലൊക്കെ ഒരുപാട് കഥകളും ഐതിഹ്യങ്ങളും ഒക്കെ നിറഞ്ഞു കിടപ്പുണ്ടല്ലോ. അത് കൂടി പങ്കു വെക്കാന്‍ തുടങ്ങണം അടുത്ത പോസ്റ്റ്‌ മുതല്‍...,

    നന്നായി ശ്രീയേട്ടാ, ആശംസകള് ..

    ReplyDelete
  11. അപ്പോള്‍ ഇനി ഒരു മലയാളം വിക്കി ബ്ലോഗിയ ആയി മാറും അല്ലെ..നല്ല ഉദ്യമം ...തുടരട്ടെ ആശസകള്‍......

    ReplyDelete
  12. ഇത് കൊള്ളാമല്ലോ മാഷേ. എല്ലാം കൂടെ ഒരൊറ്റയിടത്ത്...

    തുടരണം.

    ReplyDelete
  13. ശ്രീക്കുട്ടൻ...എല്ലാ ഭാവുകങ്ങളും.....എനിക്കറിയാവുന്നതും ഞാൻ പിന്നീട് ഇവിടെ കുറിക്കാം....തുടരുക

    ReplyDelete
  14. നല്ല അറിവുകള്‍ ... നന്ദി പങ്കുവെച്ചതിനും ഇനിയും തുടരാം എന്നറിയിച്ചതിനും,

    ReplyDelete
  15. നല്ല ഉദ്യമം തന്നെ.
    എന്നാലും കുറച്ച് "കുറ്റം" പറയണമല്ലോ! ഇങ്ങനെ എല്ലാം കൂടി ഒറ്റടിക്ക് തന്നാൽ ദഹിക്കൂല.ആദ്യം തലക്കെട്ട് മാറ്റണം. ചെറുതല്ല വലിയ കാര്യങ്ങളാണ്. പിന്നെ ചില എന്നത് പല എന്നും. ഓരോന്നിനെക്കുറിച്ചും ഒരു ചെറു വിവരണമായി ഒരു പുതിയ ബ്ലോഗ് തന്നെ തുടങ്ങാം. വളരേ ഉപകാരപ്രദമായിരിക്കും.ഇവിടെക്കൊടുത്ത ഓരോ സബ്‌ഹെഡിംഗുകൾ ഓരോ പോസ്റ്റുകളാക്കി അൽപ്പം വിശദീകരണവും റഫറൻസ് ലിങ്കുകളും കൊടുത്താൽ ചരിത്ര/പുരാണ കുതുകികൾക്ക് അതൊരു അത്യുഗ്രൻ വിരുന്ന് തന്നെയായി മാറും. ഇങ്ങെനൊയൊരു ബ്ലോഗ് ഒരു ചരിത്രസംഭവമായി മാറും. പുളൂസല്ല, സത്യം!

    ReplyDelete
    Replies
    1. ശ്രമിക്കാം സുഹൃത്തേ.ഈ കുറിപ്പുകള്‍ക്കിടയില്‍ ചിലയിടങ്ങളിലെങ്കിലും ചെറു വിവരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അടുത്ത തവണ അല്‍പ്പം കൂടി ശ്രദ്ധിക്കാം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

      Delete
  16. അളിയാ പുതിയൊരു ബ്ലോഗില്‍ മഹാഭാരത കഥ നീ എഴുതാന്‍ തുടങ്ങേടാ.......എന്നാല്‍ അതിനോട് ചേര്‍ത്ത് ഒരുമാതിരിപ്പെട്ട സകല കാര്യവും പുരാണവും ചേര്‍ക്കുകയും ചെയ്യാം!!
    എല്ലാ ഭാവുകങ്ങളും.

    ReplyDelete
  17. എല്ലാ ഭാവുകങ്ങളും, ഒരോന്നിലും മൗസ് വെച്ചാൽ അതിന്റെ വിവരണം വരത്തക്ക രീതിയിൽ ചെയ്ത് എടുക്കാൻ പറ്റുമെങ്കിൽ വളരെ നന്നായിരുന്നു.., ഇതൊരു മുതൽക്കൂട്ടാണു.., എനിക്ക് വളരെ ഇഷ്ടപെട്ട വിഷയവും..., അഭിനന്ദനങ്ങൾ...

    ReplyDelete
  18. ആശംസകള്‍ ശ്രീകുട്ടാ.. ഇങ്ങിനെയൊന്ന് ബ്ലോഗ്ഗില്‍ ആദ്യത്തേതായേക്കാം

    ReplyDelete
  19. പ്രിയപ്പെട്ട സുഹൃത്തെ,
    വളരെ വളരെ നല്ലൊരു ഉദ്യമം
    തുടരുക
    എല്ലാ ആശംസകളും !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  20. 1. സത്യലോകം
    2. ജനക്‌ ലോകം
    3. തപോലോകം
    4. മഹാര്‍ലോകം
    5. സ്വര്‍ഗ്ഗലോകം
    6. ഭുവര്‍ലോകം
    7. ഭൂലോകം
    8. അതലലോകം
    9. വിതലലോകം
    10.സുതലലോകം
    11.തലാതലലോകം
    12.മഹാതലലോകം
    13.രസാതലലോകം
    14.പാതാളലോകം ഇതില്‍ ബൂലോകം എവിടെ ;) നല്ല ഉദ്ദ്യമം

    ReplyDelete
  21. നല്ല ശ്രമം ,,,തുടരുമല്ലോ ....

    ReplyDelete
  22. ഇത് നന്നായി.
    എന്തെങ്കിലും റഫറന്‍സ് ആവശ്യമാണെങ്കില്‍ നേരെ ഇങ്ങോട്ട് വന്നാല്‍ മതിയല്ലോ.

    ReplyDelete
  23. ഹ.. സൂപര്‍...,.. ഇങ്ങനെ ചില അറിവുകള്‍ തപ്പി നടക്കുകയായിരുന്നു... കുറച്ച കൂടി വിശദീകരണം വേണം കേട്ടോ... ഞാന്‍ ഇടയ്ക്ക് വന്നു റെഫര്‍ ചെയ്തോളാം...

    ReplyDelete
  24. ആദ്യമായാണിവിടെ....
    ഈ ബ്ലോഗിന് എന്തിനാണിങ്ങിനെ ഒരു പേരിട്ടതെന്നാണ് ഇതു വായിച്ചു കഴിഞ്ഞപ്പോൾ .
    ആദ്യം ചിന്തിച്ചത്....
    ഇതൊരു നിസ്സാര കാര്യമല്ല....
    ഇത്രയും വിവരങ്ങൾ ശേഖരിച്ച് പങ്കു വയ്ക്കുക എന്നത്....
    എല്ലാ ഭാവുകങ്ങളും........

    ReplyDelete
  25. നന്നായി, പലതും പുതിയ അറിവുകളായിരുന്നു.
    തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് മാറ്റുന്നത് തന്നെയാണുചിതം.

    ReplyDelete
    Replies
    1. എന്തായാലും പേരു മാറ്റിയിരിക്കുന്നു. വായനയ്ക്കും നിര്‍ദ്ദേശത്തിനും നന്ദി..ഉസ്മാന്‍ ഭായ്, ജാനകിച്ചേച്ചീ..

      Delete
  26. എന്‍റെ പുളുസ്സൂ സമ്മതിച്ചിരിക്കുന്നു .....ജ്ജ് ഒന്നൊന്നൊര പുളു ആണെടാ ..

    എന്‍റെ ഒരു സംശയം ആണ് ശ്രീ മോനെ
    അര്‍ജ്ജുനന്റെ പേര് പത്തു പ്രാവശ്യം ചൊല്ലി കൂപ്പിട്ടാല്‍ ഭയം പമ്പ കടക്കുമോ ?

    ReplyDelete
    Replies
    1. ധൈര്യമായി ചൊല്ലിക്കോടാ..നിന്റെ പേടി പമ്പ കടക്കും...

      Delete
  27. വളരെ നല്ല കുറിപ്പ്. റഫറന്‍സ് ആയി നോക്കാം. പരിശ്രമത്തിനു ആശംസകള്‍.
    പിന്നെ ദശാവതാരങ്ങളില്‍ ബലരാമന്‍ ഇല്ല, പകരം മോഹിനിയാണ്.

    ReplyDelete
    Replies
    1. @ Sooryan M,

      വായനയ്ക്ക് നന്ദി. ദശാവതാരങ്ങളില്‍ മോഹിനിയുണ്ട് എന്നത് പുതിയ അറിവാണ്. ഞാന്‍ കേട്ടിട്ടുള്ളത് മൂന്നു രാമന്മാരാണുള്ളതെന്നാണു അവ യഥാക്രമം പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍ എന്നിവരാണു. ദശാവതാരങ്ങളെ സംബന്ധിച്ചു കേട്ടിട്ടുള്ള ഒരു ശ്ലോകം താഴെക്കൊടുക്കുന്നു. ഇതിലും മോഹിനി ഇല്ല.

      മത്സ്യഃ കൂര്‍മ്മോ വരാഹശ്ച
      നാരസിംഹശ്ച വാമനഃ
      രാമോ രാമശ്ച രാമശ്ച
      കൃഷ്ണഃ കല്‍ക്കിര്‍ ജനാര്‍ദ്ദനഃ

      Delete
    2. ബലരാമന്‍ അനന്ത-ശേഷന്‍റെ അവതാരമാനെന്നാണ് കേട്ടിട്ടുള്ളത്.ഏതായാലും മോഹിനി വിഷ്ണു അവതാരം തന്നെ. അവസാന നിമിഷത്തില്‍ ആരോ പേര് ലിസ്റ്റീന്നു വെട്ടിയതയിരിക്കും ;)

      Delete
    3. @ sooryan m ബലരാമന്‍ അനന്തശയനന്‍റെ അവതാരമാണെങ്കിലും 10 അവതാരങ്ങളിലാണ്‍ അതിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോഹിനി വിഷ്ണുവിന്‍റെ അവതാരമാണെങ്കിലും 10 അവതാരങ്ങളില്‍ മോഹിനി ഉള്ളതായി എനിയ്ക്കും അറിവില്ല.

      Delete
  28. പ്രിയാ ഇത് നല്ല ഒരു പോസ്റ്റ് തന്നെ, കൂറേ അറിവ് കിട്ടി.......

    ReplyDelete
  29. കാലം ആവശ്യപെടുന്ന രചന..ആശംസകള്‍

    ReplyDelete
  30. Sreekuttan,
    Good. Very Informative
    Keep Inform
    Best
    Philip

    ReplyDelete
  31. അറിഞ്ഞുവെക്കേണ്ട കാര്യങ്ങൾ തന്നെ. പലപ്പോഴും ആവശ്യമായി വരാറുണ്ട്.
    (ചിലപ്പോൾ തുടർന്നേക്കും എന്നല്ല - തുടരുക തന്നെ വേണം)

    ReplyDelete
  32. അറിവ് എപ്പോഴും നല്ലതാണ്‍ . നന്ദി @PRAVAAHINY

    ReplyDelete
  33. അറിവിനുതകുന്ന നല്ല പോസ്റ്റ് .. തുടരുക...

    ReplyDelete
  34. ശ്രീക്കുട്ടാ നല്ല ശ്രമമാണു, തുടരുക.

    പക്ഷേ ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി ഗൌരവത്തോടെ ചെയ്യണം. കുറച്ചുകൂടി ഗവേഷണണങ്ങളും വേണം. കുറച്ചു കാര്യങ്ങള്‍ ചെറിയ വിശദീകരണങ്ങളോടെ പറയുന്നതാണു നല്ലത്.

    അശ്രദ്ധ കൊണ്ടാവണം ഏറെ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ (പഞ്ചപാണ്ടവര്‍ ,സ്വാതികസ്വഭാവ.. etc) കുത്തും കോമ്മായും ഇല്ലാത്തത് ചിലടത്തെങ്കിലും ഉദ്ദെശിച്ച അര്‍ത്ഥം തരുന്നില്ല.

    'പുരാണത്തിലൂടെ യാത്ര’ ചെയ്യുമ്പോള്‍ അവിടെ കഥകളി വേഷങ്ങളും, പിളളമാരും ... ഒക്കെ കടന്നുവരുന്നത് അനുചിത്മായി!

    ചാതുര്‍‌വര്‍ണ്യത്തില്‍ ‘ശൂദ്രര്‍ക്ക്’ ദാസ്യവൃത്തി ആയിരുന്നു അല്ലോട്ട് ചെയ്തിരുന്നത് എന്നാ കേട്ടിട്ടുള്ളത്.

    ഇനി പിന്നെ ... :)

    ReplyDelete
  35. 108 തളി ക്ഷേത്രങ്ങളിൽ പെട്ട ഒന്നാണ് നീലേശ്വരം തളിയിൽ ശിവക്ഷേത്രം എന്നാണ് ചരിത്രം പറയുന്നത്... ഇത് മഹാക്ഷേത്രങ്ങളിൽ പെട്ട ഒന്നാണ്..കോലത്തി‌രി രാജവംശത്തിൽപ്പെട്ട രാജകുമാരനും സാമുതിരിയുടെ മരുമകളും തമ്മിലുള്ള പ്രണയമാണ് നീലേശ്വരം എന്ന രാജ്യം ഉണ്ടാകാനുള്ള കാരണം. സാമുതിരിക്ക് ഈ ബന്ധ‌ത്തിൽ താൽപ്പര്യമില്ലായിരുന്നു. ഇതറിഞ്ഞ കോല‌ത്തിരി രാജാവ് സാമുതിരിയുടെ അനിഷ്ടം വകവയ്ക്കാതെ അവരെ വിവാഹം കഴിപ്പിച്ച് കോലത്ത്നാടിന്റെ വടക്കേയറ്റത്ത് നീലേശ്വരം ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ നവദമ്പ‌തികൾക്ക് നൽകുകയായിരുന്നു. ഇതാണ് പിന്നീട് നീലേശ്വരം രാജ്യമായി മാറിയത്. കോഴിക്കോട്ടെ തളിയിലെ ശിവ ക്ഷേത്രം പോലെ തന്നെ ഒരു ക്ഷേത്രം രാജകുമാരിക്ക് പ്രാർത്ഥികാനായി നീലേശ്വര‌ത്തെ തളിയിൽ രാജാവ് നിർമ്മിച്ച് കൊടുത്തു. ഇതാണ് തളി നീലകണ്‌ഠേശ്വര ക്ഷേത്രം...

    https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%B2%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%82

    എന്തുകൊണ്ടാണ് ഈ ലിസ്റ്റിൽ തളിയിൽ ക്ഷേത്രം വരാതിരുന്നതെന്ന് മനസിലാകുന്നില്ല... അതുകൂടാതെ ഇവിടെ കാണുന്ന മഹാദേവ ക്ഷേത്രം എന്നതിന്റെ വിവക്ഷ മഹാക്ഷേത്രമെന്നല്ല... ശിവ ക്ഷേത്രം എന്നാണ്..

    നല്ല ഉദ്യമം.. ഭാവുകങ്ങൾ

    ReplyDelete