ലോകത്തിലെ ഏറ്റവും വലിയ മോഷണം
1990 മാര്‍ച്ച് 18. സമയം രാത്രിയായി. ബോസ്റ്റണിലെ പ്രസിദ്ധമായ ഇസബെല്ല സ്റ്റുവര്‍ട്ട് ഗാര്‍ഡ്നെറുടെ മ്യൂസിയത്തിലെ സെക്യൂരിറ്റി ടീം പതിവുപോലെ സുരക്ഷാപരിശോധനകളുമായി റോന്തുചുറ്റുകയും എങ്ങും അസ്വാഭാവികമായി ഒന്നുമില്ല എന്നുറപ്പുവരുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഈ സമയത്ത് രണ്ട് പോലീസുകാര്‍ മ്യൂസിയത്തിന്റെ മുന്നിലെത്തുകയും വാതിലില്‍ മുട്ടുകയും ഇവിടെ എന്തോ കുഴപ്പമുണ്ടെന്ന ഫോണ്‍സന്ദേശം കിട്ടി തങ്ങള്‍ അതു ചെക്കു ചെയ്യാനായിവന്നതാണെന്ന്‍ സെക്യൂരിറ്റിയെ അറിയിക്കുകയും ചെയ്തു. പോലീസുകാരായതിനാല്‍ സെക്യൂരിറ്റിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ല. വളരെയധികം വിലപിടിപ്പുള്ള ചിത്രങ്ങളും മറ്റു കലാവസ്തുക്കളും സൂക്ഷിക്കുന്ന മ്യൂസിയമായതുകൊണ്ടുതന്നെ സെക്യൂരിറ്റി ടീം പോലീസുകാരെ മ്യൂസിയത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു പരിശോധിക്കുവാന്‍ അവരെ അനുവദിക്കുകയും ചെയ്തു. മ്യൂസിയത്തിനകത്തുകടന്ന ആ പോലീസുകാര്‍ ക്ഷണനേരം കൊണ്ട് രണ്ടു സെക്യൂരിറ്റികളേയും കീഴടക്കി ബന്ധനസ്ഥരാക്കിയിട്ട് കുറച്ചുസമയങ്ങള്‍ക്കുള്ളില്‍ ആ സ്വകാര്യമ്യൂസിയത്തിലെ ചുമരില്‍സ്ഥാനം പിടിച്ചിരുന്ന വിലപിടിപ്പുള്ള പതിമൂന്നോളം അമൂല്യവസ്തുക്കളുമായി സ്ഥലംവിടുകയും ചെയ്തു.
1. ഡച്ച് പെയിന്ററായ ജോഹന്നാസ് വെര്‍മ്മറിന്റെ വിഖ്യാതമായ ദ കണ്‍സെര്‍ട്ട്
2. വിഖ്യാതപെയിന്ററായ റെംബ്രാന്‍ഡ് വാന്‍ഡ്രിമ്മിന്റെ ഏറ്റവും പ്രശസ്തമായ വര്‍ക്കുകളിലൊന്നായ ദ സ്റ്റോം ഓണ്‍ ദ സീ ഓഫ് ഗലീലി
3. റെംബ്രാന്‍ഡിന്റെ തന്നെ മറ്റൊരു പെയിന്റിംഗായ ഏ ലേഡി ആന്‍ഡ് ജെന്റില്‍മാന്‍ ഇന്‍ ബ്ലാക്ക്
4. ഗോവര്‍ട്ട് ഫ്ലിങ്കിന്റെ ലാന്‍ഡ്സ്കേപ്പ് വിത്ത് ഒബെലിസ്ക്
5. ഫ്രഞ്ച് ചിത്രകാരന്‍ ഏഡ്വാര്‍ഡ് മാനെറ്റിന്റെ ചെസ് തോര്‍തോനി
6. എഡ്ഗാര്‍ ഡെഗാസിന്റെ വര്‍ക്ക്സ് ഓണ്‍ പേപ്പര്‍
7. റെംബ്രാന്‍ഡിന്റെ ഒരു സെള്‍ഫ് പോര്‍ട്രയിറ്റ്
8. എഡ്ഗാര്‍ ഡെഗാസിന്റെ കോര്‍ട്ടെക്സ് ആക്സ് എന്വയോണ്‍സ് ദ ഫ്ലോറെന്‍സ്
9. ഡെഗാസിന്റെ പ്രോഗ്രംഫോര്‍ ആന്‍ ആര്‍ട്ടിസ്റ്റിക് സൊയിറീ
10 ഡെഗാസിന്റെ ലീവിങ് ദ പാഡോക്ക്
11 ഡെഗാസിന്റെ ദ മൌണ്ടഡ് ജോക്കീസ്
12 ഷാംഗ് ഡൈനാസ്റ്റികാലത്തു നിര്‍മ്മിക്കപ്പെട്ട ഒരു വെങ്കലപ്പാത്രം
13 നെപ്പോളിയന്റെ കാലത്തു വീരസൈനികര്‍ക്കു സമ്മാനിച്ചിരുന്ന ഒരു കഴുകന്റെ മുദ്ര
ഇവയായിരുന്നു മോഷ്ടാക്കല്‍ കവര്‍ന്നെടുത്ത അമൂല്യവസ്തുക്കള്‍. ഇവയുടെ വിപണിമൂല്യം 500 മില്യണ്‍ ഡോളറോളമായിരുന്നു. ഇന്നേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മൂല്യമേറിയ സ്വകാര്യസ്വത്ത് മോഷണമായിരുന്നത്
എഫ് ബി ഐ മോഷണവിവരമറിഞ്ഞയുടനേ അന്വോഷണമാരംഭിച്ചു. എന്നാല്‍ മോഷ്ടാക്കളെപ്പറ്റിയോ മോഷണം പോയ വസ്തുക്കളെപ്പറ്റിയോ ഒരു തുമ്പും പോലീസിനു ലഭിച്ചില്ല. രാജ്യവ്യാപകമായ അന്വോഷണം ഒക്കെ നടന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആ മ്യൂസിയത്തില്‍ വളരെ വിലപിടിപ്പുള്ള മറ്റു പല പ്രസിദ്ധമായ ആര്‍ട്ട് വര്‍ക്കുകളുമുണ്ടായിരുന്നു. മോഷ്ടാക്കള്‍ക്ക് അവയെപ്പറ്റി വലിയ പിടിയില്ലാതിരുന്നതിനാല്‍ അവരുടെ കൈയില്‍ക്കിട്ടിയവയുമായി സ്ഥലം വിടുകയായിരുന്നു എന്നു എഫ് ബി ഐ ഉറപ്പിച്ചു. നൂറുകണക്കിനുപേരെ ചോദ്യം ചെയ്യുകയും വളരെ വിപുലമായ അന്വോഷണം നടത്തുകയും ഒക്കെ ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മോഷണമുതലുകള്‍ രാജ്യം കടന്നുകാണുമെന്നു കരുതി എഫ് ബി ഐ ലോകവ്യാപകമായി തിരച്ചിലാരംഭിച്ചു. സ്കോട്ട്ലന്റ് യാര്‍ഡിന്റേയും ഫ്രെഞ്ച് ജാപ്പനീസ് പോലീസ് സംഘങ്ങളുടേയും സേവനം ഉപയോഗപ്പെടുത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഒരു ഇന്റര്‍നാഷണല്‍ ക്രൈം സിന്‍ഡിക്കേറ്റാണ് ഈ മോഷണത്തിനു പിന്നിലെന്നാണവര്‍ നിഗമനത്തിലെത്തിയത്.
മോഷണം നടന്നയുടനേ ഈ മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ സമ്മാനം മ്യൂസിയം ഓഫര്‍ ചെയ്തു. എന്നാല്‍ പ്രത്യേകിച്ചു വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ മ്യൂസിയം അധികാരികള്‍ 1997 ല്‍ ഇത് 5 മില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിച്ചു. 2018 ല്‍ ഇത് 10 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയെങ്കിലും ഇതേവരെ ഫലമൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴും ഈ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്
ചരിത്രം കണ്ട ഏറ്റവും വലിയൊരു മോഷണത്തിലെ മോഷ്ടാക്കളും മോഷണവസ്തുക്കളും ഇന്നും ഇരുട്ടിലെവിടെയോ മറഞ്ഞിരിക്കുന്നു.
വിവരങ്ങള്‍ വിക്കീപീഡിയ,ചില ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയില്‍നിന്നു കടം കൊണ്ടതാണ്. ചിത്രങ്ങള്‍ ഗൂളില്‍നിന്നുള്ളതും
ശ്രീ

ചരിത്രം കണ്ട ഏറ്റവും വലിയൊരു
ReplyDeleteമോഷണത്തിലെ മോഷ്ടാക്കളും മോഷണവസ്തുക്കളും
ഇന്നും ഇരുട്ടിലെവിടെയോ മറഞ്ഞിരിക്കുന്നു...!
"""Stones stay Mancity>> Flighting for frist player"""
ReplyDeleteThis is my blog. Click here.
ReplyDeleteคำศัพท์แทงบอลพร้อมความหมาย
This is my blog. Click here.
ReplyDeleteซื้อหวยออนไลน์ เว็บไหนดี pantip