Sunday, October 30, 2011

എക്സ്ക്ലൂസ്സീവ് അഭിമുഖം

"നമസ്ക്കാരം,ഈ അഭിമുഖത്തിനു സമ്മതിച്ച താങ്കള്‍ക്ക് ബൂലോകത്തിന്റെ പേരില്‍ ആദ്യമേ നന്ദി അറിയിക്കുന്നു. പിന്നെ ആയിരക്കണക്കിനു വായനക്കാര്‍ താങ്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് അക്ഷമരായി കാത്തിരിക്കുന്നുമുണ്ട്.അവരെയാരെയും താങ്കള്‍ നിരാശരാക്കില്ല എന്ന്‍ പ്രതീക്ഷിക്കട്ടെ"

"തീര്‍ച്ചയായും.ഞാന്‍ ഒരിക്കലും ഒരഹങ്കാരിയല്ല.എല്ലാവരേയും സ്നേഹത്തോടെ കാണുവാന്‍ സംസാരിക്കുവാന്‍ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.ഞാന്‍ ഒരു തുറന്ന പുസ്തകമാണ്.ഞാന്‍ വലിയവാനാണെന്ന്‍ കരുതുന്നില്ല.ബാക്കിയെല്ലാവരും ചെറിയവരാണെന്നും..ഹാ..ഹാ​‍"

"താങ്കള്‍ എങ്ങിനെയാണ് ബൂലോകത്തേയ്ക്ക് എത്തപ്പെട്ടത്"

"അതിനെക്കുറിച്ച് പറയുവാണെങ്കില്‍ വളരെപ്പറയാനുണ്ട്.പണ്ട് മുതലേ തന്നെ ഞാന്‍ പുസ്തകങ്ങളോടും കഥകളോടും എല്ലാം താല്‍പ്പര്യപ്പെട്ടിരുന്നു.അച്ഛന്‍ എനിക്ക് മിഠായികള്‍ക്കുപകരം ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വാങ്ങിക്കൊണ്ട് തരും.കുട്ടൂസനും ഡാകിനിയും ഡിങ്കനും മായാവീം..ഹൊ എന്നാ രസമായിരുന്നു.ഒറ്റയിരുപ്പിനാ കഥകളൊക്കെ വായിച്ച് രസിച്ചിരുന്ന ഞാന്‍ അതിന്റെ അടുത്ത ലക്കത്തിനായി വിജനതയിലേയ്ക്ക് നോക്കി കണ്ണും നട്ട് നില്‍ക്കാറുണ്ടായിരുന്നെന്ന്‍ അമ്മയും മറ്റും ഇപ്പോഴും പറയാറുണ്ട്.വലുതാകുമ്പോള്‍ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതരാക്കുന്ന കഥകളും മറ്റുമൊക്കെയെഴുതണമെന്ന്‍ കുട്ടിയിലേ ഞാന്‍ തീരുമാനിച്ചിരുന്നു.വലുതായപ്പോള്‍ ഞാന്‍ എഴുതിതുടങ്ങി.നിരവധി കഥകളും ലേഖനങ്ങളും ഞാനെഴുതി.നൂറുകണക്കിനു കവിതകള്‍. ഞാനവയെല്ലാം പത്രമാപ്പീസുകളിലയച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.പക്ഷേ ആരുമെന്നെ തിരിച്ചറിഞ്ഞില്ല.നല്ലതൊന്നും അവര്‍ക്ക് പറഞ്ഞിട്ടില്ലല്ലോ.അങ്ങിനെ ഭഗ്നാശനായിക്കഴിയവേയാണ് ഒരു സുഹൃത്ത് ബ്ലോഗിനെക്കുറിച്ച് എന്നോട് പറയുന്നത്.തപ്പിപ്പിടിച്ച് എത്തിയപ്പോള്‍ സംഗതി ശരിയാണ്. എന്നെപ്പോലെ എത്രയെത്ര എഴുത്തുകാര്‍.പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.ഇപ്പോള്‍ ആയിരക്കണക്കിനാരാധകരും ദിനേന നൂറുകണക്കിനു മെയിലുകളും.ശ്ശൊ..നിന്നു തിരിയാന്‍ സമയമില്ലന്നേ"

"ഏതുതരം കഥകളാണ് താങ്കള്‍ എഴുതുന്നത്"

"കഥകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാവണം.കഥാപാത്രങ്ങള്‍ നമ്മെ സങ്കടപ്പെടുത്തണം.വായനക്കാരന്‍ വായിച്ചുകഴിഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് നല്ല കഥയാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.ഞാനെഴുതിയ പലകഥകളും വായിച്ച് ഞാന്‍ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.അപ്പോള്‍ ഞാന്‍ എഴുത്തുകാരനല്ല വായനക്കാരനാണു.അതൊന്നും വായിച്ച് നല്ല അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ കൂപമണ്ഡൂകങ്ങള്‍ മാത്രമാണ്"

"താങ്കള്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ബ്ലോഗ്ഗേതാണ്.ഏറ്റവും മികച്ച ബ്ലോഗ്ഗെഴുത്തുകാരന്‍ ആരാണ്"

"ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ബ്ലോഗെന്ന്‍.എന്തെങ്കിലും ചുക്കോ ചുണ്ണാമ്പോ അതിലുണ്ടെങ്കിലും വേണ്ടൂല.ഒരു സെലിബ്ബ്രിറ്റി ഇന്ന ബ്ലോഗ്ഗ് വായിച്ചു താനാകെ കോള്‍മയിര്‍ കൊണ്ടുവെന്നെങ്ങാനും പറയുന്നത് കേള്‍ക്കുവാനായി വായും പൊളിച്ചിരിക്കുന്ന മറ്റ് എഴുത്തുകാര്‍. സാംസ്ക്കാരികാപചയമാണിത്.മൂല്യച്യുതി എന്നു വേണമെങ്കില്‍ പറയാം.സത്യത്തില്‍ ഞാന്‍ ഒരു ബ്ലോഗുപോലും ഇതേവരെ മുഴുവനും നോക്കീട്ടുമില്ല ഒരുത്തന്റേം പോസ്റ്റു മുഴുവന്‍ വായിച്ചിട്ടുമില്ല"

"അപ്പോള്‍ പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു , മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിടുന്നതോ"

"ഹ..ഹാ..അതാണതിന്റെ ഗുട്ടന്‍സ്..ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല.ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമെഴുതിയാപ്പിന്നെ അവനെന്റെ ബ്ലോഗിലോട്ട് തിരിഞ്ഞു നോക്കുമോ..ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു എന്നൊക്കെ റെഡിമെയ്ഡ് ഒണ്ടാക്കിവച്ചിട്ടൊണ്ട്.കോപ്പി പേസ്റ്റ്..അത്ര തന്നെ...പക്ഷേ ആദ്യത്തെ ഒരു രണ്ടുവരിയെങ്കിലും മിനിമം വായിച്ചുനോക്കണം.ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ...."

"ബ്ലോഗില്‍ പുലികളായിട്ടുള്ളവര്‍ പുതുമുഖങ്ങളെ ഒരു വിധത്തിലും സഹായിക്കുന്നില്ല എന്നൊരാരോപണം നിലവിലുണ്ട്"

"എന്റെ പൊന്നു ചങ്ങാതീ..എന്തു പുലികള്‍ ..എന്തുപുതുമുഖം..ബ്ലോഗ് തുടങ്ങിയ സമയം എഴുതിതുടങ്ങുമ്പം എല്ലാപേരും പുതുമുഖങ്ങളല്ലായിരുന്നോ..കൊറച്ചു നാളുകഴിഞ്ഞപ്പം അവരെങ്ങിനെ പുലികളായി.ഞാന്‍ എഴുതിതുടങ്ങീട്ട് രണ്ടുകൊല്ലമായി.അങ്ങിനെയാണെങ്കില്‍ ഞാന്‍ മിനിമമൊരു പുള്ളിപ്പുലിയെങ്കിലുമാവണ്ടേ...ചിലര്‍ സൂപ്പര്‍സ്റ്റാറുകളെപ്പോലെ ഫാന്‍സുകളെയുണ്ടാക്കിവച്ചിട്ടുണ്ട്.അവര് ഇന്നു ചെലപ്പം പുലീന്നും രണ്ടുദിവസം കഴിഞ്ഞ് കഴുതപ്പുലീന്നും ഒക്കെ വിളിക്കും..നമ്മളിതെത്ര കേട്ടതാ..എല്ലാവരോടും ഒരു സാ മട്ടില്‍ നിന്നാല്‍ ഇവിടെ ജീവിച്ചു പോവാം.ഇല്ലെങ്കി നാറ്റി നാമാവശേഷമാക്കിക്കളയും..നമ്മുടെ സിനിമാനടന്റെ അനുഭവമറിയാമല്ലോ."

"എഴുതുവാന്‍ ഏറ്റവും എളുപ്പം എന്താണ്.കഥകളാണോ കവിതകളാണോ അതോ ലേഖനങ്ങളോ"

"ഏതു സാധനമെഴുതണമെങ്കിലും പാട് തന്നെ.കഥയാണെങ്കില്‍ വായിച്ച് നൂറുനൂറു കുറ്റം പറയാന്‍ ആള്‍ക്കാരുണ്ടാവും.കവിതയാണെങ്കിലോ നമ്മള്‍ സ്വപ്നം പോലും കാണാത്ത അര്‍ഥവിന്യാസങ്ങളുമായി ആള്‍ക്കാരെത്തും.ഇവരെയെല്ലാപേരേം തൃപ്തിപ്പെടുത്തുക അസാധ്യമാണ്.പിന്നെയൊരു സൂത്രപ്പണിയുള്ളത് മിടുക്കമ്മാരെഴുതിവച്ചിരിക്കുന്നതിന്റെ അവിടേം ഇവിടേം നിന്നൊക്കെ ചൊരണ്ടി ഒരു ആധുനികനെ സൃഷ്ടിക്കുക.ബുജികള്‍ക്ക് പോലും മനസ്സിലാവാത്ത ആ സംഭവം സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‍ നൂറുശതമാനമുറപ്പാണ്"

"അപ്പോള്‍ താങ്കള്‍ ഈ രീതിയാണു പിന്തുടരുന്നതല്ലേ"

"പൊന്നുടയതേ. ഈ കോലത്തില്‍ ഞാനിരിക്കുന്നതില്‍ അല്‍പ്പവും സഹിക്കുന്നില്ലല്ലേ.എങ്ങിനെയെങ്കിലും ഒന്നു ജീവിച്ചുപൊയ്ക്കോട്ടേ"


"ബുജികള്‍ എന്നു വിളിക്കുന്നതാരെയാണു"

"സാധാരണ ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന സാഹിത്യവിശാരധമ്മാര്‍ ആകുന്നു ബുജികള്‍"

"ബൂലോകത്ത് താങ്കളുടെ ഏറ്റവും ജനപ്രീതിനേടിയ കൃതി ഏതായിരുന്നു"

"ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു.ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്..ഹോ ഓര്‍ക്കുമ്പോള്‍ തന്നെ..ദേ കൈ കണ്ടോ..രോമാഞ്ചമുണ്ടാകുന്നത്..തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേട് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിങ്കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്...പറയുവാനാണെങ്കില്‍ ഏറെയുണ്ട്"

"താങ്കള്‍ക്ക് ഏതെങ്കിലും അവാര്‍ഡോ മറ്റോ കിട്ടിയിട്ടുണ്ടോ"

"ഈ ഒരു കാര്യത്തില്‍ എനിക്ക് മാത്രമല്ല പലര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.അല്ലെങ്കിലും അര്‍ഹതയുള്ളവരെ എപ്പൊഴും തഴഞ്ഞ ചരിത്രമേയുണ്ടായിട്ടുള്ളൂ.അവാര്‍ഡിന്റെ തിളക്കത്തിലൊന്നും ഞാന്‍ മയങ്ങാറില്ല എന്നതാണു സത്യം"

"താങ്കളുടെ കഥകളേതെങ്കിലും സിനിമയായാള്‍"

"ഇപ്പൊള്‍ എനിക്ക് കുറച്ചാള്‍ക്കാരുടെ തെറിവിളി മാത്രം കേട്ടാ മതി..മൊത്തം മലയാളീസിന്റേയും കേള്‍ക്കണമെന്ന്‍ താല്‍പ്പര്യമില്ല"

"താങ്കളെ അത്ഭുതപ്പെടുത്തിയ എന്തെങ്കിലും ഒരു സംഭവം"

"അതിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഉടനിടുന്നതായിരിക്കും"

"അവസാനമായി താങ്കള്‍ക്കെന്താണു പറയാനുള്ളത്"

"അപ്പോ നീയൊക്കെക്കൂടി എന്നെ കൊല്ലാനായിട്ടുകൊണ്ടുവന്നതാണോടേ..എന്നെ ഒന്നും ചെയ്യരുതേ..ഞാന്‍ ഇനി ഒരു സ്ഥലത്തൂന്നും ഒന്നും മോട്ടിച്ചെഴുതത്തില്ല.എന്റമ്മച്ചിയാണേ സത്യം.ഈ ഒരു പ്രാവശ്യത്തേയ്ക്ക് ക്ഷമിക്കുക"

"അയ്യോ ചേട്ടാ ചുമ്മാ കരയാതെ..സമയം തീരാറായതുകൊണ്ട് ഒരു ചോദ്യം ചോദിച്ചെന്നേയുള്ളൂ.എന്താണു താങ്കള്‍ക്ക് ബൂലോകവാസികളായ എഴുത്തുകാരോട് പറയാനുള്ളത്"

"ഹൊ അതായിരുന്നോ.ഞാനാകെ പേടിച്ചുപോയെന്നേ..എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക.പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക.നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക.എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക...

നന്ദി നമസ്ക്കാരം...

ശ്രീക്കുട്ടന്‍

33 comments:

  1. കൊള്ളാം ...... വായിച്ചു തന്നെയാണ് കമന്റ് ഇട്ടത്......:)

    ReplyDelete
  2. രണ്ടാം വാര്‍ഷികത്തിന്റെ പാര്‍ട്ടിക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള പത്രസമ്മേളനം പ്രതീക്ഷിക്കുന്നു........ :)

    ( ഞാനും വായിച്ചിട്ടാണ്....:) )

    ReplyDelete
  3. ഇന്റെ ശ്രീ കുട്ടാ സംഗതി കലക്കി
    പിന്നെ ബുജികള്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം തെറ്റി പോയി

    ReplyDelete
  4. വായിച്ചവര്‍ക്കും അഭിപ്രായമിട്ടവര്‍ക്കും വളരെയേറെ നന്ദി.
    കൊമ്പാ ക്ഷമിച്ചേക്കൂ.. തലയുലുരുത്തിരിഞ്ഞതിതായിപ്പോയി...(പിന്നെ എനിക്ക് വധഭീഷണിയുണ്ടാവുകയാണെങ്കില്‍ ഹെല്‍പ്പ് ചെയ്യണം)

    ReplyDelete
  5. ഹ്ഹഹഹ ഹൊ സമ്പവമാണല്ലേ
    ഗൊള്ളാം

    ReplyDelete
  6. @@
    >> "ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു.ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്..ഹോ ഓര്‍ക്കുമ്പോള്‍ തന്നെ..ദേ കൈ കണ്ടോ..രോമാഞ്ചമുണ്ടാകുന്നത്..തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേട് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിങ്കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്...പറയുവാനാണെങ്കില്‍ ഏറെയുണ്ട്" <<

    ഹഹഹാ..!
    കൊന്നു കൊലവിളിച്ചല്ലോ പുളുസൂ.!

    **

    ReplyDelete
  7. ശ്രീ കുട്ടാ ... ഇങ്ങിനെയൊക്കെ ആയിരിക്കുമോ ഇവിടുത്തെ സ്ഥിതി ... ഞാന്‍ വായിക്കാതെ കമന്റാറില്ല .. നീളം കൂടിയത് വല്ലതും ആണെങ്കില്‍ പകുതി വായിച്ചു വെച്ച് പിറ്റേ ദിവസം വന്നു ബാക്കി വായിച്ചു കമെന്റും .... ഏതായാലും ഇന്റര്‍വ്യൂ കലക്കി മാഷേ ........ആശംസകള്‍

    ReplyDelete
  8. പൊളിച്ചല്ലോ മച്ചൂ... ബ്ലോഗിലും ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയിട്ടുണ്ടല്ലേ... പല പോസ്റ്റിലും കണ്ടിട്ടുണ്ട് വിമര്‍ശിക്കുന്നവരെ ചുറ്റും നിന്ന് കല്ലെറിയുന്ന ഒരുപറ്റം 'താങ്ങി' കളെ.
    ബ്ലോഗും മലീമസമാക്കിയേ ഇവര്‍ അടങ്ങൂ...

    ReplyDelete
  9. കൊള്ളാം ശ്രീക്കുട്ടാ.. ഗംഭീരമായിരിക്കുന്നു..(ഇതൊരു പാ‍ലമല്ല കേട്ടോ..)നാലഞ്ചു വര്‍ഷമായി ഞാനിതൊക്കെ കണ്ടു കൊണ്ടിരിക്കുന്നതല്ലേ..അഭിനന്ദനങ്ങള്‍...

    ReplyDelete
  10. അടുത്ത വര്‍ഷത്തെ അവാര്‍ഡ്‌ ഞാന്‍ ബുക്ക്‌ ചെയ്തു .ഇനി അടുത്ത തവണ നോക്കാം ..............അഭിമുഖം കലക്കി ................

    ReplyDelete
  11. ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ബ്ലോഗെന്ന്‍.എന്തെങ്കിലും ചുക്കോ ചുണ്ണാമ്പോ അതിലുണ്ടെങ്കിലും വേണ്ടൂല.ഒരു സെലിബ്ബ്രിറ്റി ഇന്ന ബ്ലോഗ്ഗ് വായിച്ചു താനാകെ കോള്‍മയിര്‍ കൊണ്ടുവെന്നെങ്ങാനും പറയുന്നത് കേള്‍ക്കുവാനായി വായും പൊളിച്ചിരിക്കുന്ന മറ്റ് എഴുത്തുകാര്‍. സാംസ്ക്കാരികാപചയമാണിത്.മൂല്യച്യുതി എന്നു വേണമെങ്കില്‍ പറയാം.സത്യത്തില്‍ ഞാന്‍ ഒരു ബ്ലോഗുപോലും ഇതേവരെ മുഴുവനും നോക്കീട്ടുമില്ല ഒരുത്തന്റേം പോസ്റ്റു മുഴുവന്‍ വായിച്ചിട്ടുമില്ല"
    ഹമ്പട പുളുസു..ഇപ്പോളെല്ലേ നിന്റെ തനിനിറം പുറത്തായത് .ഇനീ ബുജികള്‍ വാളുമായി വരുമോ

    ReplyDelete
  12. മോനേ തകര്‍ത്തു പൊളിച്ചു എന്റെ മാനം നീ കാത്തു .....തഥാസ്തു ..വിജയി ഭവ ...

    ReplyDelete
  13. ഹാ..ഹാ..ഈ അഭിമുഖ കത്തി സഹിച്ച് ക്ഷമിച്ചിരുന്ന്‍ വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി..പിന്നെ ഒരു മുങ്കൂര്‍ ജാമ്യം.ഇതില്‍ പറയുന്നപോലുള്ള ഒരാളല്ല ഞാന്‍ ..എല്ലാ പോസ്റ്റും വായിച്ച് ആസ്വദിച്ചു കമന്റിടുന്ന ഒരു പാവം.പിന്നെ ഈ എഴുത്തൊക്കെ ഒരു നമ്പരല്ലേ..ഈ പുലിക്കൂട്ടങ്ങളുടെയിടയില്‍ ജീവിച്ചുപോണ്ടേ....

    ReplyDelete
  14. ആദ്യത്തെ രണ്ടു വരിയല്ല മുഴുവന്‍ വായിച്ചു തകര്‍പ്പന്‍ (റെഡി മെയ്ഡ് കമന്റല്ല ഇത് ഒറിജിനലാ ഐ എസ് ഐ മാര്‍ക്കുണ്ട് )

    ReplyDelete
  15. കൊന്നാലും പോര കൊല വിളിക്കണം അല്ലെ.. അല്ലെ.. ശ്രീകുട്ടാ ഇന്റെവ്യൂ എന്ത് കൊണ്ടും ന്യൂസ് അവരിനെക്കള്‍ മികച്ചു നില്‍ക്കുന്നു.. :)

    ReplyDelete
  16. തകര്‍ത്തൂട്ടോ...കൊള്ളേണ്ടവര്‍ക്ക് കൊണ്ട് കാണും...അച്ഛനാണെ അമ്മയാണെ ഞാന്‍ ഇത് മുഴുവന്‍ വായിച്ചിട്ട് തന്നെയാ കമന്റിയത്..പിന്നെ ശ്രീ കുട്ടനും ഫാന്‍സ്‌ അസോസിയേഷന്‍ വേണോ? എന്നെ കാണേണ്ട പോലെ കണ്ടാല്‍ ഞാന്‍ ശരിയാക്കിത്തരാം..

    ReplyDelete
  17. കൊള്ളാം...
    അവസാനമായി പറയാന്‍ ഭയങ്കര പേടിയാണല്ലേ...
    അത് വായിച്ചു ശരിക്കും ചിരിച്ചു.

    ReplyDelete
  18. സത്യം പറ... ആര്‍ക്കൊക്കെയോ ഇട്ടു ഒരു കൊട്ട് അല്ലെ ഇത്...

    സത്യായിട്ടും മുഴുവന്‍ വായിചിട്ടാനെ കമന്റിയത്...
    അവസാനമായി പറഞ്ഞത് കലക്കി....


    നന്മകള്‍...

    ReplyDelete
  19. .ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു എന്നൊക്കെ റെഡിമെയ്ഡ് ഒണ്ടാക്കിവച്ചിട്ടൊണ്ട്.കോപ്പി പേസ്റ്റ്.

    ഹാവൂ സമാധാനമായി. അപ്പോ ശ്രീക്കുട്ടേട്ടൻ വായിച്ചിട്ടാണ് എനിക്ക് കമന്റിയത്. കാരണം മുകളിൽ പറഞ്ഞ ആ റെഡിമെയ്ഡ് കമന്റ്സ് ഒന്നും ശ്രീക്കുട്ടേട്ടന്റെ കമന്റിലുണ്ടായിരുന്നില്ല. അടിപൊളിയാ ട്ടൊ ശ്രീക്കുട്ടേട്ടാ, നല്ല അഭിമുഖം.

    ReplyDelete
  20. അടിപൊളി ശ്രീക്കുട്ടാ. ഇന്നുള്ള ഒരു മിനിമം ബ്ലോഗര്‍!! അഭിനന്ദനങ്ങള്‍!!!

    ReplyDelete
  21. നമിച്ചു അളിയാ നമിച്ചു ,,,

    ReplyDelete
  22. ബ്ലോഗിങിന്റെ ഇടയില്‍ ആള്‍ക്കാര് ഇങ്ങനേം ഉണ്ടോ?
    ഹിഹിഹി..കൊള്ളാം..

    ReplyDelete
  23. കൊള്ളാമളിയാ ഈ ഒടുക്കത്തെ ഇന്റര്‍വ്യൂ....
    എങ്കിലും എത്തിരീം കൂടി കടുപ്പിക്കാമായിരുന്നു:)

    ReplyDelete
  24. അവസാനമായി എന്തു പറയാനുണ്ടെന്നു വെച്ചാ ബെക്കം പറഞ്ഞോളീ...

    ReplyDelete
  25. കൊന്ന് കൊലവിളിച്ചല്ലോ!! സത്യമായും വായിച്ചിട്ടാണ്...

    ReplyDelete
  26. "ബുജികള്‍ എന്നു വിളിക്കുന്നതാരെയാണു"

    "സാധാരണ ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന സാഹിത്യവിശാരധമ്മാര്‍ ആകുന്നു ബുജികള്‍".

    കുട്ടേട്ടന്റെ ഈ മറുപടിയിലൂടെയുള്ള പ്രസ്താവനാരോപണം,ഷബീറലിയെ മാത്രം ഉന്നം വച്ചുള്ളതാണെന്ന് ഞാൻ സംശയിക്കുന്നു. ഇത്തരമൊരാരോപണം കുട്ടേട്ടൻ,വ്യംഗമായി നടത്തും എന്ന് സംസ്ഥാന ഇന്റലിജൻസ് കേന്ദ്രങ്ങളിൽ നിന്ന് എനിക്ക് ലഭിച്ചിരുന്നു. ഷബീറലിയുടെ സുഹൃത്ത് എന്ന രീതിയിൽ ഞാനതിനോട് പ്രതിഷേധിക്കുന്നു. എന്റെ,കുട്ടേട്ടനോടുള്ള ആ കട്ടിയായ പ്രതിഷേധം ഞാനെന്റെ അടുത്ത ബ്ലോഗിലൂടെ എല്ലാവരേയും അറിയിക്കുന്നതാണ്.

    ReplyDelete
  27. ഹ..ഹ..ശ്രീ..ഇതൊക്കെ ഇപ്പോഴാണ് കാണുന്നത്..വരാന്‍ വൈകിപ്പോയി..എന്തായാലും സംഭവം ജോര്‍ ആയി...ആശംസകളോടെ

    ReplyDelete
  28. "അപ്പോള്‍ പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു , മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിടുന്നതോ"

    "ഹ..ഹാ..അതാണതിന്റെ ഗുട്ടന്‍സ്..ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല.ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമെഴുതിയാപ്പിന്നെ അവനെന്റെ ബ്ലോഗിലോട്ട് തിരിഞ്ഞു നോക്കുമോ..ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു എന്നൊക്കെ റെഡിമെയ്ഡ് ഒണ്ടാക്കിവച്ചിട്ടൊണ്ട്.കോപ്പി പേസ്റ്റ്..അത്ര തന്നെ...പക്ഷേ ആദ്യത്തെ ഒരു രണ്ടുവരിയെങ്കിലും മിനിമം വായിച്ചുനോക്കണം.ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ...."


    കുട്ടേട്ടന്റെ മനസ്സ് തുറന്നുള്ള അഭിപ്രായം.!

    ReplyDelete
    Replies
    1. ഡാ മനേഷേ..നീ ഇല്ലാവചനം ഒന്നും പറഞ്ഞൊണ്ടാക്കല്ലേ. ആകെ നാലും മൂന്നും ഏഴുപേരാണ് വല്ലതും എഴുതിയാ വായിക്കുവാന്‍ വരുന്നത്. അതും കൂടി ഇല്ലാണ്ടാക്കുമോ...

      Delete
  29. ചിരിച്ചു കൊണ്ട് കഴുത്തറുത്തല്ലോ :) അപ്പോ ഒന്നും മുഴുവനും വയികരില്ലല്ലേ :) തകര്‍ത്തു !!!

    ReplyDelete
  30. ഹെന്റെ പഗവാനേ..ഇതു സംഗതി ഹിറ്റായാ..ഇതറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി കുട്ടപ്പനാക്കിയിടാമായിരുന്നു. പോയ ബുദ്ധിയിനി ആന പിടിച്ചാലും കിട്ടില്ലല്ലോ.. എല്ലാ ചങ്ങാതീസിനും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു...

    ReplyDelete