"അളിയാ ദേ നല്ല കലക്കന്‍ സാധനമൊന്നു കിട്ടിയിട്ടുണ്ട്.മലയാളിയാ. നമ്മുടെ കിച്ചു തന്നതാ. കലക്കനെന്നാ അവന്‍ പറഞ്ഞത്".ഇടുപ്പില്‍ തിരുകിയിരുന്ന സിഡി പുറത്തെടുത്തുകൊണ്ട് ശ്യാം പറഞ്ഞു.
"പെട്ടന്നിടളിയാ. നല്ല ഒരെണ്ണം കണ്ടിട്ട് എത്ര ദിവസമായി".
കയ്യിലിരുന്ന ഗ്ലാസ്സിലെ സാധനം കാലിയാക്കി ചിറിതുടച്ചുകൊണ്ട് ഹരി സിഡി കാണുവാന്‍ റെഡിയായി.
"രവിയെവിടെ"
"ആ പിശാശു ബാത്രൂമിലാണു.അല്ലേലും ഒരു തൊണ്ണൂറടിച്ചാപ്പിന്നെ അവനെപ്പോഴും അവിടെത്തന്നെ".
"നീയിട്ടേ. അവന്‍ വരുമ്പോ വരട്ടെ" അക്ഷമയോടെ പറഞ്ഞുകൊണ്ട് സുമേഷ് നിറഞ്ഞിരുന്ന ഗ്ലാസ്സെടുത്തു.
ശ്യാം, രവി, സുമേഷ്, ഹരി. ഇവര്‍ നാലുപേരുമാണു ആ റൂമില്‍ താമസിക്കുന്നതു. വ്യാഴാഴ്ചകളില്‍ രാത്രിയില്‍ ഒരു ബോട്ടിലൊക്കെ വാങ്ങി ചീട്ടുകളിയും ചെലപ്പോള്‍ പാട്ടും ഡാന്‍സുമൊക്കെയായി അല്‍പ്പമൊന്നര്‍മ്മാദിച്ചു വെളുക്കുന്നതുവരെ പ്രവാസജീവിതത്തിന്റെ സങ്കടങ്ങള്‍ എല്ലാം മറന്നു കഴിയുക.പിന്നെ ഉച്ചവരെ ചത്ത ഉറക്കം. ആകെയുള്ള അവധിദിവസം ആഘോഷിച്ചശേഷം വീണ്ടും അടുത്ത അവധിക്കായി കാത്തിരിക്കുക. ഇതവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.നാലും അവിവാഹിതരാണു. വല്ലപ്പോഴും കിട്ടുന്ന ചൂടന്‍ സീഡിയിലെ തീപിടിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട് നെടുവീര്‍പ്പിട്ട് ജീവിതമങ്ങനെ കഴിച്ചുകൂട്ടുന്നു.
"ഇതു ഒരു ക്ലിയറുമില്ലല്ലോടെ"
റ്റീ വിയില്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന ഹരി ദേക്ഷ്യപ്പെട്ടു.
"മിണ്ടാതിരിയെടാ". കയ്യിലിരുന്ന ഗ്ലാസ്സില്‍ തെരുപ്പിടിച്ചുകൊണ്ട് ശ്യാം വോളിയം അല്‍പ്പം കൂട്ടി. നല്ല ഏതോ മലയാളം സിനിമാപാട്ടാണ്.
തന്റെ ഗ്ലാസ്സ് കാലിയാക്കിക്കൊണ്ട് സുമേഷ് റ്റീ വിയിലേയ്ക്കു നോക്കി. കണ്ണുകള്‍ ചെറുതായി അടയുന്നുവോ.
"അളിയാ ഞാനുറങ്ങാന്‍ പോകുവാ. നല്ല ഏതെങ്കിലും വരുവാണെങ്കില്‍ എന്നെ വിളിക്കണം കേട്ടോ". പറഞ്ഞുകൊണ്ടവന്‍ കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഉറക്കത്തിന്റെ അലകള്‍ അവനെ പൊതിഞ്ഞു.
"അളിയാ എഴുന്നേറ്റേടാ. ദേ ഒരു വെടിക്കെട്ടു സാധനം".ഹരി തന്റെ ഗ്ലാസ്സെഡുത്തുകൊണ്ട് അവനെ കുലുക്കി വിളിച്ചുണര്‍ത്തി.
കണ്ണുതിരുമ്മിക്കൊണ്ട് സുമേഷ് റ്റീ വിയിലെയ്ക്കു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. കണ്ണുകള്‍ നേരെയായിട്ടില്ല. അവന്‍ കുനിഞ്ഞ് താഴെയുണ്ടായിരുന്ന ഗ്ലാസ്സെടുത്ത് ഒരെണ്ണമൊഴിച്ചു ഒരു കവിള്‍ കുടിച്ചുകൊണ്ട് വീണ്ടും റ്റീ വി കാണാനാരംഭിച്ചു. നല്ല ഒരു സുന്ദരിപ്പെണ്ണാണു സ്ക്രീനില്‍. കൂടെയുള്ളവന്റെ കയ്യ് മാത്രം കാണാം. കാറിനുള്ളിലോ മറ്റോ വച്ചുള്ള പരിപാടിയാണു. തന്റെ ഗ്ലാസ്സ് കാലിയാക്കിയിട്ട് ഒരു സിഗററ്റെടുക്കുന്നതിനായി തിരിഞ്ഞ് സുമേഷ് ഒന്നു ഞെട്ടി. പെട്ടന്നവന്‍ തിരിഞ്ഞു റ്റീ വിയിലേയ്ക്കു നോക്കി. ആ രൂപം..ചിരിച്ചു കുഴഞ്ഞുകൊണ്ട് തന്റെ യൂണിഫോം അഴിച്ചുമാറ്റുന്ന ആ പെണ്‍കുട്ടിയുടെ മുഖം ക്ലോസപ്പില്‍ കാണിച്ചപ്പോള്‍ തന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നതായി സുമേഷിനു തോന്നി. അത്...അത്..സുജയല്ലേ. വിശ്വസിക്കാനാവാത്തതുപോലെ അവന്‍ തന്റെ രണ്ടു കണ്ണുകളും ശക്തിയില്‍ തിരുമ്മിക്കൊണ്ട് വീണ്ടും സൂക്ഷിച്ചുനോക്കി. അതേ.. അവള്‍ തന്നെ അപ്പോള്‍..
തളര്‍ന്നുപോയ ശരീരത്തിനൊരു താങ്ങിനെന്നപോലെ അവന്‍ കട്ടിലിന്റെ കാലില്‍ മുറുക്കെപിടിച്ചു.
"എന്റമ്മോ എന്തൊരു സാധനം. പെമ്പിള്ളേരായാ ഇങ്ങിനെ വേണം. എന്താ ശുഷ്ക്കാന്തി".സിഗററ്റ് പുക ഊതിവിട്ടുകൊണ്ട് ഹരി പറഞ്ഞു.
"എവളുമാരെല്ലാം പഠിക്കാനെന്നും പറഞ്ഞ് വീട്ടീന്നെറങ്ങിയിട്ട് കഴപ്പു മൂത്തു കണ്ടവമ്മാരുമായി പോയി പരിപാടി നടത്തും. തന്തയും തള്ളയും ഇതു വല്ലതുമറിയുന്നുണ്ടോ. എപ്പോഴെങ്കിലും ആരെങ്കിലും പിടിച്ചാല്‍ പിന്നെ വാണിഭം മാനഭംഗം തേങ്ങാക്കൊല. ത്ഫൂ...". എപ്പോഴോ ബാത്റൂമില്‍ നിന്നും മടങ്ങിവന്ന രവി അവജ്ഞ്ഞയോടെ പറഞ്ഞുകൊണ്ട് ഒരു സിഗററ്റ് കത്തിച്ചു.
"എന്തായാലും പൊളപ്പന്‍ ഉരുപ്പടി തന്നെ.ശരിക്കുമൊരു കഴപ്പു മൂത്തവള്‍. ഇംഗ്ലീഷുകാരികള്‍ തോറ്റുപോകുന്ന പ്രകടനമല്ലേ. അവന്റെ സമയം".
തന്റെ കൂട്ടുകാരുടെ കമന്റുകള്‍ കേള്‍ക്കുവാന്‍ ശക്തിയില്ലാതെ സുമേഷ് എഴുന്നേറ്റു ബാത്റൂമിലേയ്ക്കു നടന്നു.
"ഇതൊന്നു മുഴുവന്‍ കണ്ടുതീര്‍ന്നിട്ടു പോയാപ്പോരെ മോനെ..".
അവരുടെ വാക്കുകള്‍ ഒന്നും അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. തന്റെ കയ്യും പിടിച്ച് തൊടിയിലെല്ലാം ഓടിച്ചാടി നടന്നിരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ സുന്ദരമായ മുഖം അവന്റെയുള്ളിലിരുന്നു പൊള്ളുകയായിരുന്നപ്പോള്‍. തുറന്നുവച്ച പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോല്‍ അവന്റെ കണ്ണുനീരും കൂടി അതില്‍ കലര്‍ന്നിരുന്നു.
ഇതൊരു കധയല്ല..മറിച്ച് നവസംസ്കാരം
ReplyDeleteബലിയാടാക്കിയ നമുക്കിടയിലെ ആരുടേയോ അനുഭവം...
വന്നിരിക്കാവുന്ന ..വരാനിടയുള്ള....
This comment has been removed by the author.
ReplyDeleteനൌഷാദ് പറഞ്ഞതാണ് സത്യം...ഇതൊരു കഥയല്ല. എവിടെയൊക്കെയോ ആരൊക്കെയോ അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനയാണ്. കുത്തഴിഞ്ഞ ലോകത്തിന്‍റെ ബാക്കി പത്രം......
ReplyDeleteമാറുന്ന ലോകത്തിന്റെ മറയില്ലാത്ത മുഖം...
ReplyDeleteകഥകള്‍ക്കും അപ്പുറത്തുള്ള യാതാര്ത്യത്തിന്റെ മുഖം , ഇത് ഇന്നത്തെ കാലത്തെ ആരുടെയൊക്കെയോ കുത്തഴിഞ്ഞ ജീവിതം ആണ്
ReplyDelete"Werner takes on the penalty shootout.> Replace Jorginho"
ReplyDelete