Monday, July 12, 2010
കലക്കന്‍ ശിക്ഷ
ചിരി ആരോഗ്യത്തിനു അത്യുത്തമനാണെന്ന്‍ പൊതുവേ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണല്ലോ.അതില്‍ ആര്‍ക്കും ഒരു എതിരഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല. ചിലസമയത്ത് ബോറടിച്ച് പ്രാന്തെടുത്തിരിക്കുമ്പോള്‍ നല്ല ഒരു തമാശ കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍ ആരായാലും ചിരിച്ചുപോകും.ഇന്നു രാവിലെ നിങ്ങള്‍ അത്തരം ഒരു ബോറടിയുടെ സ്റ്റേജിലാണോ. ദേ ഇതൊന്നു നോക്കിയേ .ചിലപ്പോള്‍ ഒന്നു പൊട്ടിച്ചിരിക്കുവാനുള്ള സ്കോപ്പ് കിട്ടിയേക്കാം.സംഭവം നടന്നിരിക്കുന്നത് കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ സര്‍ക്കിളിനുള്ളിലാണെന്നു തോന്നുന്നു.ഇനിയെങ്കിലും നമ്മുടെ ശുദ്ധരായ പോലീസുകാരെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന തെറ്റിദ്ധാരണകള്‍ മാറുമല്ലോ അല്ലേ.അടിയില്ല ചവിട്ടില്ല ഗരുഡന്‍ തൂക്കമില്ല എസ് കത്തിയുമില്ല.പാവം മാലാഖമാര്‍...
Subscribe to:
Post Comments (Atom)
ഇതു വായിച്ച് നിങ്ങള്‍ക്ക് ചിരി എന്നൊരു സാധനം വന്നില്ലെങ്കില്‍ ഞാനതിനു യാതൊരുവിധത്തിലും ഉത്തരവാദിയായിരിക്കില്ല.ഞാന്‍ നന്നായി ചിരിച്ചു.എനിയ്ക്കതേയറിയാവൂ.
ReplyDeleteപഴയ കാലത്ത് അദ്ധ്യാപകന്‍ എഴുതിയതല്ലേ..
ReplyDeleteമാഷെ പോലീസുകാര്‍ ഒന്ന് ഓര്‍മ്മിപ്പിച്ചതാണ്.
അത് കൊള്ളാം.!!! ഈ മാഷമ്മാര്‍ക്ക് ഇത് വേണം. ഇച്ചിരി കുഴപ്പം കൂടുതലാ. ഇനി ഒരു കാര്യം. ഇതേ എസ് ഐ തന്നെ സ്വന്തം സ്റ്റേഷനിലെ പോലീസുകാര്‍ക്ക് 'ഇനി ഞാന്‍ കൈക്കൂലി വാങ്ങില്ല' എന്ന് ഒരു അഞ്ഞൂറ് തവണ ഇമ്പോസിഷന്‍ കൊടുക്കുന്നതും നല്ലതാവും. ഹ ഹ ഹ ... ഞാന്‍ ഏതായാലും ചിരിച്ചു
ReplyDelete