പ്രീയരേ,
കഴിഞ്ഞ പ്രാവശ്യം പറയുവാന്‍ ശ്രമിച്ച മഹാഭാരതകഥയുടെ തുടര്‍ച്ചയാണിത്. ഈ എഴുത്തിലുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കും കടപ്പാട് വിക്കീപീഡിയയ്ക്കാണു.
ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്കി അതു വായിക്കാവുന്നതാണു.
ഹസ്തിനപുരത്തിലെ സഭാമന്ദിരത്തില്‍ നിന്നിറങ്ങിയ പാണ്ഡവരും പാഞ്ചാലിയും 12 വര്‍ഷത്തെ വനവാസത്തിനും ഒരു വര്‍ഷത്തെ അജ്ഞാതവാസത്തിനുമായി യാത്രയായി. ഈ യാത്രയില്‍ പലപല അപകടങ്ങളിലും പാണ്ഡവര്‍ അകപ്പെട്ടെങ്കിലും വില്ലാളിവീരന്മാരായ അര്‍ജ്ജുനനും ഭീമനും ചേര്‍ന്ന്‍ കുഴപ്പങ്ങളൊന്നും കൂടാതെ നോക്കി. വനവാസകാലത്ത് പാണ്ഡവരെ സന്ദര്‍ശിക്കുവാന്‍ ധാരാളം മുനിജനങ്ങളും മറ്റുമൊക്കെ എത്തുമായിരുന്നു. ഇവര്‍ക്കൊക്കെയും ഭ്ക്ഷണപാനീയങ്ങള്‍ യഥേഷ്ടം നല്‍കുവാനായി സൂര്യന്‍ അനുഗ്രഹിച്ചു നല്‍കിയതായിരുന്നു അക്ഷയപാത്രം. എത്ര ആള്‍ക്കാര്‍ക്ക് വേണമെങ്കിലും സുഭിക്ഷമായി ആഹാരം നല്‍കിയിരുന്ന ഈ പാത്രത്തെക്കുറിച്ചറിഞ്ഞ അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമാകുകയും അദ്ദേഹം പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങുകയുമാണുണ്ടായത്.
വനവാസകാലത്ത് അര്‍ജ്ജുനന്‍ പലവിധത്തിലുള്ള ദിവ്യാസ്ത്രങ്ങള്‍ മ്പാധിക്കുകയുണ്ടായി. ഭീമസേനനു കാട്ടാള സ്ത്രീയില്‍ ജനിച്ച ഘടോല്‍ക്കജന്‍ ആവശ്യം വരുമ്പോള്‍ പിതാവിന്റെയും കൂട്ടരുടേയും രക്ഷക്കെത്തുമെന്നറിയിച്ചു. ധാരാളം ബന്ധുബലമുണ്ടാക്കുവാന്‍ പാണ്ഡവര്‍ ഈ അവസരത്തില്‍ ശ്രദ്ധിച്ചിരുന്നു. എപ്പോഴായാലും ഒരു യുദ്ധം അവര്‍ മുന്നില്‍ കണ്ടിരുന്നു.
പന്ത്രണ്ടുകൊല്ലത്തെ വനവാസംകഴിഞ്ഞ് അജ്ഞാതവാസത്തിന് സമയമായപ്പോൾ എവിടെ, ഏതു വേഷത്തിൽ, എന്തു ജോലിചെയ്ത് ഒരു കൊല്ലം ആളറിയിക്കാതെ കഴിച്ചു കൂട്ടാം എന്നു പാണ്ഡവൻമാർ കൂടിയാലോചിച്ചശേഷം മത്സ്യരാജാവായ വിരാടന്റെ രാജസന്നിധിയില്‍ വേഷപ്രച്ഛന്നരായെത്തി അവിടേ താമസമുറപ്പിച്ചു.യുധിഷ്ഠിരൻ കങ്കൻ എന്ന ബ്രാഹ്മണവേഷത്തിലും,ഭീമൻ വലലൻ എന്ന പേരിൽ വിരാടന്റെ ആനക്കാരനും മല്ലനും പാചകനുമായും,അർജുനൻ ബൃഹന്നള എന്ന പേരിൽ ഒരു ഷണ്ഡനായി വിരാടരാജധാനിയിലുള്ള സ്ത്രീകളെ നൃത്തഗീതാദികൾ അഭ്യസിപ്പിച്ചും, നകുലൻ ഗ്രന്ഥികൻ എന്നപേരിൽ കുതിരക്കാരനായും സഹദേവൻ തന്ത്രിപാലൻ എന്നപേരിൽ കാലിമേയ്പുകാരനായും, പാഞ്ചാലി വിരാടരാജ്ഞിയുടെ സൈരന്ധ്രിയായും അവിടെ കഴിഞ്ഞുകൂട്ഈ. ദാസ്യവൃത്തിചെയ്യുക. പാണ്ഡവൻമാർ ഈ നിശ്ചയമനുസരിച്ച് പ്രച്ഛന്നവേഷം ധരിച്ചു വിരാടരാജധാനിയിൽ എത്തി നിയുക്ത ജോലികളിൽ ഏർപ്പെട്ടു. ഈ അജ്ഞാതവാസക്കാലത്താണ് ഭീമന്‍ കീചകനെ വധിച്ചത്.
ഒരു വർഷത്തെ അജ്ഞാതവാസവും വിജയകരമായി പൂർത്തിയാക്കിയ പാണ്ഡവർ ഹസ്തിനപുരിയ്ക്കടുത്ത് ഉപപ്ലാവ്യത്തിൽ വന്നു താമസിച്ചു. ഇതു മനസ്സിലാക്കിയ സത്യവതി പുത്രനായ വേദവ്യാസമഹർഷി ഹസ്തിനപുരിയിൽ ചെന്ന് ധൃതരാഷ്ട്രരെയും, ദുര്യോധനനെയും വിളിച്ചുവരുത്തി പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം നൽകാൻ ആവശ്യപ്പെട്ടു. ദുര്യോധനന്റെ പിടിവാശിയിൽ മഹാരാജാവായ ധൃതരാഷ്ട്രർക്ക് തനിച്ചൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചിരുന്നുവെങ്കിലും അർദ്ധരാജ്യം നൽകാൻ പോലും കൗരവർ തയ്യാറായില്ല. ഒടുവില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ ദൂതുമായി കൌരവസഭയിലെത്തുകയുണ്ടായി. എന്നാല്‍ അർദ്ധരാജ്യം നൽകില്ലയെന്നു തീർത്തു പറഞ്ഞ കൗരവസഭയിൽ കൃഷ്ണൻ പാണ്ഡവർക്കായി അഞ്ചു ചെറിയ രാജ്യങ്ങളൊ, അല്ലെങ്കിൽ അഞ്ചു ദേശങ്ങളൊ, അതുമല്ലെങ്കിൽ അഞ്ചു ഗൃഹങ്ങളൊ, അവസാനം ഇവർക്ക് അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഗൃഹം എങ്കിലും കൊടുക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ധൃതരാഷ്ട്രരോ, ദുര്യോധനനൊ ഒന്നിനും തയ്യാറാവാത്തതിനാൽ കൃഷ്ണദൂത് പരാജയമായിരുന്നു.ഭഗവത്ദൂത് പരാജയമായതിനെത്തുടർന്ന് അനിവാര്യമായ യുദ്ധം തീരുമാനിക്കപ്പെട്ടു. ധർമ്മപുത്രരും, ദുര്യോധനനും തങ്ങളുടെ സുഹൃത്ത്-ബന്ധുരാജ്യങ്ങളിലേക്ക് ദൂതന്മാരെ അയച്ച് സഹായം അഭ്യർത്ഥിച്ചു. രാജ്യം ഭരിക്കുന്ന രാജാവിന്റെ പുത്രനായ ദുര്യോധനനു കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ സേനയെ അയച്ചു കൊടുത്തു.
കൃഷ്ണനെ സമീപിച്ച ദുര്യോധനനോടും അര്‍ജ്ജുനനോടുമായി , താന്‍ യുദ്ധത്തില്‍ ആയുധമെടുത്ത് പോരാടില്ലയെന്നു പറഞ്ഞിട്ട് ഒന്നുകില്‍ തന്നെയോ അല്ലെങ്കില്‍ തന്റെ മുഴുവന്‍ സൈന്യത്തേയോ എടുത്തുകൊള്വാന്‍ പറയുകയുണ്ടായി. അർജ്ജുനൻ നിരായുധനായ കൃഷ്ണനേയും, ദുര്യോധനൻ സൈന്യത്തേയും സ്വീകരിച്ചു. നാരായണി സൈന്യത്തെ കൂടാതെ മറ്റുള്ള ദ്വാരകാവാസികൾക്ക് ഏതു ഭാഗത്തു ചേരാനും അനുവാദം നൽകി.
ഭാരതയുദ്ധത്തില്‍ പങ്കെടുത്തത്ത18 അക്ഷൌഹിണിപ്പടകളായിരുന്നു. ഒരു അക്ഷൌഹിണിപ്പട എന്നു വച്ചാല്‍.
ഒരു ആന, ഒരു രഥം, മൂന്നു കുതിര, അഞ്ച് കാലാൾ- ഒരു പത്തി
മൂന്നു പത്തി - ഒരു സേനാമുഖം.
മൂന്ന്‍ സേനാമുഖം - ഒരു ഗുല്മം
മൂന്നു ഗുല്മം - ഒരു ഗണം
മൂന്നു ഗണം - ഒരു വാഹിനി
മൂന്നു വാഹിനി - ഒരു പൃതന
മൂന്നു പൃതന - ഒരു ചമു
മൂന്നു ചമു - അനീകിനി
പത്ത് അനീകിനി - ഒരു അക്ഷൌഹിണി
പാണ്ഡവര്‍ക്ക് 7 അക്ഷൌഹിണിയും കൌരവര്‍ക്ക് 11 അക്ഷൌഹിണിയും ആണു യുദ്ധത്തിനായി നിരന്നത്.
കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതി ഭീഷ്മര്‍ ആയിരുന്നു. ആദ്യ പത്തു ദിവസങ്ങൾ ഭീക്ഷ്മരും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി എന്നും കാണുന്നു. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.
പാണ്ഡവരുടെ പടയുടെ സർവ്വസൈന്യാധിപനായി ധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി.
കുന്തിയുടെ ആദ്യപുത്രനായ കര്‍ണ്ണന്‍ കൌരവപക്ഷത്തായിരുന്നു നിലയുറപ്പിച്ചത്.പാണ്ഡവരുടെ മൂത്ത സഹോദരനാണ് കര്‍ണ്ണനെന്നും അവരോടെതിരിടരുതെന്നും തന്നെ വന്നുകണ്ട് പറഞ്ഞ കുന്തിയോട് അര്‍ജ്ജുനനൊഴികെ ആരുടേയ്ം ജീവാപായം തന്റെ കൈകൊണ്ടുണ്ടാവില്ല എന്നു കര്‍ണ്ണന്‍ ഉറപ്പു നല്‍കി.
18 ദിവസവും 18 തരത്തിലുള്ള സേനാവ്യൂഹങ്ങളായിരുന്നു യുദ്ധരംഗത്ത് നിരന്നത്. താഴെപ്പറയുന്നവയായിരുന്നു ആ സേനാവ്യൂഹങ്ങള്‍..
1. ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
2. മകരവ്യൂഹം (മുതലയുടെ ആകൃതി)
3. കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
4. ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശുലത്തിന്റെ ആകൃതി)
5. ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി) [20]
6. കമലവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
7. ഗരുഢവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
8. അർണ്ണവ്യൂഹം (സമുദ്രാകൃതി)
9. മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
10.വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
11.ശക്തവ്യൂഹം (സമചതുരാകൃതി)
12.അസുരവ്യൂഹം (രാക്ഷസാകൃതി)
13.ദേവവ്യൂഹം (അമാനുഷാകൃതി)
14.സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
15.ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
16.അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
17.മാലവ്യൂഹം (പുഷ്പചക്രാകൃതി)
18.മത്സ്യവ്യൂഹം (മത്സ്യാകൃതി)
മഹായുദ്ധമാരംഭിക്കുന്നതിനു മുമ്പേ തന്നെ ചില നിയമങ്ങള്‍ ഇരു വിഭാഗവും ചേര്‍ന്ന്‍ കൂടിയാലോചിച്ചെടുത്തിരുന്നു. അവ
1. യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
2. ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
3. ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
4. രണ്ടുപേർ തമ്മിൽ ദ്വന്ദയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചോ, ഒരേ വാഹനത്തിലോ (ആന, തേർ, കുതിര) ആവണം.
5. ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
6. യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
7. നിരായുധനെ ആക്രമിക്കരുത്.
8. അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
9. യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
10.പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
11.സ്ത്രീകളെ ആക്രമിക്കരുത്.
12.ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്.
13.ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.
പാണ്ഡവരും കൗരവരും യുദ്ധസന്നദ്ധരായി പടക്കളത്തിൽ അണിനിരന്നു. അഗ്നിയിൽനിന്നും ജനിച്ച ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയേയും, ജലത്തിൽനിന്നും ജനിച്ച ഭീഷ്മർ കൗരവസേനയേയും നയിച്ചു. യുദ്ധം തുടങ്ങുന്നതിനു മുൻപായി കുരുക്ഷേത്രഭൂമിയിൽ അണിനിരന്ന കൗരവസേനയെ കാണാൻ അർജ്ജുനൻ ആഗ്രഹം പ്രകടിപ്പിച്ചു. സാരഥിയായ കൃഷ്ണൻ രഥം ഇരുസേനകളുടേയും മദ്ധ്യഭാഗത്ത് കൊണ്ടു ചെന്നു നിർത്തി. എതിർഭാഗത്ത് തന്റെ ജ്യേഷ്ഠന്മാരും, അനുജന്മാരും, മാതുലന്മാരും, ഭാഗിനേയന്മാരും, പിതാക്കന്മാരും, മുത്തച്ഛന്മാരും, ഗുരുനാഥന്മാരും, സതീർത്ഥ്യരും, ഭാര്യാസഹോദരന്മാരും, പുത്രരും മറ്റു ബന്ധുമിത്രാദികളേയും ആയിരുന്നു അർജ്ജുനൻ മുന്നിരയിൽ കണ്ടത്. അല്പം മണ്ണിനുവേണ്ടി ഇവരെയെല്ലാം ഇല്ലാതാക്കി നശ്വരമായ രാജപദവി അനുഭവിക്കാൻ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല; അതു പാപമാണ്. മരിക്കുമ്പോൾ ആരും ഇതൊന്നും കൊണ്ടു പോകുന്നില്ല തുടങ്ങിയ ചിന്തകൾ മനസ്സിൽ വരുകയും, താൻ യുദ്ധംചെയ്യുന്നില്ല എനിക്കു രാജ്യവും പദവിയും വേണ്ട, വനവാസം മതി എന്നു പറഞ്ഞു തേർതട്ടിൽ അർജ്ജുനൻ വിഷാദനായിരുന്നു. വിഷാദനായി തേർതട്ടിലിരുന്ന അർജ്ജുനനെ അവന്റെ സ്വധർമ്മാനുഷ്ഠാനം ചെയ്യാൻ കൃഷ്ണൻ ഉപദേശിക്കുന്നു. അർജ്ജുനനു ഭഗവാൻ കൃഷ്ണൻ വേദവേദാന്തങ്ങളുടെയും, ഉപനിഷത്തുകളുടെയും, രഹസ്യങ്ങൾ അടങ്ങിയ ആത്മതത്ത്വജ്ഞാനത്തേയും, ഭക്തിയോഗം, കർമ്മയോഗം, ജ്ഞാനയോഗം തുടങ്ങിയ മോക്ഷമാർഗ്ഗങ്ങളേയും ഉപദേശിച്ചു. എന്നിട്ടും അർജ്ജുനനും വിശ്വാസം വരായ്കയാൽ തന്റെ ശ്രേഷ്ഠവും ഭയജനകവുമായ വിശ്വരൂപത്തേയും കാണിച്ചു കൊടുത്തു. ഗീതോപദേശം എന്നറിയപ്പെട്ട ആ വാക്ചാതുര്യത്തില്‍ ആലസ്യം വെടിഞ്ഞ അര്‍ജ്ജുനന്‍ യുദ്ധസന്നദ്ധനാകുകയും ചെയ്തു.
ദുര്യോധനന്റെ അഭ്യർത്ഥനയിൽ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളില്‍ സരസ്വതി നദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തില്‍ വച്ചാണ് അഞ്ചോളം തലമുറകളിലെ ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്ക ആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടയും നാമാവശേഷമായ ആ മഹായുദ്ധം ആരംഭിച്ചത്.
(തുടരും)
ശ്രീക്കുട്ടന്‍
നല്ല വായന. കുറച്ചുകൂടി അടുക്കും ചിട്ടയിലും പറഞ്ഞിരുന്നെങ്കിൽ നല്ല തുടർച്ച കിട്ടുമായിരുന്നു എന്ന് എനിക്കു തോന്നി. അജ്ഞാതവാസകാലം അടക്കമുള്ള പല പ്രധാന സംഭവങ്ങളും കൂറേക്കൂടി വിവരിക്കാമായിരുന്നു....
ReplyDeleteഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും.ഇതിഹാസപര്യടനം തുടരുക.
Kollaam nalla udyamam.
ReplyDeletekurachu gaps avideyum ivideyum thonni.. pakshe oru mahaa saagarathe oru chirattakkumpilil othukkumpol athokke undaavum..
Veendum ezhuthuka....
Snehapurvam.. Santhosh Nair
അതായത് ഒരു അക്ഷൗഹിണിപ്പടയിൽ 21870 ആനകൾ! വളരേ ചുരുക്കിപ്പറഞ്ഞതെങ്കിലും ഈ പോസ്റ്റ് ഒരു റഫറൻസ് തന്നെ.
ReplyDeleteശ്രീക്കുട്ടാ എന്തിന് വിക്കിപീഡിയയെ ആശ്രയിക്കണം? വിദ്വാന്‍ പ്രകാശം മഹാഭാരതത്തിന്‍റെ ഒന്നാം തരം ഗദ്യ വിവര്‍ത്തനം നടത്തിയിട്ടുണ്ട്.
ReplyDeleteമഹാ......ഭാരതം
ReplyDeleteഅറിയും തോറും ആഴം കൂടുന്ന ...മഹാഭാരതം....
ReplyDeleteAdutha Bhagathinayi kathirikkunnu...!
ReplyDeleteAshamsakal...!
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി പ്രീയരേ...
ReplyDeleteഇതു കൊള്ളാം..
ReplyDeleteറിയലി ഇന്റ്രസ്റ്റിങ്ങ് .... കുറച്ചു കൂടി മുറുക്കി എഴുതാന്‍ ശ്രമിക്കുക..
ReplyDeleteമലയാളം ക്ലാസ്സില്‍ ഇരുന്ന ഒരു പ്രതീതി... കൊള്ളാം
ReplyDeleteഇവിടിങ്ങനെ ഒരു സംഭവുണ്ടല്ലേ... വായിക്കുന്നു
ReplyDeleteമഹാഭാരതം സൗപ്തികപർവ്വം മുതൽ സ്വർഗ്ഗാരോഹണപർവ്വം വരെ വായിക്കുവാൻ https://keralam1191.blogspot.com/
ReplyDelete